Kerala

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഇന്ന് തുടക്കം
Kerala, Local, Sports

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഇന്ന് തുടക്കം

Perinthalmanna RadioDate: 30-10-2022മലപ്പുറം: സീസണിലെ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഞായറാഴ്‌ച തുടക്കം. മലബാറിന്റെ ആവേശമായ സെവൻസിന് പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് തുടക്കം. സീസണിൽ വിദേശ താരങ്ങളെ കളിപ്പിക്കാൻ അനുമതിയുണ്ട്.എന്നാൽ ചെർപ്പുളശ്ശേരിയിൽ കളിക്കാൻ വിദേശ താരങ്ങൾ എത്തിയിട്ടില്ല. ഒരു ടീമിൽ അഞ്ച് വിദേശ താരങ്ങൾക്കാണ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ അനുമതി നൽകിയത്. ഇതിൽ ഒരേ സമയം മൂന്നു പേർക്ക് കളിക്കാം.ചെർപ്പുളശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത്‌ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനു നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ശാസ്താ മെഡിക്കൽസും ഫ്രണ്ട്സ് മമ്പാടും ഏറ്റുമുട്ടും.ചെർപ്പുളശ്ശേരി ടൂർണമെന്റ് ഒഴികെയുള്ള കളികളെല്ലാം ലോകകപ്പ് മത്സരങ്ങൾക്കു ശേഷമാണ് നടക്കുക. വിദേശ താരങ്ങളില്ലാതെ ടൂർണമെന്റ് നടത്താൻ സന്നദ്ധരായതിനാലാണ് ചെർപ്പുളശ്ശേരി ടൂർണമെന്...
തുലാവർഷം ആരംഭിച്ചു; നാളെ മുതൽ കേരളത്തിൽ കനത്ത മഴ
Kerala, Local

തുലാവർഷം ആരംഭിച്ചു; നാളെ മുതൽ കേരളത്തിൽ കനത്ത മഴ

Perinthalmanna RadioDate: 29-10-2022തുലാവർഷം തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ തീരദേശ മേഖലയിലും ആന്ധ്രാപ്രാദേശിന്റെ തെക്കൻ തീരദേശ മേഖലയിലും ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട വടക്ക് കിഴക്കൻ കാറ്റിനെ തുടർന്ന് നാളെ മുതൽ ബുധനാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:ഞായർ (ഒക്ടോബർ 30): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്തിങ്കൾ (ഒക്ടോബർ 31): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി.ചൊവ്വ (നവംബർ 01): തിരുവനന്തപുരം, കൊല്ലം, പത്...
മറക്കേണ്ട.. നാളെ സ്കൂൾ ഉണ്ട്; ഡിസംബർ മൂന്നും പ്രവർത്തിദിനം
Education, Kerala

മറക്കേണ്ട.. നാളെ സ്കൂൾ ഉണ്ട്; ഡിസംബർ മൂന്നും പ്രവർത്തിദിനം

നാളെ (ഒക്ടോബർ 29) ശനിയാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിനമാണ്. വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂളുകൾ പ്രവർത്തിക്കുക. ഡിസംബർ 3 ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. ഒക്ടോബർ 2നും ഡിസംബർ മൂന്നിനും ശേഷം വരുന്ന മാസങ്ങളിൽ ഈ വർഷം ഇനി ശനിയാഴ്ചയിൽ സ്കൂളുകൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല. ...
മുംബൈയോട് ‘ജാവോ’ പറയുമോ ബ്ലാസ്റ്റേഴ്സ്; ഇന്ന് മുംബൈ- ബ്ലാസ്റ്റേഴ്സ് പോരാട്ടം
Kerala, Sports

