Kerala

ക്രിസ്റ്റ്യാനോയും നെയ്മറും പുറത്ത്; പുള്ളാവൂർ പുഴയിൽ ഇനി മെസിമാത്രം
Kerala, Sports, Trending

ക്രിസ്റ്റ്യാനോയും നെയ്മറും പുറത്ത്; പുള്ളാവൂർ പുഴയിൽ ഇനി മെസിമാത്രം

Perinthalmanna RadioDate: 11-12-2022അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായ വിഷയമായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. ലോകകപ്പിൽ നിന്ന് ക്രിസ്റ്റ്യാനോയും നെയ്മറും പുറത്തായതിന് പിന്നാലെ പുള്ളാവൂർ പുഴയിൽ ഇനി ‘ഏകനായി’ മെസിയുടെ കട്ട് ഔട്ട്.കഴിഞ്ഞ ദിവസം ക്രൊയേഷ്യയക്കെതിരെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ തോറ്റ് പുറത്തായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോൽവി. ഏറെ പ്രതീക്ഷയോടെ എത്തിയ പോർച്ചു​ഗൽ ആഫ്രിക്കൻ ശക്തികളായ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ​ഗോളിന് തോറ്റ് പുറത്തായി.ക്രിസ്റ്റ്യാനോയും നെയ്മറും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ പുള്ളാവൂർ പുഴയിൽ ഉയർത്തിയ കട്ടൗട്ടുകളിൽ ഇനി അവശേഷിക്കുന്നത് മെസി മാത്രമാണ്. കൊണ്ടു കൊടുത്തും ആവേശത്തോടെ മുന്നേറിയ മത്സരത്തിൽ നെതർലൻഡ്സിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസിയും സംഘവും സെമിയിലെത്തിയത്.അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്...
വോട്ടര്‍ പട്ടിക പുതുക്കല്‍; സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി
Kerala, Local

വോട്ടര്‍ പട്ടിക പുതുക്കല്‍; സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി

Perinthalmanna RadioDate: 09-12-2022തിരുവനന്തപുരം:കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷിക്കാനുള്ള സമയപരിധി 18 വരെ നീട്ടി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വിളിച്ചുചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സമയപരിധി നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. അർഹരെ പട്ടികയിൽ ചേർക്കുന്നതിനും മരണപ്പെട്ടവരെയും താമസം മാറിയവരെയും ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയ പാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർഥിച്ചു.നിലവിൽ 17 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായശേഷം അർഹത പരിശോധിച്ച് വോട്ടർ പട്ടികയിൽ ഇടംപിടിക്കും. www.nvsp.in , www.ceo.kerala.gov.in എന്ന വെബ്‌സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അന്തിമ വോട്ടർ പട്ടിക ജനുവരി 5-ന് പ്രസിദ്ധീകരിക്കും. ...
മുഖം മിനുക്കി കൊച്ചുവേളി; 13 മുതൽ രാജ്യറാണി ഓടും
Kerala, Local

മുഖം മിനുക്കി കൊച്ചുവേളി; 13 മുതൽ രാജ്യറാണി ഓടും

Perinthalmanna RadioDate: 09-12-2022അങ്ങാടിപ്പുറം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ ഈ മാസം 11ന് പൂർത്തിയാവും. 13 മുതൽ നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് സർവീസ് പുനഃരാരംഭിക്കും. അവസാനഘട്ട നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ഈമാസം ഏഴ് മുതൽ 12 വരെ രാജ്യറാണിയുടെ സർവീസ് റദ്ദാക്കിയത് യാത്രക്കാർക്ക് വലിയ ദുരിതമായിട്ടുണ്ട്. 39.57 കോടിയുടെ വികസന പ്രവൃത്തികളാണ് കൊച്ചുവേളിയിൽ പുരോഗമിക്കുന്നത്. രണ്ട് പുതിയ പ്ലാറ്റ്ഫോമുകളുടെയും പുതിയ സ്റ്റബ്‌ലിംഗ് ലൈനിന്റെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. നിലവിലുള്ള രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളുടെ നീളവും കൂട്ടുന്നുണ്ട്. പ്ലാറ്റ് ഫോം രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിവയിൽ ഷെൽട്ടറും നിർമ്മിക്കും. പുതിയ സിഗ്‌നൽ, ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.തിരുവനന്തപുരം സെൻട്രൽ ജംഗ്ഷനിലെ സൗകര്യക്കുറവ് മൂലം കൂടുതൽ ട്രെയിനുകളുടെ സർവീസ് കൊച്ചുവേള...
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു
Kerala, Local

