ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; വ്യാപാരി റാലിയിൽ പ്രതിഷേധമിരമ്പി
Perinthalmanna RadioDate: 14-08-2025പെരിന്തൽമണ്ണ: ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി മാനത്തുമംഗലം– ഓരാടംപാലം ബൈപാസും വൈലോങ്ങര ഒരാടംപാലം ബൈപാസും ഏഴുകണ്ണിപ്പാലം റെയിൽവേ അടിപ്പാതയും ഉടൻ യാഥാർഥ്യമാക്കുക, ദേശീയപാതയിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ– മങ്കട മണ്ഡലം കമ്മിറ്റികൾ ചേർന്ന് അങ്ങാടിപ്പുറത്ത് റാലിയും ധർണയും സംഘടിപ്പിച്ചു.സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്‌തു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം ജില്ലാ കമ്മിറ്റി ഏറ്റെടുക്കുമെന്നും സമരം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അൽപ്പാക്കുളത്തിനു സമീപം ആരംഭിച്ച റാലി അങ്ങാടിപ്പുറം ജംക്‌ഷനിൽ സമാപിച്ചു. പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് യൂസഫ് രാമപുരം ആധ്യക്ഷ്യം വഹിച്ചു. ജില്ലാ നേതാക്കളായ പി.ടി.എസ് മൂസ...










