Kerala

പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി
Crime, CRIME, Kerala, Latest

പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി

Perinthalmanna RadioDate:22-10-2022കണ്ണൂർ: പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ(22) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലിയിൽ കണ്ടെത്തുകയായിരുന്നു. ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.സമീപം മുഖം മൂടി ധരിച്ച ആളെ കണ്ടെന്ന് അയൽവാസികൾ പറയുന്നു. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
അരുണാചൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും
India, Kerala, Latest

അരുണാചൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും

Perinthalmanna RadioDate:21-10-2022കാസർകോട്: അരുണാചൽ പ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോട് ചെറുവത്തൂർ കിഴേക്ക മുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ.വി അശ്വിൻ ആണ് മരിച്ചത്. ദുരന്ത വിവരം സൈനിക ഉദ്യോഗസ്ഥർ ഇന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.നാലുവർഷമായി സൈന്യത്തിലെ ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു അശ്വിൻ. ഒരുമാസം മുൻപാണ് അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത്.അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ സിങ്ങിങ് ഗ്രാമത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഈ മാസം ആദ്യം അരുണാചലിലെ തവാങ്ങിലും ഹെലികോപ്റ്റർ അപകടമുണ്ടായിരുന്നു. ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റ് മരിച്ചു. 2010 മുതൽ അരുണാചൽ പ്രദേശിൽ മാത്രം ആറ് ഹെലികോപ്റ്റർ അപകടങ്ങളിലായി 40 പേരാണ് കൊല്ലപ്പെട്ടത്.---------------------------------------------®Perinthalmanna Radioവാർത്ത...
<em>കിളിക്കല്ലിൽ വീണ്ടും അപകടം</em> <em>മുഖം തിരിച്ച് അധികാരികൾ</em>
Kerala, Local

കിളിക്കല്ലിൽ വീണ്ടും അപകടം മുഖം തിരിച്ച് അധികാരികൾ

Perinthalmanna RadioDate:21-10-2022അരീക്കോട് :മഞ്ചേരി അരീക്കോട് റൂട്ടിൽ കിളിക്കല്ലിൽ വീണ്ടും അപകടം. സ്ഥിരമായി അപകടം ഉണ്ടാക്കുന്ന മേഖലയാണ് മഞ്ചേരി അരീക്കോട് റൂട്ടിലെ കിളിക്കൽ ഇന്ന് രാത്രി 8:00 മണിക്ക് പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇതോടെ ഈ ആഴ്ചത്തെ മൂന്നാമത്തെ അപകടമാണ് ഇന്ന് സംഭവിച്ചത് . സ്ഥിരം അപകടമേഖലയായ ഇവിടം അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ ജനങ്ങൾ പലതവണ അധികാരികളെ ഓർമ്മപ്പെടുത്തിയതാണ് മഞ്ചേരി കൊയിലാണ്ടി റോഡ് നവീകരണം നടക്കുന്ന ഈ റീച്ചിൽ മഞ്ചേരി അരീക്കോട് റോഡ് പണി 80 ശതമാനത്തോളം കഴിഞ്ഞതാണ്. വളവ് നിവർത്തലും കിളിക്കല്ല് കയറ്റം കുറക്കലും വർഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ്. ചെറുതും വലുതുമായ ധാരാളം അപകടങ്ങൾ നടന്നിട്ടുള്ള ഇവിടം മഞ്ചേരി താമരശ്ശേരി റൂട്ടിലെ ഒരു വട്ടപ്പാറ വളവ് തന്നെയാണ്. കിളിക്കൽ കയറ്റം ഒഴിവാക്കി റോഡ് പണിയുകയോ സൗത...
പെരിന്തൽമണ്ണയുടെ ലോകകപ്പിന് നാളെ ദുബൈയിൽ പന്തുരുളും
Kerala, Local, Sports, World

പെരിന്തൽമണ്ണയുടെ ലോകകപ്പിന് നാളെ ദുബൈയിൽ പന്തുരുളും

Perinthalmanna RadioDate: 21-10-2022പെരിന്തൽമണ്ണ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനായി രാജ്യങ്ങൾ വേറിട്ട ഒരുക്കം നടക്കുമ്പോൾ, മലപ്പുറത്തെ സെവൻസ് ആരവം കടലുതാണ്ടി യു.എ.ഇയിലുമെത്തി. പെരിന്തൽമണ്ണയിൽ അര നൂറ്റാണ്ടായി നടക്കുന്ന കാദറലി സ്മാരക സെവൻസ് ഫുട്ബാളിന് നാളെ ദുബൈയിൽ പന്തുരുളും. ദുബൈയിലെ മലപ്പുറം ഫുട്ബാൾ കൂട്ടായ്മയുടെ കീഴിൽ കേരള എക്സ്പേർട്ട് ഫുട്ബാൾ അസോസിയേഷന്റെ (കെഫ്) സഹകരണ ത്തോടെ യു.എ.ഇയിൽ 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുള്ള മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും.രണ്ടു ദിവസം കൊണ്ട് 24 ടീമുകൾ മാറ്റുരക്കും. 22, 23 തീയതികളിൽ ദുബൈ മിർഡിഫ് ഇന്റർനാഷനൽ സ്കൂൾ മൈതാനിയിലാണ് മത്സരങ്ങൾ. കേരളത്തിലെ പ്രമുഖ കളിക്കാരും പങ്കെടുക്കും. നാല് ഗ്രൂപ്പുകളാക്കി തിരിച്ച് 20 മിനിറ്റ് വീതമാണ് കളി. ശനി വൈകീട്ട് എട്ടിന് തുടങ്ങി പുലർച്ച രണ്ടോടെ പ്രാഥമിക റൗണ്ടും 23ന് വൈകീട്ട് നാലു മുതൽ ക്വാർട്ടർ...
വോട്ടർ ഐ.ഡി.- ആധാർ ബന്ധിപ്പിക്കൽ; പെരിന്തൽമണ്ണയിലും മങ്കടയിലും പൂർത്തിയായത് 40 ശതമാനം
Kerala, Local

