Kerala

റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കുമെന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി
Kerala, Local

റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കുമെന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി

Perinthalmanna RadioDate: 17-03-2023കേരളത്തിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ള കാർഡുപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ റദ്ദാക്കുമെന്നും, ഏപ്രിൽ ഒന്നു മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം. ഇപ്രകാരമൊരു നടപടിയും ആലോചനയിൽ ഇല്ല. ഇത്തരം വ്യാജവാർത്ത നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽ...
സംസ്ഥാന വ്യാപകമായി നാളെ ഡോക്‌ടർമാരുടെ സമരം
Kerala, Local

സംസ്ഥാന വ്യാപകമായി നാളെ ഡോക്‌ടർമാരുടെ സമരം

Perinthalmanna RadioDate: 16-03-2023സംസ്ഥാനത്ത് നാളെ വ്യാപകമായി ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. അത്യാഹിതവിഭാഗം മാത്രമാവും പ്രവർത്തിക്കുക. സ്വകാര്യ/ സർക്കാർ ആശുപത്രികളുടെ ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല. അടിന്തര ശസ്ത്രക്രിയകൾ നടക്കും. ഡെന്ൽ‍റ ക്ലനിക്കുകൾ അടഞ്ഞുകിടക്കും.സ്വകാര്യ മെഡിക്കൾ കോളെജുകളിൽ അത്യാഹിക വിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമേ പ്രവർത്തിക്കു. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവ. സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവരും സമരത്തിൽ പങ്കെടുക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്...
വേനൽച്ചൂടിൽ കേരളം കുടിക്കുന്നത് 80 കോടിയുടെ കുപ്പിവെള്ളം
Kerala

വേനൽച്ചൂടിൽ കേരളം കുടിക്കുന്നത് 80 കോടിയുടെ കുപ്പിവെള്ളം

Perinthalmanna RadioDate: 16-03-2023വേനൽച്ചൂടിന് കാഠിന്യം കൂടിയതോടെ സംസ്ഥാനത്തെ കുപ്പിവെള്ള വിപണി കുതിക്കുന്നു. കഴിഞ്ഞ വർഷം സീസണിൽ കാലം തെറ്റിയെത്തിയ മഴമൂലം കാര്യമായ ബിസിനസ് നടന്നിരുന്നില്ല. ഇത്തവണ 35 ശതമാനത്തോളം അധിക വിൽപ്പനയാണ് മേഖല ലക്ഷ്യമിടുന്നത്.കേരളത്തിൽ വർഷം ശരാശരി 200 കോടി രൂപയുടെ കുപ്പിവെള്ളം വിൽക്കുന്നു എന്നാണ് കണക്കാക്കുന്നത്. ഇതിൽ 40 ശതമാനം പ്രധാന സീസണായ മാർച്ച് മുതൽ മേയ് വരെയാണ്. അതായത്, രണ്ടുമാസം കൊണ്ട് 80 കോടി രൂപയുടെ ബിസിനസാണ് സംസ്ഥാനത്ത് നടക്കുന്നത്. സാധാരണ ഫെബ്രുവരി പകുതി മുതൽ ആരംഭിക്കുന്ന സീസൺ മേയ് അവസാനം വരെ നീണ്ടുനിൽക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാർച്ച് പകുതി മുതലാണ് സീസൺ ആരംഭിക്കുന്നത്.അര ലിറ്റർ മുതൽ അഞ്ച് ലിറ്റർ വരെയുള്ള കുപ്പിവെള്ളം വിപണിയിൽ ലഭ്യമാണ്. ഇതിൽ 20 രൂപ വില വരുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിനാണ് ആവശ്യം കൂടുതൽ. 10 രൂപ മുതൽ അര...
കരിപ്പൂരിലെ റൺവേ റീ കാർപറ്റിങ്; ഒന്നാംഘട്ടം പൂർത്തിയായി
Kerala

കരിപ്പൂരിലെ റൺവേ റീ കാർപറ്റിങ്; ഒന്നാംഘട്ടം പൂർത്തിയായി

Perinthalmanna RadioDate: 16-03-2023കരിപ്പൂർ :  കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീ കാർപറ്റിങ് ജോലികളുടെ ഒന്നാംഘട്ടം പൂർത്തിയായി. 3 പാളികളായാണു ബലപ്പെടുത്തൽ നടത്തുന്നത്. അവയിൽ ആദ്യപാളിയുടെ പ്രവൃത്തിയാണു പൂർത്തിയായത്.ജനുവരിയിൽ തുടങ്ങിയ ജോലി മേയ് മാസത്തോടെ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു കമ്പനി അധികൃതരും എയർപോർട്ട് അധികൃതരും അറിയിച്ചു.ഹജ് യാത്രയ്ക്ക് കോഴിക്കോട് വിമാനത്താവളത്തെ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. മേയ് അവസാന വാരത്തിലാണ് ഹജ് വിമാന സർവീസുകൾ ആരംഭിക്കുക. അതിനു മുൻപായി ജോലികൾ പൂർത്തിയാക്കാനാണു ശ്രമം.ഡൽഹി ആസ്ഥാനമായുള്ള എൻഎസ്‌സി പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് 56 കോടി രൂപയ്ക്ക് കരാർ എടുത്തിട്ടുള്ളത്. രണ്ടാം പാളിയുടെ പണി തുടങ്ങിയതായും ധൃതഗതിയിൽ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.*കാർപറ്റിങ്ങിന്  എതിരെ പരാതി*ഇപ്പോൾ റൺവേ ബലപ്പെടുത്തൽ നടത്തുന്നത്...
സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 16-03-2023കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.ഞായറാഴ്ച്ച വരെ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ലഭിച്ചേക്കും. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.അതേസമയം ഉയർന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. പാലക്കാടാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.38.4 °C. പുനലൂർ 37.5°C, വെള്ളാനിക്കര 36.3°C എന്നിങ്ങനെയായിരുന്നു ചൂട്. പൊതു ജനങ്ങൾ ജാഗ്രത തുടരണം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം................................
പൊതുടാപ്പുകൾ പൂട്ടിക്കുന്നു; നീക്കം ജലജീവന് വഴിയൊരുക്കാൻ
Kerala

പൊതുടാപ്പുകൾ പൂട്ടിക്കുന്നു; നീക്കം ജലജീവന് വഴിയൊരുക്കാൻ

Perinthalmanna RadioDate: 13-03-2023ജലജീവൻ പദ്ധതിക്ക് വേണ്ടി സംസ്ഥാനത്തെ 1.5 ലക്ഷം പൊതു ടാപ്പുകൾ പൂട്ടാനുളള ആദ്യനീക്കം പാളിയതിനു പിന്നാലെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടാപ്പുകൾക്ക് താഴിടുന്നു. പൊതു ടാപ്പുകളിൽ വെള്ളം എത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളാണ് ജല അതോറിറ്റിക്ക് പണം അടയ്ക്കുന്നത്. ഈ നിരക്കാണ് ഇരട്ടിയിലേറെ കൂട്ടിയത്. കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും കീഴിലുള്ള ഒരു പൊതു ടാപ്പിന് ഈടാക്കിയിരുന്ന നിരക്ക് 8,692 രൂപയിൽ നിന്ന് 21,838 രൂപയായാണ് ഒറ്റയടിക്ക് കുട്ടിയത്.പഞ്ചായത്ത് ടാപ്പുകളുടേത് 5,788 രൂപയിൽ നിന്ന് 14,559 രൂപയാക്കി. തദ്ദേശ സ്ഥാപനങ്ങൾ പൊതു ടാപ്പുകളുടെ ഇനത്തിൽ ഇതു വരെ 777 കോടി രൂപ അതോറിറ്റിക്ക് കുടിശ്ശികയായി നൽകാനുണ്ട്. പിരിച്ചെടുക്കാനുള്ള ഊർജിത നീക്കവും തുടങ്ങിയിട്ടുണ്ട്. ഇതിന് ഇടെയുണ്ടായ നിരക്ക് വർധനയുടെ പശ്ചാത്തലത്തിൽ ബാധ്യതയാകുന്ന പൊതു ടാപ്പുകളിൽ നിന്ന് തദ്ദ...
ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ ഇന്നു മുതൽ
Kerala

