Kerala

5ജി സേവനങ്ങള്‍ ഇപ്പോള്‍ പെരിന്തൽമണ്ണയിലും
Kerala, Technology

5ജി സേവനങ്ങള്‍ ഇപ്പോള്‍ പെരിന്തൽമണ്ണയിലും

Perinthalmanna RadioDate: 18-01-2023പെരിന്തൽമണ്ണ: കേരളത്തിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ഇപ്പോള്‍ പെരിന്തൽമണ്ണയിലും ലഭ്യമായി തുടങ്ങി. ഇന്നലെ മുതല്‍  കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ കൂടി ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങി. ഇതോടെ ജിയോയുടെ 5ജി സേവനങ്ങൾ സംസ്ഥാനത്തെ 11 നഗരങ്ങളിൽ ആസ്വദിക്കാം. ജിയോ 5ജി സേവനങ്ങൾ കേരളത്തിൽ - കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവടങ്ങളിലാണ് ലഭ്യം.കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്ക് അധിക ചെലവുകളൊന്നും ഇല്ലാതെ 1 ജിബിപിഎസ് + വേഗത്തിൽ അൺലിമിറ്റഡ് ഡേറ്റ അനുഭവിക്കാൻ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കുന്നതാണ്. 4ജി നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5ജി നെറ്...
ഭൂമിയുടെ ന്യായവില പുതുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
Kerala

ഭൂമിയുടെ ന്യായവില പുതുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

Perinthalmanna RadioDate: 18-01-2023തിരുവനന്തപുരം: പന്ത്രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഭൂമിയുടെ ന്യായവില പുനർ നിർണയിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നേക്കും. ന്യായവിലയ്ക്കനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി പരിഷ്കരണവും പരിഗണനയിലുണ്ട്.വിവിധ നികുതികൾ കൂട്ടി സർക്കാരിന് വരുമാനമുണ്ടാക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. ജി.എസ്.ടി. നഷ്ടപരിഹാരം നീട്ടാതെയും വായ്പപ്പരിധി വെട്ടിക്കുറച്ചും കേന്ദ്രസർക്കാർ ഞെരുക്കുമ്പോൾ ഇങ്ങനെയൊരു സാധ്യതമാത്രമേ സംസ്ഥാനത്തിനു മുന്നിലുള്ളൂവെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.2010-ലാണ് ന്യായവില പുനർനിർണയിച്ചത്. അതിനുശേഷം പലഘട്ടങ്ങളിലായി ഒരേനിരക്കിൽ വർധിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. ന്യായവില പുനർനിർണയിക്കാൻ കഴിഞ്ഞവർഷം ആവശ്യമുയർന്നപ്പോൾ പരിശോധിക്കാൻ പ്രത്യേകസമിതി രൂപവത്കരിച്ചു. 2022 ജൂൺ 23-ന് ലാൻഡ് റവന്യൂ കമ്മിഷണ...
മുള്ളി ചെക്‌പോസ്റ്റ് അടച്ചിട്ട് പത്ത് മാസം
Kerala

മുള്ളി ചെക്‌പോസ്റ്റ് അടച്ചിട്ട് പത്ത് മാസം

Perinthalmanna RadioDate: 17-01-2023തമിഴ്നാട് മുള്ളി ചെക്‌പോസ്റ്റ് അടച്ചിട്ട് 10 മാസം. കഴിഞ്ഞവർഷം ഫെബ്രുവരി 22-നാണ് തമിഴ്നാട് മുള്ളി ചെക്‌പോസ്റ്റ്, കേരളത്തെപ്പോലും മുൻകൂട്ടി അറിയിക്കാതെ അടച്ചത്. 138 കോടിരൂപ ചെലവിൽ താവളം-മുള്ളി 28.5 കിലോമീറ്റർ റോഡ് നവീകരണം അന്തിമ ഘട്ടത്തിൽ എത്തിയെങ്കിലും ഈ നടപടിമൂലം ഫലമില്ലാതാവും.മുള്ളി ചെക്‌പോസ്റ്റ് വഴി മഞ്ചൂരിലെത്താൻ അഗളിയിൽനിന്ന് 56 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകുമായിരുന്നു. ഇപ്പോൾ 110 കിലോമീറ്റർ ചുറ്റിസഞ്ചരിച്ചാൽ മാത്രമേ മഞ്ചൂരിലെത്താൻ കഴിയുകയുള്ളൂ. റോഡ് നവീകരിച്ചതോടെ കേരളത്തിലെ വിവിധഭാഗങ്ങളിൽനിന്ന് ഊട്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ചിരിക്കയായിരുന്നു വ്യാപാരികൾ.ജനങ്ങളും വ്യാപാരികളും പ്രതിഷേധിച്ചിട്ടും മന്ത്രിമാർക്ക് പരാതി നൽകിയിട്ടും പരിഹാരമായില്ല. മുള്ളി ചെക്‌പോസ്റ്റ് വഴി മറ്റുള്ളവരെ അനുവദിക്കാൻ കഴിയില്ലെന്നും ചെക്‌പോസ്...
റേഷൻ ഇ പോസ് പ്രശ്നം തുടരുന്നു; ഒടിപി ഇടപാടുകൾ 3 ലക്ഷം കവിഞ്ഞു
Kerala

