Kerala

ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Perinthalmanna RadioDate: 29-06-2023സംസ്ഥാനത്ത് വിവിധ മേഖലകളില്‍ മഴ തുടരുന്നു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ മഴ ശക്തമാകും. മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും. വരും ദിവസങ്ങളില്‍ മഴ കുറയുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണ...
ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
Kerala

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

Perinthalmanna RadioDate: 29-06-2023പെരിന്തൽമണ്ണ: ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയായി ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പ്രാർത്ഥനാ ചടങ്ങുകൾക്കൊപ്പം കുടുംബമൊന്നിച്ചുള്ള ആഘോഷദിനമാണ് വിശ്വാസികൾക്ക് പെരുന്നാൾ ദിനം.ബലി പെരുന്നാൾ അറബിയിൽ ഈദുൽ അള്ഹ. ഈദ് എന്നാൽ ആഘോഷം. പങ്കിടലിൻറെയും സ്നേഹത്തിന്റെയും ആഘോഷ മാണ് ഓരോ പെരുന്നാളും വിശ്വാസികൾക്ക്. മൈലാഞ്ചിയണിഞ്ഞ കൈകളും, അത്തർ പൂശിയ പുത്തൻ വസ്ത്രങ്ങളുമണിഞ്ഞുള്ള ഈദ് നമസ്കാരമാണ് പെരുന്നാൾ ദിനത്തിൽ പ്രധാന പ്രാർത്ഥനാകർമ്മം. പിന്നെ ഭക്ഷണമൊരുക്കലും എല്ലാവരും കൂടിയിരുന്ന് പങ്കിട്ട് കഴിക്കലും കളിചിരി തമാശ വർത്തമാനങ്ങളും പാട്ടുകളുമെല്ലാമായി പെരുന്നാളിന്‍റെ ആഘോഷപൊലിവിലേക്ക് ഓരോ കുടുംബവും കടക്കും. കുടുംബങ്ങളെ ഒന്നിപ്പിക്കുന്നു, പരസ്പരം സ്നേഹം പങ്കിടുന്നു ഇതെല്ലാം പെരുന്നാൾ ദിനത്തെ സവിശേഷമാക്കും.പ്രവാചക...
നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ കൂടുന്നു; ആറ് മാസത്തിനിടെ 1.45 ലക്ഷം ആക്രമണം
Kerala

നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ കൂടുന്നു; ആറ് മാസത്തിനിടെ 1.45 ലക്ഷം ആക്രമണം

Perinthalmanna RadioDate: 28-06-2023നിയന്ത്രണ നടപടി എങ്ങുമെത്താതായതോടെ സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ കൂടുന്നു. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച്‌ ആറു മാസത്തിനിടെ, 1.45 ലക്ഷം പേരാണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയത്. 2022 ല്‍ രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് കടിയേറ്റത്. ഈ വര്‍ഷം ആറുമാസം കൊണ്ടു തന്നെ ഒന്നര ലക്ഷത്തോളം പേര്‍ ഇരയായത് തെരുവുനായ് ആക്രമണത്തിന്‍റെ രൂക്ഷത അടി വരയിടുന്നു.ജൂണില്‍ ഇതുവരെ 20,000 പേര്‍ക്കാണ് കടിയേറ്റത്. ജനുവരിയില്‍ 22,900 ഉം ഫെബ്രുവരിയില്‍ 25,000 ഉം മാര്‍ച്ചില്‍ 31,100 ഉം ഏപ്രിലില്‍ 30000 പേര്‍ക്കും കടിയേറ്റിരുന്നു. മേയില്‍ 28,600 പേര്‍ക്കും. ഈ വര്‍ഷം ഏഴുപേര്‍ പേവിഷ ബാധയേറ്റ് മരിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ആകെ 170 ഹോട്സ്പോട്ട് നിലവിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ആകെ 2.89 ലക്ഷം തെരുവുനായ്ക്കളും 8.3 ലക്ഷം വളര്...
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ
Kerala, World

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ

Perinthalmanna RadioDate: 28-06-2023സൗദി അടക്കം എല്ലാ ​ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ. ഹജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുബായിൽ രണ്ടിടത്തായി മലയാളം ഈദ് ​ഗാഹുകൾ ക്രമീകരിച്ചിട്ടുണ്ട്. ഷാർജയിലും മലയാളം ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs---------------------------------------------®Perin...
തക്കാളി വില കുതിക്കുന്നു; വില ഇനിയും ഉയർന്നേക്കും
Kerala

തക്കാളി വില കുതിക്കുന്നു; വില ഇനിയും ഉയർന്നേക്കും

Perinthalmanna RadioDate: 27-06-2023പെരിന്തൽമണ്ണ: തക്കാളിയുടെ വില കുത്തനെ ഉയർന്നു. ഇന്ന് പ്രാദേശിക മാർക്കറ്റിൽ 78 രൂപയാണ് വില. രണ്ടാഴ്ച മുമ്പാണ് തക്കാളി വില ഉയർന്നു തുടങ്ങിയത്. 12 രൂപയുണ്ടായിരുന്ന തക്കാളിക്ക് ദിനം പ്രതിയെന്നോണമാണ് വില ഉയരുന്നത്. മൂന്ന് ദിവസം മുമ്പ് 60 രൂപയായിരുന്നു വില.ഇനിയും വില ഉയരുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. ഇതര സംസ്ഥാനത്തെ മഴയാണ് പ്രധാന പ്രശ്നം. കനത്ത മഴയാണ് തമിഴ്‌നാട്ടിൽ. ഉത്പാദനം കുറഞ്ഞതും വില വർധനക്കിടയാക്കിയിട്ടുണ്ട്. മറ്റ് പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ടെങ്കിലും തക്കാളി വിലയാണ് കുതിച്ച് കൊണ്ടിരിക്കുന്നത്.രണ്ട് വർഷം മുമ്പും തക്കാളിയുടെ വില ഇത്തരത്തിൽ ഉയർന്ന് നൂറ് രൂപ വരെ എത്തിയിരുന്നു. ബലിപെരുന്നാൾ അടുത്തിരിക്കെ വില ഉയർന്നത് ആഘോഷത്തെ സാരമായി ബാധിക്കും. അതേസമയം, രണ്ടാഴ്ചയായി വില ഉയർന്ന് തുടങ്ങിയിട്ടും നേരിടാൻ ബദൽ മാർഗങ്ങളൊന്നും സർക്കാർ സ്വ...
കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി
Kerala

കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി

Perinthalmanna RadioDate: 27-06-2023കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ (ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. 28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതു ഭരണ വകുപ്പിൽ നിന്നു മുഖ്യമന്ത്രിക്കു ശുപാർശ പോയത്. വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat....
കാലവര്‍ഷം ശക്തിപ്പെടും; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala

കാലവര്‍ഷം ശക്തിപ്പെടും; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Perinthalmanna RadioDate: 27-06-2023കേരളത്തില്‍ഇന്ന് കാലവര്‍ഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദവും തെക്കന്‍ ഗുജറാത്ത് മുതല്‍ കേരള തീരം വരെ രൂപപ്പെട്ട ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നത് കാരണമാകും സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് ശക്തിപ്പെടുക.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും...
ജൂലൈയിലും വൈദ്യുത ചാർജ് കൂടും; യൂണിറ്റിന് 9 പൈസയാണ് കൂടുക
Kerala

ജൂലൈയിലും വൈദ്യുത ചാർജ് കൂടും; യൂണിറ്റിന് 9 പൈസയാണ് കൂടുക

Perinthalmanna RadioDate: 26-06-2023തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം മുതൽ വൈദ്യുതി ചാർജ് കൂട്ടാൻ തീരുമാനം. യൂണിറ്റിന് ഒമ്പത് പൈസയാണ് കൂട്ടുക. മേയ് മാസം 19.66 കോടി രൂപ വൈദ്യുതി വാങ്ങാൻ അധികമായി ചിലവഴിച്ചുവെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ പത്തുപൈസവരെ സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട. അതുകൊണ്ടാണ് ഒമ്പതു പൈസ ഈടാക്കാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs-----------------------------------...
ക്ലാസിക് യൂത്ത് സെന്റർ മണലായ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
Kerala

ക്ലാസിക് യൂത്ത് സെന്റർ മണലായ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Perinthalmanna RadioDate: 26-06-2023ആനമങ്ങാട്: ഓരോ തുള്ളി രക്തതത്തിനും ഓരോ ജീവന്റെ വിലയുണ്ട് എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് ക്ലാസിക് യൂത്ത് സെന്റർ മണലായ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡെങ്കി പനി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്തത്തിന്റെ ആവശ്യം വർധിക്കുകയും എന്നാൽ രക്തത്തിന്റെ ലഭ്യത കുറവാകുകയും ചെയ്തതോടെയാണ് ക്യാമ്പ് സംഘടിപ്പിക്കാൻ ക്ലബ് ഭാരവാഹികൾ മുന്നിട്ട് ഇറങ്ങിയത്. ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ എം.പി.മജീദ് മാസ്റ്റർ ക്യാമ്പ് ഉൽഘാടനം ചെയ്തു. കെ.ഹംസ മാസ്റ്റർ, ടി.ഷൗക്കത്തലി, സലാം മണലായ, ടി.അയ്യൂബ്, മുബഷിർ.ടി, ലുക്മാനുൽ ഹക്കീം, അനീസ് പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------...
പ്ലസ് വൺ രണ്ടാം അലോട്മെന്റ് വന്നിട്ടും ജില്ലയില്‍ 46,839 പേർ പുറത്ത്
Kerala

പ്ലസ് വൺ രണ്ടാം അലോട്മെന്റ് വന്നിട്ടും ജില്ലയില്‍ 46,839 പേർ പുറത്ത്

Perinthalmanna RadioDate: 26-06-2023മലപ്പുറം: പ്ലസ് വൺ രണ്ടാം അലോട്മെന്റ് വിവരങ്ങൾ പുറത്തു വന്നപ്പോഴും ജില്ലയിൽ 46,839 പേർ പുറത്ത്. രണ്ടാം അലോട്മെന്റിൽ പുതുതായി അലോട്മെന്റ് നൽകിയതു 2,302 പേർക്ക്. 81,022 പേരാണ് ആകെ അപേക്ഷ നൽകിയത്. ആകെയുള്ള 47,621 സീറ്റുകളിൽ ഇതുവരെ 34,183 പേർക്കാണു അലോട്മെന്റ് നൽകിയത്. ആദ്യ അലോട്മെന്റിൽ ജില്ലയിൽ 17,295 പേർ ജില്ലയിൽ ഫീസ് സ്ഥിര പ്രവേശനം നേടി. 14,586 പേർ താൽക്കാലിക പ്രവേശനം നേടി. താൽക്കാലിക പ്രവേശനം നേടിയവരിൽ 2,219 പേർക്ക് ഹയർ ഓപ്ഷനുകൾ രണ്ടാം അലോട്മെന്റിൽ നേടാനായി. ഇനിയും സംവരണ വിഭാഗത്തിലെ 13,438 ഒഴിവുകളാണു ജില്ലയിലുള്ളത്. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത...