Latest

മലപ്പുറം. വളാഞ്ചേരി വട്ടപ്പാറ യിൽ  നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു
Kerala, Latest, Local

മലപ്പുറം. വളാഞ്ചേരി വട്ടപ്പാറ യിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

Perinthalmanna RadioDate:15-12-2022മലപ്പുറം വളാഞ്ചേരി :ദേശീയപാത 66 സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ കണ്ടൈനർ ലോറി മറിഞ്ഞ് അപകടം വ്യാഴാഴ്ച രാവിലെ 7: 15 ഓടെ ആണ് അപകടം നടന്നത് കോഴിക്കോട് ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്.അപകടത്തിൽ ലോറി ഡ്രൈവർ പൂനെ സ്വദേശി പ്രശാന്ത് (28) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു വളാഞ്ചേരി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കാമറൂണിന് മുന്നിൽ കീഴടങ്ങി ബ്രസീൽ;പൊരുതി മടങ്ങി കമറൂൺ
Kerala, Latest, Sports, World

കാമറൂണിന് മുന്നിൽ കീഴടങ്ങി ബ്രസീൽ;പൊരുതി മടങ്ങി കമറൂൺ

Perinthalmanna RadioDate:03-12-2022ഖത്തർ ലോകകപ്പിലെ ഗ്രൂപ് ജിയിലെ അവസാന മത്സരത്തിൽ ബ്രസീലിനെ കീഴടക്കി കാമറൂൺ . എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂൺ വിജയം നേടിയത്. ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ വിൻസെന്റ് അബൂബക്കർ ആണ് വിജയ ഗോൾ നേടിയത്. വിജയിച്ചെങ്കിലും കാമറൂണിന് അവസാന പതിനാറിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും രണ്ടാം സ്ഥാനക്കാരായി സ്വിസും പ്രീ ക്വാർട്ടറിലെത്തി.കൊറിയയാണ്‌ അവസാന പതിനാറിൽ ബ്രസീലിന്റെ എതിരാളികൾ.സ്വിസ്സിനെതിരെ ഇറങ്ങിയ ടീമിൽ നിന്നും 10 മാറ്റങ്ങളുമായാണ് ബ്രസീൽ ഇന്നിറങ്ങിയത്.പതിനൊന്നാം മിനിറ്റിൽ കാമറൂൺ ബോക്സിൽ ബ്രസീലിന്റെ മുന്നേറ്റം കാണാൻ സാധിച്ചത്. 14 ആം മിനുട്ടിൽ ഫ്രെഡ് മധ്യനിരയിൽ നിന്നും കൊടുത്ത മികച്ചൊരു ക്രോസിൽ നിന്നുമുള്ള മാർട്ടിനെല്ലിയുടെ ഗോളെന്നുറച്ച ഒന്നാന്തരം ഹെഡ്ഡർ കാമറൂൺ ഗോളി തട്ടിയകറ്റി.22-ാം മിനിറ്റില്‍ ഫ്രെഡിന് ബോക്‌സിനുള്ളില്‍ വെച്...
ജിദ്ദ-കോഴിക്കോട് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്, ഗവര്‍ണറുടെ വിമാനം വഴിതിരിച്ചു വിട്ടു
Kerala, Latest, Local

ജിദ്ദ-കോഴിക്കോട് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്, ഗവര്‍ണറുടെ വിമാനം വഴിതിരിച്ചു വിട്ടു

Perinthalmanna RadioDate:02-12-2022കൊച്ചി: ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ അടിന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് ഇറങ്ങാന്‍ കഴിയാതെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.നിലവില്‍ യാത്രിക്കാരെല്ലാം സൂരക്ഷിതരാണ്. അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജീവനക്കാരടക്കം 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ നല്‍കിയ ജാഗ്രത നിര്‍ദേശം പിന്‍വലിച്ചു.ഒന്നില്‍ കൂടുതല്‍ തവണ വിമാനം കോഴിക്കോട് നിലത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.തുടര്‍ന്ന് വൈകീട്ട് ആറരയോടെ കൊച്ചി വിമാനത്താവളത്തില്‍ സമ്പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആശ...
അങ്ങാടിപ്പുറത്ത് നിന്നുള്ള തീവണ്ടി സമയം
Kerala, Latest, Local

അങ്ങാടിപ്പുറത്ത് നിന്നുള്ള തീവണ്ടി സമയം

അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂർ ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കുമുള്ള ട്രെയിനുകളുടെ സമയംനിലമ്പൂർ ഭാഗത്തേക്ക്:-◼️04.25 am (രാജ്യറാണി)◼️07.45 am◼️09.35 am◼️10.55 am◼️02.40 pm◼️06.30 pm◼️08.45 pmഷൊർണൂർ ഭാഗത്തേക്ക്:-◼️06.15 am◼️07.45 am◼️10.55 am◼️03.50 pm (കോട്ടയം)◼️04.55 pm (പാലക്കാട്)◼️08.45 pm◼️10.15 pm (രാജ്യറാണി)
മെസ്സി മാജിക്കിൽ മെക്സിക്കോയെ രണ്ട് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന
Latest, Sports

മെസ്സി മാജിക്കിൽ മെക്സിക്കോയെ രണ്ട് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന

Perinthalmanna RadioDate: 27-11-2022മെക്സിക്കോയെ രണ്ടു ഗോളുകൾക്കു കീഴടക്കി ലോകകപ്പ് ഫുട്ബോളിൽ‌ പ്രീക്വാർട്ടർ പ്രതീക്ഷകൾ കൈവിടാതെ അർജന്റീന. ഗോളടിച്ചും അടിപ്പിച്ചും സൂപ്പർ താരം ലയണൽ മെസ്സി മുന്നില്‍നിന്നു നയിച്ചപ്പോള്‍ 2–0നാണ് അർജന്റീനയുടെ വിജയം. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയിൽ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. ലയണൽ‌ മെസ്സി (64), എൻസോ ഫെർണാണ്ടസ് (87) എന്നിവരാണ് അർജന്റീനയ്ക്കായി വല കുലുക്കിയത്.ആദ്യ പകുതിയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷമായിരുന്നു രണ്ടാം പകുതിയിൽ അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. നവംബർ 30ന് സ്റ്റേഡിയം 974ൽ പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന പോരാട്ടം. നാലു പോയിന്റുള്ള പോളണ്ടിനെ തോൽപിച്ചാൽ അർജന്റീനയ്ക്കു പ്രീക്വാർട്ടർ ഉറപ്പിക്കാം. ജയത്തോടെ മെക്സിക്കോയോട് ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയിച്ചവരെന്ന റെക്കോർഡ് ഖത്തറിലും അർജന്റീന ത...
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം; 48 ലക്ഷം കുട്ടികൾ ചർച്ചയിൽ പങ്കാളികളാകും
Latest, Local

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം; 48 ലക്ഷം കുട്ടികൾ ചർച്ചയിൽ പങ്കാളികളാകും

Perinthalmanna RadioDate: 17-11-2022തിരുവനന്തപുരം: 48 ലക്ഷത്തോളം വിദ്യാർഥികൾ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയിൽ വ്യാഴാഴ്ച പങ്കാളികളാകും. പാഠ്യ പദ്ധതി പരിഷ്കരണ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കാൻ മുഴുവൻ സ്കൂളിലും വ്യാഴാഴ്ച ഒരു പീരിയഡ് മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.എല്ലാ ക്ലാസ് മുറിയിലും കുട്ടികളുടെ ചർച്ച നടക്കും. ഇതിന് പ്രത്യേക കുറിപ്പ് തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ നിർദേശങ്ങള്‍ പ്രധാന രേഖയാക്കി പ്രസിദ്ധീകരിക്കും. ആദ്യ ഇടവേളക്കു ശേഷം ഒന്നു മുതൽ ഒന്നര മണിക്കൂര്‍ വരെയാണ് ചര്‍ച്ച. ഇത് സ്കൂള്‍ തലത്തില്‍ ക്രോഡീകരിച്ച് ബി.ആര്‍.സിക്ക് കൈമാറും. ബി.ആര്‍.സികള്‍ എസ്.സി.ഇ.ആര്‍.ടിക്ക് കൈമാറും.ക്ലാസ് മുറി ചര്‍ച്ചയുടെ ഉദ്ഘാടനം തിരുവനന്തപുരം ഭരതന്നൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ട...
ഫുട്ബോൾ മാമാങ്കത്തിന് ഇനി അഞ്ചു നാൾ; വരവേൽക്കാൻ ഒരുങ്ങി ആരാധകർ
Kerala, Latest, Local, Sports

ഫുട്ബോൾ മാമാങ്കത്തിന് ഇനി അഞ്ചു നാൾ; വരവേൽക്കാൻ ഒരുങ്ങി ആരാധകർ

Perinthalmanna RadioDate: 15-11-2022പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ അഞ്ചു നാൾ കൂടി ശേഷിക്കെ ആരാധകർ ആവേശത്തിൽ ഇഷ്ട ടീമിന്റെ ഫ്ലക്സ് ബോർഡുകളും പ്രിയ താരങ്ങളുടെ കട്ടൗട്ടുകളും സ്ഥാപിച്ചും ചുവരുകളിലും മതിലുകളിലും മരത്തിലും നിറം നൽകിയും കൊടി തോരണങ്ങൾ കെട്ടിയുമാണ് ആരാധകർ ലോകകപ്പിനെ വരവേൽക്കുന്നത്. അർജന്റീനക്കും ബ്രസിലിനും തന്നെയാണ് ആരാധകർ കൂടുതൽ, ജർമനി, സ്പെയിൻ, പോർചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ബെൻജിയം ടീമുകൾക്കും ആരാധകരുണ്ട്. ഫ്ലക്സ് ബോർഡുകളുടെയും കട്ടൗട്ടുകളുടെയും നീളവും വീതിയും ഉയരവും തുടങ്ങി ഡയലോഗുകളിൽ വരെ മത്സരമുണ്ട്. ലോകകപ്പ് ആവേശം പകർന്ന് പ്രവചന മത്സരങ്ങൾ തുടങ്ങി കഴിഞ്ഞു. ആരാധകരുടെ നേതൃത്വത്തിൽ റാലികൾക്കായുള്ള അണിയറ പ്രവർത്തനങ്ങളും സൗഹൃദ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങളും നടന്നു വരുന്നു. ഒപ്പം ഒരുമിച്ചിരുന്ന് വലിയ സ്ക്രീനിൽകളി കാണാനുള്ള സജ്ജീകരണങ്ങ...
തേലക്കാട് പച്ചീരി പാറയിൽ റോഡരികിലെ വൻമരം പൊട്ടി വീണു
Latest, Local