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു

Perinthalmanna RadioDate: 04-12-2022നാളെ ഡിസംബര്‍ അഞ്ച് മുതല്‍ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന സമയം രണ്ട് മുതല്‍ ഏഴു വരെയുമായിരിക്കും. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഡിസംബര്‍ അഞ്ച് മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയുമുള്ള ദിവസങ്ങളില്‍ റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കും. ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്കുശേഷമാവും റേഷന്‍ കടകളുടെ പ്രവര്‍ത്തനം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോഡ്, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയുമുള്ള ദിവസങ്ങളില്‍ രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ച് മുതല്‍ 10 വരെയും 19 ...
ചെങ്കണ്ണ് വ്യാപിക്കുന്നു; ശ്രദ്ധിച്ചില്ലെങ്കില്‍ സങ്കീര്‍ണമാവാം
Kerala

ചെങ്കണ്ണ് വ്യാപിക്കുന്നു; ശ്രദ്ധിച്ചില്ലെങ്കില്‍ സങ്കീര്‍ണമാവാം

Perinthalmanna RadioDate: 03-12-2022സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ ചെങ്കണ്ണ് റിപ്പോർട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അൽപം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ ചെങ്കണ്ണ് ഉണ്ടാകുമ്പോൾ സ്വയം ചികിത്സ പാടില്ല.ചെങ്കണ്ണുണ്ടായാൽ നേത്ര രോഗ വിദഗ്ധന്റെ സേവനം തേടണം. സർക്കാർ ആശുപത്രികളിൽ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. മാത്രമല്ല ആശാവർക്കർമാരുടേയും ജെപിഎച്ച്എൻമാരുടേയും സേവനവും ലഭ്യമാണ്. ഇവർ വീടുകളിൽ പോയി മറ്റ് രോഗങ്ങൾ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിച്ചു വരുന്നു. രോഗലക്ഷണമുള്ളവർക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതാണ്. കൂടാതെ ഈ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ സ്വീകരിക്കേണ്ട കാര്...
നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു
Kerala, Local

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

Perinthalmanna RadioDate: 03-12-2022പ്രമുഖ നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഏഴുനിറങ്ങള്‍ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തിരുവനന്തപുരം സംഘ ചേതനയുള്‍പ്പടെ നിരവധി ട്രൂപ്പുകളിലെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഹാസ്യ വേഷങ്ങളിലൂടെയാണ് കൊച്ചുപ്രേമന്‍ ഏറെ ശ്രദ്ധേയനായത്. ഇരുന്നൂറിലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായി വേഷങ്ങളില്‍ അഭിനയിച്ചു. ദില്ലിവാല രാജകുമാരന്‍, തിളക്കം, പട്ടാഭിഷേകം, ഓര്‍ഡിനറി, മായാമോഹിനി, കല്യാണരാമന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരു പപ്പടവട പ്രേമമാണ് അവസാന ചിത്രം. ...
ബ്രസീലിനെതിരെ ഗോൾ നേടിയത് പെരിന്തൽമണ്ണയിൽ കളിച്ച താരമോ?
Kerala, Local, Sports

ബ്രസീലിനെതിരെ ഗോൾ നേടിയത് പെരിന്തൽമണ്ണയിൽ കളിച്ച താരമോ?

പ്രചരിക്കുന്നതിലെ സത്യാവസ്ഥ ഇതാണ്Perinthalmanna RadioDate: 03-12-2022പെരിന്തൽമണ്ണ: പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായെങ്കിലും ആരാധക ഹൃദയം കീഴടക്കിയാണ് ആഫ്രിക്കൻ ടീമായ കാമറൂൺ ഖത്തർ ലോകകപ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്. അവസാന മത്സരത്തിൽ ടീം തോൽപ്പിച്ചത് ഫുട്‌ബോൾ ലോകത്തെ അതികായരായ ബ്രസീലിനെ. ഇഞ്ച്വറി ടൈമിൽ നായകൻ വിൻസെന്റ് അബൂബക്കർ നേടിയ ഹെഡറിലാണ് കാമറൂൺ കാനറികളെ വീഴ്ത്തിയത്.ഹീറോ ആയി മാറിയതിന് പിന്നാലെ, കേരളത്തിൽ പെരിന്തൽമണ്ണയിൽ ഉൾപ്പെടെ സെവൻസ് കളിച്ച താരമാണ് വിൻസെന്റ് എന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട കാർഡുകളും കുറിപ്പുകളും ഫേസ്ബുക്കിലും വാട്‌സാപ്പിലും പങ്കുവച്ചത്. 'ആയിരം ബ്രസീലിന് അര അബു' തുടങ്ങി നിരവധി കമന്‍റുകളില്‍ ആന്റി ബ്രസീൽ ആരാധകര്‍ ഇതാഘോഷമാക്കുകയും ചെയ്തു.പ്രമുഖ സെവൻസ് ഫുട്‌ബോൾ ടീമായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, തൃ...
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്
Kerala, Local

