Local

പട്ടിക്കാട് റോഡിനു കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു

Local

പട്ടിക്കാട് റോഡിനു കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു

Perinthalmanna RadioDate: 12-08-2025പട്ടിക്കാട്: റോഡിനു കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പട്ടിക്കാട് പാറക്കാതൊടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫിയാസിനാണ് (24) പരിക്കേറ്റത്. ഞായറാഴ്ച പുലർച്ച 2.45ന് പട്ടിക്കാട് റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. പൂപ്പലത്തുള്ള ഓഫിസിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഫിയാസ്.പെരിന്തൽമണ്ണ- നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിന് തൊട്ടടുത്തായി 100 മീറ്റർ അകലെ കുറുക്കൻ റോഡിന് കുറുകെ ഓടി. ഈ സമയത്ത് ബൈക്കിന്റെ സ്പീഡ് കുറച്ചു. വീണ്ടും പോകാനാഞ്ഞപ്പോൾ കുറുക്കന്റെ പിറകെ അപ്രതീക്ഷിതമായി പൊന്തക്കാട്ടിൽ നിന്ന് ചാടിയെത്തിയ പുലിയെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ഫിയാസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് കേടുപാട് സംഭവിച്ചു.റോഡിൽ വീണുകിടന്ന ഫിയാസിനെ ബൈക്കിന് തൊട്ടു പിന്നാലെ വന്ന കാർ യാത്രികരാണ് രക്ഷപ്പെടുത്തിയത്. മൈസൂരുവില...
ആവശ്യത്തിന് ഡോക്‌ടർമാരും ജീവനക്കാരുമില്ലാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി

Local

ആവശ്യത്തിന് ഡോക്‌ടർമാരും ജീവനക്കാരുമില്ലാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി

Perinthalmanna RadioDate: 12-08-2025പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയെന്ന ബോർഡു വച്ച് ആവശ്യത്തിന് ഡോക്‌ടർമാരും നഴ്സിങ് ജീവനക്കാരുമില്ലാതെ പ്രതിസന്ധിയിലായ ഗവ. ആശുപത്രിക്ക് വേണ്ടത് ജില്ലാ ആശുപത്രിയുടെ അത്യാവശ്യ സൗകര്യങ്ങളാണ്. ഇന്ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്ന പുതിയ ഒപി ബ്ലോക്ക് കെട്ടിടം ആശ്വാസകരമാണ്. എൻഎച്ച്എം മുഖേന 1.26 കോടി രൂപ ചെലവിലാണ് ഈ കെട്ടിടം പണിതത്.അര നൂറ്റാണ്ടു മുൻപുള്ള സ്‌റ്റാഫ് പാറ്റേൺ പ്രകാരമുള്ള ഡോക്‌ടർമാരും ജീവനക്കാരുമായി ഇഴഞ്ഞു നീങ്ങുകയാണ് ഈ ആശുപത്രി.വാഹനാപകടത്തിൽ പെടുന്നവരും ദേശീയപാത വഴി അത്യാസന്ന നിലയിൽ ആശുപത്രി തേടിയെത്തുന്നവരുമായ സാധാരണക്കാർക്ക് ആദ്യം ആശ്രയിക്കാനുള്ളത് ഈ സർക്കാർ ആശുപത്രിയാണ്. 2014ൽ ആണ് ഗവ.ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയർത്തിയത്. അതിനു ശേഷം അനുവദിക്കപ്പെട്ടത് നാമമാത്രമായ തസ്‌തികകളാണ്. നെഫ്രോളജിസ്‌റ്റ്, കാർഡിയോളജിസ്‌റ്റ്, ന്യുറോളജിസ്‌റ്റ്, യുറോളജി...
നിലമ്പൂർ- കോട്ടയം എക്സ്പ്രസിൽ 2 കോച്ചുകൾ കൂടി അനുവദിച്ചു

