Kerala

എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ
Kerala

എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ

Perinthalmanna RadioDate: 26-01-2023ഈ വർഷത്തെ എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിക്കും. ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ തുടർച്ചയായി പരീക്ഷ നടക്കും. അവസാന ദിനം ഒഴികെ എല്ലാ ദിവസവും രാവിലെ 9.45നും ഉച്ചയ്ക്ക് 2നും 2 പരീക്ഷകൾ വീതം നടക്കും. അവസാന ദിനം രാവിലെ മാത്രമാണ് പരീക്ഷ ഉള്ളത്. മാർച്ച് 9 മുതൽ 29 വരെയാണ് എസ്എസ്എൽസി ബോർഡ് പരീക്ഷ നടക്കുക.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BuEppF2WClmF172FMFIJJx---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിര...
കുടിശിക വരുത്തിയ സർക്കാർ ഓഫിസുകളിലെ വാട്ടർ കണക്‌ഷൻ വിഛേദിക്കും
Kerala

കുടിശിക വരുത്തിയ സർക്കാർ ഓഫിസുകളിലെ വാട്ടർ കണക്‌ഷൻ വിഛേദിക്കും

Perinthalmanna RadioDate: 25-01-2023വർഷങ്ങളായി വാട്ടർ ചാർജ് കുടിശിക വരുത്തിയ സർക്കാർ ഓഫിസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും കണക്‌ഷൻ അടുത്തമാസം മുതൽ വിഛേദിക്കും. 1643 കോടിയാണു കിട്ടാനുള്ളത്. ഇതിൽ 821 കോടി മാർച്ച് 31ന് അകം പിരിച്ചെ‍ടുക്കുകയാണു ലക്ഷ്യം.കൂടുതൽ കുടി‍ശികയുള്ള ആരോഗ്യവകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കുമാണ് ആദ്യം പിടി വീഴുക. പൊതുടാപ്പുകളുടെ വാട്ടർ ചാർജായി തദ്ദേശ സ്ഥാപനങ്ങൾ 955 കോടി രൂപയാണു ജല അതോറിറ്റിക്കു നൽകാനുള്ളത്. ആരോഗ്യവകുപ്പ് 127.52 കോടിയും.പൊതുടാപ്പുകളുടെ കണക്‌ഷൻ വിഛേദിക്കില്ല. പകരം തദ്ദേശസ്ഥാപനങ്ങളുടെ ഓഫിസുകളിലേതാണു വിഛേദിക്കുക. അവശ്യസർവീസ് ആയതിനാൽ ആശുപത്രികളെ ഒഴിവാക്കും. പകരം ആരോഗ്യവകുപ്പ് ഓഫിസുകളിലെ കണക്‌ഷൻ വിഛേദിക്കും. ആദ്യഘട്ടത്തിൽ ഉപയോക്താക്കൾക്കു കത്തു നൽകും. പിന്നാലെ ഡിസ്കണക‍്ഷൻ നോട്ടിസ്. മൂന്നാം ഘട്ടത്തിൽ കണക‍്ഷൻ വിഛേദിക്കും.ജല അതോറിറ്റി എംഡി എസ്....
കേരളത്തിലെ ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററാക്കാൻ റെയിൽവേ
Kerala

കേരളത്തിലെ ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററാക്കാൻ റെയിൽവേ

Perinthalmanna RadioDate: 25-01-2023കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് റെയില്‍വേ വേഗം കൂട്ടി. ഇതിനു മുന്നോടിയായി നടത്തുന്ന ലിഡാര്‍ സര്‍വേയ്ക്ക് 31-ന് റെയില്‍വേ ടെന്‍ഡര്‍ വിളിക്കും. ഇതോടെ സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാധ്യത മങ്ങി. വളവുകള്‍ നിവര്‍ത്തുകയും കല്‍വര്‍ട്ടുകളും പാലങ്ങളും ബലപ്പെടുത്തുകയും ചെയ്യുന്നതോടെ ടെയിനുകളുടെ വേഗം കൂട്ടാനാകുമെന്നാണ് വിലയിരുത്തല്‍. സ്ഥലമെടുപ്പും കാര്യമായി വേണ്ടി വരില്ല. സംസ്ഥാനത്ത് ശരാശരി ട്രെയിന്‍ വേഗം ഇപ്പോള്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ ഇത് 130 കിലോമീറ്റര്‍ വരെയുണ്ട്. കേരളത്തിലെ പ്രത്യേക ഭൂപ്രകൃതി മൂലമാണ് വേഗം കുറയുന്നത്. ദക്ഷിണ റെയില്‍വേ ഉന്നതതല സംഘം കഴിഞ്ഞ മാസം സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും വികസന സാധ്യതകളും വിലയിരുത്തിയിരുന്നു.................
ഹെൽത്ത് കാർഡിനായി ഹോട്ടൽ ജീവനക്കാരുടെ നെട്ടോട്ടം
Kerala

