Kerala

വിലക്കയറ്റത്തിനൊപ്പം ഉദ്യോഗസ്ഥരുടെ അശ്രദ്ധ; 9 ലക്ഷം കുടുംബത്തിന് റേഷനരി നഷ്ടമായി
Kerala, Local

വിലക്കയറ്റത്തിനൊപ്പം ഉദ്യോഗസ്ഥരുടെ അശ്രദ്ധ; 9 ലക്ഷം കുടുംബത്തിന് റേഷനരി നഷ്ടമായി

Perinthalmanna RadioDate: 03-11-2022പൊതു വിപണിയില്‍ അരിവില കുതിക്കുമ്പോള്‍ സ്ഥിരമായി റേഷന്‍ വാങ്ങുന്ന ഒന്‍പതു ലക്ഷം കുടുംബങ്ങള്‍ക്ക് അരി നഷ്ടപ്പെട്ടു. സ്ഥിരമായി റേഷനരി വാങ്ങാന്‍ എത്താത്ത 9.5 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടെ 18.51 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അരിവിതരണമാണ് കഴിഞ്ഞമാസം പാളിയത്. റേഷന്‍കടകളില്‍ സ്റ്റോക്ക് എത്തിക്കുന്നതില്‍ സിവില്‍സപ്ലൈസിനുണ്ടായ വീഴ്ചയാണു കാരണം.സംസ്ഥാനത്തെ 92.86 ലക്ഷം കാര്‍ഡുടമകളില്‍ 74.34 ലക്ഷം പേര്‍ക്കു മാത്രമാണ് ഒക്ടോബറില്‍ റേഷന്‍ നല്‍കാനായത്. ശരാശരി 83 ലക്ഷം പേര്‍ക്ക് അരി നല്‍കുന്ന സ്ഥാനത്താണിത്. പതിവു വിഹിതത്തിനുപുറമേ പി.എം.ജി.കെ.എ.വൈ. പദ്ധതിപ്രകാരം നല്‍കുന്ന സൗജന്യറേഷനും കിട്ടാത്തവര്‍ ഏറെയുണ്ട്.ഒക്ടോബറിലെ അരി 25-നുശേഷമാണ് മിക്ക കടകളിലുമെത്തിയത്. ചിലയിടത്ത് പി.എം.ജി.കെ.എ.വൈ. വിഹിതം 31-നുമാണ് എത്തിയത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞമാസത്തെ വിതരണം നവംബറിലേ...
പയ്യനാട് സ്റ്റേഡിയം വീണ്ടും ഫുട്ബോള്‍ ആരവങ്ങളിലേക്ക്
Kerala, Local, Sports

പയ്യനാട് സ്റ്റേഡിയം വീണ്ടും ഫുട്ബോള്‍ ആരവങ്ങളിലേക്ക്

Perinthalmanna RadioDate: 02-11-2022മലപ്പുറം കാൽപ്പന്തിനെ ഹൃദയമാക്കിയ മലപ്പുറത്തിന്‌ വീണ്ടും സന്തോഷവാർത്ത. ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സിയുടെ ആറ്‌ ഹോം ഗ്രൗണ്ട്‌ കളികൾക്ക്‌ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയം വേദിയാകും. ബാക്കിയുള്ള മത്സരം കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌. കൂടുതൽ കാണികൾ എത്തുമെന്ന പ്രതീക്ഷയിലാണ്‌ പകുതി മത്സരങ്ങൾ പയ്യനാട്ടേക്ക്‌ മാറ്റാൻ തീരുമാനിച്ചത്‌. സന്തോഷ്‌ട്രോഫി ഫുട്‌ബോൾ മത്സരം കാണാൻ പയ്യനാട്‌ സ്‌റ്റേഡിയത്തിലേക്ക്‌ ആയിരങ്ങളാണ്‌ ഒഴുകിയെത്തിയതും പയ്യനാടിനെ പരിഗണിക്കാൻ കാരണമായി. ഐ ലീഗ്‌ പുതിയ സീസണിന്റെ ഉദ്‌ഘാടന മത്സരം പയ്യനാട്ടാണ്‌. 12ന്‌ വൈകിട്ട്‌ 4.30ന്‌ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ മുഹമ്മദൻസ് സ്പോർട്ടിങുമായാണ്‌ ഗോകുലത്തിന്റെ മത്സരം. രാത്രി ഏഴിലേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ ഐ ലീഗ്‌ അധികൃതർക്ക് ഗോകുലം കത്തുനൽകിയിട്ടുണ്ട്‌. കോവിഡിനുശേഷം ആദ്...
കെഎസ്ആർടിസി ബജറ്റ് ടൂറിസം വാർഷികം ആഘോഷിക്കാൻ ചതുരംഗപ്പാറയിലേക്ക് യാത്ര
Kerala, Local