Local

നിലമ്പൂർ- കോട്ടയം എക്സ്പ്രസിൽ 2 കോച്ചുകൾ കൂടി അനുവദിച്ചു

Perinthalmanna RadioDate: 11-08-2025അങ്ങാടിപ്പുറം∙ നിലമ്പൂർ- കോട്ടയം, നാഗർകോവിൽ- കോട്ടയം എക്സ്പ്രസുകളിൽ 2 സെക്കൻഡ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു. ഈ ലിങ്കിൽ ഓടുന്ന കോട്ടയം- കൊല്ലം പാസഞ്ചർ, കൊല്ലം- ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ- കൊല്ലം പാസഞ്ചർ, കൊല്ലം- തിരുവനന്തപുരം പാസഞ്ചർ, തിരുവനന്തപുരം- നാഗർകോവിൽ പാസഞ്ചർ എന്നിവയിലും കോച്ചുകൾ കൂടും. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിൽ 15 മുതലും കോട്ടയം- നിലമ്പൂർ, നിലമ്പൂർ- കോട്ടയം എക്സ്പ്രസുകളിൽ 16 മുതലും മറ്റു ട്രെയിനുകളിൽ 17 മുതലും അധിക കോച്ചുകൾ ഉണ്ടായിരിക്കും. ഇതോടെ ഈ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 14ൽനിന്ന് 16 ആകും.  ഷൊർണൂർ- നിലമ്പൂർ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനിൽ 2 റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പ്രിയങ്ക ഗാന്ധി, ഇ.ടി.മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പി.വി.അബ്ദുൾ വഹാബ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണു റെയിൽവേ ...
സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേര്‍ ബാക്കി
Local

സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേര്‍ ബാക്കി

Perinthalmanna RadioDate: 11-08-2025 സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവരില്‍ 14.15 ലക്ഷം പേർ ഇനിയും മസ്റ്ററിങ് നടത്തിയില്ല.ഈ മാസം 24 വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയ പരിധി നിശ്ചയിച്ചിട്ടുള്ളത്. പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനാണ് വാർഷിക മസ്റ്ററിങ് സർക്കാർ നിർബന്ധമാക്കിയത്. 64,18,946 പേരാണ് പെൻഷൻ വാങ്ങുന്നത്. ഇവരില്‍ 49,96,727 (77.84 ശതമാനം) പേരാണ് മസ്റ്ററിങ് നടത്തിയത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരില്‍ 9,87,011 പേരും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവരില്‍ 4,28,120 പേരുമടക്കം 14,15,131 പേരാണ് ഇതുവരെ മസ്റ്ററിങ് നടത്താത്തത്. മസ്റ്ററിങ് നടത്താത്തവരുടെ പെൻഷൻ വരും മാസങ്ങളില്‍ തടയും.അക്ഷയ കേന്ദ്രങ്ങളിലെത്തിയാണ് മസ്റ്ററിങ് നടത്തുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 40,94,061 (80.48 ശതമാനം)പേരാണ് പെൻഷൻ വാങ്ങുന്നത്. ഇവരില്‍ 32,94,9...
അങ്ങാടിപ്പുറം മേൽപ്പാലത്തിന് മുകളിലും ദേശീയ പതയിലും വൻ കുഴികൾ

Local

അങ്ങാടിപ്പുറം മേൽപ്പാലത്തിന് മുകളിലും ദേശീയ പതയിലും വൻ കുഴികൾ

Perinthalmanna RadioDate: 11-08-2025അങ്ങാടിപ്പുറം: മേൽപ്പാലത്തിന് മുകളിൽ പാലം ആരംഭിക്കുന്ന ഇരു ഭാഗങ്ങളിലെ റോഡിലും ദേശീയ പാതയിലും വൻ കുഴികൾ രൂപപ്പെട്ടു. പാലത്തിന്റെയും റോഡിന്റെയും നിലവിലെ അവസ്ഥയിൽ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി.കഴിഞ്ഞ മാസമാണ് കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി റോഡ് കട്ട പതിക്കുന്നതിനായി രണ്ടാഴ്ചയോളം മേൽപ്പാലം അടച്ചിട്ടത്. മേൽപ്പാലത്തിന് താഴെ വീതി കൂട്ടി കട്ട പതിച്ചു. മേൽപ്പാലത്തിനടിയിലെ ഒരു വശത്തെ റോഡ് അറ്റകുറ്റപ്പണി നടത്തി. അടഞ്ഞ ഓടകൾ തുറന്നു. പക്ഷേ, പാലം അടച്ചിട്ട് പണി നടക്കുമ്പോഴും പാലത്തിന്റെ തുടക്കഭാഗത്ത് വൻകുഴികൾ ഉണ്ടായിരുന്നു. അന്ന് പാലത്തിനു മുകളിലെ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യങ്ങളുയർന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുകയാണുണ്ടായത്. എംസാന്റ് വിതറി താത്‌കാലികമായി അടയ്ക്കുകയാണു...
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്