റേഷൻ ഇ പോസ് പ്രശ്നം തുടരുന്നു; ഒടിപി ഇടപാടുകൾ 3 ലക്ഷം കവിഞ്ഞു

Perinthalmanna RadioDate: 17-01-2023റേഷൻ വിതരണത്തിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ പ്രശ്നങ്ങൾ തുടരുന്നതിന്റെ സൂചനയായി ഒടിപി ഇടപാടുകൾ വർധിക്കുന്നു. ഈ മാസം രണ്ടാഴ്ചയ്ക്കിടെ മൂന്നു ലക്ഷത്തിൽപരം പേർ ഒടിപി ഉപയോഗിച്ചാണ് റേഷൻ വാങ്ങിയത്. റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഇ പോസ് മെഷീനിൽ റേഷൻ കാർഡ് ഉടമ വിരൽ പതിപ്പിച്ച് ബയോ മെട്രിക് വിവര ശേഖരണം പരാജയപ്പെടുമ്പോൾ ഉള്ള ബദൽ വഴിയാണ് ഒടിപി. കാർഡ് ഉടമയുടെ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ആയ നാലക്ക നമ്പർ ഉപയോഗിച്ച് വിതരണം നടത്തുന്ന രീതിയാണിത്.ഈ മാസം ഇതു വരെ 19.76 ലക്ഷം പേർ റേഷൻ വാങ്ങിയതിൽ 3.10 ലക്ഷം പേർ ഒടിപി സംവിധാനം ഉപയോഗിച്ചു. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ. ഒടിപി ലഭിച്ച് റേഷൻ വാങ്ങാൻ ഏറെ നേരം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. കേന്ദ്ര, സംസ്ഥാന റേഷൻ വിതരണത്തിന് പ്രത്...
വെള്ളക്കരം കൂട്ടിയത് ലിറ്ററിന് ഒരു പൈസ മാത്രം; പക്ഷേ ഫലത്തിൽ വൻ വർധന
Kerala

വെള്ളക്കരം കൂട്ടിയത് ലിറ്ററിന് ഒരു പൈസ മാത്രം; പക്ഷേ ഫലത്തിൽ വൻ വർധന

Perinthalmanna RadioDate: 15-01-2023സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ കൂട്ടിയത് ഗാർഹിക ഉപഭോക്താക്കൾക്ക് വൻഇരുട്ടടി. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയതെങ്കിലും ഫലത്തിൽ വൻവർധനവാണിത്. ശരാശരി 20000 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന കുടുംബം ഇനിമുതൽ നിലവിലുള്ളതിൻറെ ഇരട്ടിയിലേറെ വില നൽകേണ്ടി വരും. അടുത്ത ഏപ്രിലോടെയാകും നിരക്ക് പ്രാബല്യത്തിലാവുക.അധികഭാരമില്ലെന്നും പോസിറ്റീവായി കാണണമെന്നുമാണ് വെള്ളക്കര വർധനവിൽ മന്ത്രി റോഷി അഗസ്റ്റിൻറെ പക്ഷം, എന്നാൽ ഈ പൈസക്കണക്ക് രൂപയിൽ പറഞ്ഞാൽ പൊതുജനങ്ങുടെ നെഞ്ചിടിപ്പ് കൂടും. ഒരു ലിറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ 1000 ലിറ്ററിന് കൂടുക പത്ത് രൂപ. 5000 ലിറ്റർ വരെ ഗാർഹിക ഉപഭോഗത്തിന് മിനിമം ചാർജായി നിലവിൽ ഈടാക്കുന്നത് 22.05 രൂപയാണ്. ഇത് അൻപത് രൂപ വർധിച്ച് 72.05 രൂപയാകും, 10000 ലിറ്റർ ഉപഭോഗത്തിന് ഇപ്പോൾ നൽകേണ്ടത് 44.10 രൂപയാണ്. ഇത് നൂറ് രൂപ കൂടി 144.10 രൂപയാകും.15000 ലിറ...
ശബരിമല മകരവിളക്ക് ഇന്ന്; സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം
Kerala

ശബരിമല മകരവിളക്ക് ഇന്ന്; സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം

Perinthalmanna RadioDate: 14-01-2023പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്ന്. പൊന്നമ്പലവാസന്റെ മണ്ണും വിണ്ണും ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.അയപ്പസ്വാമിയ്‌ക്ക് ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് 6.20-ന് സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധനയ്‌ക്ക് ശേഷം 6.30-നും 6.50-നും മദ്ധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. രാത്രി 8.45-നാണ് മകരസംക്രമ മുഹൂർത്തം. അയ്യപ്പവിഗ്രഹത്തിൽ നിന്ന് തിരുവാഭാരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊടുത്തുവിട്ട അയ്യപ്പമുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഭേഷകം ചെയ്യും. അത്താഴപൂജയ്‌ക്ക് ശേഷം മാളികപ്പുറത്ത് നിന്നുള്ള എഴുന്നള്ളിപ്പ് തുടങ്ങും.മകരവിളക്...
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടും; ലിറ്ററിന് ഒരു പൈസ വർധിപ്പിക്കും
Kerala

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടും; ലിറ്ററിന് ഒരു പൈസ വർധിപ്പിക്കും

Perinthalmanna RadioDate: 13-01-2023തിരുവനന്തപുരം: വെള്ളക്കരം കൂട്ടാൻ എൽ.ഡി.എഫ്​ അനുമതി. ലിറ്ററിന് ഒരു പൈസയാണ്​ വർധിക്കുക. വാട്ടർ അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വെള്ളക്കരം വർധിപ്പിക്കണമെന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ ശിപാർശ വെള്ളിയാഴ്​ച ചേർന്ന മുന്നണി യോഗം അംഗീകരിച്ചതായി എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ അറിയിച്ചു. നിരക്ക്​ വർധന ബി.പി.എല്ലുകാർക്ക്​ ബാധകമാകില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.ലിറ്ററിന് ഒരു പൈസ വർധിക്കുന്നതോടെ വിവിധ സ്ലാബുകളിലുള്ള ഉപഭോക്താക്കൾക്ക് യൂനിറ്റിന് പത്ത് രൂപയുടെ വർധനയുണ്ടാകും. ആയിരം ലിറ്റർ വെള്ളമാണ് ഒരു യൂനിറ്റ്​. നിലവിൽ യൂനിറ്റിന് വിവിധ സ്ലാബുകളിലായി നാലുരൂപ മുതൽ 12 രൂപവരെയാണ്​ വെള്ളക്കരം. ഇത്​ 14 രൂപ മുതൽ 24 രൂപയായി​ വർധിക്കും. ഒരു കുടുംബം ശരാശരി പത്ത്​ (10,000 ലിറ്റർ) മുതൽ 15 യൂനിറ്റ്​ (15,000 ലിറ്റർ) വരെയാണ്​ ഒരുമാസം ഉ...
ഉപഭോക്താക്കൾക്ക് ഉടൻ വൈദ്യുതി ബിൽ തുക അടക്കാന്‍  സൗകര്യമൊരുക്കുന്നു
Kerala

ഉപഭോക്താക്കൾക്ക് ഉടൻ വൈദ്യുതി ബിൽ തുക അടക്കാന്‍  സൗകര്യമൊരുക്കുന്നു

Perinthalmanna RadioDate: 13-01-2023ഉപഭോക്താക്കൾക്ക് ഉടൻ വൈദ്യുതി ബിൽ തുക നൽകാൻ സൗകര്യമൊരുക്കും വിധം സ്പോട്ട് ബില്ലിങ് മെഷീനുകളുമായി കെ.എസ്.ഇ.ബി. യെസ് ബാങ്കുമായി സഹകരിച്ചാണ് പരീക്ഷണ പദ്ധതി കൊണ്ടു വരുന്നത്. ആദ്യ ഘട്ടം തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കും.ഇതിന്റെ ഭാഗമായി 200 സ്പോട്ട് ബില്ലിങ് മെഷീനുകൾ പ്രതിമാസം 90 രൂപ വാടകക്ക് യെസ് ബാങ്ക് നൽകും. മീറ്റർ റീഡർമാരുടെ കൈയിൽ മെഷീനുകൾ നൽകി പണം പിരിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി ഡയറക്ടർമാരുടെ തീരുമാന ഉത്തരവ് ഇറങ്ങി.ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി പണം സ്വീകരിക്കാനാവുന്ന ആൻഡ്രോയ്ഡ് സോഫ്റ്റ് വെയർ ഉപയോഗിച്ചാകും പ്രവർത്തനം, കാർഡുകൾ സ്വൈപ് ചെയ്ത് പണം ഈടാക്കി തിരിച്ചു നൽകാം. ഇതിൽ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് സോഫ്റ്റ് വെയർ, എയ്സ് വെയർ ഫിൻടെസ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് നിർമിച്ചത്. ആറു മാസം പരീക്ഷണ അടിസ്ഥാ...
മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം
Kerala

മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം

Perinthalmanna RadioDate: 12-01-2023മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിങ് മേഖലകളിലെ സംഘടനകളുമായുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാം. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാമെന്നാണ് ഹോട്ടലുടമകള്‍ മുന്നോട്ടുവെച്ച നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.പാഴ്‌സലുകളില്‍ ഭക്ഷണം കൊടുക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഉണ്ടായിരിക്കണം. എത്ര മണിക്കൂറിനകം ആ ഭക്ഷണം ഉപയോഗിക്കണം എന്നതും ഈ സ്റ്റിക്കറില്‍ വ്യക്തമാക്കിയിരിക്കണം.ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും കൃത്യമായ ...
ബഫർസോണിൽ ഇളവുണ്ടായേക്കും; കേരളത്തിന് ആശ്വാസ സൂചനയുമായി സുപ്രീം കോടതി
Kerala

ബഫർസോണിൽ ഇളവുണ്ടായേക്കും; കേരളത്തിന് ആശ്വാസ സൂചനയുമായി സുപ്രീം കോടതി

Perinthalmanna RadioDate: 12-01-2023ന്യൂഡൽഹി: കേരളത്തിലേത് ഉൾപ്പെടെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കുമുള്ള ബഫർ സോൺ നിബന്ധനകളിൽ‍ ഇളവ് അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സുപ്രീം കോടതി വാക്കാൽ സൂചിപ്പിച്ചു. ബഫർ സോണുകൾക്കു കർശന നിബന്ധനകൾ നിർദേശിച്ച് കഴിഞ്ഞ ജൂണിൽ നൽകിയ വിധി നിലവിലുള്ള കരട് വിജ്ഞാപനങ്ങൾക്കു ബാധകമാക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിൽ മതികെട്ടാൻ ചോലയുടെ കാര്യത്തിലാണ് അന്തിമ വിജ്ഞാപനമായിട്ടുള്ളത്. ബാക്കിയുള്ളവ കരടു വിജ്ഞാപന ഘട്ടത്തിലാണ്.അന്തിമ വിജ്ഞാപനം ഇറങ്ങിയവയുടെ കാര്യത്തിൽ ഒരു കിലോമീറ്റർ ബഫർ സോൺ നിബന്ധനയിൽ ഇളവുണ്ടാകുമെന്നും ജഡ്ജിമാരായ ബി.ആർ.ഗവായ്, എം.എം.സുന്ദരേശ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ച് ആശ്വാസമേകുന്നതാണ് കോടതി നിലപാട്. ജൂൺ മൂന്നിലെ വിധി പരിഷ്കരിക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ 16നു വീണ്ടും പരിഗണിക്കും. ജൂണിലെ വിധി നൽകിയ...