തേലക്കാട് പച്ചീരി പാറയിൽ റോഡരികിലെ വൻമരം പൊട്ടി വീണു

Perinthalmanna RadioDate: 13-11-2022വെട്ടത്തൂർ: പെരിന്തൽമണ്ണ - അലനല്ലൂർ പാതയിൽ തേലക്കാട് പച്ചീരി പാറയിൽ റോഡരികിൽ അപകട ഭീഷണിയായിരുന്ന വന്മരം പൊട്ടി വീണു. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു, വൈദ്യുത ബന്ധവും പൂർണ്ണമായും തടസ്സപെട്ടു. രാത്രി സമയം ആയതിനാലും വാഹന യാത്രക്കാർ ഇല്ലാത്തതിന്നാലും വലിയ അപകടം ഒഴിവായി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ട്രോമ കെയർ പ്രവർത്തകരും സ്ഥലതെത്തി മരം മുറിച്ചു മാറ്റി തുടങ്ങി. ഇതു വഴിയുള്ള ഗതാഗതം ഇപ്പോൾ പൂർണ്ണമായും തടസ്സപെട്ടിരിക്കുകയാണ്. ...
ഗോവയ്ക്കെതിരെ തകര്‍പ്പന്‍ ജയം; വിജയവഴിയിൽ കേരള ബ്ലാസ്റ്റേഴ്സ്
Kerala, Latest, Local, Sports

ഗോവയ്ക്കെതിരെ തകര്‍പ്പന്‍ ജയം; വിജയവഴിയിൽ കേരള ബ്ലാസ്റ്റേഴ്സ്

Perinthalmanna RadioDate: 13-11-2022ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ദിയമന്റകോസ്, ഇവാന്‍ കല്‍യൂഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. നോഹ് സദൗയിയുടെ വകയായിരുന്നു ഗോവയുടെ ആശ്വാസഗോള്‍. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവുമായി ഒമ്പത് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്. ഗോവ നാലാമതാണ് അഞ്ച് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുണ്ട് അവര്‍ക്ക്.ആദ്യപകുതി ഗോള്‍രഹിതമായി പിരിയുമെന്ന് തോന്നിച്ചപ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. 43-ാം മിനിറ്റിലായിരുന്നു ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ ഗോള്‍. ബോക്‌സില്‍ നിന്ന് സഹല്‍ അബ്ദു സമദ് നല്‍കിയ പാസാണ് ഗോളില്‍ അവസാനിച്ചത്. ആദ്...
ഫാത്തിമ അൻഷിക്ക് ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം
Kerala, Latest, Local

ഫാത്തിമ അൻഷിക്ക് ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം

Perinthalmanna RadioDate: 12-11-2022മേലാറ്റൂർ: കാഴ്ചപരിമിതിയെ അതിജീവിച്ച പ്ലസ്ടു വിദ്യാർഥിനി ടി.കെ. ഫാത്തിമ അൻഷിക്ക് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം.വെള്ളിയാഴ്ച വൈകീട്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. എസ്.എസ്.എൽ.സി., പ്ലസ്‌ ടു പരീക്ഷകൾ പൂർണമായും കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതി സമ്പൂർണ എ പ്ലസ് വിജയം നേടി ചരിത്രം കുറിച്ച അൻഷി സംസ്ഥാന സർക്കാരിന്റെ പ്രഥമ ‘ഉജ്ജ്വലബാല്യം’ പുരസ്‌കാരജേത്രികൂടിയാണ്.അകക്കണ്ണിന്റെ വെളിച്ചത്തിൽ പഠനത്തിലും സംഗീതത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചതും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നിരവധി ശ്രദ്ധേയവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളിൽ പങ്കാളിയായതുമാണ് അൻഷിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.എടപ്പറ്റയിലെ തൊടുകുഴിക്കുന്നുമ്മൽ അബ്ദുൾബാരി-ഷംല ദമ്പതിമാരുടെ ഏകമകളായ അൻഷി മേലാറ്റൂർ ആർ.എം. ഹയർസെക്കൻഡറി സ്‌...