സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
Perinthalmanna RadioDate: 16-08-2025 സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥ വകുപ്പ് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ബാക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ആന്ധ്ര- തെലങ്കാന -ഒഡിഷ തീരങ്ങള്‍ക്ക് മുകളിലേക്ക് വ്യാപിച്ചതിനാല്‍ നിലവില്‍ ലഭിക്കുന്ന മഴ വരും ദിവസങ്ങളിലും തുടരും. വടക്കന്‍ ജില്ലകളില്‍ മഴ കനക്കാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത. ഈ മാസം 17 വരെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക...