വോട്ടർ ഐ.ഡി.- ആധാർ ബന്ധിപ്പിക്കൽ; പെരിന്തൽമണ്ണയിലും മങ്കടയിലും പൂർത്തിയായത് 40 ശതമാനം

Perinthalmanna RadioDate: 21-10-2022പെരിന്തൽമണ്ണ: മങ്കട, പെരിന്തൽമണ്ണ നിയോജകമണ്ഡലങ്ങളിലായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചത് 40 ശതമാനം വോട്ടർമാർ മാത്രം. പെരിന്തൽമണ്ണയിലെ 2,13,082 വോട്ടർമാരിൽ 85,581 പേരും മങ്കടയിലെ 2,14,111 പേരിൽ 90,070 പേരുമാണ് ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചത്. 60 ശതമാനം വോട്ടർമാർ ഇനിയും ബാക്കിയുള്ളതിനാൽ 23-ന് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. താലൂക്കിലെ എല്ലാ പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ചും താലൂക്ക്, വില്ലേജ് ഹെൽപ്പ് ഡെസ്‌ക്കുകൾ മുഖേനയുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി താലൂക്കിലെ എല്ലാ പ്രദേശങ്ങളിലും പ്രചാരണം നടത്തും. എല്ലാ വോട്ടർമാരും ക്യാമ്പുകളിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അഭ്യർഥിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ സി. അബ്ദുൾ റഷീദ്, ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ പി. മണികണ്ഠൻ, ക്ലാർക്കുമാരായ സി. വിജേഷ്, എൻ. ശൈ...
ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ടൂറിസ്റ്റ് ബസുകൾക്ക് നിറം മാറ്റാൻ സാവകാശം
Kerala

ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ടൂറിസ്റ്റ് ബസുകൾക്ക് നിറം മാറ്റാൻ സാവകാശം

Perinthalmanna RadioDate: 21-10-2022സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള നിർദേശത്തിൽ താത്കാലിക ഇളവ്. ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാൽ മതിയെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഉത്തരവിറക്കി. എന്നാൽ, അടുത്തുതന്നെ ടെസ്റ്റുള്ള ബസുകൾ വെള്ളയാക്കണമെന്ന നിർദേശത്തിൽ മാറ്റമില്ല.ചുരുങ്ങിയ സമയത്തിനുള്ളിൽ നിറം മാറ്റുന്നതിലെ പ്രയാസം വ്യക്തമാക്കി ബസ്സുടമകൾ സമർപ്പിച്ച പരാതിയും അധിക സാമ്പത്തികബാധ്യതയും പരിഗണിച്ചാണു നടപടി.ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കു പുതുതായി 31 നിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിച്ചു. ഇതിൽ ഏതെങ്കിലുമൊന്നു ലംഘിച്ച് ഓടുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ളതാണു പുതിയ നിർദേശങ്ങൾ.വേഗപ്പൂട്ട് വേർപെടുത്തി ഓടുക, അനുവദനീയമായതിൽ കൂടുതൽ വേഗം സെറ്റ് ചെയ്യുക, ജി.പി.എസ്. പ്രവർത്തിക്കാതിരിക്കുക, എയർ ...
കെഎസ്ആർടിസി ബസുകളെ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി; നിയമപരമായ അനുമതിയുണ്ടെന്ന് സർക്കാർ
Kerala

കെഎസ്ആർടിസി ബസുകളെ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി; നിയമപരമായ അനുമതിയുണ്ടെന്ന് സർക്കാർ

Perinthalmanna RadioDate: 20-10-2022കെഎസ്ആർടിസിയെ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. ബസ്സുകളുടെ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാനുള്ള നിയമപരമായ അനുമതി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ മറുപടി. അതേസമയം പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നത് എന്ന് സർക്കാർ അറിയിച്ചു.. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണിത്. പരസ്യം ഒഴിവാക്കുന്നത് കടത്തിലുള്ള കോർപ്പറേഷനെ കൂടുതൽ പ്രതിസന്ധിയിലാക്കും. വിഷയത്തിൽ കെഎസ്ആർടിസിയെ കൂടി കേൾക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് വിഷയം നാളെ ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി.കെഎസ്ആടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ട...
ദുബായിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം,​ പ്രവാസികൾക്ക് ഗംഭീര ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്
India, Kerala, National, World

ദുബായിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം,​ പ്രവാസികൾക്ക് ഗംഭീര ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്

ദുബായ് : ദുബായിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ഫ്ലൈറ്റ് നിരക്ക് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി,​ കോഴിക്കോട്,​ തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം കൂടാതെ മംഗളുരു,​ ഡൽഹി,​ ലക്‌നൗ എന്നിവിടങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.കൊച്ചിയിലേക്ക് 380 ദിർഹമാണ് വൺവേ ടിക്കറ്റ് നിരക്ക്. കോഴിക്കോടേക്ക് 259 ദിർഹം,​ തിരുവനന്തപുരം 445 ദിർഹം,​ മംഗളുരു 298 ദിർഹം എന്നിങ്ങനെയാണ് ദുബായിൽ നിന്നുള്ള വൺവേ ടിക്കറ്റ് നിരക്ക്,​ കോഴിക്കോടേക്ക് ആഴ്ചയിൽ 13 സർവീസുകൾ ഉണ്ടായിരിക്കും,​ കൊച്ചിയിലേക്ക് ഏഴും തിരുവന്തപുരത്തേക്ക് ്അഞ്ചും സർവീസുകൾ ഉണ്ടാകും. മുംബയ് 279 ദിർഹം,​ ഡൽഹി 298 ദി‌ർഹം,​ അമൃത്സ‌ 445 ദിർഹം,​ ജയ്‌പൂർ 313 ദിർഹം,​ ലക്‌നൗ 449 ദിർഹം,​ ട്രിച്ചി 570 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് . ...
സംസ്ഥാനത്ത് ഈ മാസം 23 വരെ വ്യാപകമായ മഴക്ക് സാധ്യത
Kerala, Local

സംസ്ഥാനത്ത് ഈ മാസം 23 വരെ വ്യാപകമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 20-10-2022ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു. ആൻഡമാൻ കടലിൽ നിലനിൽക്കുന്ന ചക്രവതച്ചുഴി ന്യുനമർദ്ദമായി മാറിയെന്നും ഇത് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്-കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപമായി ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഒക്ടോബർ 20 മുതൽ 23 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ടയിലും എറണാകുളം മുതൽ വയനാട് വരെയുമുള്ള ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. തുലാ വര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേരള തീരത്ത് ഒക്ടോബർ 20, 21 തിയതികളിലും ലക്ഷദ്വീപ് തീരത്ത് ഒക്ടോബർ 20 മുതൽ  23 വരെ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന...
‘ഓള്’ വണ്ടിയോടിച്ചെത്തും ലോകകപ്പ് കാണാൻ ഖത്തറിലേക്ക്
Kerala, Local, Sports

‘ഓള്’ വണ്ടിയോടിച്ചെത്തും ലോകകപ്പ് കാണാൻ ഖത്തറിലേക്ക്

Perinthalmanna RadioDate: 20-10-2022പെരിന്തൽമണ്ണ: പന്തുകളിയെ നെഞ്ചേറ്റുന്നവർക്കിടയിലേക്ക് അതിലേറെ ആവേശത്തോടെ നാജി നൗഷിയെത്തി. ഖത്തറിൽ ഫുട്‌ബോൾ ലോകകപ്പ് കാണാൻ ഥാർ വാഹനത്തിൽ പോകുന്ന ആദ്യ മലയാളി വനിതയാണ് നാജി. ട്രാവൽ വ്ളോഗറായ ഇവർ സ്വദേശമായ തലശേരിക്കടുത്ത മാഹിയിൽനിന്ന് ഖത്തറിലേക്കുള്ള യാത്ര ശനിയാഴ്ച തുടങ്ങി. മന്ത്രി ആന്റണി രാജു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.യാത്രയുടെ സ്പോൺസർമാരിലൊന്നായ പെരിന്തൽമണ്ണയിലെ 'ടീ ടൈം' റെേസ്റ്റാറന്റാണ് ഇവിടെ യാത്രയയപ്പ് ഒരുക്കിയത്. ഓള് എന്ന പേരിട്ട വാഹനമോടിച്ച് മൂന്നരയോടെ നാജി പെരിന്തൽമണ്ണയിലെത്തി. 'ടീ ടൈം' മാനേജ്‌മെന്റും ജീവനക്കാരും വ്യാപാരപ്രമുഖരും യുവാക്കളും ചേർന്ന് സ്വീകരിച്ചു. ചലച്ചിത്ര നടി സ്രിന്ദ തുടർയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കിക്കോഫിലൂടെ പ്രശസ്തയായ ദിയ ഫാത്തിമയും സ്വീകരണത്തിലെത്തിയിരുന്നു. അഞ്ചോടെ നാജി നൗഷി യാത്ര തുടർന്നു.മുംബൈ വരെ നാജി ഥാറിൽ പോകും. തുടർ...