Kerala

മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭൂമി വ്യക്തികൾക്ക് എഴുതിക്കൊടുത്തു
Kerala, Local

മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭൂമി വ്യക്തികൾക്ക് എഴുതിക്കൊടുത്തു

Perinthalmanna RadioDate: 17-11-2022മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ വ്യവസായ എസ്‌റ്റേറ്റിലെ 2.95 ഏക്കർ ഭൂമി ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിരമിക്കുന്നതിന്റെ തലേന്ന് അദ്ദേഹത്തിന്റെ ഭാര്യയടക്കം 14 പേർക്ക് ജൻമാധാരമായി എഴുതിക്കൊടുത്തു. ഭരണസമിതി തീരുമാനം നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിജി ജോസാണ് ആധാരത്തിൽ ഒപ്പുവെച്ചത്. ഏറ്റവും കൂടുതൽ ഭൂമി (52.02 സെന്റ്) കിട്ടിയത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും.2021 ഡിസംബറിലാണ് വിജി ജോസ് ഇവിടെ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റത്. ഈവർഷം മേയ് 31-ന് വിരമിച്ചു. അതിന്റെ തലേന്ന്, അതായത് മേയ് 30-നാണ് മക്കരപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം നടന്നത്. നിലവിൽ വ്യവസായം നടത്തുന്നവർക്കാണ് ഭൂമി നൽകിയതെന്നും അത് എസ്റ്റേറ്റിന്റെ ഭരണഘടന അനുസരിച്ചാണെന്നും പഞ്ചായത്തധികൃതർ വിശദീകരിക്കുന്നു. എന്നാൽ, സർക്കാർ അംഗീകരിക്കാതെ തിര...
ഇടക്കിടെ സെർവർ പണിമുടക്കുന്നത് മൂലം റേഷൻ വാങ്ങാനാവാതെ ഉപഭോക്താക്കൾ
Kerala, Local

ഇടക്കിടെ സെർവർ പണിമുടക്കുന്നത് മൂലം റേഷൻ വാങ്ങാനാവാതെ ഉപഭോക്താക്കൾ

Perinthalmanna RadioDate: 17-11-2022പെരിന്തൽമണ്ണ: ഇടക്കിടെ സെർവർ പണി മുടക്കുന്നത് മൂലം റേഷൻ വാങ്ങാനാവാതെ ഉപഭോക്താക്കൾ. ഏറ്റവും കൂടുതൽ പേർ റേഷൻ വാങ്ങാൻ എത്തുന്ന രാവിലെ ഒമ്പതു മുതൽ 11.45 വരെയുള്ള സമയത്താണ് സെർവർ കൂടുതലായി പണി മുടക്കുന്നത്. ഇക്കാരണത്താൽ ഉഭോക്താക്കൾക്ക് ഇ-പോസ് സ്കാനറിൽ വിരൽ പതിച്ച് നേരിട്ട് റേഷൻ വാങ്ങാൻ കഴിയുന്നില്ല. പകരം ഒ.ടി.പി ഓപ്ഷനിലേക്ക് പോവുകയാണ്. സ്കാനറിൽ വിരൽ പതിക്കുമ്പോൾ ഒരു മിനിറ്റോളം നിശ്ചലമായി നിന്ന ശേഷം ഒ.ടി.പി അയക്കുന്ന ഓപ്ഷനിലേക്ക് പോകുകയാണ്.ആധാറുമായി ലിങ്ക് ചെയ്ത ഗൃഹനാഥയുടെ മൊബൈൽ ഫോണിലേക്കായിരിക്കും ഒ.ടി. പി എത്തുക. പലപ്പോഴും റേഷൻ വാങ്ങാനെ എത്തുന്നവരുടെ കൈവശം ഈ ഫോൺ ഉണ്ടാകാറില്ല. ഈ നമ്പറിലേക്ക് ഒ ടി.പി വിളിച്ചു ചോദിച്ച് എന്റർ ചെയ്യുമ്പോഴേക്കും സമയം കഴിഞ്ഞിട്ടുണ്ടാകും. ഇക്കാരണത്താൽ നിരവധി ഉപഭോക്താക്കളാണ് റേഷൻ വാങ്ങാൻ ആവാതെ തിരിച്ചു പോകുന്നത്. മാത്രമല...
ജില്ലയിലെ പൊതുമരാമത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിയുടെ ഇടപെടല്‍
Kerala, Local

ജില്ലയിലെ പൊതുമരാമത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിയുടെ ഇടപെടല്‍

