Kerala

അങ്ങാടിപ്പുറത്ത് നിന്നുള്ള തീവണ്ടി സമയം
Kerala, Latest, Local

അങ്ങാടിപ്പുറത്ത് നിന്നുള്ള തീവണ്ടി സമയം

അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂർ ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കുമുള്ള ട്രെയിനുകളുടെ സമയംനിലമ്പൂർ ഭാഗത്തേക്ക്:-◼️04.25 am (രാജ്യറാണി)◼️07.45 am◼️09.35 am◼️10.55 am◼️02.40 pm◼️06.30 pm◼️08.45 pmഷൊർണൂർ ഭാഗത്തേക്ക്:-◼️06.15 am◼️07.45 am◼️10.55 am◼️03.50 pm (കോട്ടയം)◼️04.55 pm (പാലക്കാട്)◼️08.45 pm◼️10.15 pm (രാജ്യറാണി)
കടയടപ്പ് സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിൻമാറി
Kerala, Local

കടയടപ്പ് സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിൻമാറി

Perinthalmanna RadioDate: 25-11-2022നാളെ മുതൽ നടത്താനിരുന്ന കടയടച്ചിട്ടുള്ള സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറി. റേഷൻ കട അടച്ചിട്ടുള്ള സമരം മാറ്റിവെച്ചതായി സംയുക്ത സമര സമിതി അറിയിച്ചു. വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കാമെന്ന ഭക്ഷ്യ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നും പിൻവാങ്ങുന്നതെന്നും സമര സമിതി വ്യക്തമാക്കി.കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ഭക്ഷ്യ മന്ത്രി അനിൽ ചർച്ച വിളിച്ച് ചേർക്കുകയും റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു.ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. ഈ സാമ്പത്തിക വര്‍ഷത്തെ റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തിലുള്ള‍ ചെലവിലേക്കായി 216...
മലപ്പുറം, മഞ്ചേരി ഉൾപ്പെടെ കേരളത്തിലെ നാല് നഗരങ്ങളിലേക്ക് റെയിൽവേ ലൈനിനു സാധ്യത
Kerala, Local

മലപ്പുറം, മഞ്ചേരി ഉൾപ്പെടെ കേരളത്തിലെ നാല് നഗരങ്ങളിലേക്ക് റെയിൽവേ ലൈനിനു സാധ്യത

Perinthalmanna RadioDate: 25-11-2022മലപ്പുറം: അൻപതിനായിരത്തിൽ കൂടുതൽ ജന സംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ നിർദേശം. നിലവിൽ ഈ സൗകര്യം ലഭ്യമല്ലാത്ത നഗരങ്ങളിലേക്കു പുതിയ ലൈൻ എത്തിക്കുന്നതിനുള്ള സാധ്യത ഡിസംബർ രണ്ടിനകം അറിയിക്കണം എന്നാവശ്യപ്പെട്ട് റെയിൽവേ ബോർഡ് സോണൽ മാനേജർമാർക്കു നിർദേശം നൽകി. കേരളത്തിൽ നിന്ന് മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നീ നഗരങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്.2024– 2025 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ കീഴിലാണ് സൗകര്യം ഉറപ്പു വരുത്തുക. രാജ്യം മുഴുവൻ അടിസ്ഥാന സൗകര്യ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങൾ നിലവിലുള്ള റെയിൽവേ ലൈനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ അഞ്ചു കിലോമീറ്ററിലധികം ദൂരത്താണെങ്കിൽ അവ പരിഗണിക്കപ്പെടും.റെയിൽവേ ബോർ...
ഇന്ന് മുതൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുനഃക്രമീകരണം
Kerala, Local

