Kerala

ഇടവേളക്ക് ശേഷം സംസ്ഥാനം പക്ഷിപ്പനി ഭീതിയിലേക്ക്
Kerala

ഇടവേളക്ക് ശേഷം സംസ്ഥാനം പക്ഷിപ്പനി ഭീതിയിലേക്ക്

Perinthalmanna RadioDate: 12-01-2023തിരുവനന്തപുരം: ഇടവേളക്ക് ശേഷം സംസ്ഥാനം പക്ഷിപ്പനി ഭീതിയിലേക്ക്. ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പുറമെ തിരുവനന്തപുരത്തും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സർക്കാറിന്‍റെ പ്രാദേശിക കോഴി വളർത്തൽ കേന്ദ്രമായ കോഴിക്കോട് ചാത്തമംഗലം റീജനൽ പൗൾട്രി ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് (എൻ.ഐ.എച്ച്.എസ്.എ.ഡി) ലാബിൽ നിന്നുള്ള പരിശോധന ഫലം ബുധനാഴ്ച വൈകീട്ടോടെ ലഭിച്ചു.ഇതോടെ പഴുതടച്ച പ്രതിരോധ നടപടികളിലേക്ക് കടക്കാൻ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പ് നേരിട്ട് നടത്തുന്ന ചാത്തമംഗലം ഫാമിൽ ഇതാദ്യമായാണ് പക്ഷിപ്പനി. കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ പ്രത്യേക പരിചരണം നൽകി വളർത്തുന്ന ആറായിരത്തോളം കോഴികളാണ് ഇവിടെയുള്ളത്. സുരക്ഷമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഫാമിൽ പ...
റണ്‍വേ റീ സര്‍ഫേസിങ് ; കരിപ്പൂരില്‍ ജനുവരി 15 മുതല്‍ വിമാന സമയം പുനഃക്രമീകരിച്ചു
Kerala

റണ്‍വേ റീ സര്‍ഫേസിങ് ; കരിപ്പൂരില്‍ ജനുവരി 15 മുതല്‍ വിമാന സമയം പുനഃക്രമീകരിച്ചു

Perinthalmanna RadioDate: 11-01-2023കരിപ്പൂർ: റണ്‍വേ റീ സര്‍ഫേസിങ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി 15 മുതല്‍ ആറു മാസത്തേക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നതും വിമാനത്താവളത്തില്‍ ഇറങ്ങുന്നതുമായ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു.  എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 വരെയാണ് റണ്‍വേ റീ സര്‍ഫേസിങ് ജോലികള്‍ നടക്കുക. ഈ സമയത്ത് റണ്‍വേ പൂര്‍ണ്ണമായും അടച്ചിടും. വൈകിട്ട് 6 മുതല്‍ രാവിലെ 10 വരെയുള്ള സമയത്ത് മാത്രമേ വിമാനങ്ങള്‍ക്ക് ഇറങ്ങാനും പുറപ്പെടാനും സാധിക്കൂ എന്നതിനാല്‍ യാത്രക്കാര്‍ പുതുക്കിയ സമയക്രമം പരിശോധിച്ച് ഉറപ്പു വരുത്തണമന്ന് വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് അറിയിച്ചു.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്...
ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്നു മുതല്‍ പിഴ ഈടാക്കും; ശ്രദ്ധിക്കാം ഈ നിയമങ്ങൾ
Kerala

ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്നു മുതല്‍ പിഴ ഈടാക്കും; ശ്രദ്ധിക്കാം ഈ നിയമങ്ങൾ

Perinthalmanna RadioDate: 11-01-2023ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്നു മുതല്‍ പിഴ ഈടാക്കും. ആയിരം രൂപ പിഴ ചുമത്തുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാല്‍ മറ്റു ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും പരിശോധന കര്‍ശനമാക്കും.‘‘ഹെൽമറ്റ് വയ്ക്കാത്തത് ഉൾപ്പെടെ ചെറിയ ലംഘനങ്ങളായാണ് ആളുകൾ കാണുന്നത്. എന്നാൽ 54 ശതമാനം മരണങ്ങൾക്കും കാരണം ഹെൽമറ്റ് വയ്ക്കാത്തതാണ്. ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ചെറിയ ലംഘനങ്ങൾ എന്നു വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കും. ലംഘനങ്ങൾ തടയുന്നത് കർശനമായി നടപ്പാക്കാൻ ഈ വാരം ഉപയോഗിക്കുകയാണ്.’’– എസ്.ശ്രീജിത്ത് പറഞ്ഞു.*ലെയ്ൻ ട്രാഫിക് നിയമങ്ങൾ / നിർദേശങ്ങൾ*▪️ നാല...
കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്‍റെ കമ്മിഷന്‍ ലഭിക്കാതെ റേഷന്‍ വ്യാപാരികള്‍
Kerala

കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്‍റെ കമ്മിഷന്‍ ലഭിക്കാതെ റേഷന്‍ വ്യാപാരികള്‍

Perinthalmanna RadioDate: 11-01-2023കോവിഡ് കാലത്ത് മുടങ്ങാതെ കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍തുക പോലും റേഷന്‍വ്യാപാരികള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍. കോടതിവിധിയുണ്ടായിട്ടും കുടിശികതുക നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് റേഷന്‍വ്യാപാരികള്‍ ആരോപിക്കുന്നു. റേഷന്‍മേഖല പ്രതിസന്ധിയിലായിട്ടും കൂടുതല്‍ സാമ്പത്തീക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നതിനെതിരെ സമരത്തിനൊരുങ്ങുകയാണ് വ്യാപാരികള്‍.  53 കോടിരൂപയാണ് 2020ല്‍ കിറ്റ് വിതരണം ചെയ്ത ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് കിട്ടാനുള്ളത്.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങള...
മഞ്ഞുപുതച്ച് മൂന്നാര്‍; താപനില പൂജ്യത്തിനും താഴെ
Kerala

മഞ്ഞുപുതച്ച് മൂന്നാര്‍; താപനില പൂജ്യത്തിനും താഴെ

Perinthalmanna RadioDate: 11-01-2023മൂന്നാർ: വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കുംവിധം മഞ്ഞിൻറെ വെള്ളപ്പുതപ്പണിഞ്ഞ് മൂന്നാർ. ഈ വർഷം ഇതാദ്യമായി മൂന്നാറിലെ താപനില പൂജ്യത്തിനും താഴെയെത്തി. ചെണ്ടുവര, വട്ടവട തുടങ്ങിയ മേഖലകളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. അർധരാത്രി ഒരു മണിയ്ക്കു ശേഷം പുലർച്ചെ സൂര്യനുദിക്കുന്നത് വരെ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.മുൻവർഷങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ മൂന്നാറിൽ സ്വാഭാവികമായുള്ള തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. പകരം ജനുവരി പകുതിയോടടുത്തപ്പോഴാണ് ഇത്തരത്തിൽ കടുത്ത ശൈത്യം രേഖപ്പെടുത്തുന്നത്.ബുധനാഴ്ച രാവിലെ മൂന്നാർ ടൗണിനോടു ചേർന്ന് കെ.ടി.ഡി.സി ടീ കൗണ്ടി റിസോർട്ടിനു സമീപത്തായി കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. തേയിലത്തോട്ടങ്ങളിലും വലിയ തോതിലുള്ള മഞ്ഞു വീഴ്ചയാണുണ്ടായത്. ഇത് തേയിലയുടെ ഉത്പാദനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ....
വൈദ്യുതി നിരക്ക് മാസംതോറും മാറും; കേന്ദ്രവൈദ്യുതി ചട്ടഭേദഗതി സംസ്ഥാനത്തും
Kerala

വൈദ്യുതി നിരക്ക് മാസംതോറും മാറും; കേന്ദ്രവൈദ്യുതി ചട്ടഭേദഗതി സംസ്ഥാനത്തും

Perinthalmanna RadioDate: 11-01-2023പെട്രോളിനും ഡീസലിനും വിലമാറുന്നതുപോലെ മാസംതോറും വൈദ്യുതിനിരക്ക് പരിഷ്കരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കും. കെ.എസ്.ഇ.ബി. ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ വരുന്ന അധികച്ചെലവ് മാസംതോറും ഉപഭോക്താക്കളിൽനിന്ന് സർച്ചാർജായി ഈടാക്കണമെന്നാണ് പുതിയ ചട്ടം.വിപണിയിൽ വൈദ്യുതിക്ക് വില ഉയർന്നുനിൽക്കുന്ന മാസങ്ങളിൽ നിരക്ക് കൂടും. ചെലവുകുറയുന്ന മാസങ്ങളിൽ അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് നൽകാൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽനടന്ന ഉന്നതതലയോഗം തീരുമാനിച്ചു. വൈദ്യുതിക്ക് വിപണിയിൽ വിലകുറഞ്ഞാൽ ആ മാസങ്ങളിൽ ഉപഭോക്താക്കൾ നൽകേണ്ട നിരക്കിലും അതനുസരിച്ച് കുറവുവരുത്തണം. എന്നാലിതിന് നിലവിൽ ചട്ടമില്ല. വിപണിയിൽ വൈദ്യുതിവില ഇപ്പോൾ കൂടുതലാണ്. അടുത്ത ഒരുവർഷത്തേക്കെങ്കിലും ഉയർന്നുനിൽക്കാനാണ് സാധ്യത.പുതിയ...
നാലാം ശനിയാഴ്ച അവധിയാക്കുന്നതിനോട് വിയോജിച്ച് സര്‍വീസ് സംഘടനകള്‍
Kerala, Local

