Kerala

വേനൽചൂടിൽ ആശ്വാസമാവാൻ തണ്ണീർപന്തൽ പദ്ധതിയുമായി സർക്കാർ
Kerala

വേനൽചൂടിൽ ആശ്വാസമാവാൻ തണ്ണീർപന്തൽ പദ്ധതിയുമായി സർക്കാർ

Perinthalmanna RadioDate: 11-03-2023സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുമെന്നും മെയ് മാസം വരെ ഇവ നിലനിർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭാരം, തണുത്ത വെള്ളം, ഓ.ആർ.എസ് എന്നിവ തണ്ണീർ പന്തലുകളിൽ കരുതണം. പൊതു ജനങ്ങൾക്ക് ഇത്തരം ‘തണ്ണീർ പന്തലുകൾ’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകൾ തോറും നൽകണം.തീപിടുത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്‌നിശമന രക്ഷാസേന പൂർണ സജ്ജമായി നിൽക്കുകയും തീപിടുത്ത സാധ്യത കൂടുതലുള്ള മേഖലകളിൽ ഫയർ ഓഡിറ്റ് നടത്തുകയും വേണം.ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തിൽ എല്ലാ ആശുപതികളുടെയും, പ്രധാന സർക്കാർ ഓഫീസുകളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണം. തീപിടുത്തങ്ങൾ...
നീറുന്ന ഓർമ്മയിൽ പൂക്കിപ്പറമ്പ് ; ദുരന്തത്തിന് ഇന്നേക്ക് 22 വർഷം
Kerala

നീറുന്ന ഓർമ്മയിൽ പൂക്കിപ്പറമ്പ് ; ദുരന്തത്തിന് ഇന്നേക്ക് 22 വർഷം

Perinthalmanna RadioDate: 11-03-202344 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ  പൂക്കിപറമ്പ് ദുരന്തത്തിന് ഇന്നേക്ക് 22 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്‍ത്ത  ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മ്മകള്‍ അപകട സ്ഥലത്തെത്തിയും, വിവിധ ബസ് സ്റ്റാൻഡുകളിൽ എത്തിയും ഡ്രൈവർമാരിലും യാത്രക്കാരിലും എത്തിച്ച് സുരക്ഷിത യാത്രക്കായി ബോധവൽക്കരണം നൽകുകയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശത്തെ സ്കൂളുകളിലും പൊതു ജനങ്ങൾക്കും ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായാണ് ബോധവത്ക്കരണം നല്‍കിയത്. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ദുരന്തത്തിന് സാക്ഷിയായവരെയും, ഡ്രൈവർമാരെയും ചേർത്ത് നിർത്തി ക്കൊണ്ട് വേദനിക്കുന്ന ഓർമ്മകൾ അനുസ്മരിച്ചു കൊണ്ടുള്ള പരിപാടി ശ്രദ്ധേയമായി.അപകടത്തിൽ പെടുന്നവർക്ക് രക്ഷാകരങ്ങളമായി എത്തുന്നവർക്ക് എതിരെ ഉണ്ടായിരുന്ന ന...
മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം
Kerala

മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം

Perinthalmanna RadioDate: 11-03-2023ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഡോക്ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അത്യാഹിത വിഭാഗത്തെയും ലേബർ റൂമുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹു വ്യക്തമാക്കി.കോഴിക്കോട് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽആറ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.ആഴ്ച്ചയിൽ ഒന്ന് എന്ന നിലക്ക് സംസ്ഥാനത്ത് ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. അധികാരികളുടെ കണ്ണ് തുറക്കാൻ ഇനി സമരമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഐഎംഎ.ആശുപത്രികളെ ...
സംസ്ഥാനത്ത് പനി കൂടുന്നു; ഈ മാസം 80000ലധികം പേർ ചികില്‍സ തേടി
Kerala