Local

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്

Perinthalmanna RadioDate: 10-08-2025പെരിന്തൽമണ്ണ ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രത്യക്ഷ സമരത്തിന്.ആദ്യ ഘട്ടമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ, മങ്കട മണ്ഡലം കമ്മിറ്റികൾ ചേർന്ന് 13 ന് അങ്ങാടിപ്പുറത്ത് പ്രതിഷേധ റാലിയും ധർണയും നട‌ത്തും. രാവിലെ 10 ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രാവിലെ 11 വരെ അങ്ങാടിപ്പുറത്ത് കടകൾ അടച്ച് വ്യാപാരികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും.ഓരാടംപാലം–മാനത്തുമംഗലം ബൈപാസും വൈലോങ്ങര–ഓരാടംപാലം ബൈപാസും യാഥാർഥ്യമാക്കുക, ഹൈവേയിൽ അടയാള ബോർഡുകൾ സ്ഥാപിക്കുക, ചാത്തോലിക്കുണ്ട് റെയിൽവേ അണ്ടർപാസ് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ വിവിധ രാഷ്‌ട്രീയ കകക്ഷികൾ ഉൾപ്പെടെയുള്ളവരെ അണിനിരത്തി...
അപേക്ഷിച്ച എല്ലാവർക്കും മുൻഗണനാ റേഷൻ കാർഡ്
Local

അപേക്ഷിച്ച എല്ലാവർക്കും മുൻഗണനാ റേഷൻ കാർഡ്

Perinthalmanna RadioDate: 10-08-2025മുൻഗണനാ വിഭാഗമായ പിങ്ക് റേഷൻ കാർഡിന് അപേക്ഷിച്ച മുഴുവൻ പേർക്കും തരംമാറ്റി, കാർഡ് നൽകും. മാറി വരുന്ന സാമൂഹിക- സാമ്പത്തിക ഘടകങ്ങൾക്ക് അനുസരിച്ച് ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തി കാർഡ് പരിഷ്കരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും മാനദണ്ഡങ്ങളെല്ലാം ഒഴിവാക്കിയാണ് കാർഡ് നൽകുന്നത്.ബിപിഎൽ പട്ടികയിലുള്ളവർ, ഭൂമിയും വീടും ഇല്ലാത്തവർ, പട്ടികജാതി വിഭാഗക്കാർ, വൈദ്യുതിയില്ലാത്തവർ, ശൗചാലയമില്ലാത്തവർ എന്നിങ്ങനെ 17 ഇനങ്ങളായി തിരിച്ച് മാർക്ക് നൽകിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരുന്നത്. കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ മാത്രമേ മുൻഗണനാ കാർഡിന് പരിഗണിക്കാവൂയെന്ന് ആദ്യം നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്തിൽനിന്നുള്ള ബിപിഎൽ സർട്ടിഫിക്കറ്റ് ഇല്ലാതെ ഓൺലൈനായി അപേക്ഷിച്ചവരുടെയെല്ലാം അപേക്ഷ തിരിച്ചയയ്ക്കുകയും ചെയ്തു.അപേക്ഷകരുടെ എണ്ണം കുറവാണെന്നു പറഞ്ഞ്...
അങ്ങാ‌ടിപ്പുറത്ത് ചന്ദ്രകിരണം തെരുവുവിളക്ക് പദ്ധതി തുടങ്ങി

Local

അങ്ങാ‌ടിപ്പുറത്ത് ചന്ദ്രകിരണം തെരുവുവിളക്ക് പദ്ധതി തുടങ്ങി

Perinthalmanna RadioDate: 10-08-2025 ----------------------------------------------This News Sponsored by------------------------------------------ ഭാരത് ബെഡ് എംപോറിയത്തിൽ ഓണം ഓഫറുകളുടെ മഹാവിസ്മയം▶️പെരിന്തൽമണ്ണയിൽ ബ്രാൻഡഡ് ബെഡുകൾക് 20% മുതൽ 30 ശതമാനം വരെ ഡിസ്കൗണ്ട് ▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ പ്രശസ്ത കമ്പനികളുടെ Spring Mattress, Medicated Mattress, Foam Mattress, Coir Mattress, Folding Mattress തുടങ്ങിയവ ഏത് അളവിലും വലിപ്പത്തിലും ലഭ്യമാണ്.▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.  കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുകഭാരത് ബെഡ് എംപോറിയംOpp. Market CityCalicut Ro...
പാലക്കാട്– കോഴിക്കോട് ഗ്രീൻഫീൽഡ് പാത; ത്രീ എ വിജ്ഞാപനം കാലഹരണപ്പെട്ടു

