Latest

പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കായി ഒരവസരം കൂടി
Education, Kerala, Latest, Local

പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കായി ഒരവസരം കൂടി

Perinthalmanna RadioDate: 12-11-2022പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കായി ഒരവസരം കൂടി അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനും സ്‌കൂൾ മാറ്റത്തിനും വിഷയ കോമ്പിനേഷൻ മാറ്റത്തിനുമായി വകുപ്പിലേക്ക് അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് 15 വരെ പ്രവേശന നടപടി പൂർത്തിയാക്കാനുള്ള അവസരം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. സ്‌കൂൾ പ്രിൻസിപ്പൽ നൽകുന്ന വേക്കൻസി റിപ്പോർട്ടും നിരാക്ഷേപ പത്രവുമായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം. പ്രോസ്പെക്ടസ് ഷെഡ്യൂൾ പ്രകാരമുള്ള പ്രവേശന നടപടി ഒക്‌ടോബർ 10ന് പൂർത്തിയാക്കിയിരുന്നു. ...
ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു
Kerala, Latest

ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

Perinthalmanna RadioDate:09-11-2022മലപ്പുറം: ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു.ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ചായിരുന്നു അപകടം.തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19 വയസ്സ്) ആണ് മരണപെട്ടത്.തിരൂർക്കാട് നസ്റ കോളേജ് വിദ്യാർത്ഥിയാണ്.ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് നടന്ന അപകടത്തിൽ തലക്ക് പരിക്ക് പറ്റിയിരുന്നു.രാത്രിയോടെ പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല.---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
Kerala, Latest, Local

ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

Perinthalmanna RadioDate:05-11-2022മലപ്പുറം: പാണ്ടിക്കാട് ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. അമ്പലക്കള്ളി സ്വദേശി ഫഷാനയെയാണ് ഭർത്താവ് ഷാനവാസ് ആക്രമിച്ചത്. കുടുബ പ്രശ്‌നമാണ് ഷാനവാസിനെ ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫഷാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതിയുടെ ആക്രമണം. ഓടുപൊളിച്ചാണ് ഷാനവാസ് ഫഷാനയുടെ വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് ഫഷാനയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. ഫഷാന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റു. ശരീരത്തിന്റെ ഏതാണ്ട് 65 ശതമാനത്തോളം ഫഷാനയ്ക്ക് പൊള്ളലേറ്റതായാണ് വിവരം. മുഖത്തും മറ്റു ശരീരഭാഗ...
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി
Kerala, Latest, Local

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി

Perinthalmanna RadioDate: 05-11-2022പെരിന്തൽമണ്ണ: പരിശീലനം പൂർത്തീകരിച്ച സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി . നിയമത്തോടുള്ള ആദരവ്, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി, സാമൂഹിക തിന്മകളോടുള്ള ചെറുത്ത് നിൽപ് എന്നിവ വ്യക്തിഗത ശീലങ്ങളായി പ്രകടിപ്പിക്കുന്ന പൗരൻമാരായി വിദ്യാർത്ഥികളെ വികസിപ്പിക്കുന്നതിനുള്ള രണ്ടു വർഷത്തെ പരിശീലന പരിപാടി ഉൾകൊള്ളുന്നതാണ് സ്റ്റുഡന്റ് പോലീസ് കാഡേറ്റ് പദ്ധതി. പെരിന്തൽമണ്ണ, പുലാമന്തോൾ സ്‌കൂളുകളിൽ നിന്നായി 96 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാസ്സിങ് ഔട്ട്‌ പരേഡിൽ അണി നിരന്നത്. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി സല്യൂട്ട് സ്വീകരിച്ചു. ...
പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു
Kerala, Latest, Local, National, Other, Technology, Trending

പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

പെരിന്തൽമണ്ണയിലെ പ്രമുഖ ഓൺലൈൻ ന്യൂസ് ചാനലായ പെരിന്തൽമണ്ണ റേഡിയോയുടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചത്. പെരിന്തൽമണ്ണ റേഡിയോ ചീഫ് ന്യൂസ് എഡിറ്റര്‍ ശിഹാബ് ജൂബിലിയുടെ സാന്നിധ്യത്തിലാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. പെരിന്തൽമണ്ണ റേഡിയോ ന്യൂസ് കോ- ഓർഡിനേറ്റർ വിവേക്, പെരിന്തൽമണ്ണ റേഡിയോ ജിസിസി കോ- ഓർഡിനേറ്റർ ഷബീബ് പൊട്ടേങ്ങൽ, പെരിന്തൽമണ്ണ റേഡിയോ വെബ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഇർഷാദ് പോത്തുക്കാട്ടിൽ തുടങ്ങിയവരും വെബ്സൈറ്റ് ലോഞ്ചിംങ് ചടങ്ങില്‍ പങ്കെടുത്തു.ഓൺലൈൻ ന്യൂസ് രംഗത്ത് അഞ്ച് വർഷങ്ങൾ പിന്നിട്ട് പെരിന്തൽമണ്ണയിലെ പ്രദേശിക വാർത്തകളും റേഡിയോ വാർത്തകളും അതിവേഗം ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പെരിന്തൽമണ്ണ റേഡിയോയുടെ വാർത്തകൾ ദിവസവും അര ലക്ഷത്തോളം ആളുകളിലേക്ക് എത്തുന്നു. പെരിന്തൽമണ്ണ റേഡിയോയുടെ സ്വന്തം വെബ് പോർട്ടൽ ത...
നഗരസഭാ പ്രദേശത്ത് സർക്കാർ ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെ
Kerala, Latest, Local