സംസ്ഥാനത്ത് പനി കൂടുന്നു; ഈ മാസം 80000ലധികം പേർ ചികില്‍സ തേടി

Perinthalmanna RadioDate: 11-03-2023സംസ്ഥാനത്ത് പനി കൂടുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ എണ്‍പതിനായരത്തിൽ അധികം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയത്.എച്ച്‌3 എന്‍2 വൈറസ് വ്യാപനമുണ്ടോയെന്ന് കണ്ടെത്താനായി സ്രവ പരിശോധന ഇന്ന് ആരംഭിക്കും.മാര്‍ച്ച്‌ ഒന്നിനാണ് ഏറ്റവും കൂടുതല്‍ പേര്‍ പനിക്ക് ചികിത്സ തേടിയത്. 9480 പേരാണ് ചികിത്സ തേടിയത്. മാര്‍ച്ച്‌ ഒന്ന് ബുധനാഴ്ച 9480 പേര്‍, മാര്‍ച്ച്‌ രണ്ടിന് 8221 പേര്‍, മാര്‍ച്ച്‌ മൂന്ന് 8191 പേര്‍, മാര്‍ച്ച്‌ നാല് 8245 പേര്‍, മാര്‍ച്ച്‌ 3642 പേര്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 17, 532 പേര്‍ പനി കാരണം ആശുപത്രിയിലെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്നലെ വരെ ചികിത്സ തേടിയവരുടെ എണ്ണം ദിനേന എണ്ണായിരത്തിന് മുകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.സ്വകാര്യ ആശുപത്ര...
ഏപ്രിൽ മുതൽ ഭൂമിയിടപാടിന് ചെലവേറും; സബ് റജിസ്ട്രാർ ഓഫിസുകളിൽ തിരക്ക്
Kerala

ഏപ്രിൽ മുതൽ ഭൂമിയിടപാടിന് ചെലവേറും; സബ് റജിസ്ട്രാർ ഓഫിസുകളിൽ തിരക്ക്

Perinthalmanna RadioDate: 11-03-2023അടുത്ത മാസം ഒന്നു മുതൽ ഭൂമിയിടപാടിനു ചെലവേറുന്നതിനാൽ സംസ്ഥാനത്തെ സബ് റജിസ്ട്രാർ ഓഫിസുകളിൽ വൻ തിരക്ക്. സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനു മുൻപു തന്നെ റജിസ്ട്രേഷൻ വകുപ്പ് ഇക്കുറി റെക്കോർഡ് വരുമാനവും നേടി. ഇൗ സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ, ഫെബ്രുവരി ആയപ്പോൾത്തന്നെ വരുമാനം 4711.75 കോടി രൂപയിലെത്തി. ലക്ഷ്യമിട്ടതിനെക്കാൾ 187.51 കോടി രൂപയാണ് അധികം ലഭിച്ചത്. ഏപ്രിൽ 1 മുതൽ ഭൂമിയുടെ ന്യായവിലയിൽ 20% വർധനയാണു വരുന്നത്. റജിസ്ട്രേഷൻ ചെലവുകൾ വർധിക്കാൻ ഇതു കാരണമാകും.കഴിഞ്ഞ വർഷത്തെക്കാൾ 279.87 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ലഭിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം റജിസ്ട്രേഷൻ വരുമാനം ലഭിച്ചത്: 1069 കോടി രൂപ. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്: 629.96 കോടി രൂപ. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വരുമാനം 5,000 കോടി ര...
വയനാട് ചുരത്തില്‍ ഇന്ന് മുതൽ ചരക്ക് വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം
Kerala

വയനാട് ചുരത്തില്‍ ഇന്ന് മുതൽ ചരക്ക് വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 11-03-2023വയനാട് ചുരത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി മാർച്ച് 11 മുതൽ എല്ലാ വിശേഷ ദിവസങ്ങളിലും, ശനി, ഞായര്‍ ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ രാത്രി 9 മണി വരെയും, തിങ്കളാഴ്ച ദിവസങ്ങളിൽ രാവിലെ 7 മണി മുതല്‍ രാവിലെ 9 മണി വരെയും വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ചുരം വഴി കടന്നു പോകുന്ന മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും, നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരുന്ന ടിപ്പര്‍, ടോറസ് എന്നിവയ്ക്കുമാണ് നിയന്ത്രണം ബാധകമാവുക. കോഴിക്കോട്, വയനാട് കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. നിയന്ത്രണം സംബന്ധിച്ച് ലോറി, ടിപ്പര്‍, മള്‍ട്ടി ആക്‌സില്‍ അസോസിയേഷനുകൾക്ക് കല്‍പ്പറ്റ ട്രാഫിക് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സ...
സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ലാത്തതിനാൽ ട്രഷറി നിയന്ത്രണം കർശനമായി തുടരും
Kerala

സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ലാത്തതിനാൽ ട്രഷറി നിയന്ത്രണം കർശനമായി തുടരും

Perinthalmanna RadioDate: 10-03-2023സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ലാത്തതിനാൽ ട്രഷറി നിയന്ത്രണം കർശനമായി തുടരും. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ മുൻകൂർ അനുമതിയോടെയേ മാറാനാവൂ എന്നതിനാൽ മാർച്ച് അവസാനം വകുപ്പുകളുടെ ബില്ലുകളെല്ലാം മാറാനാവില്ല. ചെലവുകൾ അടുത്ത സാമ്പത്തിക വർഷത്തേക്ക് നീട്ടുക മാത്രമാണ് സർക്കാരിന്റെ മുന്നിലെ പോംവഴി. ശമ്പളവും പെൻഷനും അല്ലാതെ മറ്റു വലിയ ബില്ലുകളൊന്നും ഇപ്പോൾ മാറുന്നില്ല.പദ്ധതിച്ചെലവുകളുടെ ബില്ലുകൾ പൂർണമായി നൽകുന്നത് മാർച്ചിലാണ്. സാധാരണയായി മാർച്ചിൽ 20,000 കോടിയെങ്കിലും ചെലവിടേണ്ടിവരും. എന്നാൽ, കേന്ദ്രം കൂടുതൽ വായ്പയെടുക്കാൻ അനുവദിച്ചില്ലെങ്കിൽ 12,000 കോടിയുടെ ചെലവുകളെങ്കിലും മാറ്റിവെക്കേണ്ട സ്ഥിതിയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി എടുത്ത് തിരിച്ചടച്ച വായ്പയ്ക്ക് പകരമായി 2000 കോടികൂടി വായ്പയെടുക്കാൻ കേന്ദ്ര...
സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും
Kerala

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും

Perinthalmanna RadioDate: 10-03-2023സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന്  ആരംഭിക്കും. മാർച്ച് 30-ന് പരീക്ഷ അവസാനിക്കും. രാവിലെ 9.30-നാണ് പരീക്ഷ ആരംഭിക്കുക.4,25,361 വിദ്യാർഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതും. ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820 വിദ്യാർഥികളും രണ്ടാം വർഷത്തിൽ 30,740 വിദ്യാർഥികളും പരീക്ഷ എഴുതും.ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെയാണ് മൂല്യനിർണ്ണയ ക്യാമ്പുകൾ നടക്കുക. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടിവരുമെന്നാണ് കരുതുന്നത്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ എട്ട് മൂല്യന...
ജില്ലയിൽ 3 പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു
Kerala

ജില്ലയിൽ 3 പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

Perinthalmanna RadioDate: 09-03-2023മലപ്പുറം: ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എടക്കര, അമരമ്പലം, തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്ക്  വീതമാണ് ഇന്ന് (മാര്‍ച്ച് 9) കോളറ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. നേരത്തെ വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള 8 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചിരുന്നത്. കോളറയാണെന്ന് സംശയിക്കുന്ന 41 കേസുകളും ജില്ലയില്‍ ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 12 പേര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. മറ്റുള്ളവര്‍ നീരീക്ഷണത്തിലും കഴിയുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ...
വാടകയ്ക്കെടുത്ത ട്രെയിനിൽ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്
Kerala

വാടകയ്ക്കെടുത്ത ട്രെയിനിൽ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്

Perinthalmanna RadioDate: 09-03-2023ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ അവസാനവട്ട ഒരുക്കത്തിലാണ്  ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്.   സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാൻ ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുകയാണ് മുസ്‌ലിം ലീഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുന്നത്. ട്രെയിൻ വാടകയ്ക്കെടുത്ത് പ്രവർത്തകരെ സമ്മേളനനഗരിയിലേക്ക് എത്തിക്കുന്നത് അപൂർവമാണ്. 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് വാടകയ്ക്ക് ട്രെയിൻ എടുത്തിരിക്കുന്നത്.17 സ്ലീപ്പർ കോച്ച്, മൂന്ന് എ.സി. കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ എന്നിങ്ങനെയാണ് ഈ ചാർട്ടേഡ് ട്രെയിനില്‍ ഉള്ളത്. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് വ്യാഴാഴ്‍ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്‌ ഈ ചാര്‍ട്ടേഡ് ട്രെയിൻ പുറപ്...