സംഭരിച്ച നെല്ലിന് കാശില്ല; കർഷകർ പ്രതിസന്ധിയിൽ
Perinthalmanna RadioDate: 18-02-2023പെരിന്തൽമണ്ണ ∙ ജില്ലയിൽ സപ്ലൈകോയുടെ നെല്ലു സംഭരണം തകൃതിയായി നടക്കുമ്പോഴും ഇതുവരെ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാതെ കർഷകർ. കിലോഗ്രാമിന് 28.20 രൂപ തോതിലാണ് ഇത്തവണ നെല്ല് സംഭരിക്കുന്നത്. മുൻ കാലങ്ങളിൽ പിആർഎസ് ലോൺ സംവിധാനം വഴി സംഭരണം നടത്തിയാൽ ഒരാഴ്‌ചയ്ക്കകം കർഷകർക്ക് വില ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ മറ്റ് പല ജില്ലകളിലും ഈ രീതി തുടരുമ്പോഴും മലപ്പുറം ജില്ലയിൽ രീതി മാറ്റി. സംഭരണ വില കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമെന്നാണ് അധികൃതർ പറയുന്നത്.ഡിസംബർ 12 ന് ശേഷം നെല്ലു നൽകിയവർക്ക് ഇതുവരെ തുക ലഭിച്ചിട്ടില്ല. നെല്ല് സംഭരിച്ചതിന്റെ മുഴുവൻ കയറ്റുകൂലിയും ഇത്തവണ കർഷകനാണ് നൽകിയത്. ഒരു വിഹിതം പിന്നീട് സംഭരണ വിലയ്‌ക്കൊപ്പം ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിൽ ഒരേക്കറിൽ നിന്ന് 2200 കിലോഗ്രാം നെല്ല് സംഭരിച്ചിരുന്നു. എന്നാൽ ഇത്തവണ അത് 21...