Local

പാലക്കാട്– കോഴിക്കോട് ഗ്രീൻഫീൽഡ് പാത; ത്രീ എ വിജ്ഞാപനം കാലഹരണപ്പെട്ടു

Perinthalmanna RadioDate: 10-08-2025മലപ്പുറം: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്ക്ക് അധിക ഭൂമി ഏറ്റെടുക്കാനുള്ള ‍ത്രീ എ വിജ്ഞാപനം കാലഹരണപ്പെട്ടു. വിജ്ഞാപനം ഇറങ്ങി ഒരു വർഷത്തിനകം ത്രീ ഡി വിജ്ഞാപനം ഇറക്കാൻ ദേശീയപാതാ അതോറിറ്റിക്കു സാധിക്കാത്തതാണു കാരണം.2024 ജൂലൈയിൽ ആയിരുന്നു അധിക ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം ഇറങ്ങിയിരുന്നത്. പാതയിൽ വാഹനങ്ങളുടെ പാർക്കിങ്, വിശ്രമകേന്ദ്രം തുടങ്ങിയവയ്ക്ക് ആയിരുന്നു അധിക ഭൂമി ഏറ്റെടുക്കാനിരുന്നത്. അതനുസരിച്ചു ജില്ലയിൽ 11.88 ഹെക്ടർ ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം. ഭൂമി ഏറ്റെടുക്കാൻ ത്രീ ഡി വിജ്ഞാപനത്തിന് ആവശ്യമായതു തയാറാക്കി സമർപ്പിച്ചെങ്കിലും കേന്ദ്ര ഉപരിതല മന്ത്രാലയം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല.റോഡിന്റെ രൂപരേഖ സംബന്ധിച്ച തീരുമാനം ആകാത്തതായിരുന്നു ത്രീ ഡി വിജ്ഞാപനം ഇറങ്ങുന്നതിനു തടസ്സമായത്. അധിക ഭൂമി ഏറ്റെടുക്കാൻ വീണ്ടും ത്രീ എ വിജ്ഞാപനം ഇറങ്ങേണ്ടി വരും.മലപ്പു...
ശാപമോക്ഷം കാത്ത് അങ്ങാടിപ്പുറം എഫ്സിഐ റോഡ്

Local

ശാപമോക്ഷം കാത്ത് അങ്ങാടിപ്പുറം എഫ്സിഐ റോഡ്

Perinthalmanna Radio Date: 10-08-2025അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാർ ഏറെയും കടന്നു പോകുന്ന എഫ്സിഐ റോഡ് എന്നറിയപ്പെടുന്ന ഗുഡ്സ് ഷെഡ് റോഡിന് ഇന്നും ശാപമോക്ഷമായില്ല. കാലങ്ങളോളമായി കുണ്ടും കുഴിയുമായി കിടക്കുന്ന ഈ റോഡ് ആധുനിക രീതിയില്‍ നവീകരിക്കും എന്ന് റെയില്‍വേ പറയുന്നുണ്ട്.അതിനു മുന്നോടിയായി റോഡിന്‍റെ ഒരു ഭാഗത്തുണ്ടായിരുന്ന വലിയ മരങ്ങള്‍ എല്ലാം മുറിച്ച്‌ മാറ്റുകയും ചെയ്തിരുന്നു. ഇത് ഒഴിച്ചാല്‍ മറ്റു പ്രവൃത്തികള്‍ ഒന്നും ഇതുവരെ നടത്തിയതായി കാണുന്നില്ല. വളരെ പ്രയാസപ്പെട്ടാണ് ഇതിലൂടെ ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാർ ദേശീയപാതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. റോഡിന്‍റെ ഇരുഭാഗങ്ങളിലും എഫ്സിഐയിലേക്ക് വരുന്ന ലോറികള്‍ വരിവരിയായി നിർത്തിയിടുന്നുണ്ട്. ഇതിനിടയിലൂടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.രാത്രികാല ട്രെയിനിലെ യാത്രക്കാർ ഇരുട്ടില്‍ തപ്പിയാണ് റോഡില്‍ എ...