Kerala

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ
Kerala

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ

Perinthalmanna RadioDate: 09-01-2023കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ. കെഎസ്ആര്‍ടിസി  പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി.ബസ്സുകളില്‍ പരസ്യം പതിക്കുന്നതിന് സുപ്രീംകോടതിയില്‍  കെ.എസ്.ആര്‍.ടി.സി മാര്‍ഗരേഖ സമര്‍പ്പിച്ചു. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പതിക്കില്ല.മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസ്സിന്‍റെ രണ്ട് വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം നല്‍കൂ. പരസ്യങ്ങള്‍  പരിശോധിച്ച് അനുമതി നല്‍കുന്നതിന് എംഡിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കും. പതിച്ച പരസ്യങ്ങള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില‍് സമിതി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.-------------------------...
മാസം തോറും വൈദ്യുതി നിരക്ക് കൂട്ടുമോ? കെ.എസ്.ഇ.ബി യോഗം നാളെ
Kerala

മാസം തോറും വൈദ്യുതി നിരക്ക് കൂട്ടുമോ? കെ.എസ്.ഇ.ബി യോഗം നാളെ

Perinthalmanna RadioDate: 09-01-2023മാസം തോറും വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യാൻ കെ.എസ്.ഇ.ബി യോഗം ചേരും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിലാണ് നാളെ ഉന്നതതല യോഗം ചേരുക. വൈദ്യുത വിതരണ കമ്പനികള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് മാസം തോറും ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനത്തിന്‍റെ വിലയിലുണ്ടാകുന്ന വർധന സർച്ചാർജായി വൈദ്യുതി നിരക്കില്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും ഈടാക്കാമെന്നാണ് കേന്ദ്ര വൈദ്യുതി ഭേദഗതി. ഇന്ധന സർച്ചാർജ് ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ കമ്മീഷന്‍ തീരുമാനം എടുത്തിട്ടില്ല. വൈദ്യുതി ഭേദഗതിയിലൂടെ കമ്മീഷന്‍റെ മുൻകൂർ അനുമതിയില്...
രാജ്യത്ത് പാസ്‌പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മലപ്പുറം മൂന്നാമത്
Kerala

രാജ്യത്ത് പാസ്‌പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മലപ്പുറം മൂന്നാമത്

Perinthalmanna RadioDate: 08-01-2023ഇന്ത്യയിൽ പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം മലപ്പുറം ജില്ലയ്ക്ക്. 19,32,622 പാസ്പോർട്ടുകളാണ് ജില്ലയിലുള്ളത്. മുംബൈ (35,56,067) യാണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനം ബെംഗളൂരു (34,63,405)വിനാണ്.ഇന്ത്യയിലെ കണക്കെടുത്താൽ കേരളമാണ് പാസ്‌പോർട്ട് ഉടമകളുടെ എണ്ണത്തിൽ മുൻപിൽ. 1.13 കോടി മലയാളികൾക്ക് പാസ്‌പോർട്ടുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാലും മുന്നിൽ കേരളമാണ്. 31.6 ശതമാനംപേർക്ക് പാസ്പോർട്ടുണ്ട്.മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്. എന്നാൽ, ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ തമിഴ്‌നാടാണ് (12.7 ശതമാനം) മഹാരാഷ്ട്രയെക്കാൾ (8.4ശതമാനം) മുന്നിൽ. 2022 ഡിസംബർ എട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയിൽ 9.58 കോടി പാസ്‌പോർട്ട് ഉടമകളാണുള്ളത്. അടുത്തിടെ ലോക്‌സഭയിൽ ചോദ്യത്തിന് മറുപടിയായി വദേശകാര്യമന്ത്രാലയവും ഈ കണക്ക് വ്യക്തമാക്...
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും
Kerala, Sports

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും

Perinthalmanna RadioDate: 08-01-2023മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് മുംബൈ സിറ്റി. തുട‍ർച്ചയായ എട്ടാം ജയം ലക്ഷ്യമിട്ട് മുംബൈ ഇറങ്ങുമ്പോൾ കൊച്ചിയിലേറ്റ തോൽവിക്ക് പകരം വീട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം.കൊച്ചിയിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. തുടക്കത്തിലെ പിഴവുകൾ പരിഹരിച്ച ബ്ലാസ്റ്റേഴ്സ് അവസാന എട്ട് കളിയിൽ ഏഴിലും ജയിച്ചാണ് മുംബൈയിൽ എത്തിയിരിക്കുന്നത്. ഇവാൻ കല്യൂഷ്നി സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന് കരുത്താവും. ദിമിത്രോസ് ഡയമന്‍റക്കോസ്, അഡ്രിയൻ ലൂണ, അപ്പോസ്തലോസ് ജിയാനു എന്നിവർക്കൊപ്പം സഹൽ അബ്ദുൽ സമദും മികച്ച ഫോമിലാണ്.22 ഗോള്‍ എതിരാളികളുടെ വലയിലെത്തിച്ചെങ്കിലും 15 ഗോൾ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആശങ്ക. ഗ്രെഗ് ...
കെഎസ്ആർടിസി ബസുകളിൽ ക്യൂആർ കോഡ് വഴി ടിക്കറ്റെടുക്കുന്ന സംവിധാനം നടപ്പാക്കുന്നത് വൈകും
Kerala

