Kerala

ജിദ്ദ-കോഴിക്കോട് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്, ഗവര്‍ണറുടെ വിമാനം വഴിതിരിച്ചു വിട്ടു
Kerala, Latest, Local

ജിദ്ദ-കോഴിക്കോട് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്, ഗവര്‍ണറുടെ വിമാനം വഴിതിരിച്ചു വിട്ടു

Perinthalmanna RadioDate:02-12-2022കൊച്ചി: ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ അടിന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് ഇറങ്ങാന്‍ കഴിയാതെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.നിലവില്‍ യാത്രിക്കാരെല്ലാം സൂരക്ഷിതരാണ്. അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജീവനക്കാരടക്കം 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ നല്‍കിയ ജാഗ്രത നിര്‍ദേശം പിന്‍വലിച്ചു.ഒന്നില്‍ കൂടുതല്‍ തവണ വിമാനം കോഴിക്കോട് നിലത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.തുടര്‍ന്ന് വൈകീട്ട് ആറരയോടെ കൊച്ചി വിമാനത്താവളത്തില്‍ സമ്പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആശ...
പോർച്ചുഗലിനെ തകർത്ത് കൊറിയ പ്രീ ക്വാർട്ടറിൽ
India, Kerala, Sports

പോർച്ചുഗലിനെ തകർത്ത് കൊറിയ പ്രീ ക്വാർട്ടറിൽ

Perinthalmanna RadioDate:02-12-2022ദോഹ: ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടറില്‍. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ദക്ഷിണ കൊറിയയുടെ വിജയം. അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർറ്റയിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും കിം യങ് ഗ്വോൺ (27), ഹ്വാങ് ഹീ ചാൻ (91) എന്നിവരിലൂടെ ദക്ഷിണ കൊറിയ ഗോള്‍ മടക്കി. ഗ്രൂപ്പിലെ യുറഗ്വായ് ഘാന പോരാട്ടത്തിൽ യുറഗ്വായ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു ജയിച്ചെങ്കിലും കൂടുതൽ ഗോളുകൾ അടിച്ചതിന്റെ അടിസ്ഥാനത്തിൽ കൊറിയ മുന്നേറുകയായിരുന്നു. കൊറിയയ്ക്കും യുറഗ്വായ്ക്കും നാലു പോയിന്റുകൾ വീതമാണുള്ളത്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഇനി മുതല്‍ ഒരു വര്‍ഷം 15 ഗാര്‍ഹിക സിലിണ്ടര്‍ മാത്രം
Kerala, Local

ഇനി മുതല്‍ ഒരു വര്‍ഷം 15 ഗാര്‍ഹിക സിലിണ്ടര്‍ മാത്രം

Perinthalmanna RadioDate: 02-12-2022ന്യൂഡല്‍ഹി :രാജ്യത്ത് ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി ഉപഭോക്താവിന് ലഭിക്കു. ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്പനികള്‍ നിയന്ത്രണം നടപ്പാക്കി തുടങ്ങി.ഇനി മുതല്‍ പതിനഞ്ച് സിലിണ്ടര്‍ വാങ്ങി കഴിഞ്ഞാല്‍ പതിനാറാമത്തെ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. നിയന്ത്രണം പരസ്യമായി പ്രഖ്യാപിക്കാതെ രഹസ്യമായി നടപ്പാക്കിയതോടെ സാമ്പത്തിക വര്‍ഷവസാനം എത്തുമ്പോള്‍ കൂടുതല്‍ ഉപയോഗമുള്ള വീടുകളില്‍ പാചക വാതക ക്ഷാമം നേരിടുമെന്നുറപ്പായി. എന്നാല്‍ കേരളത്തില്‍ ശരാശരി ഉപയോഗം ഒരു കുടുംബത്തില്‍ പ്രതിവര്‍ഷം പന്ത്രണ്ട് സിലിണ്ടറിന് താഴെയാണെന്ന് ഡീലര്‍മാര്‍ ...
കോവിഡ് കാലത്തെ കേസുകൾ പിൻ‌വലിക്കൽ; മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
Kerala, Local

കോവിഡ് കാലത്തെ കേസുകൾ പിൻ‌വലിക്കൽ; മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Perinthalmanna RadioDate: 02-12-2022കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു റജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിന് സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കേസുകൾ പിൻവലിക്കാന്‍ ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി കൺവീനറായ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.കോവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000ൽ അധികം കേസുകളാണ് റജിസ്റ്റർ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയ കേസുകളാണ് അധികവും. ആഭ്യന്തര അഡി.ചീഫ് സെക്രട്ടറിയാണ് കേസുകൾ പിൻവലിക്കാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.സുപ്രീം കോടതിയുടെ വിധിയിലെ നിർദേശങ്ങൾ അനുസരിച്ചും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെയും കേസുകൾ അടിയന്തരമായി പിൻവലിക്കാനാണ് ഡിജിപിക്ക് നിർദേശം നൽകിയിരിക്കുന്നത്. ജില്ലകളിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇതിനു മേൽനോട്ടം വഹിക്കണം.കേസ് റജിസ്റ്റർ ചെയ്തിട്ടുള്ള വകുപ്പുകൾ: ഐപിസി 188 (സർക്കാർ ഉത്തരവു...
നവംബറിലെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടി
Kerala, Local

നവംബറിലെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടി

Perinthalmanna RadioDate: 01-12-2022സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3ന് വൈകിട്ടു 7 മണി വരെ നീട്ടിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. നിലവിലെ സമയക്രമം 3 വരെ തുടരും.മാസാവസാനങ്ങളിൽ സെർവർ തകരാറിനെ തുടർന്ന് ഈ പോസ് മെഷീൻ പ്രവർത്തനം തടസ്സപ്പെടുകയും ഇതു കാരണം പലർക്കും റേഷൻ വാങ്ങാൻ കഴിയാതെവരികയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപാരികളും ഗുണഭോക്താക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിക്കാനും റേഷൻ വിതരണം സുഗമമാക്കാനും വേണ്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷൻ കടകളുടെ സമയക്രമം പുതുക്കിയിരുന്നു. ...
കോഴിക്കോട് വിമാനത്താവളം റൺവേ വെട്ടിച്ചുരുക്കാതെ വികസിപ്പിക്കുമെന്ന് വിമാനത്താവള അതോറിറ്റി
Kerala, Local

കോഴിക്കോട് വിമാനത്താവളം റൺവേ വെട്ടിച്ചുരുക്കാതെ വികസിപ്പിക്കുമെന്ന് വിമാനത്താവള അതോറിറ്റി

Perinthalmanna RadioDate: 30-11-2022ന്യൂഡൽഹി: റൺവേ വെട്ടിച്ചുരുക്കാതെ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുവേണ്ട എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ സഞ്ജീവ് കുമാർ. ഡിസംബർ അവസാനത്തോടെ തടസ്സങ്ങൾ നീക്കി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള നല്ല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സാങ്കേതികതടസ്സങ്ങൾ നീക്കാൻ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ എയർപോർട്ട് അതോറിറ്റി നടത്തുന്നുണ്ട്‌.വിമാനത്താവള ഉപദേശകസമിതി ചെയർമാൻ കൂടിയായ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എയർപോർട്ട്‌ വികസനവുമായി ബന്ധപ്പെട്ട് വിശദമായ നിവേദനം എം.പി. എയർപോർട്ട് അതോറിറ്റിക്ക് നൽകി.റൺവേ വെട്ടിച്ചുരുക്കരുതെന്നും സാങ്കേതികതടസ്സങ്ങളുടെപേരിൽ വികസനം തടസ്സപ്പെടരുതെന്നും സമദാനി ആവശ്യപ്പെട്ടു. റൺവേ വെട്ടിച്ചുരുക്കാനുള്ള നീക...
കൊച്ചുവേളി യാർഡിൽ നവീകരണം; രാജ്യറാണി എക്സ്പ്രസ് ഡിസംബർ ഏഴു മുതൽ 12 വരെ റദ്ദാക്കി
Kerala, Local

കൊച്ചുവേളി യാർഡിൽ നവീകരണം; രാജ്യറാണി എക്സ്പ്രസ് ഡിസംബർ ഏഴു മുതൽ 12 വരെ റദ്ദാക്കി

നാളെ മുതൽ വിവിധ ട്രെയിനുകൾക്ക് നിയന്ത്രണംPerinthalmanna RadioDate: 30-11-2022കൊച്ചുവേളി റെയിൽവേ യാർഡിൽ പ്ലാറ്റ്‌ഫോം നിർമ്മാണവും ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട അവസാന ഘട്ട ജോലികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്നു മുതൽ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യറാണി എക്​സ്​പ്രസ്​ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നാല് ട്രെയിനുകൾ വഴി തിരിച്ചുവിടും.പൂർണമായി റദ്ദാക്കിയവ▪️16350 നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്​സ്​പ്രസ്​ (ഡിസംബർ ഏഴുമുതൽ 12 വരെ )▪️16349 കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി എക്​സ്​പ്രസ്​ (ഡിസംബർ ഏഴുമുതൽ 12 വരെ )▪️06772 കൊല്ലം- കന്യാകുമാരി മെമു എക്സ്​പ്രസ്​ (ഡിസംബർ ഒന്നു മുതൽ 11 വരെ )▪️06773 കന്യാകുമാരി- കൊല്ലം മെമു എക്സ്​പ്രസ്​ (ഡിസംബർ ഒന്നു​ മുതൽ 11 വരെ▪️06429 കൊച്ച...
മില്‍മ പാല്‍ വിലവര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും
Kerala, Local

