Kerala

നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാത; സർവേ നടപടികൾ ഈയാഴ്ച തുടങ്ങും
India, Kerala, Local

നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാത; സർവേ നടപടികൾ ഈയാഴ്ച തുടങ്ങും

Perinthalmanna RadioDate: 18-08-2023നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാതയുടെ സർവേ നടപടികൾ ഹൈദരാബാദ് ആസ്ഥാനമായ ആർവി അസോഷ്യറ്റ്സിനു ചുമതല. സർവേ നടത്തുന്നതിനു 4.3 കോടി രൂപയ്ക്കു ടെൻഡർ ഉറപ്പിച്ചു. ലിഡാർ സർവേ നടത്തുന്ന ഏജൻസിയും റെയിൽവേ അധികൃതരുമായി ഈയാഴ്ച ഒടുവിൽ ചർച്ച നടത്തുന്നതോടെ നടപടികൾക്ക് തുടക്കമാവും. സർവേ പൂർത്തിയാക്കാനുള്ള കാലയളവ് 12 മാസമാണെങ്കിലും വൈകാതെ നടപടി പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കുകയാണ് ലക്ഷ്യം. അലൈൻമെൻ്റ്, ട്രാഫിക് സ്റ്റഡി, പാലങ്ങളുടെയും ടണലുകളുടേയും കണക്ക്, ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട പദ്ധതി രേഖ വരുന്നതോടെയാകും നിർദിഷ്ട റെയിൽ പാതയ്ക്ക് എത്ര ചെലവു വരുമെന്നറിയാനാകൂ. ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറാക്കിയ ഡിപിആറിലെ അലൈൻമെൻ്റ് കൂടി പരിഗണിച്ചുള്ള സർവേയാണു നടക്കുക. 130 കിലോ മീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന ട്രാക്കായിരുന്നു ഡിഎംആർസിയുടെ റിപ്പോർട്ടി...
തൃശൂർ സ്വകാര്യ ബസ് മറിഞ്ഞ് അപകടം
Kerala, Latest, Local

തൃശൂർ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

Perinthalmanna RadioDate :18-08-2023തൃശൂര്‍ കണിമംഗലത്തിന് സമീപം പാലക്കല്‍ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും രാവിലെ ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും.കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ക്രൈസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
വൈദ്യുതി സർച്ചാർജിൽ വർധന; ഓഗസ്റ്റ് മുതൽ നടപ്പിലാവും
Kerala

വൈദ്യുതി സർച്ചാർജിൽ വർധന; ഓഗസ്റ്റ് മുതൽ നടപ്പിലാവും

Perinthalmanna RadioDate: 26-07-2023വൈദ്യുതി സർച്ചാർജ് ഓ​ഗസ്റ്റ് മുതൽ വർധിക്കും. വൈദ്യുതി സർച്ചാർജായി ഓ​ഗസ്റ്റ് മുതൽ നൽകേണ്ടത് യൂണിറ്റിന് 19 പൈസയാണ്. ജൂലൈയിൽ ഇത് 18 പൈസയായിരുന്നു. വൈദ്യുതി ബോർഡ് സർച്ചാർജിൽ ഒരു പൈസ കൂട്ടിയതുകൊണ്ടാണ് വർധന.ഓഗസ്റ്റിൽ യൂണിറ്റിന് 10 പൈസ സർച്ചാർജ് ഈടാക്കാനുള്ള വിജ്ഞാപനം ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച ഒമ്പതുപൈസ സർച്ചാർജ് നിലവിലുണ്ട്. ഇതും രണ്ടും ചേർന്നാണ് 19 പൈസ ആവുന്നത്. സ്വമേധയാ സർച്ചാർജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ച് കഴിഞ്ഞ മൂന്നുമാസമായി വൈദ്യുതി ബോർഡ് സർച്ചാർജ് ഈടാക്കുന്നുണ്ട്. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്പതുപൈസ സർച്ചാർജ് ഒക്ടോബർവരെ തുടരും. അതിനുശേഷം ഇത് പുനഃപരിശോധിക്കുമെന്നാണ് വിവരം.ഇന്ധനവിലയിലെ വർധന കാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവ് കൂടുന്നതാണ് സർച്ചാർജായി ജനങ്ങളിൽനിന്ന് ഈടാക്കുന്നത്. ഇത്തരത...
കോഴിക്കോട് വിമാനത്താവള വികസനം; സെപ്റ്റംബർ 15-നകം ഭൂമി കൈമാറുമെന്ന് സർക്കാർ
Kerala