മുംബൈയോട് ‘ജാവോ’ പറയുമോ ബ്ലാസ്റ്റേഴ്സ്; ഇന്ന് മുംബൈ- ബ്ലാസ്റ്റേഴ്സ് പോരാട്ടം

Perinthalmanna RadioDate: 28-10-2022കൊച്ചി: തുടർ തോൽവികൾക്ക് ഒടുവിൽ ഐഎസ്എല്ലിൽ തിരിച്ചു വരവിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങും. മുൻചാംപ്യന്മാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. കൊച്ചിയിൽ കളിക്കാനെത്തിയത് വിജയം പ്രതീക്ഷിച്ച് തന്നെയെന്ന് മുംബൈയും ജയത്തോടെ തിരിച്ചുവരവാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സും പ്രഖ്യാപിച്ചുകഴിഞ്ഞു. വൈകീട്ട് ഏഴരയ്ക്കാണ് മത്സരം.സീസണൽ ഗംഭീരമാക്കി തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നീടുണ്ടായത് രണ്ട് തുടർ തോൽവികൾ. കൊച്ചിയിൽ എടികെയും എവേമത്സരത്തിൽ ഒഡിഷയോടും വീണു. ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ തിരിച്ചുവരവിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്.കഴിഞ്ഞ സീസണൽ ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾവേട്ടയിൽ മുന്നിൽ നിന്ന പെരേര ഡിയസ് ഇത്തവണ എതിരാളികൾക്കൊപ്പം മറുനിരയിലുണ്ട്. അഹമ്മദ് ജാഹു,സ്റ്റുവർട്ട് അടക്കം ശക്തരുടെ നിരയാണ് ഒപ്പമുള്ളത്. അഡ്രിയാൻ ലൂണ മൂ...
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 262 .33 കോടി അനുവദിച്ച്‌ സര്‍ക്കാര്‍
Kerala, Latest

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 262 .33 കോടി അനുവദിച്ച്‌ സര്‍ക്കാര്‍

Perinthalmanna RadioDate:26-10-2022തിരുവനന്തപുരം: നടപ്പ് അദ്ധ്യയന വര്‍ഷത്തിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. പാചകത്തൊഴിലാളികള്‍ക്കുള്ള ശമ്ബളവും പാചക ചെലവും ഉള്‍പ്പെടുന്നതാണ് ഈ സംഖ്യ. കേന്ദ്രവിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാന വിഹിതമായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു.കേന്ദ്രവിഹിതം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അധിക വിഹിതം അനുവദിച്ചാണ് ഈ വര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ പാചക തൊഴിലാളികള്‍ക്കുള്ള കൂലിയുടെ വിഹിതം നല്‍കിയത്. ഈ അദ്ധ്യയന വര്‍ഷത്തില്‍ 278 കോടി രൂപയാണ് കേന്ദ്രവിഹിതമായി മൊത്തം ലഭിക്കേണ്ടത്. അതില്‍ 110.38 കോടി രൂപ കൂടി ഇനി ലഭ്യമാകാനുണ്ട്.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതു...
സംസ്ഥാനത്ത് വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു
Kerala, Latest, Local

സംസ്ഥാനത്ത് വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

Perinthalmanna RadioDate:26-10-2022കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പ‍ഞ്ചായത്തിൽ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്. ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.ജില്ലയിൽ വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പ‍ഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇതിൽ പത്ത് വയസ്സുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തുമായി ചേർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചികടകൾ, മത്സ്യമാർക്കറ്റ് എന്നിവടങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാ‍ർഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.മലിന ജലത്തിലൂടെ ബാക്ട...
നാട്ടുകാരുടെ പ്രിയപ്പെട്ട അശ്വിൻ ഇനി ഓർമ്മ; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ
India, Kerala, Latest

നാട്ടുകാരുടെ പ്രിയപ്പെട്ട അശ്വിൻ ഇനി ഓർമ്മ; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

Perinthalmanna RadioDate:24-10-2022കാസർകോട്: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ കെ വി അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. കഴിഞ്ഞ ദിവസം രാത്രി ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ വായനശാലയിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടറും മന്ത്രി അഹമ്മദ് ദേവർകോവിലും അശ്വിന് അന്ത്യാ‌ഞ്ജലി അർപ്പിച്ചു. വായനശാലയിൽ ഒന്നര മണിക്കൂറോളം പൊതുദർശനത്തിന് വച്ച ശേഷം കിഴക്കേമുറിയിലെ വീട്ടിലെത്തിച്ചു. വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെയാണ് സംസ്കാരം.മാതാപിതാക്കളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ. പത്തൊൻപതാം വയസിൽ ബിരുദ പഠനത്തിനിടെ ഇലക്ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എഞ്ചിനീയറായിട്ടാണ് സൈന്യത്തിൽ പ്രവേശിച്ചത്. ഓണാവധിക്ക് നാട്ടിലെത്തിയ അശ്വിൻ ഒരു മാസം മുമ്പാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോഴെല്ലാം പൊതുരംഗത...
ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി
Kerala, Local

