Kerala

റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് 4,61,370 ക്വിന്റൽ ഭക്ഷ്യധാന്യം
Kerala

റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് 4,61,370 ക്വിന്റൽ ഭക്ഷ്യധാന്യം

Perinthalmanna RadioDate: 03-03-2023പൊ​തു​വി​പ​ണി​യി​ൽ അ​രി​വി​ല ഉ​യ​ർ​ന്ന് നി​ൽ​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ​ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്ന് ന​ശി​ക്കു​ന്ന​ത് 4,61,370 ക്വി​ന്‍റ​ൽ ഭ​ക്ഷ്യ​ധാ​ന്യം. പ്ര​ധാ​ന​മ​ന്തി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന​യോ​ജ​ന പ​ദ്ധ​തി (പി.​എം.​ജി.​കെ.​എ.​വൈ) പ്ര​കാ​രം അ​നു​വ​ദി​ച്ച 4,48,920 ക്വി​ന്‍റ​ൽ അ​രി​യും 12,450 ക്വി​ന്‍റ​ൽ ഗോ​ത​മ്പു​മാ​ണ് മൂ​ന്നു​മാ​സ​മാ​യി വി​ത​ര​ണം ചെ​യ്യാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. പ​ദ്ധ​തി വ​ഴി ല​ഭി​ച്ച അ​രി നീ​ല, വെ​ള്ള​കാ​ർ​ഡു​കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ള്ള അ​നു​മ​തി​തേ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും അ​നു​കൂ​ല​തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല. ഇ​തോ​ടെ ക​ട​ക​ളി​ലെ പ​ച്ച​രി, പു​ഴു​ക്ക​ല​രി ചാ​ക്കു​ക​ളി​ൽ പൂ​പ്പ​ൽ പി​ടി​ച്ച്​​ തു​ട​ങ്ങി​യി​ട്ടു​ണ്ട്.കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രാ​യു...
സംസ്ഥാനത്ത് ചൂട് കൂടുന്നു: മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
Kerala, Local

സംസ്ഥാനത്ത് ചൂട് കൂടുന്നു: മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

Perinthalmanna RadioDate: 03-03-2023സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്.കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഈ കാലയളവില്‍ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ മാറി നില്‍ക്കുകയാ...
ചൂട് കനത്തതോടെ സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു
Kerala, Local

ചൂട് കനത്തതോടെ സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു

Perinthalmanna RadioDate: 02-03-2023ചൂട് കനത്തതോടെ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലിസമയം പുനഃക്രമീകരിച്ചു. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയുള്ള എട്ട് മണിക്കൂറായി ജോലി നിജപ്പെടുത്തി. ഇന്ന് മുതൽ ഏപ്രിൽ 30 വരെയാണ് മാറ്റം.ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് രാവിലെ തുടങ്ങുന്ന ഷിഫ്റ്റുകൾ 12 മണിക്ക് അവസാനിപ്പിക്കണം. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകൾ മൂന്ന് മണിക്ക് തുടങ്ങുന്ന തരത്തിലുമാണ് ക്രമീകരണം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EYuz71RniLNAdUHfxjrKjr----------------------...
സംസ്ഥാനത്ത് ഇത്തവണ വേനൽ കനക്കില്ല
Kerala, Local

സംസ്ഥാനത്ത് ഇത്തവണ വേനൽ കനക്കില്ല

Perinthalmanna RadioDate: 01-03-2023സംസ്ഥാനത്ത് വേനൽക്കാലത്തിന് തുടക്കമായി. ഇത്തവണ വേനൽക്കാലം കേരളത്തെ വല്ലാതെ വലക്കില്ലെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. വേനൽക്കാലത്ത് ശരാശരി താപനിലയ്ക്ക് മാത്രമേ സാധ്യതയുള്ളൂ.എന്നാൽ വേനൽ മഴ കനിഞ്ഞില്ലെങ്കിൽ ഉത്തരേന്ത്യയിലെ ഉഷ്ണതംരംഗം കേരളത്തെയും ബാധിച്ചേക്കും. മധ്യ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും വടക്ക് കിഴക്കൻ ഇന്ത്യയിലും വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും താപനില ശരാശരിക്കും മുകളിലേക്ക് ഉയർന്നേക്കാം.എന്നാൽ ദക്ഷിണേന്ത്യയിൽ ശരാശരി താപനിലയ്ക്ക് മാത്രമാണ് സാധ്യത. ദക്ഷിണേന്ത്യയിൽ കുറഞ്ഞ താപനില ശരാശരിയിലും താഴ്ന്നേക്കും. അതായത് ഒരു ദിവസം തന്നെ അനുഭവപ്പെടുന്ന താപനിലയിൽ കാര്യമായ വ്യത്യാസം ഉണ്ടായേക്കാം.അടുത്ത മൂന്ന് മാസം ശരാശരിയിലും കൂടുതൽ മഴയ്ക്ക് ദക്ഷിണേന്ത്യയിൽ സധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ത...
ഇ പോസ് സംവിധാനം പണിമുടക്കി; റേഷൻ വിതരണം പ്രതിസന്ധിയിൽ
Kerala, Local