Perinthalmanna RadioDate: 16-11-2022മലപ്പുറം: ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരം ഉറപ്പാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ഓരോ പരാതിയും പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച ചെയ്തു. അതിന് ശേഷം മന്ത്രിയും ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിഹാര മാര്‍ഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിക്കുകയാണ് ചെയ്തത്.മലപ്പുറത്ത് വരും മുന്‍പ് മന്ത്രി, 'മലപ്പുറം ജില്ലയിലേക്ക്' എന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആ പോസ്റ്റിന് താഴെ ജില്ലയുമായി ബന്ധപ്പെട്ട വിവിധ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ജനങ്ങള്‍ രേഖപ്പെടുത്തി. മന്ത്രി ഓഫീസില്‍ നിന്നും ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ വന്ന എല്ലാ നിര്‍ദ്ദേശങ്ങളും ശേഖരിച്ച് മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന...
വിമാന യാത്രക്ക് മാസ്ക് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ
India, Kerala, Local

വിമാന യാത്രക്ക് മാസ്ക് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ

Perinthalmanna RadioDate: 16-11-2022ന്യൂഡൽഹി: വിമാനയാത്രക്ക് മാസ്ക് നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതുവരെ വിമാന യാത്രക്ക് ഇന്ത്യയിൽ മാസ്ക് നിർബന്ധമാണ്.വിമാന കമ്പനികളുമായി നടത്തിയ ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തിൽ സർക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായി വിമാന യാത്രക്ക് മാസ്ക് ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം, മാസ്ക് ഉപയോഗിക്കണമെന്ന് നിർബന്ധിത രീതിയിലുള്ള ഉത്തരവില്ലെങ്കിലും ഉപയോഗിക്കുകയാവും ഉചിതമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.ആകെ കോവിഡ് ബാധിതരിൽ 0.02 ശതമാനം പേർ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. 98.79 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്. 1.19 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. ...
ലോകകപ്പ് ഫുട്‌ബോൾ; വിളംബര ഘോഷയാത്ര ഇന്ന്
Kerala

ലോകകപ്പ് ഫുട്‌ബോൾ; വിളംബര ഘോഷയാത്ര ഇന്ന്

Perinthalmanna RadioDate: 16-11-2022പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളെ വരവേൽക്കാനൊരുങ്ങി പെരിന്തൽമണ്ണ നഗരസഭ. ക്ലബ്ബുകളുടെ കൂട്ടായ്മയായ യുവമിത്രയും നഗരസഭയും സംയുക്തമായി ലോകകപ്പിനെ വരവേറ്റ് ബുധനാഴ്ച വിളംബര ഘോഷയാത്ര നടത്തും. വൈകീട്ട് അഞ്ചിന് പെരിന്തൽമണ്ണ നഗരസഭാ ഓഫീസ് പരിസരത്ത് തുടങ്ങുന്ന ഘോഷയാത്രയിൽ ക്ലബ്ബ് പ്രവർത്തകർ, യുവജന സംഘടനാ പ്രവർത്തകർ, ഫുട്‌ബോൾ ആരാധകർ തുടങ്ങിയവർ അണിനിരക്കും. ...
ശബരിമലയൊരുങ്ങി; മണ്ഡലകാല തീർഥാടനം നാളെ മുതൽ
Kerala, Local

ശബരിമലയൊരുങ്ങി; മണ്ഡലകാല തീർഥാടനം നാളെ മുതൽ

Perinthalmanna RadioDate: 15-11-2022മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട 16നു വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കും. പതിനെട്ടാം പടിക്കു മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകരും.ഇതിനു പിന്നാലെ ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തിത്തുടങ്ങും. ഭക്തര്‍ക്കു തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകളുണ്ടാവില്ല.നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകള്‍ 16നു വൈകുന്നേരം ...
ഫുട്ബോൾ മാമാങ്കത്തിന് ഇനി അഞ്ചു നാൾ; വരവേൽക്കാൻ ഒരുങ്ങി ആരാധകർ
Kerala, Latest, Local, Sports

