Kerala

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച സാവകാശം
Kerala

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച സാവകാശം

Perinthalmanna RadioDate: 31-01-2023ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്ക് എതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.ഫെബ്രുവരി ഒന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ പരിശോധന തുടരും. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് ഫെബ്രുവരി 15നകം ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാൻ നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന...
കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് മൂന്നാണ്ട്‌
Kerala

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് മൂന്നാണ്ട്‌

Perinthalmanna RadioDate: 30-01-2023ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്‌ കേരളത്തിലെത്തിയിട്ട്‌ തിങ്കളാഴ്‌ച മൂന്നാണ്ട്‌. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ്‌ കേസ്‌ തൃശൂരിൽ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30നായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ്‌ ആദ്യമായി രോഗം സ്ഥിരീകരിച്ചത്‌. നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്പർക്കവിലക്കുമൊക്കെയായി രണ്ട്‌ വർഷവും ആശ്വാസത്തിന്റെ മറ്റൊരു വർഷവുമാണ്‌ കടന്നുപോയത്‌. വൈറസിന്റെ അഞ്ചാം വകഭേദമായ ഒമിക്രോണും അതിന്റെ ഉപവകഭേദങ്ങളുമാണ്‌ നിലവിൽ ലോകത്തെ ആശങ്കയിലാക്കുന്നത്‌. ആദ്യകേസിന്‌ രണ്ടുമാസത്തിനുശേഷം മാർച്ച്‌ 30നാണ്‌ സംസ്ഥാനത്ത്‌ ആദ്യ കോവിഡ്‌ മരണം സ്ഥിരീകരിച്ചത്‌. ഫെബ്രുവരി മൂന്നിന്‌ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാർച്ച്‌ 24ന്‌ രാജ്യത്ത്‌ ആദ്യമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. പിന്നീട്‌ പ്രതിരോധത്തിന്റെ കനത്ത മതിൽ തീർത്ത്‌ കേരളം കോവിഡിന...
വിജയവഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റിനെ തകർത്ത് വീണ്ടും മൂന്നാമത്
Kerala, Sports

വിജയവഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റിനെ തകർത്ത് വീണ്ടും മൂന്നാമത്

Perinthalmanna RadioDate: 29-01-2023കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായകമായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ ജയം.ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്‍റകോസാണ് രണ്ടു ഗോളുകളും നേടിയത്. ജയത്തോടെ 28 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും മൂന്നാം സ്ഥാനത്തെത്തി. രണ്ടു മിനിറ്റിനിടെയാണ് താരം രണ്ടു തവണ വല കുലുക്കിയത്. മത്സരത്തിന്‍റെ 42ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ഗ്രൗണ്ടിന്‍റ ഇടതുവിങ്ങിൽനിന്ന് ബ്രയ്‌സ് മിറാൻഡ പോസ്റ്റിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ ദിമിത്രിയോസ് വലയിലാക്കി. ആരാധകരുടെ ആവേശം കെട്ടടങ്ങും മുമ്പേ വീണ്ടും ദിമിത്രിയോസ് നോർത്ത് ഈസ്റ്റിന്‍റെ വല കുലുക്കി.44ാം മിനിറ്റിൽ അഡ്രിയാൻ ലൂണ നൽകിയ ഒന്നാംതരം പാസ് താരം ഒരു ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ഗോളിയെ നിസ്സഹായനാക്കി വലയിലാക്...
സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ
Kerala, Local

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ

Perinthalmanna RadioDate: 29-01-2023സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ. 45,091 പേർക്കാണ് വിവിധ അപകടങ്ങളിൽ പരിക്ക് പറ്റിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും അപകട നിരക്ക് കൂടുതലാണ്.അപകടത്തിൽ ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നത് മരണസംഖ്യ കുറയാൻ കാരണം.കഴിഞ്ഞ വർഷം 45,091 പേരാണ് വിവിധ റോഡപകടങ്ങളിൽ ഇരകളായത്.ഇതിൽ 3829 പേർക്കാണ് ജീവൻ നഷ്ട്ടമായത്.2016 മുതൽ 19 വരെ നാലായിരത്തിന് മുകളിലായിരുന്നു മരണസംഖ്യ. 2020 മുതൽ 4,?000ത്തിൽ താഴെയാണ് മരണനിരക്ക്. ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നതാണ് മരണസംഖ്യ കുറയാൻ കാരണം. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലായും അപകടങ്ങളിൽപ്പെടുന്നത്.18 വയസ് തികയാത്ത കുട്ടിഡ്രൈവർമാരിൽ നിന്നുണ്ടാകുന്ന അപകടങ്ങളും കൂടുതലാണ്.ഹെൽമറ്റ് ധരിക്കാത്തവരും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവരുമാണ് കൂടുതലായും മരണത്തിന് കീഴടങ...
ഐഎസ്എല്ലിൽ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിർണായക മത്സരം
Kerala, Sports