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹോം മത്സരത്തില്‍ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതിയുടെ 35-ാം മിനിറ്റില്‍ ഹര്‍മന്‍ജ്യോത് ഖബ്രയിലൂടെ ലീഡെടുത്ത ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയില്‍ ജെറി മാവിഹിമിതാങയുടെ ഗോളിലൂടെയാണ് ഒഡീഷ സമനിലയില്‍ തളച്ചത്.സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ 86-ാം മിനിറ്റില്‍ പെഡ്രോ മാര്‍ട്ടിന്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിധിയെഴുതിയ ഗോള്‍ നേടി. ആക്രമണത്തിലും പ്രതിരോധത്തില്‍ മുന്നിട്ടു നിന്ന ഒഡീഷക്ക് തന്നെയായിരുന്നു തുടക്കം മുതല്‍ മത്സരത്തില്‍ മുന്‍തൂക്കം. ഒഡീഷ എട്ട് തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ ബ്ലാസ്റ്റേഴ്സിന് മൂന്ന് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് പന്ത് തൊടുക്കാനായത്.മൂന്ന് കളികളില്‍ രണ്ടാം ജയത്...
ദീപാവലി ആഘോഷത്തിന് ഹരിതപടക്കങ്ങൾ മാത്രം മതി; പൊട്ടിക്കേണ്ടത് രാത്രി എട്ട് മുതൽ പത്തു വരെ
Kerala

ദീപാവലി ആഘോഷത്തിന് ഹരിതപടക്കങ്ങൾ മാത്രം മതി; പൊട്ടിക്കേണ്ടത് രാത്രി എട്ട് മുതൽ പത്തു വരെ

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ പത്ത് വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30വരെയുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവിറക്കി.ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിർദേശം. ദീപാവലി ആഘോഷങ്ങൾക്കു രാത്രി എട്ടു മുതൽ പത്തു വരെയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കു രാത്രി 11.55 മുതൽ 12.30 വരെയും മാത്രമായി പടക്കം പൊട്ടിക്കാൻ സമയം പരിമിതപ്പെടുത്തിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്ത...
കാദറലി സെവൻസിന് ഇന്ന് ദുബായിൽ കിക്കോഫ്
Kerala, Local, Sports, World

കാദറലി സെവൻസിന് ഇന്ന് ദുബായിൽ കിക്കോഫ്

പെരിന്തൽമണ്ണ: നാട്ടിലെ കളിയുടെ വീറും ആവേശവും ചോരാതെ കടലുകൾക്കപ്പുറം സെവൻസ് ഫുട്‌ബോളിന്റെ തിരമാലകളുമായി ദുബായിൽ കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ശനിയാഴ്ച കിക്കോഫ്. പെരിന്തൽമണ്ണ കാദറലി ക്ലബ്ബ് സെവൻസ് ടൂർണമെന്റിന്റെ അൻപതാം വാർഷികം പ്രമാണിച്ചാണ് ദുബായിൽ ടൂർണമെന്റ് നടത്തുന്നത്. വൈകീട്ട് എട്ടിന് മിർദിഫിലെ അപ്ടൗൺ സ്കൂൾ സ്റ്റേഡിയത്തിലാണ് ആദ്യ റൗണ്ട് നോക്കൗട്ട് മത്സരങ്ങളുടെ തുടക്കം. 23-ന് വൈകീട്ട് മൂന്നിന് ഖിസൈസിലെ സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ മൈതാനത്ത് ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളും നടക്കും.24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 1,000, 500 ദിർഹവും ട്രോഫിയുമാണ് സമ്മാനം. രാത്രി എട്ടിന് ഉദ്ഘാടനച്ചടങ്ങിൽ കേരള സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളും ദുബായിലെ ഫുട്‌ബോൾ രംഗത്തുള്ള പ്രമുഖരും പങ്കെടുക്കും. സുവർണ ജൂബിലിയുടെ ഭാഗമായി കേരളത്തിലെ ഒര...