നാലാം ശനിയാഴ്ച അവധിയാക്കുന്നതിനോട് വിയോജിച്ച് സര്‍വീസ് സംഘടനകള്‍

Perinthalmanna RadioDate: 10-01-2023സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കുന്നതിനോട് വിയോജിച്ച് സര്‍വീസ് സംഘടനകള്‍. അഞ്ച് കാഷ്വല്‍ ലീവുകള്‍ കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ഉപാധിവെച്ചതോടെയാണ് സംഘടനകള്‍ എതിര്‍ത്തത്. ആശ്രിതനിയമനത്തില്‍ നിലവിലുള്ള രീതി തുടരണമെന്നും ചര്‍ച്ചയില്‍ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സര്‍വീസ് സംഘടനകളുമായുള്ള ചര്‍ച്ച ചീഫ് സെക്രട്ടറി വി.പി. ജോയി വിളിച്ചുചേര്‍ത്തത്. നാലാം ശനിയാഴ്ച അവധിയാക്കണമെന്ന നിര്‍ദേശത്തിലും ആശ്രിതനിയമനം അഞ്ചുശതമാനമായി പരിമിതപ്പെടുത്തുന്നതിലുമാണ് ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ അഭിപ്രായം ആരാഞ്ഞത്.നാലാം ശനിയാഴ്ച അവധിയാക്കുന്നതിനെ സര്‍വീസ് സംഘടനകള്‍ എതിര്‍ത്തു. നാലാം ശനിയാഴ്ച അവധിയാക്കിയാല്‍ കാഷ്വല്‍ ലീവുകളുടെ എണ്ണം കുറയ്ക്കുമെന്ന നിബന്ധനയാണ് സംഘടനകളുടെ എതിര്‍പ്പിനു പിന്നില്‍. നിലവില്‍...
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി
Kerala, Local

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

Perinthalmanna RadioDate: 10-01-2023കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കായിരുന്നു സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായായിരുന്നു സര്‍ക്കാര്‍ 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചിരുന്നത്. ഇതു സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരത്തില്‍ നിര...
ലോക റെക്കോര്‍ഡ് കീഴടക്കാന്‍ മലപ്പുറം; ഗിന്നസ് റെക്കോര്‍ഡ് പ്രകടനം ഇന്ന്
Kerala

ലോക റെക്കോര്‍ഡ് കീഴടക്കാന്‍ മലപ്പുറം; ഗിന്നസ് റെക്കോര്‍ഡ് പ്രകടനം ഇന്ന്

Perinthalmanna RadioDate: 10-01-2023ലോക ഫുട്‌ബോളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ മലപ്പുറം. 12 മണിക്കൂര്‍ കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോര്‍ഡ് കീഴടക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് (ജനുവരി 10) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഗിന്നസ് റെക്കോര്‍ഡ് പ്രകടനത്തിന് വേദിയാകും. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡ് ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കാളികളാകും. 3500 ഓളം വിദ്യാര്‍ഥികളാണ് ഷൂട്ടൗട്ടില്‍ പങ്കെടുക്കുക. നെഹ്റു യുവകേന്ദ്ര വളണ്ടിയര്‍മാരും എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഷൂട്ടൗട്ടിന്റെ ഭാഗമാകും. അവസാന മണിക്കൂറുകളില്‍ സ്പോട്ട് രജിസ്ട്രേഷനിലൂടെ പൊതുജനങ്ങള്‍ക്കും ഷൂട്ടൗട്ടില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഷൂട്ടൗട്ടിനു വേണ്ടിയുള്ള സജ...
കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജ് സെഞ്ച്വറി നേട്ടത്തിന്റെ തിളക്കത്തിൽ
Kerala

കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജ് സെഞ്ച്വറി നേട്ടത്തിന്റെ തിളക്കത്തിൽ

Perinthalmanna RadioDate: 09-01-2023കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജ് 'സെഞ്ച്വറി' നേട്ടത്തിന്റെ തിളക്കത്തിൽ. ഇക്കഴിഞ്ഞ ഡിസംബർ 1 ന് ആരംഭിച്ച പാക്കേജ് വളരെ വേഗത്തിലാണ് 100 ട്രിപ്പുകൾ എന്ന നേട്ടം കൈവരിച്ചത്. കേവലം 36 ദിവസം കൊണ്ട് 100 ട്രിപ്പുകളാണ് ആനവണ്ടികൾ ഓടിത്തീർത്തത്. ഇതിലൂടെ 3.6 ലക്ഷം രൂപയുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. 5 ആഴ്ചകൾക്കുള്ളിൽ 3600 വിനോദ സഞ്ചാരികളാണ് കെഎസ്ആർടിസിയിൽ ഗവി സന്ദർശിച്ചു മടങ്ങിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് സന്ദർശകർ. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവരെ പത്തനം തിട്ട ഡിപ്പോയിലെത്തിക്കും. അവിടെ നിന്നും രാവിലെ 6.30,6.45, 7.00 എന്നീ സമയങ്ങളിൽ ഗവിക്കു പുറപ്പെടുന്ന ബസുകളുണ്ട്. മൂഴിയാർ,കക്കി, ഗവി, വണ്ടിപെരിയാർ, പരുന്തും പാറ വഴി രാത്രി 8.15 ന് തിരികെ പത്തനം തിട്ടയിലെത്തി സർവീസ് അവസാനിപ്പിക്കുന്ന രിതിയിലാണ് പാക്കേജ്.വിവിധ ഡിപ്പോകളിൽ നിന...