ഇ പോസ് സംവിധാനം പണിമുടക്കി; റേഷൻ വിതരണം പ്രതിസന്ധിയിൽ

Perinthalmanna RadioDate: 01-03-2023തുടർച്ചയായി ഇ പോസ് സംവിധാനം പണിമുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം പ്രതിസന്ധിയിലായി. മണിക്കൂറുകൾ കാത്തിരുന്നിട്ടും നിരവധി പേരാണ് റേഷൻ വാങ്ങാനാകാതെ തിരികെപോയത്. സാങ്കേതിക പ്രശ്നം പരിഹരിക്കാനാവത്തതോടെ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഈ മാസം നാല് വരെ നീട്ടി.മാസാവസാനമായ ഇന്നലെ മിക്ക റേഷൻ കടകളിലും കണ്ടത് നീണ്ട നിരയാണ്. എന്നാൽ കൂടുതൽ പേരും മടങ്ങിയത് വെറും കൈയ്യോടെ. സെർവർ തകരാറിലായതോടെ മിഷനിൽ കൈവിരൽ പതിക്കുന്നത് പരാചയപ്പെടുകയാണ്. ഇതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ചിലർക്ക് ഫോണിലേക്ക് ഒടിപി വരുന്നതിനാൽ അത് പ്രയോജനപ്പെടുത്തി അരി വാങ്ങാനാകും. അതേസമയം കൂടുതൽ പേർക്കും മറിച്ചാണ് സ്ഥിതി.ഇ പോസ് മെഷീനുകൾ സമയ ബന്ധിതമായി സർവീസ് നടത്താത്തത് പ്രതിസന്ധിക്ക് കാരണമായി. സങ്കേതിക തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്. കൂടാതെ പ്രധാനമന്ത്രി അന്നയോജന പദ്ധ...
ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി
Kerala

ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

Perinthalmanna RadioDate: 01-03-2023സംസ്ഥാനത്തെ ഹോട്ടൽ, റെസ്റ്റൊറന്‍റ്, ബേക്കറി ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഒരു മാസം കൂടിയാണ് സമയം നൽകിയിരിക്കുന്നത്. കാർഡ് എടുക്കാൻ സർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണ് ഇന്ന് വീണ്ടും നീട്ടി നൽകിയത്.ഇത് മൂന്നാം തവണയാണ് സമയം നീട്ടി നൽകുന്നത്. ഫെബ്രുവരി ഒന്നിന് മുമ്പ് ഹെൽത്ത് കാർഡ് എടുക്കണമെന്നായിരുന്നു ആദ്യ നിർദേശം. പിന്നീട് ഫെബ്രുവരി 28വരെ നീട്ടി. ഹോട്ടൽ ആൻഡ് റെസ്റ്റൊറന്‍റ് അസോസിയേഷനിലെ നിരവധി ജീവനക്കാർ ഇനിയും കാർഡ് എടുക്കാൻ ഉണ്ടെന്നതിനാലാണ് ഇപ്പോൾ വീണ്ടും സമയപരിധി നീട്ടിയത്.സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വ്യാപകമാതോടെയാണ് ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലെ ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള സർട്ടിഫിക്കറ്റാണ് വേ...
പാചകവാതക വിലയിൽ വൻ വർധന; ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി
India, Kerala, Local

പാചകവാതക വിലയിൽ വൻ വർധന; ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി

Perinthalmanna RadioDate: 01-03-2023കൊച്ചി: പാചക വാതക വില കുത്തനെ കൂട്ടി. ഗാർഹിക സിലണ്ടറിന് 50 രൂപ വർധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 351 രൂപയും കൂട്ടി. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2119.50 ആണ് വില. ഇതോടെ 1061 രൂപയായിരുന്ന ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപയായി.വാണിജ്യ സിലിണ്ടറിന് 2124 രൂപയും നല്‍കണം. 1773 രൂപയായിരുന്നു പഴയ വില.ജനുവരി 1നാണ് നേരത്തെ എൽപിജി സിലിണ്ടർ വില കൂട്ടിയത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണ് അന്നുണ്ടായത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ അന്ന് മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് പാചക വാതക വില കുതിച്ചുയരുകയാണ്.2014 മുതൽ ഗാർഹിക ഉപഭോക്താക്കൾക്ക് വില 410 രൂപയിൽ നിന്ന് 1000 രൂപയായി ഉയർന്നു. ഇന്ധന വിലയിലെ ദ്രുതഗതിയിലുള്ള കുതിച്ചു ചാട്ടത്തിനൊപ്പം അവശ്യ സാധനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. ഇന്ധന വില ...
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനസമയം പുനക്രമീകരിച്ചു; ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 4 വരെ നീട്ടി
Kerala, Local

