Kerala

പെരിന്തൽമണ്ണ റേഡിയോയുടെ ലോഗോ ലോഞ്ചിംങ് സിനിമ താരം അനു സിത്താര നിര്‍വ്വഹിച്ചു
Entertainment, Kerala, Latest, Other

പെരിന്തൽമണ്ണ റേഡിയോയുടെ ലോഗോ ലോഞ്ചിംങ് സിനിമ താരം അനു സിത്താര നിര്‍വ്വഹിച്ചു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പ്രമുഖ ഓൺലൈൻ ന്യൂസ് ചാനലായ പെരിന്തൽമണ്ണ റേഡിയോയുടെ പുതിയ ലോഗോ ലോഞ്ചിംങ് പ്രശസ്ത സിനിമാ താരം അനു സിത്താര നിര്‍വ്വഹിച്ചു. പെരിന്തൽമണ്ണ ഗൾഫോൺ ഡിജിററല്‍ ഹബ്ബിൽ വെച്ച് നടന്ന ചടങ്ങിലാണ് പെരിന്തൽമണ്ണ റേഡിയോയുടെ ലോഗോ പ്രകാശനം ചെയ്തത്. പെരിന്തൽമണ്ണ റേഡിയോ ചീഫ് ന്യൂസ് എഡിറ്റര്‍ ശിഹാബ് ജൂബിലിയുടെ സാന്നിധ്യത്തിലാണ് ലോഗോ ലോഞ്ചിംങ് അനു സിത്താര നിര്‍വ്വഹിച്ചത്. ഓൺലൈൻ ന്യൂസ് രംഗത്ത് മൂന്ന് വർഷങ്ങൾ പിന്നിട്ട് പെരിന്തൽമണ്ണയിലെ പ്രദേശിക വാർത്തകളും റേഡിയോ വാർത്തകളും അതിവേഗം ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പെരിന്തൽമണ്ണ റേഡിയോയുടെ വാർത്തകൾ ദിവസവും 25000 ൽ അധികം ആളുകളിലേക്ക് എത്തുന്നു. സാംസങ് മൊബൈലിന്‍റെ ഏറ്റവും പുതിയ മോഡലായ S20 യുടെ ലോഞ്ചിംങും പെരിന്തൽമണ്ണ ഗൾഫോൺ ഡിജിററല്‍ ഹബ്ബിന്‍റെ ഇഎംഐ ഫെസ്റ്റ് ഉദ്ഘാടനവും അനുസിത്താര നിർവ്വഹിച്ചു. ഗൾഫോൺ ഡിജിററല്‍ ഹബ്ബിന്‍റെ മാനേജിങ് ഡയറക്ടര്...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് പിടിമുറുക്കുന്നു; ഓണത്തിന് ശേഷം ദിവസവും ചികിത്സ തേടുന്നത് ആയിരങ്ങൾ
Health, Kerala

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പിടിമുറുക്കുന്നു; ഓണത്തിന് ശേഷം ദിവസവും ചികിത്സ തേടുന്നത് ആയിരങ്ങൾ

തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ഓണത്തിന് ശേഷം ദിവസവും ആയിരക്കണക്കിന് ആളുകളാണ് പനി ബാധയുമായി ആശുപത്രിയിൽ എത്തുന്നത്. ഇന്നലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത് 12443 പേരാണ്. 670 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ചികിത്സയിൽ ഇപ്പോൾ സംസ്ഥാനത്ത് 8452പേരാണുള്ളത്. ഇവരിൽ പലരുടേയും അവസ്ഥ ഗുരുതരമാണ്. കഴിഞ്ഞ മാസം 336 പേരുടെ മരണകാരണം കൊവിഡ് മൂലമെന്ന് കണ്ടെത്തിയിട്ടുണ്ട്.പനിക്ക് ചികിത്സ തേടിയെത്തുന്നവരിൽ കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതിനാൽ ഇനിയും നിസാരമായി കാണരുത്. വൃദ്ധരിലും, മറ്റ് അസുഖങ്ങൾ അലട്ടുന്നവരിലും കൊവിഡ് ഗുരുതരമാവുന്ന അവസ്ഥയാണുള്ളത്.കൊവിഡ് അവസാനിച്ചു എന്ന് മട്ടിലാണ് സാമൂഹിക അകലവും, മാസ്‌കും ഉപേക്ഷിച്ച് ജനം പുറത്തിറങ്ങുന്നത്. എന...
ഇനി രാത്രി യാത്ര വേണ്ട; സ്കൂളുകളിൽ നിന്നുള്ള വിനോദ യാത്രയ്ക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്
Education, Kerala

ഇനി രാത്രി യാത്ര വേണ്ട; സ്കൂളുകളിൽ നിന്നുള്ള വിനോദ യാത്രയ്ക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രയ്ക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാത്രി ഒൻപത് മണി മുതൽ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കർഷിച്ചിരിക്കുന്നത്.ടൂറിസം വകുപ്പ് അംഗീകാരം നൽകിയ, നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. 2020 മാർച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കു...
നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകൾ; നടപടിയുമായി വാഹന വകുപ്പ്
Kerala

നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകൾ; നടപടിയുമായി വാഹന വകുപ്പ്

മലപ്പുറം: കണ്ണ്‌ തുളച്ചുകയറുന്ന പ്രകാശവും കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളുമായി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരേ നടപടിയെടുത്ത് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം.സ്‌പീഡ് ഗവേണർ വിച്ഛേദിച്ച് സർവീസ് നടത്തിയ നാലു ബസുകൾക്കെതിരേയും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ, മൾട്ടികളർ ലൈറ്റുകൾ എന്നിവ ഉപയോഗിച്ച 10 ബസുകൾക്കെതിരേയും എയർഹോൺ ഉപയോഗിച്ച ഒരു ബസിനെതിരേയും ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നടപടി സ്വീകരിച്ചു. ഇവരിൽനിന്ന് 37,750 രൂപ പിഴ ഇൗടാക്കി.മൂന്നുദിവസം മുൻപാണ് ജില്ലയിൽ പരിശോധന ആരംഭിച്ചതെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് ഒ. പ്രമോദ്‌കുമാർ പറഞ്ഞു. എം.വി.ഐ. പി.കെ. മുഹമ്മദ്ഷഫീഖ്, എ.എം.വി.ഐ.മാരായ ഷൂജ മാട്ടട, ഷബീർ പാക്കാടൻ, പി. ബോണി, കെ.ആർ. ഹരിലാൽ, വി. വിജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ...