Kerala

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
Kerala

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

Perinthalmanna RadioDate: 18-07-2023മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്.  2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി തുടങ്ങിയ ഉന്നത കോൺ​ഗ്രസ് നേതാക്കൾ ഉടൻ എത്തും. പ്രതിപക്ഷ യോ​ഗം നടക്കുന്നതിനാൽ ...
വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Kerala

വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

Perinthalmanna RadioDate: 17-07-2023ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. റെയിൽവേയുടെ നയപരമായ കാര്യമാണിതെന്നും, കോടതി തീരുമാനിക്കേണ്ടതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്. നേരത്തെ ഹൈകോടതിയും ഹരജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ സതേൺ റെയിൽവേയോട് നിർദേശിക്കണമെന്നായിരുന്നു ആവശ്യം. ഏത് സ്റ്റോപ്പിൽ ട്രെയിൻ നിർത്തണമെന്ന് കോടതി തീരുമാനിക്കണമെന്നാണോ നിങ്ങൾ പറയുന്നത് എന്ന് ചീഫ് ജസ്റ്റിസ് ഹരജിക്കാരനോട് ചോദിച്ചു. നാളെ മറ്റാരെങ്കിലും രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് എത്തിയാല്‍ കോടതിക...
370 ദിവസം കൊണ്ട് 8,600 കിലോമീറ്റർ താണ്ടി ഹജ്ജ്; ശിഹാബ് ചോറ്റൂരിന് ജന്മനാട്ടിൽ സ്വീകരണം
Kerala

370 ദിവസം കൊണ്ട് 8,600 കിലോമീറ്റർ താണ്ടി ഹജ്ജ്; ശിഹാബ് ചോറ്റൂരിന് ജന്മനാട്ടിൽ സ്വീകരണം

Perinthalmanna RadioDate: 15-07-2023മലപ്പുറം: കാൽ നടയായി പോയി ഹജ്ജ് നിർവഹിച്ച് തിരിച്ചു വന്ന ശിഹാബ് ചോറ്റൂരിന് ജന്മനാട്ടിൽ സ്വീകരണം. മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിലാണ് ഷിഹാബിന് സ്വീകരണം നൽകിയത്. 370 ദിവസങ്ങൾ കൊണ്ടാണ് ശിഹാബ് ചോറ്റൂർ 8,600 കിലോമീറ്റർ താണ്ടി മക്കയിലെത്തിയത്. കാൽ നടയായി പരിശുദ്ധ ഹജ്ജ് കർമം ചെയ്ത് മടങ്ങി വന്ന ശിഹാബ് ചോറ്റൂരിനെ കഞ്ഞിപ്പുരയിലെ ശിഹാബ് തങ്ങൾ സ്‌നേഹാലയത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് ഹജ്ജ് നിർവഹിക്കുന്നതിനായി ശിഹാബ് ചോറ്റൂർ സൗദി അറേബ്യയിലേക്കുള്ള കാൽനട യാത്ര ആരംഭിച്ചത്. മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള 440 കിലോമീറ്റർ ദൂരം ഒമ്പത് ദിവസം കൊണ്ട് പിന്നിട്ടു. ഇന്ത്യ, പാകിസ്താൻ, ഇറാൻ, കുവൈത്ത്‌ എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയിൽ എത്തിയത്. യാത്രയിൽ വിവിധ പ്രയാസങ്ങൾ നേരിട്ടു.സ്വീകരണ പൊതു യോഗത്തിൽ പാണക്കാട് നാസർ ഹയ്യ് ശിഹാബ...
വിലക്കയറ്റം തടയുന്നതിനായി വിപണിയിൽ പരിശോധന കർശനമാക്കി പൊതു വിതരണ വകുപ്പ്
Kerala

