നടന്നു ഹജ്ജിന് പുറപ്പെട്ട ശിഹാബ് യാത്ര തുടരാനാകാതെ പഞ്ചാബിലായിട്ട് മൂന്നുമാസം
Perinthalmanna RadioDate: 30-12-2022ശിഹാബ് ഇപ്പോഴും പ്രതീക്ഷയിലാണ്. ഹജ്ജിന്റെ പുണ്യംതേടിയുള്ള യാത്രയിൽ ഇപ്പോഴുണ്ടായ തടസ്സങ്ങൾ നീങ്ങുമെന്ന ശുഭപ്രതീക്ഷയിൽ. വാഗാ അതിർത്തിയെത്തുന്നതിനും 11 കിലോമീറ്റർ മുൻപ്, പഞ്ചാബിലെ കാസയിലുള്ള ആഫിയ കിഡ്‌സ് സ്‌കൂളിൽ, യാത്രയ്ക്ക് താത്കാലികവിരാമം നൽകി താമസിക്കാൻ തുടങ്ങിയിട്ട് മൂന്നുമാസമായി. പാകിസ്താനിലേക്കു കടക്കാനുള്ള അനുമതി ലഭിക്കാത്തതാണ് തടസ്സം.ഇക്കഴിഞ്ഞ ജൂൺ രണ്ടിന് മലപ്പുറത്തെ ചോറ്റൂരിൽനിന്നാണ് ഇരുപത്തൊമ്പതുകാരനായ ചേലമ്പാടൻ ശിഹാബ് 8640 കിലോമീറ്റർ ദൂരെയുള്ള മക്കയിലേക്ക് കാൽനടയായി ഇറങ്ങുന്നത്. മറ്റെല്ലാ രാജ്യങ്ങളുടെയും വിസ കിട്ടിയെങ്കിലും പാകിസ്താന്റെ വിസമാത്രം ബാക്കിയായി. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗതിയിലായിരുന്നതുകൊണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ പുറപ്പെട്ടു. എന്നാൽ സുരക്ഷ ചൂണ്ടിക്കാണിച്ച് പാകിസ്താനിലെ പ്രതിരോധം ഉൾപ്പെടെയുള്ള വകുപ്പുകളുടെ അനുമതി ല...










