Local

പട്ടാമ്പി റോഡിന്റെ ശോച്യാവസ്ഥ; റോഡ് ഉപരോധിച്ച് യുഡിഎഫ്

Local

പട്ടാമ്പി റോഡിന്റെ ശോച്യാവസ്ഥ; റോഡ് ഉപരോധിച്ച് യുഡിഎഫ്

Perinthalmanna RadioDate: 23-08-2025 പെരിന്തൽമണ്ണ : പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയുടെ ഭാഗമായ പെരിന്തൽമണ്ണ- പട്ടാമ്പി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടുപ്പാറയിൽ റോഡ് ഉപരോധിച്ചു.മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള നവീകരണം വർഷങ്ങൾക്കു മുൻപ് ആരംഭിച്ചതാണ്. ഇതുവരെയും പൂർത്തിയാക്കാനായിട്ടില്ല. പലതവണ കരാറുകാരൻ പണി നിർത്തി. തുടർന്ന് കരാറുകാരനെ ഒഴിവാക്കിയ സാഹചര്യവും ഉണ്ടായി. റോഡിന്റെ പല ഭാഗങ്ങളിലും യാത്ര ദുസ്സഹമാണ്. കട്ടുപ്പാറ, പുളിങ്കാവ്, പുലാമന്തോൾ ഭാഗങ്ങളിൽ യാത്ര തീരെ പ്രയാസമാണ്. റോഡിന്റെ തകർച്ചമൂലം ദിനേനെ എന്നോണം വാഹനാപകടങ്ങളും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപരോധസമരം നടത്തിയത്.പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫ ഉദ്ഘാടനം ചെയ്‌തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ.കുഞ്ഞിമുഹമ്മദ് ആധ്യക്ഷ്യം വഹ...
ഷൊര്‍ണൂര്‍- നിലമ്പൂര്‍ രാത്രികാല മെമു നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും

Local

ഷൊര്‍ണൂര്‍- നിലമ്പൂര്‍ രാത്രികാല മെമു നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും

Perinthalmanna RadioDate: 22-08-2025 അങ്ങാടിപ്പുറം: ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍വേ പാതയില്‍ രാത്രികാല മെമു നാളെ (ശനിയാഴ്ച്ച) മുതല്‍ സര്‍വീസ് തുടങ്ങുന്നു. രാത്രി 8.35ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദ്യ സര്‍വീസ് നിലമ്പൂരിലേക്ക് യാത്ര പുറപ്പെടും. എറണാകുളം, തൃശ്ശൂര്‍ എന്നീ മേഖലകളില്‍ നിന്ന് രാത്രി നിലമ്പൂരേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനെ കൂടാതെ മെമുവിനെയും ആശ്രയിക്കാം. രാത്രി 8.35ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.05ന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും.എന്നാല്‍ നിലവില്‍ ഒരുക്കിയിരിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ശക്തമായി തുടരുകയാണ്. നിലവിലെ സമയം വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് പ്രയാസമുണ്ടാക്കും. ഷൊര്‍ണൂരില്‍ നിന്ന് 9.15ന് പുറപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ വന്ദേഭാരതിന് കണക്ഷന്‍ ലഭിക്കും. ആലപ്...
പെരിന്തൽമണ്ണയിൽ തെരുവു നായശല്യം രൂക്ഷം

