Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Perinthalmanna RadioDate: 08-07-2023സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാത ചുഴി നിലവില്‍ ജാര്‍ഖണ്ഡിന് മുകളില്‍ നില നില്‍ക്കുന്നു. വടക്ക് കിഴക്കന്‍ അറബികടലില്‍ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വ...
സംസ്ഥാനത്ത് ഇന്ന് 6 പനിമരണം; ചികിത്സ തേടിയത് 11,418 പേർ
Kerala

സംസ്ഥാനത്ത് ഇന്ന് 6 പനിമരണം; ചികിത്സ തേടിയത് 11,418 പേർ

Perinthalmanna RadioDate: 07-07-2023സംസ്ഥാനത്ത് ഇന്ന് 6 പനിമരണം. എലിപ്പനി ബാധിച്ചാണ് ഒരാൾ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒരു മരണം എച്ച്1എൻ1 ബാധിച്ചതിനെ തുടർന്നാണെന്ന് സംശയിക്കുന്നു. അതുപോലെ നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണോ എന്ന് സംശയമുണ്ട്. ഇതുവരെ 127 പേർക്കാണ് ‍ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് 11418 പേർ പനിക്ക് ചികിത്സ തേടി.ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു.15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റ...
കേരളത്തിലെ ഹജ് തീർഥാടകരുടെ മടക്കയാത്ര ഈ മാസം 13 മുതൽ
Kerala

കേരളത്തിലെ ഹജ് തീർഥാടകരുടെ മടക്കയാത്ര ഈ മാസം 13 മുതൽ

Perinthalmanna RadioDate: 07-07-2023കരിപ്പൂർ: ഹജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ് തീർഥാടനത്തിനു പുറപ്പെട്ട കേരളത്തിലെ തീർഥാടകരുടെ മടക്കയാത്ര 13 മുതൽ ആരംഭിക്കും. കേരളത്തിലെ 11,252 പേരും മറ്റു സംസ്ഥാനങ്ങളിലെ 304 പേരും ഉൾപ്പെടെ 11,556 തീർഥാടകരാണു കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വഴി പുറപ്പെട്ടത്. ഇവരെല്ലാം മദീനയിൽനിന്ന് അതതു വിമാനത്താവളങ്ങളിലേക്കു മടങ്ങും. ആദ്യവിമാനം കോഴിക്കോട് വിമാനത്താവളത്തിലേക്കു പുറപ്പെടും.13നു മദീനയിൽനിന്നു പ്രാദേശിക സമയം രാവിലെ 9.20നു പുറപ്പെട്ട് കരിപ്പൂരിൽ വൈകിട്ട് 5.35ന് എത്തും. അന്നുതന്നെ രണ്ടാമത്തെ വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.50നു പുറപ്പെട്ടു രാത്രി 10.50നു കരിപ്പൂരിലെത്തും. ഓഗസ്റ്റ് രണ്ടിനാണ് കോഴിക്കോട്ടേക്കുള്ള അവസാന വിമാനം. അന്നു 3 വിമാനങ്ങളുണ്ട്. കൂടുതൽ പേർക്ക് അവസരം ലഭിച്ചപ്പോൾ ഏർപ്പെടുത്തിയ 5 അധിക വിമാനങ്ങൾ ഉൾപ്പെടെ 49 വിമാനങ്ങ...
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെ രാവിലെ മുതൽ
Education, Kerala

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെ രാവിലെ മുതൽ

Perinthalmanna RadioDate: 07-07-2023പ്ലസ് വൺ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം. രാവിലെ 10 മണി മുതലാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഒൻപത് മണി മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവർക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവർക്ക്, വേണ്ട തിരുത്തലുകൾ വരുത്തി അപേക്ഷ നൽകാം.സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ 12 വരെയാണ്. അതേസമയം,  പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങിയിട്ടും മലപ...
കേരളത്തിൽ മഴ  ആശങ്കയൊഴിയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല
Kerala, Local

കേരളത്തിൽ മഴ  ആശങ്കയൊഴിയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല

Perinthalmanna RadioDate: 07-07-2023ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ  അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി പരക്കെ മഴ ലഭിക്കും. വടക്കൻ കേരളത്തിലെ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. കണ്ണൂരിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. മുന്നൂറിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പാനൂർ ചെറുപറമ്പിൽ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പതിനെട്ടുകാരനായി ഇന്നും തെരച്ചിൽ തുടരുകയാണ്. കോട്ടയം തട്ടാർകാട് - വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു. 220 ഏക്കറിലെ നെൽകൃഷിയാണ് മടവീഴ്ചയിൽ വെള്ളത്തിൽ വെള്ളത്തി മൂടിയത്. മോട്ടോർ തറയോട് ...
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങി
Education, Kerala

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങി

Perinthalmanna RadioDate: 05-07-2023സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതല്‍ 12 വരെയാണ്. മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല. മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാര്‍ത്ഥികളെ കാണും.സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെ...
ഇന്നും കനത്ത മഴക്ക് സാധ്യത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

ഇന്നും കനത്ത മഴക്ക് സാധ്യത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 05-07-2023സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ ഓറ‌ഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. ഇടുക്കിയിൽ പല ഭാഗങ്ങളിലും മഴയുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകി.പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് ത...
പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും; മലബാറില്‍ 54,616 പേര്‍ ഇപ്പോഴും പുറത്ത്
Education, Kerala

പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും; മലബാറില്‍ 54,616 പേര്‍ ഇപ്പോഴും പുറത്ത്

Perinthalmanna RadioDate: 04-07-2023മലപ്പുറം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കാനിരിക്കെ 1.28 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. ഇവരില്‍ പകുതിയിലേറെയും മലബാറിലാണ്. ഈ വര്‍ഷം 4,59,330 അപേക്ഷകളാണ് പ്ലസ് വണ്‍ ഏകജാലകം വഴി ലഭിച്ചത്. ആദ്യ മൂന്ന് അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ ഇവരില്‍ 1,28,612 പേര്‍ക്കാണ് സീറ്റ് ലഭിക്കാതിരുന്നത്. കൂടുതല്‍ ബാച്ചും സീറ്റും അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും നേരത്തെയുള്ള സീറ്റുകളില്‍ തന്നെയാണ് നിലവില്‍ മൂന്ന് അലോട്‌മെന്റുകളും നടത്തിയത്.മലബാറിലാണ് സീറ്റ് പ്രതിസന്ധി രൂക്ഷം. ഈ വര്‍ഷം പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 2,40,548 അപേക്ഷകളാണ് ലഭിച്ചത്. ആദ്യ മൂന്ന് അലോട്‌മെന്റുകള്‍ കഴിഞ്ഞപ്പോള്‍ 1,54,866 പേര്‍ക്കാണ് അവസരം ലഭിച്ചത്. 30,066 പേര്‍ക്ക് ഹയര്‍ ഓപ്ഷനും ലഭിച്ചു. എന്നിട്ടും 54,616 പേര്‍ പുറ...
കെൽട്രോണിന്‍റെ അലംഭാവം; എഐ ക്യാമറകളുടെ പ്രവർത്തനം താളം തെറ്റുന്നു
Kerala

കെൽട്രോണിന്‍റെ അലംഭാവം; എഐ ക്യാമറകളുടെ പ്രവർത്തനം താളം തെറ്റുന്നു

Perinthalmanna RadioDate: 04-07-2023കെൽട്രോൺ തുടരുന്ന അലംഭാവം തുടക്കത്തിൽ തന്നെ എഐ ക്യാമറകളുടെ  പ്രവർത്തനം താളം തെറ്റിക്കുന്നു. ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ പകുതിയെണ്ണത്തിന് പോലും നോട്ടീസ് അയക്കാനാവുന്നില്ല. ഇതോടെ കോടികളുടെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഒരു മാസത്തിനിടെ പത്തൊമ്പത് ലക്ഷത്തിലധികം നിയമ ലംഘനങ്ങൾ ക്യാമറയിൽ പെട്ടിട്ടും ഏഴ് ലക്ഷത്തോളം നിയമ ലംഘനങ്ങൾ മാത്രമാണ് കെൽട്രോൺ ജീവനക്കാർ പരിശോധിച്ച് കഴിഞ്ഞത്. ഇതിൽ രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾക്ക് മാത്രമാണ് നോട്ടീസ് അയച്ചത്. കൺട്രോൾ റൂമുകളിൽ ആവശ്യത്തിന് ജീവനക്കാരെ കെൽട്രോൺ നിയോഗിക്കാത്തതാണ് കാരണം. ജീവനക്കാരുടെ എണ്ണം കൂട്ടണമെന്ന ഗതാഗത വകുപ്പ് നിർദേശവും നടപ്പാക്കിയില്ല.  അതിനിടെ ക്യാമറകളുടെ ഒരു മാസത്തെ പ്രവർത്തനം വിലയിരുത്താൻ ഇന്ന് ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും...............................
മഴ അതിതീവ്രമാകും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്
Kerala, Local

മഴ അതിതീവ്രമാകും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്

Perinthalmanna RadioDate: 04-07-2023സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോ‍ട് കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.  മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും തീരപ്രദേശങ്ങളുംഅതീവ ജാഗ്രത വേണം.  അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിൽ കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.എറണാകുളം, കാസർകോട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബി...