രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു മാസം
Perinthalmanna RadioDate: 30-08-2024രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം ഗ്രാമങ്ങളെ തുടച്ചു നീക്കിയിട്ട് ഇന്ന് ഒരു മാസം. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ദുരന്ത ഭൂമിയായി മാറി. കഴിഞ്ഞ മാസം ഇതേ ദിവസം നടുക്കുന്ന ദുരന്ത വാര്‍ത്ത കേട്ടാണ് കേരളം ഉണര്‍ന്നത്. ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ രണ്ട് ദിവസം കഴിയേണ്ടിവന്നു.സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 231 പേരുടെ ജീവനാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞത്. 78 പേര്‍ ഇന്നും മണ്‍കൂനക്കുള്ളിലാണ്. 62 കുടുംബങ്ങള്‍ ഒരാള്‍ പോലുമില്ലാതെ പൂര്‍ണമായി ഇല്ലാതായി. 183 വീടുകള്‍ ഇല്ലാതായി 145 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു 71 പേര്‍ക്ക് പരിക്കേറ്റു. കേരളം ഇന്നേ വരേ കണ്ടിട്ടാല്ലാത്ത വിധം കൂട്ട സംസ്‌കാരവും ദുരത്തിനൊടുവില്‍ കാണേണ്ടി വന്നു. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്‍മുമ്പില്‍ നഷ്ടപ്പെട്ടവരുട...