കോഴിക്കോട് വിമാനത്താവള വികസനം; സെപ്റ്റംബർ 15-നകം ഭൂമി കൈമാറുമെന്ന് സർക്കാർ

Perinthalmanna RadioDate: 26-07-2023കോഴിക്കോട് വിമാനത്താവള വികസനത്തിന് സെപ്റ്റംബർ 15-നകം ഭൂമി ഏറ്റെടുത്ത് നൽകാമെന്ന് അറിയിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു.സംസ്ഥാന സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഡോ. വി. വേണുവാണ് കഴിഞ്ഞ ദിവസം കത്ത് നൽകിയത്. ഓഗസ്റ്റ് ഒന്നിനകം ഭൂമി കൈമാറിയില്ലെങ്കിൽ വിമാനത്താവളത്തിലെ റൺവേ വെട്ടിക്കുറച്ച് റെസ വിപുലീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.കഴിഞ്ഞ മാർച്ച് 31-നകം ഭൂമി കൈമാറാമെന്നായിരുന്നു സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നത്. മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാതായതോടെയാണ് കേന്ദ്രം തീരുമാനം കടുപ്പിച്ചത്. 2860 മീറ്റർ നീളമുള്ള റൺവേ ഭൂമി കിട്ടിയില്ലെങ്കിൽ 2540 മീറ്ററായി കുറയ്ക്കാനാണ് തീരുമാനം. 90 മീറ്റർ നീളമുള്ള റെസ (റൺവേ എൻഡ് സേഫ്റ്റി ...
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം;  97 താൽക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍, കൂടുതൽ മലപ്പുറത്ത്
Kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം;  97 താൽക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍, കൂടുതൽ മലപ്പുറത്ത്

Perinthalmanna RadioDate: 26-07-2023സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി. മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ് താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. വടക്കന്‍ ജില്ലകളില്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ  ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂർ 10, കാസർകോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്ന...
ട്രെയിൻ ജനറൽ യാത്രക്കാർക്ക് 20 രൂപയ്ക്ക് പൂരി,3 രൂപയ്ക്ക് വെള്ളം
Kerala

ട്രെയിൻ ജനറൽ യാത്രക്കാർക്ക് 20 രൂപയ്ക്ക് പൂരി,3 രൂപയ്ക്ക് വെള്ളം

Perinthalmanna RadioDate: 20-07-2023ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റ് യാത്രക്കാർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണത്തിനും വെള്ളത്തിനുമായി പ്ലാറ്റ്ഫോമുകളിൽ ഐആർസിടിസി പ്രത്യേക കൗണ്ടറുകൾ തുറക്കും. 20 രൂപയ്ക്കു പൂരി–ബജി–അച്ചാർ കിറ്റും 50 രൂപയ്ക്ക് സ്നാക് മീലും (ഊണ്, ചോലെ–ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലും) 3 രൂപയ്ക്ക് 200 മില്ലിലീറ്റർ വെള്ളവും കിട്ടും.പരീക്ഷണ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഉൾപ്പെടെ 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിലിലും പാലക്കാട് ഡിവിഷനിൽ മംഗളൂരു ജംക്‌ഷനിലും കൗണ്ടറുകളുണ്ടാകും. വിജയകരമാണെങ്കിൽ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും. സ്റ്റേഷനിൽ ജനറൽ കോച്ചുകൾ വരുന്ന ഭാഗത്താകും കൗണ്ടർ. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--...
കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ; വിലനിർണയ റിപ്പോർട്ട് പരിഗണനയിൽ
Kerala

കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ; വിലനിർണയ റിപ്പോർട്ട് പരിഗണനയിൽ