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ ഇന്നു മുതൽ

Perinthalmanna RadioDate: 13-03-2023സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഇന്ന് മുതല്‍ ആരംഭിക്കും. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് 1:30 മുതലായിരിക്കും പരീക്ഷ. വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ആരംഭിക്കുന്നതോടെ അധ്യാപകരുടെ ജോലി ഭാരം ഇരട്ടിയാകും. എസ്എസ്എൽസി പരീക്ഷ ചുമതലയുള്ള അധ്യാപകർക്ക് യുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷാ ചുമതലയും നൽകിയിട്ടുണ്ട്.രാവിലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്കു ശേഷമുള്ള ഈ ഡ്യൂട്ടിയും ചെയ്യേണ്ടി വരും. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇതു സംബന്ധിച്ച സർക്കുലർ നേരത്തേ പുറത്ത് ഇറക്കിയിരുന്നു. എന്നാൽ കുറ്റമറ്റ ക്രമീകരണമാണ് ഏർപ്പെടുത്തേണ്ടിയിരുന്നതെന്നു പ്രധാന അധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.അധ്യാപകരെ സ്വന്തം സ്കൂള...
ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ നടപ്പായില്ല; പൊരി വെയിലത്തും ജോലിചെയ്ത്‌ തൊഴിലാളികൾ
Kerala

ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ നടപ്പായില്ല; പൊരി വെയിലത്തും ജോലിചെയ്ത്‌ തൊഴിലാളികൾ

Perinthalmanna RadioDate: 12-03-2023മലപ്പുറം: ജില്ലയിൽ വേനൽച്ചൂട് കനത്തത്തോടെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഈ ചൂടിനെ അവഗണിച്ചും ഒരു പാടു പേർക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ട്. പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് വെയിൽ കൊള്ളുന്ന രീതിയിൽ ജോലി ചെയ്യരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടെങ്കിലും പലയിടത്തും ഈ സമയത്തും ജോലി നടക്കുന്നുണ്ട്.നിർമാണ മേഖലയിൽ ഉള്ളവർക്കാണ് ഏറെനേരം വെയിലത്ത് പണിയെടുക്കേണ്ടി വരുന്നത്. വിതരണ മേഖലയിൽ ജോലി ചെയ്യുന്നവരും കെ.എസ്.ഇ.ബി. ജീവനക്കാരടക്കമുള്ളവരും ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ ആയതിനാൽ പല സ്ഥലങ്ങളിലും സർക്കാർ പദ്ധതികൾ തകൃതിയായി നടക്കുന്നുണ്ട്. റോഡ്, കെട്ടിട നിർമാണങ്ങളും മഴക്കാലത്തിന് മുൻപ് തീർക്കാനുള്ള തത്രപ്പാടിലാണ്.റംസാനോട് അനുബന്ധിച്ച് ഗൃഹപ്രവേശം നടത്താനായി വീടുകളുടെ പണിയും വ്യാപകമായി നടക്കുന്നുണ്ട്. ഏപ്രിൽ മുത...
വേനൽ ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നു
Kerala

വേനൽ ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നു

Perinthalmanna RadioDate: 12-03-2023വേനൽ ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നു. ഈ സീസണിൽ മാത്രം 309 ഹെക്ടര്‍ വനം കത്തി നശിച്ചിട്ടുണ്ടെന്നാണ് വനം  വകുപ്പിന്‍റെ   കണക്ക്. വനമേഖലയോട് ചേര്‍ന്ന് ഫയര്‍ സേഫ്റ്റി ഓഡിറ്റ് കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നത തലയോഗം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.അലക്ഷ്യമായ ഇടപെടലുകളും അശ്രദ്ധമായ പെരുമാറ്റവുമാണ് കാട്ടു തീയിന് കാരണമെന്നാണ് വനം വകുപ്പ് വിലയിരുത്തൽ .  വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് പ്രധാനമായും തീ പടര്‍ന്ന് പിടിക്കുന്നത്.  മനപൂര്‍വ്വം തീയിട്ടതിന് വനം വകുപ്പ് ഇതിനകം 14 കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വനമേഖലയിൽ ആകെ 133 തീപ്പിടുത്തങ്ങളാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 309 ഹെക്ടര്‍ വനം കത്തി നശിച്ചിട്ടുണ്ട്. ഇടുക്കി ജില്ല...
അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴക്ക് സാധ്യത
Kerala

അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴക്ക് സാധ്യത

Perinthalmanna RadioDate: 12-03-2023അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴ പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലകളിലും നേരിയ തോതില്‍ മഴ പെയ്യും.ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം ഇടുക്കി മലപ്പുറം, വയനാട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.സംസ്ഥാനത്ത് ഇതുവരെ വേനല്‍ മഴ പെയ്തു തുടങ്ങിയിട്ടില്ല. 99 ശതമാനം മഴക്കുറവാണ് ഇന്ന് വരെ രേഖപ്പെടുത്...