കെഎസ്ആർടിസി ബസുകളിൽ ക്യൂആർ കോഡ് വഴി ടിക്കറ്റെടുക്കുന്ന സംവിധാനം നടപ്പാക്കുന്നത് വൈകും

Perinthalmanna RadioDate: 07-01-2023കെഎസ്ആ‌ർടിസി ബസുകളിൽ ക്യൂ ആർ കോഡ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് വൈകും. ചില സാങ്കേതിക തടസങ്ങൾ പരിഹരിക്കാനുണ്ട് എന്നാണ് ഇക്കാര്യത്തിൽ മാനേജ്മെന്റിന്റെ വിശദീകരണം.ചില്ലറയുടെ പേരിലുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും കെഎസ്ആർടിസി മാനേജ്മെന്റ് കണ്ടെത്തിയ വഴിയായിരുന്നു ഇത്. ജനുവരി മാസം മുതല്‍ സൂപ്പര്‍ ക്ലാസ് ബസുകളില്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇടിഎം മെഷിനോടൊപ്പം ക്യൂ ആര്‍ കോഡ് മെഷീനും കൊണ്ടുനടക്കുന്നതിലെ ബുദ്ധിമുട്ട് കണ്ടക്ടര്‍മാര്‍ ഉയര്‍ത്തി. ക്യൂ ആര്‍ കോഡിലെ തകരാര്‍ കാരണം യാത്രക്കാരുമായി തര്‍ക്കമുണ്ടായാല്‍ എങ്ങനെ പരിഹരിക്കുമെന്ന കാര്യവും പ്രശ്നമാണ്. ഇതെല്ലാം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം വേണമെന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ്. എങ്കില...
സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസം
Kerala, Local

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസം

Perinthalmanna RadioDate: 06-01-2023സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് നാളെ (07-01-2023 ശനി) പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് ഇതേ ദിവസം ക്ലാസ് ഉണ്ടായിരിക്കില്ല. വിദ്യാഭ്യാസ കലണ്ടർ പ്രകാരം കഴിഞ്ഞ ഡിസംബർ 3 അധിക പ്രവൃത്തി ദിവസം ആയിരുന്നെങ്കിലും അന്ന് അവധി നൽകിയിരുന്നു. അതിന് പകരമാണ് ജനുവരി 7 പ്രവൃത്തി ദിനമാക്കിയത്.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പയ്യനാട്ടേക്ക് വീണ്ടും ഫുട്ബോൾ മഹോത്സവം വിരുന്നെത്തുന്നു
Kerala, Sports

പയ്യനാട്ടേക്ക് വീണ്ടും ഫുട്ബോൾ മഹോത്സവം വിരുന്നെത്തുന്നു

Perinthalmanna RadioDate: 05-01-2023മലപ്പുറം: സന്തോഷ് ട്രോഫിക്കും ഐ ലീഗിനും പിന്നാലെ പയ്യനാട്ടേക്ക് വീണ്ടും ഫുട്ബോൾ മഹോത്സവം വിരുന്നെത്തുന്നു. ഇന്ത്യൻ ഫുട്ബോളിലെ ചാംപ്യൻ ക്ലബ്ബുകളുടെ പോരാട്ട വേദിയായ സൂപ്പർ കപ്പിനുള്ള വേദിയായി പയ്യനാട് സ്റ്റേഡിയത്തേയും പരിഗണിക്കുന്നതായി സൂചന. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയമായിരിക്കും മറ്റൊരു വേദി.ഏപ്രിലിലായിരിക്കും മത്സരം നടക്കുക. ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും സംസ്ഥാന സർക്കാരും പ്രാഥമിക ചർച്ച നടത്തി കഴിഞ്ഞു.ഇന്ത്യൻ ഫുട്ബോളിലെ ചാംപ്യൻ ക്ലബ്ബുകളുടെ പോരാട്ടമായ സൂപ്പർ കപ്പ് 2018ലാണ് ആരംഭിച്ചത്. ആദ്യ സീസണിൽ ബെംഗളുരു എഫ്സിയും രണ്ടാം സീസണിൽ ഗോവ എഫ്സിയും ജേതാക്കളായി. പിന്നീട് കോവിഡ് കാരണം ടൂർണമെന്റ് നടന്നില്ല.രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിക്കുമ്പോൾ കാണികൾ ഒഴുകി എത്താനുള്ള സാധ്യത കൂടി കണക്കിൽ എടുത്...
ഹയർ സെക്കൻഡറി വിദ്യാർഥികളിൽനിന്ന് പിരിച്ചെടുത്ത സ്‌പെഷ്യൽ ഫീസ് തിരിച്ചു നൽകിയില്ല
Kerala

ഹയർ സെക്കൻഡറി വിദ്യാർഥികളിൽനിന്ന് പിരിച്ചെടുത്ത സ്‌പെഷ്യൽ ഫീസ് തിരിച്ചു നൽകിയില്ല

