Local

ശുചീകരണ തൊഴിലാളികൾക്ക് സ്നേഹ സമ്മാനവുമായി എൻ.എസ്.എസ്  വിദ്യാർത്ഥികൾ

Local

ശുചീകരണ തൊഴിലാളികൾക്ക് സ്നേഹ സമ്മാനവുമായി എൻ.എസ്.എസ്  വിദ്യാർത്ഥികൾ

Perinthalmanna RadioDate: 09-08-2025വെട്ടത്തൂർ :വെട്ടത്തൂർ പഞ്ചായത്തിലെ പാതയോരങ്ങൾ ശുചീകരിക്കുകയും മനോഹരമാക്കുകയും ചെയ്യുന്ന ടൗൺ ശുചീകരണ തൊഴിലാളികൾക്ക് സ്നേഹ സമ്മാനവുമായി വെട്ടത്തൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾ സ്കൂളിലേക്ക് നടന്നു വരുന്ന പാതയോരങ്ങളിലെ കാട് വെട്ടി, മാലിന്യങ്ങൾ നീക്കി അപകടങ്ങൾ ഒഴിവാക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന വേലായുധൻ, ബാബു, അറുമുഖൻ, സുന്ദരൻ എന്നീ ടൗൺ ശുചീകരണ തൊഴിലാളികളെയാണ് വിദ്യാർത്ഥികൾ ആദരിച്ചത്.അനുമോദന സംഗമം വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നാലകത്ത് ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.ജുമൈലത്ത്  ടീച്ചർ, പ്രോഗ്രാം ഓഫീസർ ഒ. മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ലീഡർ മാരായ മുഹമ്മദ് അസ്‌ലം.കെ പി, ലിഖിത സുരേഷ്, അജ്ന.കെ എന്നിവർ സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു.എൻ...
പുലാമന്തോളിൽ 200 കുടുംബങ്ങൾക്ക് ബയോബിൻ വിതരണം ചെയ്‌തു

Local

പുലാമന്തോളിൽ 200 കുടുംബങ്ങൾക്ക് ബയോബിൻ വിതരണം ചെയ്‌തു

Perinthalmanna RadioDate: 09-08-2025പുലാമന്തോൾ: ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുക, അടുക്കള മാലിന്യം സംസ്കരിച്ച് ജൈവ വളമാക്കുക എന്നീ ലക്ഷ്യങ്ങൾക്ക് സഹായകരമാകുന്ന വിധം പഞ്ചായത്ത് 200 കുടുംബങ്ങൾക്ക് ബയോബിൻ വിതരണം ചെയ്‌തു.വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ ടി.സാവിത്രി ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ കെ.മുഹമ്മദ് മുസ്തഫ, എം.ടി.നസീറ, ഭരണസമിതി അംഗങ്ങളായ ഷിനോസ് ജോസഫ്, എൻ.പി.റാബിയ തുടങ്ങിയവരും പ്രസംഗിച്ചു. പഞ്ചായത്ത് ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഹരിതകർമസേനയുടെ സഹായത്തോടെ ശേഖരിച്ച് റീസൈക്ലിങ് പ്രക്രിയയ്‌ക്കായി അയയ്ക്കുന്നുണ്ട്.  ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഭക്ഷണം കിട്ടാൻ വൈകിയതിൽ തർക്കം; യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Local

ഭക്ഷണം കിട്ടാൻ വൈകിയതിൽ തർക്കം; യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Perinthalmanna RadioDate: 09-08-2025പെരിന്തൽമണ്ണ: കൊളത്തൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേർ മദ്യലഹരിയിൽ ഭക്ഷണം കിട്ടാൻ വൈകിയെന്നു പറഞ്ഞ് ബഹളംവെക്കുകയും തുടർന്ന് എതിർത്ത് സംസാരിച്ച യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ പിടികൂടി. സംഭവത്തിന് ശേഷം വയനാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികളെ മീനങ്ങാടിയിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് പിടികൂടിയത്. കൊളത്തൂർ പടിഞ്ഞാറേകുളമ്പ് ചെങ്കുണ്ടൻ അബ്ദുൾ ഹക്കീം (32), പാങ്ങ് ചേണ്ടി സ്വദേശി പാറയിൽ നിസാമുദ്ദീൻ (36) എന്നിവരെയാണ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌. ഒപ്പം പ്രതികൾക്ക് രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സൗകര്യം ചെയ്തുകൊടുത്ത രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.അറസ്റ്റിലായ അബ്ദുൾ ഹക്കീം എന്ന അമ്മാവൻ ഹക്കീം, സുഹൃത്തായ നിസാമുദ്ദീൻ എന്നിവ...
ആലിപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂൾ മുറ്റത്തെ മൺകൂന നീക്കാൻ അനുമതിയായി