മില്‍മ പാല്‍ വിലവര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

Perinthalmanna RadioDate: 30-11-2022മില്‍മ പാല്‍ വിലവര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഓരോ ഇനത്തിനും ലിറ്ററിന് ആറ്‌ രൂപയാണ് കൂടുക. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിക്കുന്നത്.ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന നീല കവർ ടോണ്‍ഡ് മില്‍ക്കിന് 52 രൂപയാകും. 46 രൂപയായിരുന്നു ഇതിന്റെ പഴയവില.തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില കൂടും. ഇപ്പോഴത്തെ വിലയേക്കാള്‍ അഞ്ച് രൂപ മൂന്ന് പൈസയാണ് കൂടുതലായി കര്‍ഷകന് ലഭിക്കുക. പാലിന്റെ ഗുണനിലവാരം അനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും.അതേസമയം പാല്‍ വില കൂട്ടിയെങ്കിലും പ്രതീക്ഷിക്കുന്ന ലാഭം കിട്ടില്ലെന്ന് കര്‍ഷകരും ക്ഷീരസംഘം ഭാരവാഹികളും ആരോപിച്ചു. പാല്‍വിലയുടെ നേട്ടം പൂര്‍ണമായും ലഭ്യമാകുന്ന രീതിയിലല്ല ഗുണമേന്മ ചാര്‍ട്ട് രൂപപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാല്‍ ഗുണമേന്മയ...
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
Kerala, Local

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 29-11-20222023 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് ഒമ്പതിന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 29ന് പൂർത്തിയാവും. രാവിലെ 9.30 മുതൽ ഉച്ചക്ക് 11.15 വരെയാണ് പരീക്ഷാ സമയം. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2023 ഫെബ്രുവരി 15 മുതൽ 25 വരെ നടക്കും.എസ്.എസ്.എൽ.സി ടൈംടേബിൾ▪️09/03/2023 - ഒന്നാം ഭാഷ-പാർട്ട് 1 (മലയാളം/ തമിഴ്/ കന്നഡ/ ഉറുദു / ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/ സംസ്കൃതം ഓറിയന്‍റൽ- ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)/ അറബിക് (അക്കാദമിക്) /അറബിക് ഓറിയന്‍റൽ- ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)▪️13/03/2023 - രണ്ടാം ഭാഷ -ഇംഗ്ലീഷ്▪️15/03/2023 - മൂന്നാം ഭാഷ - ഹിന്ദി/ ജനറൽ നോളഡ്ജ്▪️17/03/2023 - രസതന്ത്രം▪️20/03/2023 - സോഷ്യൽ സയൻസ്▪️22/03/2023 - ജീവശാസ്ത്രം▪️24/03/2023 - ഊർജശാസ്ത്രം▪️27/03/2023 - ഗണിതശാസ്ത...
കരിപ്പൂർ വിമാനത്താവള വികസനം; തടസ്സമാകുന്നത് നിസ്സാര തർക്കം
Kerala, Local

കരിപ്പൂർ വിമാനത്താവള വികസനം; തടസ്സമാകുന്നത് നിസ്സാര തർക്കം

Perinthalmanna RadioDate: 27-11-2022മലപ്പുറം : കരിപ്പൂർ വിമാനത്താവള വികസനത്തിനു തടസ്സമാകുന്നത് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിസ്സാര തർക്കം. ഇരു വിഭാഗവും സ്വന്തം നിലപാടുകൾ ആവർത്തിക്കുമ്പോൾ വിമാന താവളത്തിന്റെ ചിറകരിയാനുള്ള നീക്കങ്ങളും സജീവമാകുന്നു. റൺവേ വികസനത്തിനായി 14.5 ഏക്കർ ഭൂമിയേറ്റെടുത്ത് നൽകാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്ഥലം ഏറ്റെടുത്തു നൽകാൻ സർക്കാർ തയാറാണ്. എന്നാൽ, റൺവേക്കു സമമായി ഇതു നിരപ്പാക്കി നൽകണമെന്ന ആവശ്യം കൂടി കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നാണു സംസ്ഥാന നിലപാട്. സ്ഥലം ഏറ്റെടുക്കേണ്ടതു സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്.ഇതിനായി തിരക്കിട്ട നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ, സർവേയുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കണമെങ്കിൽ 50 ലക്ഷം കണ്ടിൻജൻസി ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കണം. ഇത് ഇതുവരെയുണ്ടായിട്...