Kerala

നാട്ടിലെത്താനാകാതെ മറുനാടൻ മലയാളികൾ; ട്രെയിൻ, വിമാന നിരക്ക് കുത്തനെ ഉയർത്തി
Kerala, Local, National

നാട്ടിലെത്താനാകാതെ മറുനാടൻ മലയാളികൾ; ട്രെയിൻ, വിമാന നിരക്ക് കുത്തനെ ഉയർത്തി

Perinthalmanna RadioDate: 19-12-2022ന്യൂഡൽഹി: ക്രിസ്മസ് പുതുവത്സരം ആഘോഷത്തിനായി നാട്ടിലെത്താൻ ടിക്കറ്റ് ലഭിക്കാതെ മറുനാടൻ മലയാളികൾ. വിമാന -ട്രെയിൻ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണം. ഉയർന്ന തുക നൽകാൻ തയാറായാൽ പോലും ടിക്കറ്റ് ഇല്ലെന്നതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയായാളികൾക്കു യാത്ര ടിക്കറ്റ് കിട്ടാക്കനിയായി മാറിക്കഴിഞ്ഞു.ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കാൽലക്ഷത്തോളമായി. ഫ്‌ലെക്‌സി ചാർജ് ആക്കിയതോടെ രാജധാനി ടിക്കറ്റുകൾക്ക് സാധാരണ ട്രെയിൻ ടിക്കറ്റിന്റെ പലമടങ്ങു നൽകണം. തൽക്കാൽ ടിക്കറ്റുകൾ സെക്കന്റുകൾക്കുള്ളിലാണ് തീരുന്നത്. എംപിമാർ നൽകുന്ന എമർജൻജി ക്വാട്ടയിൽ പോലും ടിക്കറ്റുകൾ റെയിൽവേ നൽകുന്നില്ല. സ്ഥിരമായി മറുനാട്ടിൽ താമസിക്കുന്നവർക്ക് മാത്രമല്ല ബുദ്ധിമുട്ട്. അഡ്മിഷനും അഭിമുഖത്തിനുമൊക്കെ...
ജനപ്രിയമായ കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി വിപുലീകരിക്കുന്നു
Kerala, Local

ജനപ്രിയമായ കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി വിപുലീകരിക്കുന്നു

Perinthalmanna RadioDate: 19-12-2022ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക ലക്ഷ്യമിട്ട് ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി കെ.എസ്.ആർ.ടി.സി വിപുലീകരിക്കുന്നു. വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസം ഒരുക്കാൻ മൂന്നാർ, സുൽത്താൻ ബത്തേരി മാതൃകയിൽ കൂടുതൽ കേന്ദ്രങ്ങളിൽ എ.സി സ്ലീപ്പർ ബസുകളും എ.സി ഡോർമിറ്ററികളും സജ്ജമാക്കും. കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുന്ന സ്വകാര്യ ഹോട്ടൽ സംരംഭകരുമായി സഹകരിച്ച് 'കെ.എസ്.ആർ.ടി.സി ബജറ്റ് സ്റ്റേ' പേരിലുള്ള പദ്ധതിയും ഉടൻ നടപ്പാക്കും.പ്രതിദിനം വിവിധ കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ 10,000 പേർക്ക് താമസസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഗുണമേന്മയുള്ള ഭക്ഷണം യാത്രക്കാർക്ക് ഉറപ്പുവരുത്താൻ കെ.എസ്.ആർ.ടി.സി റിഫ്രഷ് എന്ന റസ്റ്റാറന്റ് ശ്രംഖലയും ഒരുക്കാൻ പദ്ധതിയുണ്ട്. ഇതിനകം ജനപ്രിയമായ ബജറ്റ് ടൂറിസം ട്രിപ്പുകൾ വഴി കോർപറേഷന് ലക്ഷങ്ങൾ അധികവരുമാനം ലഭിക്കുണ്ട്. 2021 നവംബർ ഒന്നിന് പദ്ധതി...
മെസ്സി ഇന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം
India, Kerala, Local, Sports, Technology, World

മെസ്സി ഇന്ന് കളിക്കുന്നത് അവസാനത്തെ ലോകകപ്പ് മത്സരം

Perinthalmanna RadioDate: 18-12-2022ദോഹ: കാത്തു കാത്തിരിക്കുന്ന അഭിമാനമുദ്ര അയാളെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പാണ് ലോകത്തെ കോടിക്കണക്കിന് ആരാധകർ. വെറുക്കുന്നവരിൽ പോലും പലരും അയാൾ ലോകം ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം, ലയണൽ ആന്ദ്രേസ് മെസ്സി ഞായറാഴ്ച കളിക്കുന്നത് അയാളുടെ സംഭവ ബഹുലമായ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമാണ്.കളിയുടെ കാവ്യ നീതിയായി അർജന്റീനയുടെ വിഖ്യാത പ്രതിഭ കനകക്കിരീടത്തിൽ മുത്തമിടണമെന്ന മോഹങ്ങൾക്ക് കരുത്തേറെയുണ്ട്. ജയിച്ചാലുമില്ലെങ്കിലും ഇനിയൊരു ലോകകപ്പിന്റെ അങ്കത്തട്ടിലേക്ക് ഇല്ലെന്നതിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് ഉറച്ചാണ് 35കാരൻ ലുസൈലിന്റെ പുൽത്തകിടിയിൽ ഇറങ്ങുന്നത്.അർജന്റീനൻ ഫുട്ബാളിലെ മിക്ക റെക്കോഡുകൾക്കുമൊപ്പം രാജ്യാന്തര തലത്തിലെയും പല റെക്കോഡുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു. ഫൈനൽ കളിക്കുന്നതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത...
രാത്രിയാത്ര നിരോധനം നീട്ടല്‍; വയനാടിന്റെ ടൂറിസം മേഖല തകരും
Kerala