Local

ആലിപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂൾ മുറ്റത്തെ മൺകൂന നീക്കാൻ അനുമതിയായി

Perinthalmanna RadioDate: 09-08-2025 ആലിപ്പറമ്പ്: ആലിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം കെട്ടിടത്തിന്റെ മൈതാനത്ത് കൂട്ടിയിട്ട മൺകൂന നീക്കം ചെയ്യുന്നതിന് അനുമതിയായതായി ജില്ലാ പഞ്ചായത്തംഗം കെ.ടി. അഷ്‌റഫ് അറിയിച്ചു. സർക്കാർ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നതുസംബന്ധിച്ചുള്ള നടപടിക്രമങ്ങളും നിയമതടസ്സങ്ങളുമാണ് മണ്ണ് നീക്കം ചെയ്യാൻ തടസ്സമായത്.മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി, മണ്ണിന്റെ വിലനിർണയം തുടങ്ങിയ നടപടികൾ പൂർത്തിയാക്കി മണ്ണ് ലേലം ചെയ്ത് വിൽക്കാനുള്ള നടപടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായത്. ഉടൻ മണ്ണ് ലേലം ചെയ്ത് നീക്കം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്തംഗം അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപയാണ് ലാബ് നിർമിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. രണ്ട് മുറികളുള്ള ലാബ് കെട്ടിടം പണിയുന്നതിന് ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തോട് ചേർന്ന് കുന്നിൽചെരുവിൽ 14 സെന...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒപി കെട്ടിടം 12ന് തുറക്കും

Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒപി കെട്ടിടം 12ന് തുറക്കും

Perinthalmanna RadioDate: 09-08-2025പെരിന്തൽമണ്ണ ∙ ജില്ലാ ആശുപത്രിയിൽ പുതിയ ഒപി കെട്ടിടം 12ന് തുറക്കും. ആരോഗ്യ വകുപ്പ് എൻഎച്ച്എം മുഖേന 1.26 കോടി രൂപ വകയിരുത്തി നിർമിച്ച കെട്ടിടം രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിക്കും. സംസ്ഥാന സർക്കാരിന്റെ നവകേരള കർമപദ്ധതി 2ൽ ഉൾപ്പെടുത്തി ആതുരാലയങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്ലോക്ക്.സ്ഥലപരിമിതി മൂലം ഏറെ ബുദ്ധിമുട്ടിലായ ജില്ലാ ആശുപത്രിക്ക് ഏറെ അനുഗ്രഹമാകും ഈ പുതിയ ഒപി കെട്ടിടം. രണ്ടു നിലകളിലായാണ് കെട്ടിടം നിർമിച്ചത്. താഴത്തെ നിലയിൽ ജനറൽ മെഡിസിൻ, ചെസ്റ്റ്, ഡെർമറ്റോളജി, ഓർത്തോ ഒപികളും പ്ലാസ്റ്റർ മുറിയും സജ്ജീകരിച്ചിട്ടുണ്ട്. ജനറൽ സർജറി, ഡ്രസിങ് റൂം, ഇഎൻടി, പസീജ്യർ റൂം, ഓങ്കോളജി തുടങ്ങിയവ മുകളിലെ നിലയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.ആധുനിക സൗകര്യങ്ങളോടു കൂടിയ പ...
പെരിന്തൽമണ്ണ നഗരസഭയിൽ ഹോം മസ്റ്ററിങ് ആഗസ്റ്റ് 10 ന് ആരംഭിക്കും

Local

പെരിന്തൽമണ്ണ നഗരസഭയിൽ ഹോം മസ്റ്ററിങ് ആഗസ്റ്റ് 10 ന് ആരംഭിക്കും

Perinthalmanna RadioDate: 08-08-2025പെരിന്തൽമണ്ണ: നഗരസഭയിലെ കിടപ്പിലായവർക്ക് പെൻഷൻ മസ്റ്ററിങ് വീട്ടിൽ എത്തി ചെയ്ത് നൽകുവാൻ  സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ വിവിധ അക്ഷയ കേന്ദ്രങ്ങളുടെ പ്രതിനിധികളുമായി നഗരസഭ ചെയർമാൻ പി.ഷാജി ചർച്ച നടത്തി. ടൗൺ , ഹൗസിങ് കോളനി, ബൈപാസ്, തണ്ണീർപന്തൽ എന്നി അക്ഷയ കേന്ദ്രങ്ങളാണ്  നഗരസഭയിൽ മസ്റ്ററിംഗ് ചെയ്യുന്നത്. പൂർണമായും കിടപ്പിലായവർക്കും അക്ഷയ സെന്ററുകളിൽ എത്തി മസ്റ്ററിങ് ചെയ്യാൻ കഴിയാത്തവർക്കുമാണ് സൗകര്യം ലഭിക്കുക. ആഗസ്റ്റ് 10 മുതലാണ് ഹോം മസ്റ്ററിങ് ആരംഭിക്കുന്നത്. മസ്റ്ററിംഗ് നടത്താൻ ആവശ്യമായ രേഖകൾ കരുതി വെക്കണമെന്ന് നഗരസഭ ചെയർമാൻ  അഭ്യർത്ഥിച്ചു.  ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പ...
കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആറാണ്ട്

Local

കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആറാണ്ട്

Perinthalmanna RadioDate: 08-08-2025കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ആറാണ്ട്, ദുരന്തം സമ്മാനിച്ച നീറുന്ന ഓര്‍മകള്‍ പേറി മലയോര ഗ്രാമം.2019 ഓഗസ്റ്റ് എട്ടിനാണ് കേരളക്കരയെ നടുക്കിയ കവളപ്പാറ മുത്തപ്പന്‍കുന്ന് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. അതിശക്തമായ പേമാരിയെത്തുടര്‍ന്ന് മുത്തപ്പന്‍കുന്നിന്‍റെ ഒരുഭാഗം അടര്‍ന്നിറങ്ങി ഒരു ഗ്രാമത്തെയൊന്നാകെ മണ്ണാഴങ്ങളിലേക്ക് തള്ളിയിട്ടു. കവളപ്പാറ ഊരുനിവാസികളടക്കം 59 പേരാണ് അന്ന് മരിച്ചത്.ഇരുപത് ദിവസത്തിലേറെ നീണ്ട രക്ഷാദൗത്യങ്ങള്‍ക്കൊടുവില്‍ മണ്ണില്‍ പുതഞ്ഞ നാല്‍പ്പത്തിയെട്ട് മൃതദേഹങ്ങള്‍ വീണ്ടെടുക്കാനായി. പതിനൊന്ന് പേര്‍ ഇന്നും മുത്തപ്പന്‍കുന്നിന്‍റെ താഴ്‌വാരത്ത് അന്ത്യനിദ്ര കൊള്ളുന്നു. പെറ്റുവളര്‍ന്ന മണ്ണില്‍ ഒരു മനുഷ്യായുസില്‍ ഉണ്ടാക്കിയതെല്ലാം അവരോടൊപ്പം മണ്ണടിഞ്ഞു. ഒന്നാര്‍ത്തുവിളിക്കാന്‍പോലും ദയകാണിക്കാതെ മുത്തപ്പന്‍കുന്ന് തന്‍റെ മക്കളെ നിത്യതയിലേ...
മങ്കട ചേരിയത്ത് വീണ്ടും പുലിയെ കണ്ടതായി തൊഴിലാളി

Local

മങ്കട ചേരിയത്ത് വീണ്ടും പുലിയെ കണ്ടതായി തൊഴിലാളി

Perinthalmanna RadioDate: 08-08-2025-------------------------------------------മങ്കട: ചേരിയത്ത് വീണ്ടും പുലിയെ കണ്ടതായി ഇറച്ചിവെട്ട് തൊഴിലാളി. ഇതോടെ ചേരിയം ഗ്രാമം വീണ്ടും പുലിഭീതിയിലായി. ഇന്നലെ പുലർച്ചെ ഇറച്ചിവെട്ട് ജോലിക്കു പോവുകയായിരുന്ന തൊഴിലാളി ചേരിയത്തെ പുതിയ പാലത്തിനു സമീപമുള്ള വയലിലാണ് പുലിയെ കണ്ടതായി പറയുന്നത്.തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ പുലിയുടേതിനു സമാനമായ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്.രണ്ടാഴ്ച മുൻപും ചേരിയം ആലിപ്പടിയിൽ പുലിയെ കണ്ടതായി മറ്റൊരു തൊഴിലാളി പറഞ്ഞിരുന്നു. ഇത് മറ്റേതെങ്കിലും വന്യജീവി ആകുമെന്ന വിശ്വാസത്തിൽ ആയിരുന്നു നാട്ടുകാർ. ഇതിനിടെ പ്രദേശവാസിയായ മറ്റത്തൂരൻ നിസാർ എന്ന ഇറച്ചിവെട്ടു തൊഴിലാളി കൂടി പുലിയെ കണ്ടതായി പറഞ്ഞതോടെ പ്രദേശവാസികൾ പുലിപ്പേയിലായി.തൊട്ടടുത്ത ചേരിയം മലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ആടുകളെ പലതവണ പുലി പിടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ തൊട്...
പെരിന്തൽമണ്ണ സബ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു

Local

പെരിന്തൽമണ്ണ സബ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു

Perinthalmanna RadioDate: 08-08-2025പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് കളക്ടറായി 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സാക്ഷി മോഹൻ ചുമതലയേറ്റു. ഉത്തർ പ്രദേശിലെ ലക്നൗ സ്വദേശിയാണ്.  പെരിന്തൽമണ്ണ സബ് കളക്ടറായിരുന്ന അപൂർവ ത്രിപാഠി എൽ എസ് ജി ഡി - ലൈഫ് മിഷന്റെ സി ഇ ഒ ആയി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലാണ് നിയമനം. അമൃത് മിഷൻ ഡയറക്ടറുടെ പൂർണ അധിക ചുമതല കൂടി ത്രിപാഠിക്ക് ലഭിച്ചിട്ടുണ്ട്.വ്യാഴാഴ്ച വൈകീട്ട്  കലക്ടറേറ്റിലെത്തിയ സാക്ഷി മോഹനെ ജില്ലാ കളക്ടർ വി ആർ വിനോദ് സ്വീകരിച്ചു. ജില്ല വിട്ടു പോകുന്ന അപൂർവ ത്രിപാഠിക്ക് ജില്ലാ കളക്ടർ മെമൻ്റോയും നൽകി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
മണ്ണാർമലയിൽ ഇന്നും പുലി; ഒന്നിലധികം പുലികളുടെ സാന്നിധ്യം ഉള്ളതായി സംശയം

Local

മണ്ണാർമലയിൽ ഇന്നും പുലി; ഒന്നിലധികം പുലികളുടെ സാന്നിധ്യം ഉള്ളതായി സംശയം

Perinthalmanna RadioDate: 08-08-2025പെരിന്തൽമണ്ണ: മണ്ണാർമല മാട് റോഡിൽ പുലിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ 4:06-ന് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ പതിഞ്ഞ ദൃശ്യം പതിഞ്ഞത്.ദൃശ്യത്തിൽ കുട്ടിയായ പെൺപുലിയെന്ന് സംശയം  തോന്നിക്കുന്നതായി നാട്ടുകാര്‍  പറയുന്നു. ഇതോടെ, മണ്ണാർമലയിൽ ഒന്നിലധികം പുലികൾ ഉണ്ടെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും നിരീക്ഷണം. ഇന്നലെയും  അതിന് മുൻപും ഇതേ പ്രാദേശത്ത് ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ പലതവണ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. അടുത്തിടെ, ബൈക്കിനു മുന്നിലൂടെ പുലി ഓടിയതിനാൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരുക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ഹൈദർ തോരപ്പ, പൗരസമിതി ചെയർമാൻ ബഷീർ കക്കൂത്ത്, കെ.ടി. ഉമ്മർ, നിഷാദ...