ഐഎസ്എല്ലിൽ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിർണായക മത്സരം

Perinthalmanna RadioDate: 29-01-2023കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ തുടര്‍തോല്‍വികള്‍ക്ക് വിരാമമിട്ട് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തുകയാണ് കൊമ്പന്മാരുടെ ലക്ഷ്യം. മുംബൈ സിറ്റി എഫ്‌സിയോടും എഫ്‌സി ഗോവയോടുമേറ്റ പരാജയത്തിന്റെ ഭാരം ബ്ലാസ്റ്റേഴ്‌സിന് മഞ്ഞപ്പടയ്ക്ക് മുന്നില്‍ കഴുകി കളയണം.ലീഗിന്റെ തുടക്കത്തിലേറ്റ തുടര്‍തോല്‍വികള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് വിരാമമിട്ടത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ്. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ വീണ്ടും നേരിടാനൊരുങ്ങുമ്പോള്‍ ലക്ഷ്യം മുമ്പത്തേക്കാള്‍ മികച്ച ജയം. സീസണില്‍ ഇതുവരെ ഏഴ് ഗോളുകള്‍ നേടിക്കഴിഞ്ഞ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക...
ട്രാഫിക് നിയമലംഘനം എവിടെക്കണ്ടാലും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കേസെടുക്കാം
Kerala

ട്രാഫിക് നിയമലംഘനം എവിടെക്കണ്ടാലും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കേസെടുക്കാം

Perinthalmanna RadioDate: 28-01-2023സ്വന്തം അധികാരപരിധിയിൽ അല്ലെങ്കിൽപ്പോലും കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയന്റ് ആർ.ടി.ഒ., ആർ.ടി.ഒ. എന്നീ തസ്തികകളിലുള്ളവർക്കാണ് കേസെടുക്കാനുള്ള അധികാരം. ഇത് നടപ്പാകുന്നതോടെ ഏതുസ്ഥലത്തും ഏതുസമയത്തും യാദൃച്ഛികമായി ഗതാഗതനിയമലംഘനങ്ങൾ കണ്ടാൽ കേസെടുക്കാനാകും. എന്നാൽ അധികാരപരിധിക്കു പുറത്ത് വാഹനപരിശോധന നടത്താൻ ഇവർക്ക് കഴിയില്ല.ഉദാഹരണത്തിന് കൊല്ലത്ത് ഹെൽമെറ്റ് ഇല്ലാതെ പോകുന്ന യാത്രക്കാരനെതിരേ അതുവഴി യാത്ര ചെയ്യുന്ന കോഴിക്കോട്ടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് കേസെടുക്കാനാകു...
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണർന്നതോടെ കുതിച്ച് വരുമാനം
Kerala

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണർന്നതോടെ കുതിച്ച് വരുമാനം

Perinthalmanna RadioDate: 27-01-2023മലപ്പുറം: കോവിഡിന് ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണർന്നതോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും (ഡി.ടി.പി. സി) വരുമാനം വർധിച്ചു. ജില്ലയിലെ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നു 2022 ജനുവരി മുതൽ ഡിസംബർ വരെ പ്രവേശന ഫീസ് ഇനത്തിൽ മാത്രം ലഭിച്ചത് 1,71,74,598 രൂപയാണ്.കൂടുതൽ സഞ്ചാരികളും വരുമാനവും ജില്ല ആസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ നിന്നാണ്. ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാംകുണ്ട് വെള്ളച്ചാട്ടം, നിലമ്പൂർ ആഢ്യൻപാറ, നിളയോരം, സിവിൽ സ്റ്റേഷന് സമീപത്തെ ശാന്തിതീരം, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്.കോട്ടക്കുന്നിൽ നിന്നു 1.25 കോടി രൂപയാണ് പ്രവേശന ഫീ ഇനത്തിൽ മാത്രം ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രമാണ് വരുമാനം കുറഞ്ഞത്. ഒമ്പത് മാസം പത്ത് ലക്ഷത്തിന് മുകളിലാണ് വരുമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരുള...
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങൾ നിർണായകം
Kerala, Sports