രാത്രിയാത്ര നിരോധനം നീട്ടല്‍; വയനാടിന്റെ ടൂറിസം മേഖല തകരും

Perinthalmanna RadioDate: 17-12-2022ലോറിയിടിച്ച് ആന ചരിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വൈകീട്ട് ആറുമണി മുതല്‍ യാത്രയ്ക്ക് നിരോധനം വേണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്ന ബന്ദിപ്പൂര്‍ കടുവസങ്കേതം ഡയറക്ടര്‍ പി. രമേഷ് കുമാര്‍ പറഞ്ഞത് വയനാട്ടില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുത്തങ്ങവഴിയുള്ള രാത്രിയാത്രാ നിരോധനം 12 മണിക്കൂറാക്കിയാല്‍ വയനാടിന്റെ വിനോദസഞ്ചാര രംഗവും കാര്‍ഷികമേഖലയും ഒരുപോലെ കടുത്ത പ്രതിസന്ധിയിലാവും. രാത്രി ഒന്‍പതുമണിമുതലുള്ള രാത്രിയാത്രാ നിരോധനം വന്നശേഷംതന്നെ ഈ രണ്ടുമേഖലകളും പ്രതിസന്ധി നേരിടുന്നുണ്ട്. തേയിലയും കുരുമുളകുമൊഴികെ വയനാട്ടില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങളുടെ പ്രധാന വിപണി കര്‍ണാടകയാണ്.കര്‍ണാടകയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് വയനാടിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന്. രാത്രി ഒന്‍പത് മണി മുതലുള്ള നിയന്ത്രണം കൊണ്ടു തന്നെ കര്‍ണാടകയില്‍ നിന്നുള്ള വിനോദ സഞ്ചാ...
സംസ്ഥാനത്ത് റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല
Kerala, Local

സംസ്ഥാനത്ത് റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല

Perinthalmanna RadioDate: 17-12-2022സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല. കടകളിൽ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപൊടണമെന്നാണ് റേഷൻ വ്യാപരികളുടെയും കാർഡ് ഉടമകളുടെയും ആവശ്യം.റേഷൻ കടയിൽ വിതരണം ചെയ്യുന്ന അരി പച്ചരിയായതോടെ കാർഡ് ഉടമകൾ പ്രയാസത്തിലാണ്. പി എം ജി കെ വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്‌സിഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നത് മുഴുവൻ പച്ചരിയാണ്. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന.മഞ്ഞക്കാർഡ് ഉടമകൾ മാത്രം സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം വരും. ചുവപ്പു കാർഡുകാർ 23 ലക്ഷത്തോളം .ഇതിൽ ഭൂരിഭാഗവും റേഷൻ കടകളിൽനിന്നുള്ള പുഴുക്കലരിയെയും ചാക്കരിയെയും ആശ്രയിച്ച് മാത്രം കഴിയുന്നവരാണ്.എഎവൈ കാർഡുകാർക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമാണുള്ള...
ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യങ്ങൾ; ആശങ്കയിൽ പ്ലസ് വൺ വിദ്യാർഥികൾ
Kerala, Local

ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യങ്ങൾ; ആശങ്കയിൽ പ്ലസ് വൺ വിദ്യാർഥികൾ

Perinthalmanna RadioDate: 17-12-2022പെരിന്തൽമണ്ണ: ഒഴിവാക്കിയ പാഠ ഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ വന്നതോടെ അർധവാർഷിക പരീക്ഷയെഴുതിയ കുട്ടികളിൽ ആശങ്ക. പ്ലസ് വൺ ഫിസിക്സ് വിദ്യാർഥികൾക്കാണ് ഒഴിവാക്കിയ പാഠഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ വന്നത്. ഇത് വാർഷിക പരീക്ഷയിലും ആവർത്തിക്കുമോയെന്ന പേടിയിലാണ് കുട്ടികൾ.മറ്റു ബോർഡ്‌ പരീക്ഷകൾ രഴുതുന്നവരെ അപേക്ഷിച്ച് കേരള ബോർഡിൽ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾക്ക് സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്ലസ് വൺ, പ്ലസ്ടു ക്ളാസുകളിലെ ചില പാഠഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഒഴിവാക്കിയ ഭാഗങ്ങൾ മൂല്യനിർണയത്തിന് പരിഗണിക്കില്ല എന്ന് സർക്കുലറിലുണ്ടായിരുന്നു.അതേസമയം വെള്ളിയാഴ്ച നടന്ന പ്ലസ് വൺ ഫിസിക്സ്‌ പരീക്ഷയിൽ 13 മാർക്കിനുള്ള അഞ്ച്‌ ചോദ്യങ്ങൾ ഒഴിവാക്കിയ ഭാഗങ്ങളിൽ നിന്നായിരുന്നുവെന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതി. വിദ്യാഭ്യാസ വകുപ്പ് ...
ജനുവരി ഒന്നുമുതൽ സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി
Kerala, Local