Local

പെരിന്തൽമണ്ണയിൽ തെരുവു നായശല്യം രൂക്ഷം

Perinthalmanna RadioDate: 22-08-2025 പെരിന്തൽമണ്ണ:  മൂസക്കുട്ടി ബസ് സ്‌റ്റാൻഡിലും പെരിന്തൽമണ്ണ ടൗണിലെ പ്രധാന റോഡുകളിലും തെരുവു നായ്‌ക്കളുടെ വിളയാട്ടത്തിൽ പൊറുതി മുട്ടി ജനം. ഒരു മാസം മുൻപ് ടൗണിൽ വച്ച് മൂന്നു പേർക്ക് നായ്‌ക്കളുടെ കട‌ിയേറ്റിരുന്നു. ബസ്‌സ്‌റ്റാൻഡിൽ പലപ്പോഴും ബസ് കയറാനും ഇറങ്ങാനും വരെ യാത്രക്കാർക്ക് ഭീതിയാണ്. ബസ് സ്റ്റാൻഡ് പരിസരങ്ങളിലെ കാടുപിടിച്ചു കിടക്കുന്ന തരിശിട്ട വയലുകൾ ഇവയുടെ ഒളിത്താവളങ്ങളായി മാറിയിട്ടുണ്ട്. എത്രയും പെട്ടെന്ന് നായ്‌ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തിരൂർക്കാട് – ആനക്കയം റോഡിലെ കുഴികൾക്ക് കാരണം അശാസ്ത്രീയ നിർമാണം

Local

തിരൂർക്കാട് – ആനക്കയം റോഡിലെ കുഴികൾക്ക് കാരണം അശാസ്ത്രീയ നിർമാണം

Perinthalmanna RadioDate: 22-08-2025 മങ്കട : തിരൂർക്കാട് - ആനക്കയം റോഡിലെ വലിയ കുഴികൾക്ക് കാരണം റോഡിലെ റോഡിന്റെ അശാസ്ത്രീയത. 15 വർഷം മുൻപ് ബിഎംബിസി ചെയ്ത റോഡിൽ അതിന് ശേഷം കാര്യമായ നവീകരണ പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ല. പല സ്ഥലങ്ങളിലും ശരിയായ രീതിയിൽ മഴവെള്ളം ഒഴുകി പോകാനുള്ള ഓവുചാലുകൾ ഇല്ലാത്തതാണ് റോഡുകൾ പാടേ തകരാൻ കാരണം. ഉള്ള അഴുക്കു ചാലുകളിലേക്ക് മഴവെള്ളം തിരിച്ചു വിടുന്നതിന് മഴക്കാലത്തിനു മുൻപ് പണി നടത്താത്തതും തിരിച്ചടിയായി.ഓരോ വർഷം കഴിയുന്തോറും എസ്റ്റിമേറ്റ് തുക വർധിക്കുന്നതിനാലും ബജറ്റിൽ ആവശ്യമായ തുക വകയിരുത്താത്തതിനാലും അടുത്തവർഷവും എസ്റ്റിമേറ്റ് മുതൽ പ്രാരംഭ നടപടികളെല്ലാം പൂർത്തിയാക്കേണ്ട ഗതികേടിലാണ്. തിരൂർക്കാട് – ആനക്കയം റോഡിനെ തഴയുന്നതിനെതിരെ പലതരത്തിലുള്ള ജനകീയപ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും അതൊന്നും കണ്ടില്ലെന്ന മട്ടിലാണ അധികൃതർ. ഈയിടെ 96 ലക്ഷം രൂപ റോഡിന്റെ അറ്റകുറ്റപ്പണിക്...
നിക്ഷേപതുകയില്‍ തട്ടിപ്പ്: സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാര്‍ അറസ്റ്റില്‍

Local

നിക്ഷേപതുകയില്‍ തട്ടിപ്പ്: സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാര്‍ അറസ്റ്റില്‍