കെഎസ്ആർടിസി ബജറ്റ് ടൂറിസം വാർഷികം ആഘോഷിക്കാൻ ചതുരംഗപ്പാറയിലേക്ക് യാത്ര

Perinthalmanna RadioDate: 02-11-2022കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ സൂപ്പർ ഹിറ്റായ ഉല്ലാസയാത്ര തുടങ്ങി ഒരു വർഷം പിന്നിട്ടു. ഒന്നാം വാർഷികം ആഘോഷിക്കാനും സഞ്ചാര പ്രിയർക്ക് ഒരു യാത്ര ഒരുക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ചതുരംഗപ്പാറയാണ്.നവംബർ ആറിന് തിരൂർ വഴിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്ന് തമിഴ്നാടിന്റെ ഗ്രാമങ്ങളെ കാണാൻ കഴിയുന്ന ഇടുക്കി ജില്ലയിലെ ടൂറിസം സ്പോട്ടാണിത്. കാറ്റാടിപ്പാടങ്ങളും വലിയ കൊക്കയും കൃഷിയിടങ്ങളും കാടും മലയുമെല്ലാം കാണാം. കാറ്റും മഞ്ഞും അനുഭവിച്ചറിയാം.മലപ്പുറത്ത് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെടും. തിരൂരിൽ എത്തി ഇവിടെ നിന്നുള്ളവരുമായി കോതമംഗലത്തെത്തും. ഇവിടെ ജംഗിൾ സഫാരി ഒരുക്കിയിട്ടുണ്ട്. പിന്നെ കാഴ്ചകൾ കണ്ട് ചതുരംഗപ്പാറയിലേക്ക്. 1090 രൂപയാണ് ടിക്കറ്റ് നിരക്ക്. പാർക്കുകളിലേക്കും മറ്റുമുള്ള പ്രവേശന പാസുകളും ഭക്ഷ...
അർജന്റീനയും ഏറ്റെടുത്തു; കേരളത്തിലെ വലിയ മെസ്സിയെ
Kerala, Sports, World

അർജന്റീനയും ഏറ്റെടുത്തു; കേരളത്തിലെ വലിയ മെസ്സിയെ

കോഴിക്കോട്: കാൽപന്തുകളി ആവേശം നെഞ്ചിലേറ്റിയ ഒരുകൂട്ടം ഫാൻസുകാർ ഉയർത്തിയത് പുഴക്കു നടുവിൽ കൂറ്റൻ കട്ടൗട്ട്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പുള്ളാവൂരിലെ അർജൻറീന ഫാൻസുകാരാണ് ചെറുപുഴക്ക് നടുവിലെ തുരുത്തിൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. 30 അടി ഉയരവും എട്ട് അടി വീതിയുമുള്ള കട്ടൗട്ട് ലോകമെങ്ങും സമൂഹ മാധ്യമങ്ങളിൽ വൈറലായി. അർജന്റീന ദേശീയ ടീമിന്റെ പേജുകളിലും ഇത് പങ്കുവെച്ചിട്ടുണ്ട്. പുള്ളാവൂരിലെ നൂറോളം അർജൻ്റീന ഫാൻസുകാരാണ് ഇതിനുപിന്നിൽ.https://youtube.com/shorts/xRCmztclJoQ?feature=shareനിർമാണം മുതൽ സ്ഥാപിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലെ സ്വന്തം പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് ലോകശ്രദ്ധ നേടിയത്. കൂലിപ്പണിക്കാർ അടക്കമുള്ളവർ ജോലി കഴിഞ്ഞെത്തി രാത്രിയിലാണ് നിർമാണം നടത്തിയത്. ഒരാഴ്ചയെടുത്തു പൂർത്തിയാക്കാൻ. മരത്തിന്റെ ചട്ടക്കൂടും ഫോം ഷീറ്റും ഫ്ലക്സുമാണ് ...
പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു
Kerala, Latest, Local, National, Other, Technology, Trending

പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

പെരിന്തൽമണ്ണയിലെ പ്രമുഖ ഓൺലൈൻ ന്യൂസ് ചാനലായ പെരിന്തൽമണ്ണ റേഡിയോയുടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചത്. പെരിന്തൽമണ്ണ റേഡിയോ ചീഫ് ന്യൂസ് എഡിറ്റര്‍ ശിഹാബ് ജൂബിലിയുടെ സാന്നിധ്യത്തിലാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. പെരിന്തൽമണ്ണ റേഡിയോ ന്യൂസ് കോ- ഓർഡിനേറ്റർ വിവേക്, പെരിന്തൽമണ്ണ റേഡിയോ ജിസിസി കോ- ഓർഡിനേറ്റർ ഷബീബ് പൊട്ടേങ്ങൽ, പെരിന്തൽമണ്ണ റേഡിയോ വെബ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഇർഷാദ് പോത്തുക്കാട്ടിൽ തുടങ്ങിയവരും വെബ്സൈറ്റ് ലോഞ്ചിംങ് ചടങ്ങില്‍ പങ്കെടുത്തു.ഓൺലൈൻ ന്യൂസ് രംഗത്ത് അഞ്ച് വർഷങ്ങൾ പിന്നിട്ട് പെരിന്തൽമണ്ണയിലെ പ്രദേശിക വാർത്തകളും റേഡിയോ വാർത്തകളും അതിവേഗം ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പെരിന്തൽമണ്ണ റേഡിയോയുടെ വാർത്തകൾ ദിവസവും അര ലക്ഷത്തോളം ആളുകളിലേക്ക് എത്തുന്നു. പെരിന്തൽമണ്ണ റേഡിയോയുടെ സ്വന്തം വെബ് പോർട്ടൽ ത...
നഗരസഭാ പ്രദേശത്ത് സർക്കാർ ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെ
Kerala, Latest, Local

നഗരസഭാ പ്രദേശത്ത് സർക്കാർ ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെ

Perinthalmanna RadioDate: 01-11-2022സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ ഇറക്കി.ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരപരിധിയിലുള്ള സർക്കാർ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതൽ 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫിസുകൾക്കു ബാധകമാക്കിയത്. ഭാവിയിൽ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാൽ ആ പ്രദേശത്തെ സർക്കാർ ഓഫിസുകൾക്കും ഈ സമയം ബാധകമായിരിക്കും. ...
സംസ്ഥാനത്ത് ഇന്നും തുലാവർഷം ശക്തമായി തുടരും
Kerala

സംസ്ഥാനത്ത് ഇന്നും തുലാവർഷം ശക്തമായി തുടരും

Perinthalmanna RadioDate: 01-11-2022സംസ്ഥാനത്ത് ഇന്നും തുലാവർഷം ശക്തമായി തുടരും. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവ‍ർഷം കൂടുതൽ ഭീഷണി ഉയർത്തുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾകടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ ശ്രീലങ്കൻ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും, ചക്രവാതചുഴിയിൽ നിന്ന് കേരളത്തിനും തമിൾനാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബികടൽ വരെ നീണ്ടു നിൽക്കുന്ന ന്യുന മർദ്ദ പാത്തിയുടെയും ( trough ) സ്വാധീനഫലമായി നവംബർ 4 വരെ ...
ഏവർക്കും കേരളപ്പിറവി ആശംസകൾ
Kerala, Other

ഏവർക്കും കേരളപ്പിറവി ആശംസകൾ

Perinthalmanna RadioDate 01-11-2022വീണ്ടുമൊരു കേരള പിറവി കൂടെ വന്നെത്തിയിരിക്കുകയാണ്. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 66 വര്‍ഷം തികയുന്നു. 1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരളസംസ്ഥാനം രൂപവത്കരിച്ച നവംബര്‍ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്.1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തു...
പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്: ആകാശും ഗോകുൽദാസും ജപ്പാനിൽ
Kerala, Local, Sports

പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്: ആകാശും ഗോകുൽദാസും ജപ്പാനിൽ

Perinthalmanna RadioDate: 31-10-2022മേലാറ്റൂർ : ലോക പാരാ ബാഡ്മിന്റൻ ചാംപ്യൻ ഷിപ്പിൽ പങ്കെടുക്കുവാനായി മേലാറ്റൂരിലെ ആകാശ് എസ്.മാധവൻ (32) രാമനാട്ടുകരയിലെ ഗോകുൽദാസ് (32) എന്നിവർ ജപ്പാനിലെത്തി. നവംബർ 1 മുതൽ 6 വരെയാണ് ജപ്പാനിലെ ടോക്കിയോയിൽ വച്ച് മത്സരങ്ങൾ നടക്കുന്നത്. ആകാശ് ഗോകുൽദാസ് ഡബിൾ‍സ്‌ മത്സരം തുടങ്ങുന്നത് നവംബർ രണ്ടിനാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് 16 ടീമുകളാണ് ചാംപ്യൻ ഷിപ്പിൽ പങ്കെടുക്കുന്നത്.ലോക റാങ്കിങ്ങിൽ 16 സ്ഥാനങ്ങളിൽ എത്തുന്നവർക്കാണ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. ലോക റാങ്കിങ്ങിൽ 21-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ആകാശ് -ഗോകുൽ ദാസ് സഖ്യം ഉഗാണ്ടയിൽ നടന്ന ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയതോടെയാണ് റാങ്കിങ്ങിൽ 14-ാം സ്ഥാനത്ത് എത്തി ലോക പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലേക്ക് സിലക്‌ഷൻ ലഭിച്ചത്. മേലാറ്റൂർ ഇടത്തളമടത്തിൽ സേതുമാധവൻ ഗീത ദമ്പതികളുടെ മകനാണ് ...
മലപ്പുറത്തിന്‍റെ ഫുട്ബാൾ മുഹബ്ബത്തുമായി മോഹൻലാലി​ന്‍റെ ലോകകപ്പ് ഗാനം -VIDEO
Kerala, Latest, Local, Sports, Trending

മലപ്പുറത്തിന്‍റെ ഫുട്ബാൾ മുഹബ്ബത്തുമായി മോഹൻലാലി​ന്‍റെ ലോകകപ്പ് ഗാനം -VIDEO

ദോഹ: ലോകകപ്പ് കലാശപ്പോരാട്ട വേദിയായ ലുസൈൽ സ്റ്റേഡിയത്തിനരികിൽ നിന്നും വീശിയടിച്ചെത്തിയ കാറ്റിനൊപ്പം മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം പാടി അഭിനയിച്ച ലോകകപ്പ് ഗാനവും കാൽപന്തു ലോകത്തിന്റെ ഹൃദയങ്ങളിലേക്ക് പറന്നിറങ്ങി. കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഫുട്ബാൾ ആവേശത്തെ വരികളിലൂം ദൃശ്യങ്ങളിലും അതേ പടി പകർത്തിയാണ് മോഹൻലാലിന്റെ ലോകകപ്പ് ഗാനം പുറത്തിറങ്ങിയത്. ​മലപ്പുറത്തെ മുതിർന്നവരിലും സ്ത്രീകളിലും കുടുംബങ്ങളിലും കുട്ടികളിലും ഒരുപോലെ പടർന്നു പന്തലിച്ച ഫുട്ബാൾ ആവേശം ഒരുതരിപോലും ചോരാതെ വരികളിലും ദൃശ്യങ്ങളിലുമായി ചിത്രീകരിച്ച ലോകകപ്പ് ഗാനം അടപ്പുതുറക്കാത്തൊരു അതിശയച്ചെപ്പു പോലെയാണ് മോഹൻ ലാൽ ദോഹയിലെത്തിച്ചത്.മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർത്തിയാക്കിയ അതിശയച്ചെപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വിളിപ്പാടകലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ കാൽപന്ത് ആരാധരിലേക്ക്...