ഹെൽത്ത് കാർഡിനായി ഹോട്ടൽ ജീവനക്കാരുടെ നെട്ടോട്ടം

Perinthalmanna RadioDate: 25-01-2023ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കെല്ലാം ഫെബ്രുവരി ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതോടെ കാർഡ് തരപ്പെടുത്താൻ ജീവനക്കാർ നെട്ടോട്ടമോടുന്നു. ആറുദിവസം മാത്രം ശേഷിക്കുന്നതിനാൽ അന്യസംസ്ഥാനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ അവധിയെടുത്താണ് കാർഡിനായി ഓടുന്നത്. ഹെൽത്ത് കാർഡ് 2011മുതൽ നിയമം നിലവിലുണ്ടെങ്കിലും ഭൂരിഭാഗം പേരും കാർഡ് എടുത്തിരുന്നില്ലെന്ന് ഇതോടെ വ്യക്തമായി. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും പരിശോധനാ ഫീസ് കൂടുതലായതിനാൽ സർക്കാർ കേന്ദ്രങ്ങളിൽ ഇപ്പോൾ രാവിലെ മുതൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഹെപ്പറ്റൈറ്റസ് എ, ടൈഫോയിഡിന്റെ നാല് പരിശോധനകളുമാണ് സാധാരണയായി നടത്തുന്നത്. ഈ പരിശോധനഫലങ്ങളിൽ സംശയമുണ്ടെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്നത് പ്രകാരം ആവശ്യമായ പരിശോധനകളും നടത്തണം. ഒരുവർഷമാണ് കാലാവധി. സർക്കാർ ലാബുകളിൽ പരമാവധി 250 രൂപ ചെലവാകുമ്...
കേരളത്തിൽ ഇപ്പോൾ പെയ്യുന്ന മഴയ്ക്ക് കാരണം ബാൻഡ് മേഘങ്ങൾ
Kerala

കേരളത്തിൽ ഇപ്പോൾ പെയ്യുന്ന മഴയ്ക്ക് കാരണം ബാൻഡ് മേഘങ്ങൾ

Perinthalmanna RadioDate: 25-01-2023കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോൾ മഴപെയ്യുന്നത് ഇന്ത്യൻ മഹാ സമുദ്രത്തിലെ മാഡെൻ ജൂലിയൻ ആന്തോളനം എന്ന പ്രതിഭാസംമൂലം. അന്തരീക്ഷത്തിലെ ഊർജതരംഗങ്ങളുടെ ഫലമായി ഭൂമധ്യരേഖയോടുചേർന്ന് മേഘക്കൂട്ടങ്ങൾ ഉണ്ടാകുന്നതിനാലാണിത്. റോളണ്ട് മാഡെൻ, പോൾ ജൂലിയൻ എന്നീ ശാസ്ത്രജ്ഞരാണ് ഈ പ്രതിഭാസം കണ്ടെത്തിയത്.ക്ലൗഡ് ബാൻഡ് എന്നും അറിയപ്പെടുന്ന ഇവ നിശ്ചിത അകലത്തിലാണ് രൂപപ്പെടുന്നത്. ബാൻഡ്മേളക്കാർ അണിനിരക്കുന്നതുപോലെയാണിത്. മഴയെത്തുടർന്ന് മൂടൽമഞ്ഞും തണുപ്പും കൂടും. ഭൂമധ്യരേഖയോടുചേർന്ന് 15 ഡിഗ്രി വീതം തെക്കും വടക്കുമായാണ് ഈ മേഘങ്ങൾ രൂപപ്പെടുന്നത്. ഇവ കിഴക്കോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കും.കടലിലെ ചൂടുകാരണം വായു ചൂടായാണ് പുതിയ മേഘം രൂപംകൊള്ളുന്നത്. മേഘക്കൂട്ടങ്ങൾ ഒന്നിടവിട്ട് പെയ്തുകൊണ്ടിരിക്കും. രൂപപ്പെടുന്നതും ഒന്നിടവിട്ടാണെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു....
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; 19 വിദ്യാർഥികൾക്ക് രോഗം
Kerala, Local

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; 19 വിദ്യാർഥികൾക്ക് രോഗം

Perinthalmanna RadioDate: 23-01-2023എറണാകുളം കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ഇതേത്തുടർന്ന് സ്കൂളിലെ 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.എന്താണ് നോറോ വൈറസ്?ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റു അനുബന്ധ രോഗങ്ങളുള്ളവർ എന്ന...
പെരിന്തൽമണ്ണ ബാലറ്റ് പെട്ടി വിവാദത്തിൽ ഹൈക്കോടതി നിലപാട് നിർണായകമാകും
Kerala, Local