Perinthalmanna RadioDate: 22-08-2025 പെരിന്തല്‍മണ്ണ: നിക്ഷേപ തുകയില്‍ തട്ടിപ്പ് നടത്തി രണ്ട് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തില്‍ സർവീസ് സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാർ അറസ്റ്റിലായി.  ആനമങ്ങാട് സർവീസ് സഹകരണ ബാങ്കിലാണ് രണ്ട് പേരുടെ പേരിലുള്ള 27,52,176 രൂപ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചത്.ബാങ്ക് ജീവനക്കാരായ തൂത പാറല്‍ ചമ്മൻകുഴി അൻവർ (52), ആനമങ്ങാട് കാഞ്ഞിരുട്ടില്‍ അലി അക്ബർ (55), തൂത പാറല്‍ സ്വാലിഹ് (52) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മൂവരേയും കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ജാമ്യത്തില്‍ വിട്ടു. ബാങ്ക് മെമ്ബറും നിക്ഷേപകനുമായ മണലായ തുളിയത്ത് ഉസ്മാന്‍റെ പരാതിയില്‍ ബാങ്ക് സെക്രട്ടറി അൻവർ , അക്കൗണ്ടന്‍റ് അലി അക്ബർ, ജീവനക്കാരായ അബ്ദുസലാം, ഇ.പി. സ്വാലിഹ്, എന്നിവരെ പ്രതി ചേർത്താണ് ഒരു കേസ് ഉസ്മാൻ ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ച 15 ലക്ഷം രൂപ ഇയാളുടെ മകളുട...
നിലമ്പൂർ- ഷൊർണൂർ റെയില്‍ പാതയിലെ ചില ട്രെയിനുകൾക്ക് സമയമാറ്റം

Local

നിലമ്പൂർ- ഷൊർണൂർ റെയില്‍ പാതയിലെ ചില ട്രെയിനുകൾക്ക് സമയമാറ്റം

Perinthalmanna RadioDate: 22-08-2025 പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് നാളെ ആരംഭിക്കുന്ന സാഹചര്യത്തിൽ ചില ട്രെയിനുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തി റെയിൽവേ. 8.15ന് ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കു പുറപ്പെടുന്ന ട്രെയിൻ ഇനി 7.10ന് പുറപ്പെട്ട് 8.50ന് നിലമ്പൂരിൽ എത്തും. നിലമ്പൂരിൽ നിന്ന് 8.05നു പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി 8.15ന് പുറപ്പെട്ട് 9.45ന് ഷൊർണൂരിൽ എത്തും. പുതിയ മെമു സർവീസ് രാത്രി 8.35ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 10.05ന് നിലമ്പൂരിൽ എത്തും.വൈകിട്ട് 5.40ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന മെമു സർവീസാണ് 8.35ന് ഷൊർണൂരിലെത്തി നിലമ്പൂരിലേക്കു നീട്ടുന്നത്. പുലർച്ചെ 3.40നു നിലമ്പൂരിൽ നിന്നു പുറപ്പെട്ട് 4.55ന് ഷൊർണൂരിലെത്തുന്ന മെമു സർവീസ് പിന്നീടു കണ്ണൂരിലേക്കാണ് പോകുന്നത്. മെമു സർവീസിന്റെ ഫ്ലാഗ് ഓഫ് നാളെ രാത്രി 8.35ന് ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ കേന്ദ്രമന്ത്ര...
സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ്ങിന് ഇനി 4 ദിവസം കൂടി