ഇന്ന് മുതൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുനഃക്രമീകരണം

Perinthalmanna RadioDate: 25-11-2022സാങ്കേതിക തകരാർ സുഗമമായ റേഷൻ വിതരണത്തെ ബാധിക്കാതിരിക്കാൻ റേഷൻ കടകളുടെ പ്രവർത്തന സമയം 25 മുതൽ 30 വരെ പുനഃക്രമീകരിക്കുന്നതായി മന്ത്രി അറിയിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 25, 28, 30 തീയതികളിൽ രാവിലെ എട്ട് മുതൽ ഒരു മണിവരെയും 26, 29 തീയതികളിൽ ഉച്ചയ്ക്കു ശേഷം രണ്ട് മണി മുതൽ ഏഴ് മണി വരെയും പ്രവർത്തിക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 26, 29 തീയതികളിൽ രാവിലെ എട്ട് മുതൽ ഒരു മണിവരേയും 25, 28, 30 തീയതികളിൽ ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ ഏഴു മണിവരെയുമാണ് പ്രവര്‍ത്തിക്കുക. ...
കാൽനടയായി ഹജ്ജിന് പുറപ്പെട്ട് ഷിഹാബിന് വിസയ്ക്കുള്ള അപേക്ഷ പാകിസ്ഥാൻ കോടതി തളളി
India, Kerala, Local

കാൽനടയായി ഹജ്ജിന് പുറപ്പെട്ട് ഷിഹാബിന് വിസയ്ക്കുള്ള അപേക്ഷ പാകിസ്ഥാൻ കോടതി തളളി

Perinthalmanna RadioDate: 24-11-2022മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബിന്റെ വിസയ്ക്കുള്ള അപേക്ഷ പാക് കോടതി തള്ളി. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് കാൽനടയായി യാത്ര പൂർത്തിയാക്കാൻ പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടിയാണ് ശിഹാബ് വിസയ്ക്ക് അപേക്ഷിച്ചത്.കേരളത്തിൽ നിന്നും തുടങ്ങി 3000 കിലോമീറ്റര്‍ കാൽനടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. ഒരു മാസമായി ശിഹാബ് അതിർത്തിയിൽ തുടരുകയാണ്. ഇതിനിടയിലാണ് വിസ അപേക്ഷ പാക് ഹൈകോടതി തള്ളിയത്. ഷിഹാബിന് വേണ്ടി പാക് പൗരനായ സർവാർ താജ് ആണ് അപേക്ഷ സമർപ്പിച്ചത്.ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങുന്ന ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഇതുസംബന്ധിച്ച് സിംഗിൾ ബെഞ്ചിന്റെ തീരുമാനം ഹൈക്കോ...
മിൽമ പാൽവില ലീറ്ററിന് 6 രൂപ കൂടും; വില വർധന ഡിസംബർ 1 മുതൽ
Kerala, Local

മിൽമ പാൽവില ലീറ്ററിന് 6 രൂപ കൂടും; വില വർധന ഡിസംബർ 1 മുതൽ

Perinthalmanna RadioDate: 22-11-2022മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കും. ലീറ്ററിന് 6 രൂപ കൂടും. സർക്കാർ അനുമതി ലഭിച്ചാൽ വർധന ഇന്നലെ മുതൽ നടപ്പാക്കാനാണു മിൽമ ആലോചിച്ചത്. മന്ത്രി ജെ. ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ.എസ്.മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, വിലവർധന നടപ്പാക്കാൻ മിൽമ‍യ്ക്ക് സർക്കാർ ഇതുവരെ നിർദേശം കൈമാറിയിട്ടില്ല. അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണ സമിതി യോഗം ചേർന്നു വിലവർധന നടപ്പാക്കാനാണ് ആലോചന. അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും.പാൽ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ. ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്കു കിട്ടുന്നില്ലെന്ന ആക്ഷേപ‍വുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടി‍യായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്...
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ ക്യാമറ നിർബന്ധമാക്കുന്നു
Kerala, Local

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ ക്യാമറ നിർബന്ധമാക്കുന്നു

Perinthalmanna RadioDate: 21-11-2022സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിരീക്ഷണ ക്യാമറ നിർബന്ധമാക്കാൻ സർക്കാർ നിയമ ഭേദഗതിക്കൊരുങ്ങുന്നു. പഞ്ചായത്ത്, മുനിസിപ്പൽ, പോലീസ് നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസിലെയും മോട്ടോർ വാഹന വകുപ്പുകളിലെയും നാറ്റ്പാക്കിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ ഉടൻ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. കേടായവ നന്നാക്കും. പഴയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത ക്യാമറകൾ മാറ്റി ആധുനികക്യാമറകൾ സ്ഥാപിക്കും. അതിവേഗം, ട്രാഫിക്‌ നിയമ ലംഘനങ്ങൾ എന്നിവ നിരീക്ഷിക്കുന്ന പോലീസ് ക്യാമറകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്.വേങ്ങര ഓൺലൈൻനിശ്ചിത എണ്ണത്തിന് മുകളിൽ ഉപഭോക്താക്കൾ എത്...
ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്
Kerala, Local, Sports

ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്

Perinthalmanna RadioDate: 19-11-2022ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സിയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കാന്‍ ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടിവന്നു. ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്‌ത്തിയത്. 18-ാം മിനുറ്റില്‍ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിനായി വിജയഗോള്‍ നേടി. കഴിഞ്ഞ സീസണിലെ തോല്‍വിക്ക് പകരംവീട്ടാന്‍ ഇവാന്‍ വുകോമനോവിച്ചിനും സംഘത്തിനുമായി.ആവേശകരമായ ആദ്യപകുതിക്കാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യ നിമിഷങ്ങളില്‍ 18-ാം മിനുറ്റില്‍ ദിമിത്രിയോസ് കൃത്യതയാര്‍ന്ന ഫിനിഷിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ദിമിത്രിയോസിന്‍റെ സൂപ്പര്‍ ഫിനിഷിംഗിന് പിന്നാലെ തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ ഹൈദരാബാദില്‍ കണ്ടു. 37-ാം മിനുറ്റില്‍ സഹലിന്‍റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പാളി...
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി
Kerala, Local

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി

Perinthalmanna RadioDate: 18-11-2022സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു.കെഎസ്ഇബിയുടെ തീരുമാനം ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇടയാക്കും. വൻകിട ഉപയോക്താക്കൾ പുറത്തുനിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവർത്തനം താളംതെറ്റുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണു നിർദേശം. നടപ്പായാൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്തു സാധാരണ നിരക്കും വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക് അവേഴ്സിൽ കൂടിയ നിരക്കും രാത്രി 10 മുതൽ പു...
ഒരു രൂപ പോലും ചെലവില്ലാതെ ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട്; സാമൂഹ മാധ്യമങ്ങളിൽ വൈറലായി പെരിന്തൽമണ്ണയിലെ ഈ ചങ്ങാതിമാര്‍
Kerala, Local, Sports, Trending

ഒരു രൂപ പോലും ചെലവില്ലാതെ ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട്; സാമൂഹ മാധ്യമങ്ങളിൽ വൈറലായി പെരിന്തൽമണ്ണയിലെ ഈ ചങ്ങാതിമാര്‍

Perinthalmanna RadioDate: 17-11-2022പെരിന്തൽമണ്ണ: ഖത്തർ ലോകകപ്പിന്‍റെ ആവേശത്തിലാണ് നാടും നഗരവും. ഇഷ്ട ടീമുകളുടെ ഫ്ലക്‌സുകളും കട്ടൗട്ടുകളും നഗര വീഥികൾ കീഴടക്കി കഴിഞ്ഞു. അർജന്‍റീന, ബ്രസീൽ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ വമ്പൻ ടീമുകൾക്ക് വേണ്ടി ഫ്ലക്‌സുകൾ തൂക്കാത്ത ഗ്രാമങ്ങളില്ല മലപ്പുറത്ത്. മൂപ്പത് അടിയിൽ നിന്ന് തുടങ്ങിയ കട്ടൗട്ട് മത്സരം 100 അടിയിലേക്ക് വരെ എത്തിയിട്ടുണ്ട്. മെസി, നെയ്മർ, റൊണാൾഡോ താരങ്ങൾക്കാണ് ആരാധകർ കൂടുതൽ.എന്നാൽ ഒരു രൂപ പോലും ചെലവില്ലാത്ത തന്‍റെ ഇഷ്ട താരത്തിന്‍റെ കട്ടൗട്ട് സ്ഥാപിച്ച് സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് പെരിന്തൽമണ്ണ മണ്ണാർമലയിലെ കൊച്ചു കുട്ടികൾ. സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കട്ടൗട്ടാണ് ഫോട്ടോയിൽ വെട്ടിയൊട്ടിച്ച് തങ്ങളുടെ വീടിന് സമീപത്തെ തെങ്ങിൽ സ്ഥാപിച്ചത്. ചിത്രം സാമൂഹ മാധ്യമങ്ങളിൽ താരമായതോടെ നിരവധി പേരാണ് ഇവരെ അനുകൂലിച്ച് രംഗത്തെത്തിയത്....