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനസമയം പുനക്രമീകരിച്ചു; ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 4 വരെ നീട്ടി

Perinthalmanna RadioDate: 28-02-2023സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കി. മാർച്ച് ഒന്ന് മുതൽ റേഷൻ കടകൾ രാവിലെ എട്ട് മുതൽ 12 വരെയും വൈകീട്ട് നാല് മുതൽ ഏഴ് വരെയും പ്രവർത്തിക്കും. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടാനും സർക്കാർ തീരുമാനിച്ചു.കഴിഞ്ഞ മാസം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ വൈകീട്ടുമാണ് റേഷൻ വിതരണം ചെയ്തിരുന്നത്. ഇത് മൂലം മാസാവസാനം റേഷൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി പേർക്ക് റേഷൻ ലഭിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടിയത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരി...
വരുമാന സർട്ടിഫിക്കറ്റ് ഇന്നും നൽകിയില്ലെങ്കിൽ 10 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ മുടങ്ങും
Kerala

വരുമാന സർട്ടിഫിക്കറ്റ് ഇന്നും നൽകിയില്ലെങ്കിൽ 10 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ മുടങ്ങും

Perinthalmanna RadioDate: 28-02-2023സർക്കാർ അനുവദിച്ച സമയം ഇന്ന് തീരാനിരിക്കെ, വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാകും. മാർച്ച് മുതൽ പെൻഷൻ മുടങ്ങുകയും ചെയ്യും.2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. അന്ന് 40.91 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കൾ. ഇവരിൽ 30.71 ലക്ഷം പേർ മാത്രമാണ് ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നു സർക്കാരിന്റെ പരിശോധനയിൽ വ്യക്തമായി. അർഹതയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല.കർഷക തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിങ്ങനെ 5 തരത്തിൽ സാമൂഹികസുരക്ഷാ പെൻഷനുണ്ട്. പ്രതിമാസ...
ഇ പോസ് മെഷീൻ മെല്ലപ്പോക്കിൽ; റേഷൻ വിതരണം അവതാളത്തിൽ
Kerala

ഇ പോസ് മെഷീൻ മെല്ലപ്പോക്കിൽ; റേഷൻ വിതരണം അവതാളത്തിൽ

Perinthalmanna RadioDate: 28-02-2023സെർവർ തകരാറിലായതോടെ റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം മെല്ലെപ്പോക്കിൽ. മെഷീനിൽ കൈവിരൽ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഫെബ്രുവരി മാസം ഇന്ന് അവസാനിക്കാനിരിക്കെ നിരവധി ആളുകളാണ് ഈ മാസത്തെ റേഷൻ വാങ്ങാനാകാതെ വീട്ടിലേക്ക് മടങ്ങുന്നത്.സംസ്ഥാനത്തെ തൊണ്ണൂറ്റി മൂന്നര ലക്ഷം റേഷൻ കാര്‍ഡുടമകളിൽ എഴുപത് ശതമാനത്തോളം മാത്രമാണ് ഫെബ്രുവരിയിലെ റേഷൻ വാങ്ങിയത്. കടകളിലെത്തുന്ന പലരും ഇ പോസ് മെഷീനിൽ കൈവിരൽ പതിച്ചിട്ടും പരാജയപ്പെട്ട് മടങ്ങുകയാണ്. ചിലർ ഫോണിലേക്ക് ഒടിപി വരുന്നതിനാൽ അതു പ്രയോജനപ്പെടുത്തി അരി വാങ്ങാൻ സാധിക്കുന്നുണ്ട്. എന്നാൽ രജിസ്റ്റർ ചെയ്ത നമ്പർ മാറിയ ആളുകളാണ് പ്രയാസത്തിലായത്.ഇപോസ് മെഷീനുകൾ സമയബന്ധിതമായി സര്‍വ്വീസ് നടത്താത്തതും പ്രതിസന്ധിക്ക് കാരണമായെന്നാണ് വ്യപാരികൾ പറയുന്നത്. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ അടുത്ത മാസം ...