Local

സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ്ങിന് ഇനി 4 ദിവസം കൂടി

Perinthalmanna RadioDate: 21-08-2025 മലപ്പുറം: സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ് നടത്താൻ ഇനി നാലു ദിവസം കൂടി. ജില്ലയിൽ മസ്റ്ററിങ് നടത്താൻ ഇനി ബാക്കിയുള്ളത് 64,458 പേരാണ്. ഇതുവരെ 4,73,513 പേർ മസ്റ്ററിങ് നടത്തി. 88.02% ഗുണഭോക്താക്കളും മസ്റ്ററിങ് പൂർത്തിയാക്കി.ജില്ലയിലൊട്ടാകെ 5,37,971 പേരാണു ക്ഷേമപെൻഷനുകൾ വാങ്ങുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മസ്റ്ററിങ് നടത്തിയിരിക്കുന്നത് ജില്ലയിലാണ്. ജില്ലയിലെ പഞ്ചായത്തുകളിൽ 4,47,691, നഗരസഭകളിൽ 90,280 പെൻഷൻ ഗുണഭോക്താക്കളുമാണുള്ളത്. ഇവരിൽ ജനറൽ വിഭാഗത്തിൽ 5,06,603 പേരും എസ്‍സി വിഭാഗത്തിൽ 26,654 പേരും എസ്ടി വിഭാഗത്തിൽ 4,714 പേരുമാണുള്ളത്. മസ്റ്ററിങ് നടത്താത്തവരുടെ ക്ഷേമപെൻഷൻ തുടർന്നുള്ള മാസങ്ങളിൽ തടയും. സമയപരിധി കഴിഞ്ഞു മസ്റ്ററിങ് നടത്തിയാലും തടഞ്ഞുവച്ച തുക തിരികെ ലഭിക്കില്ല.കർഷകത്തൊഴിലാളി പെൻഷൻ വാങ്ങുന്ന 21,646 പേരിൽ 18,663 പേരും ഇന്ദിരാഗാന്ധി ദേശീയ വാർ...
ഓട്ടോമാറ്റിക് കാറും, ഇലക്ട്രിക് വാഹനങ്ങളും ഇനി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാം

Local

ഓട്ടോമാറ്റിക് കാറും, ഇലക്ട്രിക് വാഹനങ്ങളും ഇനി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാം

Perinthalmanna RadioDate: 21-08-2025 ഓട്ടോമാറ്റിക് ഗിയറുള്ള കാർ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. മോട്ടോർ സൈക്കിൾ വിത്ത് ഗിയർ ലൈസൻസ് എടുക്കാൻ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.കൂടാതെ,15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല, വാഹനങ്ങളിൽ ഡാഷ്‌ബോര്‍ഡ് കാമറ സ്ഥാപിക്കണം തുടങ്ങിയ തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ നിന്ന് ഒഴിവാക്കി. ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ഈ ഭേദഗതി. നേരത്തെ, ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കി സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഹൈകോടതി ഭാഗികമായി റദ്ദാക്കിയിരുന്നു.അതേസമയം, പരിവാഹൻ പോർട്ടലിൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ചേർക്കണമെന്ന അറിയി...
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു

Local

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു

Perinthalmanna RadioDate: 21-08-2025 പത്തനംതിട്ട: യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു. രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് നേതൃത്തിന് കൈമാറി. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് രാജി വെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ...
നിലമ്പൂര്‍ നഞ്ചൻകോട് പുതിയ പാതയുടെ അന്തിമ ലൊക്കേഷൻ സര്‍വേയ്ക്ക് അംഗീകാരം

Local

നിലമ്പൂര്‍ നഞ്ചൻകോട് പുതിയ പാതയുടെ അന്തിമ ലൊക്കേഷൻ സര്‍വേയ്ക്ക് അംഗീകാരം

Perinthalmanna RadioDate: 21-08-2025 അങ്ങാടിപ്പുറം: നിലമ്പൂർ - നഞ്ചൻകോട് പുതിയ റെയില്‍പാതയുടെ അന്തിമ ലൊക്കേഷൻ സർവേയ്ക്ക് അംഗീകാരം നല്‍കിയതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നിലമ്ബൂർ നഞ്ചൻകോട് പുതിയ പാതയുടെ സർവേ 2007-08ല്‍ നടത്തിയെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനായില്ല. പൊതുജനങ്ങളുടെ ആവശ്യപ്രകാരം വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി 2023ല്‍ നിലമ്ബൂർ നഞ്ചൻകോട് പുതിയ പാതയുടെ (236 കിലോമീറ്റർ) അന്തിമ സ്ഥല സർവേ (എഫ്.എല്‍.എസ്) നടത്തിയിരുന്നു.തലശ്ശേരി - മൈസൂർ പുതിയ പാതയുടെ സർവേ 2008-09ല്‍ നടത്തിയെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനായിരുന്നില്ല. 2018ല്‍ വീ...