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങൾ നിർണായകം

Perinthalmanna RadioDate: 26-01-2023ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങൾ അതിനിർണായകം. 6 കളികളാണു ബാക്കി. എതിരാളികളിൽ എടികെയും ഹൈദരാബാദ് എഫ്സിയും അടക്കം കടുപ്പക്കാർ. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനു തൊട്ടുപിന്നിൽ എടികെയും ഗോവയും ഒഡീഷയുമെല്ലാം നിൽക്കുന്നു. എഫ്സി ഗോവയോടു കഴിഞ്ഞ ദിവസം 3–1നു തോറ്റതോടെ ഇനിയുള്ള കളികളെല്ലാം ജയിക്കുന്നതാണ് പ്ലേ ഓഫ് ഉറപ്പിക്കാൻ എളുപ്പവഴി. നിലവിൽ മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി ടീമുകൾ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്.നോർത്ത് ഈസ്റ്റ്, ചെന്നൈയിൻ, ഹൈദരാബാദ് ടീമുകളെയാണു ബ്ലാസ്റ്റേഴ്സിനു കൊച്ചിയിൽ നേരിടാനുള്ളത്. ഈസ്റ്റ് ബംഗാൾ, എടികെ, ബെംഗളൂരു ടീമുകൾക്കെതിരെ അവരുടെ നാട്ടിൽ കളിക്കണം. ഇതിൽ 2 മത്സരങ്ങളും കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ്. ഈസ്റ്റ് ബംഗാൾ, ബെംഗളൂരു ടീമുകളെ കൊച്ചിയിൽ തോൽപിച്ചതിന്റെ ആത്മവിശ്വാസം എവേ മത്സരത്ത...
നിയമങ്ങൾ കർശനമാക്കിയിട്ടും ജില്ലയിൽ പോക്സോ കേസുകൾ കൂടുന്നു
Kerala

നിയമങ്ങൾ കർശനമാക്കിയിട്ടും ജില്ലയിൽ പോക്സോ കേസുകൾ കൂടുന്നു

Perinthalmanna RadioDate: 26-01-2023മലപ്പുറം: നിയമങ്ങൾ കർശനമാക്കിയിട്ടും ജില്ലയിൽ പോക്സോ കേസുകൾ കുറയുന്നില്ല. പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കേരള പോലീസിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം നവംബർ വരെ മലപ്പുറത്ത് 508 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഡിസംബറിൽ മാത്രം 29 പേരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജനുവരി 14 വരെ 18 പേരും ജില്ലയിൽ അറസ്റ്റിലായി.സംസ്ഥാനതലത്തിൽ പോക്സോ കേസുകളുടെ എണ്ണത്തിൽ രണ്ടാമതാണ് മലപ്പുറം. കഴിഞ്ഞ വർഷം കേരളത്തിൽ ആകെ രജിസ്റ്റർ ചെയ്തത് 4215 കേസുകളാണ്. 2021-ൽ ഇത് 3559 ആയിരുന്നു. രണ്ട് വർഷമായി കേസുകളുടെ എണ്ണം കൂടിവരികയാണ്. ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്താണ്- 530 എണ്ണം.എന്താണ് പോക്സോ?ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് പോക്സോ. 18 വയസ്സിനു താഴെയുള്ള ആൺകുട്ടികളും...
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നികുതി പിരിവ് 30 ശതമാനത്തിൽ താഴെ
Kerala

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നികുതി പിരിവ് 30 ശതമാനത്തിൽ താഴെ

Perinthalmanna RadioDate: 26-01-2023സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കേ, സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിട നികുതി പിരിവ് 30 ശതമാനത്തിൽ താഴെ. ബുധനാഴ്ച വൈകീട്ടുവരെ 28.62 ശതമാനം നികുതിയാണ് പിരിച്ചെടുത്തത്.മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലുമായി 2605.17 കോടി രൂപയാണ് കെട്ടിടനികുതിയായി പിരിച്ചെടുക്കേണ്ടത്. ഇതിൽ 745.56 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. നികുതി സമാഹരണത്തിൽ കോർപ്പറേഷനുകളാണ് ഏറ്റവും പിറകിൽ. 1121.46 കോടി രൂപയിൽ 179.05 കോടി രൂപയാണ് പിരിച്ചത്. മൊത്തം തുകയുടെ 16 ശതമാനം മാത്രമാണിത്.നഗരസഭകൾ 830.98 കോടി രൂപയിൽ 191.33 കോടി രൂപ(23 ശതമാനം) യാണ് പിരിച്ചത്. ഗ്രാമപ്പഞ്ചായത്തുകൾ 652.73 കോടിയിൽ 375.18 കോടി (57.48 ശതമാനം) പിരിച്ചു. സാമ്പത്തികവർഷത്തിൽ 90 ശതമാനത്തിനു മുകളിൽ കെട്ടിട നികുതി പിരിച്ചെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ മാസങ്ങൾക്കു മുൻപേ നിർദേശം നൽകിയിരുന്നു. 9...