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്

Perinthalmanna RadioDate: 03-12-2022സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. ഫിറ്റ്‌നെസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹനവകുപ്പ് അധിക തുക ഈടാക്കുന്നുവെന്നാണ് ബസ് ഉടമകളുടെ പരാതി. 1000 രൂപ ആയിരുന്ന ഫിറ്റനസ് ടെസ്റ്റ് തുക 13500 ആക്കിയ നടപടിക്കെതിരെ ബസുടമകൾ കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാൽ നേരത്തെ ഉണ്ടായിരുന്ന 1000 രൂപ ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ഇപ്പോഴും 13500 തന്നെയാണ് ഈടാക്കുന്നത് എന്നാണ് ബസുടമകളുടെ പരാതി. ഇതിൽ പ്രതിഷേധിച്ച് കോടതി അലക്ഷ്യത്തിന് കേസ് നൽകാനും സമരവുമായി മുന്നോട്ട് പോകാനുമാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. ...
നിലമ്പൂർ- ഷൊർണൂർ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ
Kerala, Local

നിലമ്പൂർ- ഷൊർണൂർ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ

Perinthalmanna RadioDate: 03-12-2022അങ്ങാടിപ്പുറം: സംസ്ഥാനത്തെ ആദ്യ റെയിൽവേ ഹരിത ഇടനാഴിയായ (ഗ്രീൻ കോറിഡോർ) നിലമ്പൂർ –-ഷൊർണൂർ ബ്രോ​ഡ്​ഗേജ് പാതയിലെ വൈദ്യുതീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ. പ്രധാന ഓഫീസുകളുടെയും ഫ്ലാറ്റ്ഫോമുകളുടെയും നിർമാണം വേഗത്തിൽ പുരോ​ഗമിക്കുകയാണ്. ജനുവരിയോടെ പൂർത്തിയാകുമെന്നാണ് റെയിൽവേ പ്രതീക്ഷ.നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽ നിന്ന് ഷൊർണൂർ എത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ 1.10 മണിക്കൂറിൽ എത്താം. ഡീസൽ എൻജിനാണെങ്കിൽ നിർത്തിയശേഷം മുന്നോട്ടെടുക്കാൻമാത്രം 35 ലിറ്റർ ഡീസൽ ചെലവാക്കണം. ട്രെയിൻ നല്ലവേഗത്തിൽ പോകുമ്പോഴും ഒരുകിലോമീറ്ററിന് 10 ലിറ്ററോളം ഡീസൽ ചെലവ് വരുമെന്നാണ് കണക്ക്. വൈദ്യുതി ട്രെയിനാണെങ്കിൽ ഇപ്പോഴുള്ള ചെലവിന്റെ 30 ശതമാനംവരെ കുറയ്ക്കാനാകും. പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത എൻജിൻ എന്ന ഖ്യാതിയുമുണ്ട്‌.പാതയിലെ ആദ്യ സ്റ്റേഷനായ നിലമ്പൂരിലെ പ്ലാ...
കാമറൂണിന് മുന്നിൽ കീഴടങ്ങി ബ്രസീൽ;പൊരുതി മടങ്ങി കമറൂൺ
Kerala, Latest, Sports, World

കാമറൂണിന് മുന്നിൽ കീഴടങ്ങി ബ്രസീൽ;പൊരുതി മടങ്ങി കമറൂൺ

Perinthalmanna RadioDate:03-12-2022ഖത്തർ ലോകകപ്പിലെ ഗ്രൂപ് ജിയിലെ അവസാന മത്സരത്തിൽ ബ്രസീലിനെ കീഴടക്കി കാമറൂൺ . എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂൺ വിജയം നേടിയത്. ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ വിൻസെന്റ് അബൂബക്കർ ആണ് വിജയ ഗോൾ നേടിയത്. വിജയിച്ചെങ്കിലും കാമറൂണിന് അവസാന പതിനാറിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും രണ്ടാം സ്ഥാനക്കാരായി സ്വിസും പ്രീ ക്വാർട്ടറിലെത്തി.കൊറിയയാണ്‌ അവസാന പതിനാറിൽ ബ്രസീലിന്റെ എതിരാളികൾ.സ്വിസ്സിനെതിരെ ഇറങ്ങിയ ടീമിൽ നിന്നും 10 മാറ്റങ്ങളുമായാണ് ബ്രസീൽ ഇന്നിറങ്ങിയത്.പതിനൊന്നാം മിനിറ്റിൽ കാമറൂൺ ബോക്സിൽ ബ്രസീലിന്റെ മുന്നേറ്റം കാണാൻ സാധിച്ചത്. 14 ആം മിനുട്ടിൽ ഫ്രെഡ് മധ്യനിരയിൽ നിന്നും കൊടുത്ത മികച്ചൊരു ക്രോസിൽ നിന്നുമുള്ള മാർട്ടിനെല്ലിയുടെ ഗോളെന്നുറച്ച ഒന്നാന്തരം ഹെഡ്ഡർ കാമറൂൺ ഗോളി തട്ടിയകറ്റി.22-ാം മിനിറ്റില്‍ ഫ്രെഡിന് ബോക്‌സിനുള്ളില്‍ വെച്...