പെരിന്തൽമണ്ണ ബാലറ്റ് പെട്ടി വിവാദത്തിൽ ഹൈക്കോടതി നിലപാട് നിർണായകമാകും

Perinthalmanna RadioDate: 21-01-2023പെരിന്തൽമണ്ണയിലെ ബാലറ്റ് പെട്ടി വിവാദത്തിൽ ഏതു തരം അന്വേഷണം വേണമെന്നതിൽ നിർണായകമാകുക ഹൈക്കോടതിയുടെ നിലപാട്. ഇപ്പോൾ പല തലത്തിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, 30ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഹൈക്കോടതി എന്തു പറയുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വിശദമായ അന്വേഷണം വേണമെന്നു സബ് കലക്ടറും കേസിലെ പ്രധാന കക്ഷിയായ നജീബ് കാന്തപുരം എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥി കെ.പി.മുഹമ്മദ് മുസ്തഫയും ആവശ്യപ്പെട്ടിട്ടുണ്ട്.മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശപ്രകാരം കലക്ടർ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വീഴ്ച വരുത്തിയെന്നു സബ് കലക്ടർ ചൂണ്ടിക്കാട്ടിയ 4 ഉദ്യോഗസ്ഥരുടെ മറുപടി കൂടി ലഭിച്ച ശേഷമായിരിക്കും കലക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.  എന്നാൽ, പൊലീസ് ഇതുവരെ ചിത്രത്തിൽ വന്നിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോ ജില്ലാ വ...
വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു
Kerala

വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

Perinthalmanna RadioDate: 21-01-2023വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു  രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നടപടി തുടങ്ങി.കൊല്ലം നിലമേൽ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംസ്ഥാന വനിതാ കമ്മിഷൻ പരിഷ്കരണ ശുപാർശകൾ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതു പുറത്തുവിടുകയോ നടപടികളിലേക്കു കടക്കുകയോ ചെയ്തിരുന്നില്ല. വനിതാ കമ്മിഷനും സ്ത്രീ സംരക്ഷണ സംഘടനകളും സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് ഇപ്പോൾ ചർച്ചകളും അഭിപ്രായ ശേഖരണവും ആരംഭിച്ചത്.കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ റജിസ്റ്റർ ചെയ്യൽ ചട്ടങ്ങളും ഭേദഗതി ചെയ്യും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങൾ സമർപ്പിച്ചു. തദ്ദേശഭരണവകുപ...
സ്കൂളുകളിലും ആർത്തവ അവധി വേണ്ടേ? ആദ്യം നടപ്പാക്കേണ്ടത് സ്കൂളുകളിൽ
Kerala

സ്കൂളുകളിലും ആർത്തവ അവധി വേണ്ടേ? ആദ്യം നടപ്പാക്കേണ്ടത് സ്കൂളുകളിൽ

Perinthalmanna RadioDate: 20-01-2023സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികളോട് വിവേചനമെന്തിന് എന്ന ചോദ്യം ഉയരുന്നു. യുപി ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലും പുതിയ ഉത്തരവ് ബാധകമാക്കണം എന്ന ആവശ്യമാണ് രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നത്. കോളേജ് വിദ്യാർത്ഥിനികളെക്കാൾ സ്കൂൾ വിദ്യാർത്ഥിനികളാണ് ആർത്തവ ദിവസങ്ങളിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കടുത്ത മാനസിക പ്രയാസങ്ങൾ ഈ സമയത്ത് ഉണ്ടാകാറുണ്ടെന്നും അധ്യാപകർ അടക്കം ചൂണ്ടിക്കട്ടുന്നു. സംസ്ഥാനത്ത് എല്ലാ കോളേജുകളിലും ആർത്തവ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥിനികളുടെ ബുദ്ധിമുട്ടുകൂടി പരിഗണിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.കോളേജ് വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനു...
സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി
Kerala

സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി

Perinthalmanna RadioDate: 18-01-2023ഫെബ്രുവരി ഒന്ന് മുതൽ ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.വ്യാജമായി ഹെൽത്ത് കാർഡ് ഉണ്ടാക്കി നൽകിയാൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു."ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ് എന്നാണ് ലഭിച്ച റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനകൾ കൂടി നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. കമ്മിഷണർ അതിനനുസരിച്ചിട്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഹോട്ടലുകൾ, റെസ്...