Perinthalmanna RadioDate: 05-01-2023കോവിഡ് കാരണം പൊതുവിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാതിരുന്ന 2020-21 അധ്യയനവർഷം ഹയർസെക്കൻഡറി വിദ്യാർഥികളിൽനിന്ന് പിരിച്ചെടുത്ത സ്‌പെഷ്യൽ ഫീസ് ഇനിയും തിരിച്ചുനൽകിയില്ല. തുക തിരിച്ചുനൽകാൻ പ്രിൻസിപ്പൽമാർക്ക് അനുമതി നൽകി പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കലാ, കായിക അനുബന്ധ പ്രവർത്തനങ്ങൾക്കാണ് വിദ്യാർഥികളിൽ നിന്ന് സ്‌പെഷ്യൽ ഫീസ് പിരിക്കാറുള്ളത്. വിദ്യാർഥികൾ സ്‌കൂളിലെത്താത്ത 2020-21 അധ്യയന വർഷം ഫീസ് വാങ്ങുന്നതിനെതിരേ വിദ്യാർഥിസംഘടനകളടക്കം രംഗത്തു വന്നിരുന്നു.തുടർന്ന് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഫീസ് പിരിച്ചിരുന്നില്ല. എന്നാൽ, സ്‌പെഷ്യൽ ഫീസ് പിരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മുൻവർഷങ്ങളിലെ പതിവ് തുടരണമെന്നായിരുന്നു ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശം.അതോടെ പലരും ഫീസ് വാങ്ങി. പിരിച്ചെടുത്ത തു...
കോഴിക്കോട്ട് ഹജ് പുറപ്പെടൽ കേന്ദ്രം: റൺവേ റീ കാർപറ്റിങ് വിലങ്ങാകുമോ എന്ന് ആശങ്ക
Kerala

കോഴിക്കോട്ട് ഹജ് പുറപ്പെടൽ കേന്ദ്രം: റൺവേ റീ കാർപറ്റിങ് വിലങ്ങാകുമോ എന്ന് ആശങ്ക

Perinthalmanna RadioDate: 04-01-2023കരിപ്പൂർ ∙ റൺവേ ബലപ്പെടുത്തുന്ന റീ കാർപറ്റിങ് ജോലിയിൽ തട്ടി ഹജ് വിമാന സർവീസ് കരിപ്പൂരിൽനിന്നു മാറിപ്പോകുമോ എന്ന് ആശങ്ക. തടസ്സങ്ങൾ മറികടക്കാൻ എയർപോർട്ട് അതോറിറ്റി ഏറെ മുന്നൊരുക്കം നടത്തേണ്ടിവരും. റീ കാർപറ്റിങ് ഈ മാസം 15നു തുടങ്ങുമെങ്കിലും ജുലൈയിൽ നടക്കുന്ന ഹജ് സർവീസിന് റൺവേ സന്നദ്ധമാകുമോ എന്നതാണു പ്രധാന ആശങ്ക. അല്ലെങ്കിൽ, വൈകിട്ട് ആറു മുതൽ പിറ്റേന്നു രാവിലെ 10 വരെയുള്ള സമയത്തിനുള്ളിൽ തീർഥാടകരെ കൊണ്ടുപോകാൻ വിമാനക്കമ്പനികൾ തയാറാകേണ്ടിവരും. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ റൺവേ അടിച്ചിടുന്നുണ്ട്. രണ്ടും നടന്നില്ലെങ്കിൽ ഹജ് വിമാന സർവീസ് ഇത്തവണയും കരിപ്പൂരിനു നഷ്ടപ്പെട്ടേക്കാം.ഈ വർഷത്തെ ഹജ് വിമാന സർവീസിനു കോഴിക്കോട് വിമാനത്താവളവും കരട് പട്ടികയിൽ ഉൾപ്പെട്ടത് പ്രതീക്ഷ നൽകുന്നുണ്ട്. തീർഥാടകർക്കു സമീപത്തെ വിമാനത്താവളത്തിൽനിന്ന് ഹജ് യാത്ര സാധ്യമാക്കുകയെ...
സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Kerala

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Perinthalmanna RadioDate: 04-01-2023തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് 6 മാസം മുൻപു രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ചു നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, സ്പീക്കർ, എൽഡിഎഫ് നേതാക്കൾ, സജി ചെറിയാന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.അതേസമയം, യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു. പ്രതിഷേധസൂചകമായി പ്രതിപക്ഷം കരിദിനം ആചരിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിലെ പാർട്ടി പരിപാടിയിൽ ഭരണഘടനയ്ക്കെതിരെ വിമർശനം നടത്തിയതിനാണ് സജി ചെറിയാന് രാജിവയ്ക്കേണ്ടിവന്നത്. പൊലീസ് റിപ്പോർട്ടും നിയമോപദേശവും അനുകൂലമായതിനെ തുടർന്ന് 182 ദിവസത്തിനുശേഷമാണ് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ചെങ്ങന്നൂരിൽനിന്നുള്ള ജനപ്രതിനിധിയാണ്.സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പ...