ജനുവരി ഒന്നുമുതൽ സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി

Perinthalmanna RadioDate: 16-12-2022സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയിയുടെ അന്ത്യശാസനം. അടുത്തമാസം ഒന്നാം തീയതി മുതൽ ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്നാണ് നിർദേശം. സെക്രട്ടറിയേറ്റിലും കളക്‌ട്രേറ്റിലുമടക്കം പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. പല തവണ പഞ്ചിംഗ് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അന്ത്യശാസനം നൽകിയിരിക്കുന്നത്. ജീവനക്കാരുടെ ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.ബയോമെട്രിക് നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതിയൊന്നും കാണുന്നില്ലെന്നും, മാർഗ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ്‌ മേധാവികൾ കർശന നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനും, ജോലി സമയത്ത് ജീവനക്കാർ ഓഫീസിലുണ്ടെന്ന...
മലപ്പുറം. വളാഞ്ചേരി വട്ടപ്പാറ യിൽ  നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു
Kerala, Latest, Local

മലപ്പുറം. വളാഞ്ചേരി വട്ടപ്പാറ യിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

Perinthalmanna RadioDate:15-12-2022മലപ്പുറം വളാഞ്ചേരി :ദേശീയപാത 66 സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ കണ്ടൈനർ ലോറി മറിഞ്ഞ് അപകടം വ്യാഴാഴ്ച രാവിലെ 7: 15 ഓടെ ആണ് അപകടം നടന്നത് കോഴിക്കോട് ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്.അപകടത്തിൽ ലോറി ഡ്രൈവർ പൂനെ സ്വദേശി പ്രശാന്ത് (28) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു വളാഞ്ചേരി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചത് 57,991 പേർക്ക് മാത്രം
Kerala, Local

മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചത് 57,991 പേർക്ക് മാത്രം

Perinthalmanna RadioDate: 12-12-2022മലപ്പുറം: പ്ലസ് വൺ പ്രവേശന നടപടികൾ അവസാനിച്ചതോടെ ജില്ലയിൽ ആകെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിൽ എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ തലത്തിൽ ആകെ 57,991 കുട്ടികളാണ് പ്രവേശനം നേടിയത്. 62,729 പേർക്ക് പ്രവേശനം ലഭിച്ചു എന്നാണ് നേരത്തേ അധികൃതർ അറിയിച്ചിരുന്നത്. പുതിയ കണക്ക് പ്രകാരം ഇതിൽ 4,738 കുട്ടികളുടെ കുറവുണ്ട്.വിദ്യാർഥികളുടെ തുടർപഠന അവസരം സംബന്ധിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിലാണ് ‍യഥാർഥ കണക്ക് പറയുന്നത്. എച്ച്.എസ്.എസ് സർക്കാർ തലത്തിൽ 31,133 പേർക്കും എയ്ഡഡ് തലത്തിൽ 24,014 പേർക്കുമാണ് പ്രവേശനം ലഭിച്ചത്.വി.എച്ച്.എസ്.ഇ സർക്കാർ തലത്തിൽ 2,637 കുട്ടികളും എയ്ഡഡ് തലത്തിൽ 207 കുട്ടികളും പ്രവേശനം നേടി. നടപടികൾ പൂർത്തിയായതോടെ...
ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ അഞ്ചാം ജയം
Kerala, Sports

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ അഞ്ചാം ജയം

Perinthalmanna RadioDate: 11-12-2022കണക്കുകള്‍ എണ്ണിയെണ്ണി വീട്ടുമ്പോള്‍ ഒരുപാട് കണ്ണീര് കുടിപ്പിച്ചവരെ എങ്ങനെ മറക്കും… സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബംഗളൂരു എഫ്സിയെ തകര്‍ത്തുവിട്ട് ഐഎസ്എല്ലില്‍ മിന്നും വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മിന്നുന്ന വിജയമാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. തുടക്കം മുതല്‍ അവസാന വിസില്‍ വരെ കളം നിറഞ്ഞ് കളിച്ച മഞ്ഞപ്പടയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയായിരുന്നു ബംഗളൂരു. മഞ്ഞപ്പടയ്ക്കായി ലെസ്കോവിക്, ദിമിത്രിയോസ്, ജിയാനു എന്നിവരാണ് ഗോളുകള്‍ നേടിയത്. ബംഗളൂരുവിന്‍റെ ഗോളുകള്‍ സുനില്‍ ഛേത്രിയും ഹാവി ഹെര്‍ണാണ്ടസും പേരില്‍ കുറിച്ചു. ഐഎസ്എലില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയെടുത്തത്. ...