മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്സിന് അനുമതി
Perinthalmanna RadioDate: 23-12-2022ഡല്‍ഹി: മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകി. ഭാരത് ബയോടെക്കിന്‍റെ മൂക്കിൽ ഒഴിക്കുന്ന കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയാണ് വിതരണത്തിനെത്തുക. നേസല്‍ കോവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐയുടെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് നടപടി. നേസല്‍ വാക്സിന്‍ കോവിന്‍ പോര്‍ട്ടലില്‍ ഉടന്‍ ഉള്‍പ്പെടുത്തും.18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായാണ് നേസല്‍ വാക്സിന്‍ നല്‍കുക. ഇതിന് മുന്‍പ് കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ സ്വീകരിക്കാം. ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം വേഗത്തിലാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് വാക്സിൻ വീടുകളിൽ എത്തിച്ച് നൽകുന്ന പദ്ധതിക്ക് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തുടക്കം കുറിച്ചു.വാഷിങ്ടണ്‍ യൂണിവേഴ...