വിലക്കയറ്റം തടയുന്നതിനായി വിപണിയിൽ പരിശോധന കർശനമാക്കി പൊതു വിതരണ വകുപ്പ്

Perinthalmanna RadioDate: 14-07-2023നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം പരിശോധന നടത്തി. പലചരക്ക്, പഴം- പച്ചക്കറി, മത്സ്യ-മാംസ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 95 കടകളിൽ നടത്തിയ പരിശോധനയിൽ 51 ഇടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ ത്രാസ് പ്രദർശിപ്പിക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ കർശന മുന്നറിയിപ്പ് നൽകി.  ഇത്തരത്തിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ  തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. കൂട്ടിലങ്ങാടിയിൽ നടത്തിയ പരിശോധനക്ക് ജില്ലാ സപ്ലൈ ഓഫീസർ എൽ മിനി...
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: മലപ്പുറം ജില്ലയില്‍ 13,705 പേര്‍ പുറത്ത്
Education, Kerala

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: മലപ്പുറം ജില്ലയില്‍ 13,705 പേര്‍ പുറത്ത്

Perinthalmanna RadioDate: 14-07-2023മലപ്പുറം: പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയില്‍ സീറ്റ് കിട്ടാതെ 13,705 പേര്‍ പുറത്ത്. സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് പട്ടിക വന്നപ്പോള്‍ പുറത്ത് പോയത്. ഇവര്‍ ഇനിയും സീറ്റിനായി കാത്തിരിക്കേണ്ടി വരും. സപ്ലിമെന്ററിക്ക് 19,710 അപേക്ഷകരാണ് ആകെയുണ്ടായിരുന്നത്. ഇതില്‍ 19,659 പേരെയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. ഇതില്‍ 1,883 പേര്‍ മറ്റ് ജില്ലകളിലെ അപേക്ഷകരാണ്. 6,005 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇനി നാല് സീറ്റ് മാത്രമാണ് ഒഴിവുള്ളത്.സംസ്ഥാനത്ത് തന്നെ സപ്ലിമെന്ററിയുടെ ആദ്യഘട്ടത്തില്‍ തന്നെ ഇത്രയും കുറഞ്ഞ സീറ്റുകള്‍ ഒഴിവ് വന്നത് മലപ്പുറത്ത് മാത്രമാണ്. ജില്ലയില്‍ ഇനി മാനേജ്മെന്റ്, അണ്‍ എയ്ഡഡ് മേഖലകളില്‍ മാത്രമാണ് സീറ്റ് ഒഴിവുള്ളത്. ഈ സീറ്റുകളില്‍ വൻ തുക മുടക്കി പഠിക്കണം....
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 14-07-2023സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടായേക്കുമെന്നും അധികൃതർ അറിയിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs-----------------------...
സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടും; 2 കോടിയലധികം രൂപയ്ക്ക് മോഹൻ ബഗാനിലേക്ക്
Kerala, Sports

സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടും; 2 കോടിയലധികം രൂപയ്ക്ക് മോഹൻ ബഗാനിലേക്ക്

Perinthalmanna RadioDate: 13-07-2023പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെ ട്രാൻസ്ഫറുകൾ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഉയർന്ന അഭ്യൂഹം ഒടുവിൽ സത്യമായി. ടീമിന്റെ ഐക്കൺ താരങ്ങളിൽ ഒരാളും മലയാളിയുമായി സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടും. കൊൽക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പർ ജയന്റ്സിലേക്കാണ് സമദിന്റെ കൂടുമാറ്റം. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും അന്തിമധാരണയിലെത്തിയെന്നാണ് ഐഎഫ്ടിഡബ്ല്യുസി റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.രണ്ടു കോടിയിലധികം രൂപയ്ക്കാണ് ട്രാൻസ്ഫർ. 2.5 കോടി രൂപ ട്രാൻസ്ഫർ ഫീ നൽകി സഹലിനെ റാഞ്ചുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ തുക സംബന്ധിച്ച് വ്യക്തതയില്ല. പണക്കണക്കിൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ കൈമാറ്റങ്ങളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ നടത്തിയത്. സമദിനു പകരം മോഹന്‍ ബഗാന്‍ ക്യാപ്റ്റൻ പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിലേക്ക് വരും.26 വയ...
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 13-07-2023സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ നൂറിലധികം പേർ മരിച്ചു. യമുനയിൽ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഉയർന്നു. ഹിമാചൽപ്രദേശിൽ നിരവധി റോഡുകൾ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയിട്ടുണ്ട്.ഹരി...
പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ ഇന്നും നാളെയും
Education, Kerala

പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ ഇന്നും നാളെയും

Perinthalmanna RadioDate: 13-07-2023മലപ്പുറം : പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ജില്ലയിൽ 19710 അപേക്ഷകരാണുള്ളത്. അതേസമയം ഒഴിവുള്ള സീറ്റുകൾ 8859 മാത്രം. 18800-ഓളം അപേക്ഷകർക്ക് ആദ്യ അലോട്‌മെന്റുകളിൽ സീറ്റുകിട്ടിയിട്ടുണ്ടായിരുന്നില്ല. ഇവരും പുതിയ അപേക്ഷകരും ചേർന്നാണ് സപ്ലിമെന്ററി അലോട്‌മെന്റിൽ അപേക്ഷിക്കുക. സ്കൂൾ ട്രാൻസ്ഫർ ഉണ്ടെങ്കിൽ അതിനുള്ള അവസരമുണ്ടാവും.നിലവിൽ അലോട്‌മെന്റ് ലഭിച്ചവരിൽ ചിലർ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് പോയിട്ടുണ്ട്. എൻട്രൻസ് കോച്ചിങ് സെന്ററുകളിലേക്ക് പോയവരും ധാരാളമുണ്ട്. ഈ ഒഴിവുകളിലേക്കെല്ലാം സപ്ലിമെന്ററി അലോട്‌മെന്റ് വഴി പ്രവേശനം നൽകും. ചില സംവരണ വിഭാഗത്തിലും വേണ്ടത്ര കുട്ടികളില്ലാതെയുണ്ട്. ആ സീറ്റുകളും മറ്റുള്ളവർക്കായി നൽകും. ഇതെല്ലാം കഴിഞ്ഞാലും പതിനായിരത്തിലേറേ പേർ സ്കൂളിന് പുറത്താകുമെന്നാണ് കണക്ക്. സീറ്റുകിട്ടാത്തവരുടെ...
ഈ കറിയിൽ തക്കാളിയില്ല!; ഭക്ഷണ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില
Kerala

ഈ കറിയിൽ തക്കാളിയില്ല!; ഭക്ഷണ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില

Perinthalmanna RadioDate: 12-07-2023പണയം വച്ചാൽ പൊന്നിനെക്കാൾ വില കിട്ടുമെന്ന സ്ഥിതിയിലേക്കാണു പച്ചക്കറികളുടെ പോക്ക്! വില കൂടിയതോടെ സാമ്പാർ മുതലുള്ള ഇഷ്ട വിഭവങ്ങൾ തീൻമേശയിൽ നിന്ന് ഒഴിവാക്കുകയാണ് ജനം. ചില പച്ചക്കറികളുടെ വില കുറഞ്ഞു വരുന്നുണ്ടെങ്കിലും സാധാരണക്കാരന്റെ കറി വിശേഷങ്ങളിലെ പ്രധാനിയായ തക്കാളി കൂട്ടത്തിലെ സമ്പന്നനായി തുടരുകയാണ്. കുതിച്ചുയരുകയാണ് ഇഞ്ചി. വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളകുമെല്ലാം പോക്കറ്റിൽ എരിവു നിറച്ചു കൊണ്ടേയിരിക്കുന്നു.∙ തക്കാളിക്ക് ഇന്നലെ മാർക്കറ്റിൽ 100 രൂപയാണ് വില. വലിപ്പം കുറഞ്ഞ തക്കാളിക്ക് 90 രൂപയാണ് വില. വില്ലനായി തക്കാളി മാറിയതോടെ കറികളിൽ നിന്ന് തക്കാളി ഉപേക്ഷിക്കുകയാണു പലരും. തക്കാളിയുടെ സോസ് കറിയിലിട്ട് സ്വാദ് വരുത്താൻ ശ്രമിക്കുന്ന വീട്ടമ്മമാരുണ്ട്.∙ പച്ചമുളകിനു 115 രൂപയാണു വില. 5 രൂപ കുറഞ്ഞതാണു ചെറിയ ആശ്വാസം. വെളുത്തുള്ളി 190 രൂപയിട...