നഗരസഭാ പ്രദേശത്ത് സർക്കാർ ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെ

Perinthalmanna RadioDate: 01-11-2022സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ ഇറക്കി.ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരപരിധിയിലുള്ള സർക്കാർ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതൽ 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫിസുകൾക്കു ബാധകമാക്കിയത്. ഭാവിയിൽ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാൽ ആ പ്രദേശത്തെ സർക്കാർ ഓഫിസുകൾക്കും ഈ സമയം ബാധകമായിരിക്കും. ...
മലപ്പുറത്തിന്‍റെ ഫുട്ബാൾ മുഹബ്ബത്തുമായി മോഹൻലാലി​ന്‍റെ ലോകകപ്പ് ഗാനം -VIDEO
Kerala, Latest, Local, Sports, Trending

മലപ്പുറത്തിന്‍റെ ഫുട്ബാൾ മുഹബ്ബത്തുമായി മോഹൻലാലി​ന്‍റെ ലോകകപ്പ് ഗാനം -VIDEO

ദോഹ: ലോകകപ്പ് കലാശപ്പോരാട്ട വേദിയായ ലുസൈൽ സ്റ്റേഡിയത്തിനരികിൽ നിന്നും വീശിയടിച്ചെത്തിയ കാറ്റിനൊപ്പം മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം പാടി അഭിനയിച്ച ലോകകപ്പ് ഗാനവും കാൽപന്തു ലോകത്തിന്റെ ഹൃദയങ്ങളിലേക്ക് പറന്നിറങ്ങി. കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഫുട്ബാൾ ആവേശത്തെ വരികളിലൂം ദൃശ്യങ്ങളിലും അതേ പടി പകർത്തിയാണ് മോഹൻലാലിന്റെ ലോകകപ്പ് ഗാനം പുറത്തിറങ്ങിയത്. ​മലപ്പുറത്തെ മുതിർന്നവരിലും സ്ത്രീകളിലും കുടുംബങ്ങളിലും കുട്ടികളിലും ഒരുപോലെ പടർന്നു പന്തലിച്ച ഫുട്ബാൾ ആവേശം ഒരുതരിപോലും ചോരാതെ വരികളിലും ദൃശ്യങ്ങളിലുമായി ചിത്രീകരിച്ച ലോകകപ്പ് ഗാനം അടപ്പുതുറക്കാത്തൊരു അതിശയച്ചെപ്പു പോലെയാണ് മോഹൻ ലാൽ ദോഹയിലെത്തിച്ചത്.മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർത്തിയാക്കിയ അതിശയച്ചെപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വിളിപ്പാടകലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ കാൽപന്ത് ആരാധരിലേക്ക്...
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 262 .33 കോടി അനുവദിച്ച്‌ സര്‍ക്കാര്‍
Kerala, Latest

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 262 .33 കോടി അനുവദിച്ച്‌ സര്‍ക്കാര്‍

Perinthalmanna RadioDate:26-10-2022തിരുവനന്തപുരം: നടപ്പ് അദ്ധ്യയന വര്‍ഷത്തിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. പാചകത്തൊഴിലാളികള്‍ക്കുള്ള ശമ്ബളവും പാചക ചെലവും ഉള്‍പ്പെടുന്നതാണ് ഈ സംഖ്യ. കേന്ദ്രവിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാന വിഹിതമായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു.കേന്ദ്രവിഹിതം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അധിക വിഹിതം അനുവദിച്ചാണ് ഈ വര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ പാചക തൊഴിലാളികള്‍ക്കുള്ള കൂലിയുടെ വിഹിതം നല്‍കിയത്. ഈ അദ്ധ്യയന വര്‍ഷത്തില്‍ 278 കോടി രൂപയാണ് കേന്ദ്രവിഹിതമായി മൊത്തം ലഭിക്കേണ്ടത്. അതില്‍ 110.38 കോടി രൂപ കൂടി ഇനി ലഭ്യമാകാനുണ്ട്.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതു...
സംസ്ഥാനത്ത് വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു
Kerala, Latest, Local

സംസ്ഥാനത്ത് വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

Perinthalmanna RadioDate:26-10-2022കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പ‍ഞ്ചായത്തിൽ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്. ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.ജില്ലയിൽ വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പ‍ഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇതിൽ പത്ത് വയസ്സുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തുമായി ചേർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചികടകൾ, മത്സ്യമാർക്കറ്റ് എന്നിവടങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാ‍ർഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.മലിന ജലത്തിലൂടെ ബാക്ട...
നാട്ടുകാരുടെ പ്രിയപ്പെട്ട അശ്വിൻ ഇനി ഓർമ്മ; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ
India, Kerala, Latest

നാട്ടുകാരുടെ പ്രിയപ്പെട്ട അശ്വിൻ ഇനി ഓർമ്മ; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

Perinthalmanna RadioDate:24-10-2022കാസർകോട്: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ കെ വി അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. കഴിഞ്ഞ ദിവസം രാത്രി ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ വായനശാലയിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടറും മന്ത്രി അഹമ്മദ് ദേവർകോവിലും അശ്വിന് അന്ത്യാ‌ഞ്ജലി അർപ്പിച്ചു. വായനശാലയിൽ ഒന്നര മണിക്കൂറോളം പൊതുദർശനത്തിന് വച്ച ശേഷം കിഴക്കേമുറിയിലെ വീട്ടിലെത്തിച്ചു. വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെയാണ് സംസ്കാരം.മാതാപിതാക്കളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ. പത്തൊൻപതാം വയസിൽ ബിരുദ പഠനത്തിനിടെ ഇലക്ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എഞ്ചിനീയറായിട്ടാണ് സൈന്യത്തിൽ പ്രവേശിച്ചത്. ഓണാവധിക്ക് നാട്ടിലെത്തിയ അശ്വിൻ ഒരു മാസം മുമ്പാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോഴെല്ലാം പൊതുരംഗത...