ഫുട്ബോൾ മാമാങ്കത്തിന് ഇനി അഞ്ചു നാൾ; വരവേൽക്കാൻ ഒരുങ്ങി ആരാധകർ

Perinthalmanna RadioDate: 15-11-2022പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ അഞ്ചു നാൾ കൂടി ശേഷിക്കെ ആരാധകർ ആവേശത്തിൽ ഇഷ്ട ടീമിന്റെ ഫ്ലക്സ് ബോർഡുകളും പ്രിയ താരങ്ങളുടെ കട്ടൗട്ടുകളും സ്ഥാപിച്ചും ചുവരുകളിലും മതിലുകളിലും മരത്തിലും നിറം നൽകിയും കൊടി തോരണങ്ങൾ കെട്ടിയുമാണ് ആരാധകർ ലോകകപ്പിനെ വരവേൽക്കുന്നത്. അർജന്റീനക്കും ബ്രസിലിനും തന്നെയാണ് ആരാധകർ കൂടുതൽ, ജർമനി, സ്പെയിൻ, പോർചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ബെൻജിയം ടീമുകൾക്കും ആരാധകരുണ്ട്. ഫ്ലക്സ് ബോർഡുകളുടെയും കട്ടൗട്ടുകളുടെയും നീളവും വീതിയും ഉയരവും തുടങ്ങി ഡയലോഗുകളിൽ വരെ മത്സരമുണ്ട്. ലോകകപ്പ് ആവേശം പകർന്ന് പ്രവചന മത്സരങ്ങൾ തുടങ്ങി കഴിഞ്ഞു. ആരാധകരുടെ നേതൃത്വത്തിൽ റാലികൾക്കായുള്ള അണിയറ പ്രവർത്തനങ്ങളും സൗഹൃദ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങളും നടന്നു വരുന്നു. ഒപ്പം ഒരുമിച്ചിരുന്ന് വലിയ സ്ക്രീനിൽകളി കാണാനുള്ള സജ്ജീകരണങ്ങ...
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു
Kerala, Local

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

Perinthalmanna RadioDate: 14-11-2022കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്.സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെയാണ് കെഎസ്‍യു സെക്രട്ടേറിയറ്റ് മാ‍ർച്ച് സംഘടിപ്പിച്ചത്. മാ‍ർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേട് തകർക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. മുളവടികളിൽ ചുറ്റിയ കൊടിയുമായെത്തിയ കെഎസ് യു പ്രവർത്തകർ ഇത് പൊലീസിന് നേരെ വലിച്ചെറിഞ്ഞു. മാർച്ചിൽ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതെ...
സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകൾക്ക് പ്രവർത്തനാനുമതി വൈകുന്നു
Kerala, Local

സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകൾക്ക് പ്രവർത്തനാനുമതി വൈകുന്നു

Perinthalmanna RadioDate: 14-11-2022മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി) ക്യാമറകൾക്ക് പ്രവർത്തനാനുമതി വൈകുന്നു.കെൽട്രോൺ നേരിട്ടു സ്ഥാപിച്ച ക്യാമറകളിൽ നിന്ന് ഏപ്രിൽ മുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്. എഐ ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് വയലേഷൻ, പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകളും ഉൾപ്പെടെ 725 ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയിൽ ചെലവഴിച്ചത്.ആദ്യഘട്ടത്തി‍ൽ മോട്ടർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പുമായി ക്യാമറകൾ ബന്ധിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ പൂർത്തിയാക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. എന്നാൽ, കെൽട്...
ഗോവയ്ക്കെതിരെ തകര്‍പ്പന്‍ ജയം; വിജയവഴിയിൽ കേരള ബ്ലാസ്റ്റേഴ്സ്
Kerala, Latest, Local, Sports

ഗോവയ്ക്കെതിരെ തകര്‍പ്പന്‍ ജയം; വിജയവഴിയിൽ കേരള ബ്ലാസ്റ്റേഴ്സ്

Perinthalmanna RadioDate: 13-11-2022ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ദിയമന്റകോസ്, ഇവാന്‍ കല്‍യൂഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. നോഹ് സദൗയിയുടെ വകയായിരുന്നു ഗോവയുടെ ആശ്വാസഗോള്‍. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവുമായി ഒമ്പത് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്. ഗോവ നാലാമതാണ് അഞ്ച് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുണ്ട് അവര്‍ക്ക്.ആദ്യപകുതി ഗോള്‍രഹിതമായി പിരിയുമെന്ന് തോന്നിച്ചപ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. 43-ാം മിനിറ്റിലായിരുന്നു ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ ഗോള്‍. ബോക്‌സില്‍ നിന്ന് സഹല്‍ അബ്ദു സമദ് നല്‍കിയ പാസാണ് ഗോളില്‍ അവസാനിച്ചത്. ആദ്...