Perinthalmanna RadioDate: 20-07-2023കരിപ്പൂർ വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരണത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന വില നിർണയ റിപ്പോർട്ട് (ബി.വി.ആർ.- ബേസിക് വാല്യു റിപ്പോർട്ട്) ജില്ലാകളക്ടറുടെ പരിഗണനയിൽ. കരിപ്പൂരിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ട് ബുധനാഴ്ച ജില്ലാകളക്ടർക്ക് കൈമാറി.റിപ്പോർട്ടിന് അംഗീകാരം നൽകുന്നതിനുമുമ്പ് കളക്ടർക്ക് ആവശ്യമെങ്കിൽ പുനഃപരിശോധന നടത്താം. ഇല്ലെങ്കിൽ റിപ്പോർട്ട് കളക്ടറുടെ അംഗീകാരത്തോടെ സർക്കാരിന്റെ അനുമതിക്കു വിടും. സർക്കാർ അംഗീകരിച്ചശേഷം റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തും.റെസ വിപുലീകരണത്തിനായി പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽനിന്നായി 98 ഉടമകളിൽനിന്ന് 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 64 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെടും. ഈ കുടുംബങ്ങൾക്ക് അധികമായി 10 ലക...
തെരുവുകളെ കണ്ണീര്‍ക്കടലാക്കി വിലാപയാത്ര; ജനനായകന് ഇന്ന് മടക്കം
Kerala

തെരുവുകളെ കണ്ണീര്‍ക്കടലാക്കി വിലാപയാത്ര; ജനനായകന് ഇന്ന് മടക്കം

Perinthalmanna RadioDate: 20-07-2023തിരുവനന്തപുരം∙ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിൽ. പൊതുദർശനത്തിനായി വിലാപയാത്ര അൽപസമയത്തിനുള്ളിൽ തിരുനക്കര മൈതാനത്ത് എത്തും. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. അതിനിടെ ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സംസ്കാര ചടങ്ങിൽ‌ കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും. 150 കിലോമീറ്ററും 27 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്.തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭി...
പെരിന്തൽമണ്ണയുടെ വികസനത്തിലും ഉമ്മൻചാണ്ടിയുടെ കൈയൊപ്പ്
Kerala

പെരിന്തൽമണ്ണയുടെ വികസനത്തിലും ഉമ്മൻചാണ്ടിയുടെ കൈയൊപ്പ്

Perinthalmanna RadioDate: 20-07-2023പെരിന്തൽമണ്ണ: വികസന കാര്യത്തിൽ പെരിന്തൽമണ്ണയെയും ചേർത്തു നിർത്തിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. വികസന കുതിപ്പിന് വഴിതുറന്ന ഒട്ടേറെ പദ്ധതികൾ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തി ലുള്ള യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നടപ്പാക്കി. ഗതാഗത കുരുക്കിൽ വഴി മുട്ടിയിരുന്ന അങ്ങാടിപ്പുറത്ത് മേൽപ്പാലം നിർമിച്ചത് ഉമ്മൻചാണ്ടിയുടെ കാലത്താണ്.പെരിന്തൽമണ്ണ നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് 2014 ഫെബ്രുവരി 15-ന് വള്ളുവനാട് വി കസന അതോറിറ്റി രൂപവത്കരിച്ചതും ഉമ്മൻചാണ്ടി സർക്കാരാണ്. നിയമ പ്രശ്നങ്ങളാൽ അതോറിറ്റി പിന്നീട് റദ്ദാക്കി. അതോറിറ്റിയുടെ കുറഞ്ഞ കാലത്തെ പ്രവർത്തനത്തിൽ പ്രധാനപ്പെട്ട മാനത്തു മംഗലം -പൊന്ന്യാകുർശി ബൈപ്പാസ് സൗന്ദര്യ വത്കരണ പദ്ധതി മരംനട്ട് ഉദ്ഘാടനം ചെയ്തതും ഉമ്മൻ ചാണ്ടിയായിരുന്നു.പാതയുടെ ഇരുവശവും മരങ്ങൾ വെച്ചു പിടിപ്പിച്...
സംസ്ഥാനത്ത് ഇന്ന് പൊതു അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
Education, Kerala

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

Perinthalmanna RadioDate: 18-07-2023ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമാണ്.അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‍‌സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി.അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ ...