Local

മൂന്ന് ദിവസം മഴ തിമിർക്കും; ആഗസ്റ്റിൽ പെരുമഴക്കാലം

Local

മൂന്ന് ദിവസം മഴ തിമിർക്കും; ആഗസ്റ്റിൽ പെരുമഴക്കാലം

Perinthalmanna RadioDate: 03-08-2025 മലപ്പുറം: തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ ജില്ലയിൽ അടുത്ത നാല് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും യെല്ലോ അലേർട്ടും തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഓറഞ്ച് അലേർട്ടും പ്രവചിച്ചിട്ടുണ്ട്. ആഗസ്റ്റിൽ മഴ കനക്കുന്ന പ്രവണത ഇത്തവണയും ആവർത്തിച്ചേക്കും എന്നാണ് മഴ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. 2018ലെ ആദ്യ പ്രളയകാലം മുതൽ ഈ സാഹചര്യമാണ് ജില്ലയിൽ നിലനിൽക്കുന്നത്. ജൂണിൽ മഴ ലഭിച്ചപ്പോൾ ജൂലായിൽ മഴ കുറഞ്ഞു. ഇതോടെ മൺസൂൺ രണ്ട് മാസം പിന്നിട്ടിട്ടും ജില്ല മഴക്കുറവിലാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മലപ്പുറം. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് രണ്ട് വരെ 1,318.6 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 1041.8 മില്ലീമീറ്ററാണ്. മഴയിൽ 2...
അവഗണനയുടെ കേന്ദ്രമായി പട്ടിക്കാട് വിശ്രമകേന്ദ്രം

Local

അവഗണനയുടെ കേന്ദ്രമായി പട്ടിക്കാട് വിശ്രമകേന്ദ്രം

Perinthalmanna RadioDate: 02-08-2025പട്ടിക്കാട് ∙ വെട്ടത്തൂർ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം തുറന്നു പ്രവർത്തിക്കുന്നില്ലെന്ന് പരാതി. 2022 ജനുവരി 2ന് അബ്‌ദുസ്സമദ് സമദാനി എംപിയാണ് ടേക്ക് എ ബ്രേക്ക് എന്ന പേരിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത്. യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും അമ്മമാർക്ക് മുലയൂട്ടുന്നതിനും വിശ്രമിക്കുന്നതിനും ഉദ്ദേശിച്ചാണ് പഞ്ചായത്ത് കെട്ടിടം നിർമിച്ചത്.പുരുഷന്മാർക്കും വനിതകൾക്കും ശുചിമുറി സൗകര്യം, കുട്ടികളെ മുലയൂട്ടുന്നതിന് ഫീഡിങ് റൂം, വരാന്ത എന്നിവയോട് കൂടിയതാണ് കെട്ടിടം. മുറ്റം പൂട്ടുകട്ട പാകി മനോഹരമാക്കിയിട്ടുണ്ട്. മുറ്റത്തിന് ചുറ്റും സ്ഥാപിച്ച ചങ്ങലകൾ കൊണ്ടുള്ള ബാരിക്കേഡ് നിലത്ത് മറിഞ്ഞുവീണ അവസ്ഥയിലാണ്.താഴിട്ട് പൂട്ടിയതിനാൽ ആർക്കും പ്രയോജനപ്പെടുന്നില്ല. വിശ്രമകേന്ദ്രത്തിന് സമീപം 3 ശുചി...
ആനമങ്ങാട് വിളക്കത്ര വളവിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു

Local

ആനമങ്ങാട് വിളക്കത്ര വളവിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു

Perinthalmanna RadioDate: 02-08-2025 ആനമങ്ങാട് : രോഗിയുമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആനമങ്ങാട് വിളക്കത്ര വളവിൽ അപകടത്തിൽപ്പെട്ടു. ഇറക്കവും വളവുമുള്ള ഇവിടെ വാഹനത്തിന്റെ നിയന്ത്രണം തെറ്റി റോഡിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രി എട്ടിനാണ് അപകടം. വാഹനാപകടത്തിൽ പരിക്കേറ്റ് ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റുന്നതിനിടെയാണ് അപകടം. അപകടത്തെത്തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. നെല്ലായ ഇ.കെ. നായനാർ മൊമ്മോറിയൽ ട്രസ്റ്റിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. വിളക്കത്ര വളവ് സ്ഥിരം അപകടമേഖലയായി മാറുകയാണ്. അപകടങ്ങൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.-----------------...
നാഷണൽ ഹൈവേയിൽ ഫാസ്ടാഗിന്റെ വാർഷിക പാസ് ഓഗസ്റ്റ് 15 മുതൽ

Local

നാഷണൽ ഹൈവേയിൽ ഫാസ്ടാഗിന്റെ വാർഷിക പാസ് ഓഗസ്റ്റ് 15 മുതൽ

Perinthalmanna RadioDate: 02-08-2025ദേശീയ പാതകളിൽ ടോളിനായി ഫാസ്ടാഗിന്റെ വാർഷിക പാസ് ഓഗസ്റ്റ് ­15ന് നിലവിൽവരും. സ്ഥിരം യാത്രക്കാർക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കിൽ ഒരുവർഷ കാലാവധി അനുവദിക്കുന്നതാണ് പാസ്. ഒരു ടോൾഫീസ് പ്ലാസ കടന്നുപോകുന്നത് ഒരു ട്രിപ് ആയാണ് കണക്കാക്കുക. ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കിൽ രണ്ടു ട്രിപ്പായാകും പരിഗണിക്കുക. വാണിജ്യേതര ആവശ്യങ്ങൾക്കുപയോഗിക്കുന്ന സ്വകാര്യകാർ, ജീപ്പ്, വാൻ എന്നിവയ്ക്കു മാത്രമാകും നേട്ടം. ട്രക്കുകൾ, ടെമ്പോകൾ പോലുള്ളവയ്ക്ക് പാസ് ലഭിക്കില്ല.*ഫാസ്ടാഗ് പാസ് അതിവേഗ പാതകളിലും ഉപയോഗിക്കാം*ഫാസ്ടാഗിന്റെ വാർഷികപാസ് ദേശീയപാത അതോറിറ്റികൾക്കുകീഴിൽ വരുന്ന ദേശീയപാത, ദേശീയ അതിവേഗപാതകളിലെ ടോൾ ഫീസ് പ്ലാസകളിലെല്ലാം വാർഷികഫീസിനുള്ള ഫാസ്ടാഗ് പാസ് ഉപയോഗിക്കാം. എന്നാൽ, സംസ്ഥാനസർക്കാരുകളുടെയും ബ്ലോക്കുകളുടെയും കീഴിലുള്ള ടോൾ ഇടങ്ങളിൽ സാധാരണ ഫാസ്ടാഗ് വഴി ടോൾ നൽകേണ്ടിവരും. 200...
സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും

Local

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും

Perinthalmanna RadioDate: 02-08-2025സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.തിങ്കള്‍,ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള - കര്‍ണാടക തീരങ്ങളില്‍ തിങ്കള്‍, ചൊവ്വ തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടല്‍ പ്രതിഭ...
പുലാമന്തോൾ സ്റ്റാൻഡിൽ ബസുകൾ കയറണം; 10 ദിവസം ട്രയൽ റൺ മാതൃകയിൽ നടപ്പാക്കും
Local

പുലാമന്തോൾ സ്റ്റാൻഡിൽ ബസുകൾ കയറണം; 10 ദിവസം ട്രയൽ റൺ മാതൃകയിൽ നടപ്പാക്കും

Perinthalmanna RadioDate: 02-08-2025പെരിന്തൽമണ്ണ : ബസുകൾ പുലാമന്തോളിലെ സ്റ്റോപ്പുകളിൽ നിർത്തണമെന്നും മുഴുവൻ ബസുകളും സ്റ്റാൻഡിൽ കയറണമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‍പിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. 10 ദിവസം ട്രയൽ റൺ മാതൃകയിൽ നിർദേശം നടപ്പാക്കാനും ഒപ്പം പരിശോധന നടത്തി ഭാവികാര്യം തീരുമാനിക്കാം എന്നുമാണ് ചർച്ചയിൽ ധാരണയായത്. തീരുമാനത്തോട് സഹകരിക്കുമെന്ന് ബസ് ഉടമകളുടെ സംഘവും ബസ് തൊഴിലാളി യൂണിയൻ നേതാക്കളും പറഞ്ഞു.പുലാമന്തോളിൽ വ്യാഴാഴ്ച നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞതിനെത്തുടർന്ന് ബസുകൾ സർവീസ് നിർത്തിയിരുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വെള്ളിയാഴ്ച 11 മണിയോടെ ബസുകൾ സർവീസ് ആരംഭിച്ചു.പുലാമന്തോൾ ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് അധികൃതർ വ്യാഴാഴ്ച മുതൽ നടപ്പാക്കിയിരുന്നു. ഹൈക്കോടതി വിധി അധികൃതർ നടപ്പാക്കിയതോടെ തുടങ്ങിയതായിര...
നടൻ കലാഭവൻ നവാസ് അന്തരിച്ചു
Local

നടൻ കലാഭവൻ നവാസ് അന്തരിച്ചു

Perinthalmanna RadioDate: 01-08-2025കൊച്ചി: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്.കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റര്‍ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ബസ് കണ്ടക്ടര്‍, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ചന്ദാമാമ, വണ്‍മാന്‍ ഷോ, തില്ലാന തില...
ഗതാഗത കുരുക്കിലമർന്ന് മങ്കട
Local

ഗതാഗത കുരുക്കിലമർന്ന് മങ്കട

Perinthalmanna RadioDate: 01-08-2025മങ്കട : മേലെ അങ്ങാടിയിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ പൊതുജനം വലയുകയാണ്. വാഹനങ്ങൾ തിങ്ങിനിറഞ്ഞതിനാൽ വീതി കുറഞ്ഞ റോഡിൽ കാൽനടക്കാരും പ്രയാസത്തിലായി. ഓരോ വാഹനവും മുക്കാൽമണിക്കൂറോളം കുരുക്കിൽപ്പെട്ടു. കുറച്ച് ദിവസങ്ങളായി മങ്കടയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.വീതി കുറഞ്ഞ നാൽക്കവലയിൽ ഇടുങ്ങിയ കൂട്ടിൽ റോഡിലേക്കും മലപ്പുറം റോഡിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നതും വരുന്നതുമാണ് പ്രയാസമുണ്ടാക്കുന്നത്. ഇതിനാൽ വാഹനങ്ങൾ പോകാനാകാതെ പ്രധാന റോഡും കുരുക്കിൽപ്പെടുന്നു. ആംബുലൻസുകൾ ദീർഘനേരം വഴിയിൽ കുടുങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു. അങ്ങാടിപ്പുറത്തെ കുരുക്കിൽപ്പെട്ട് വൈകിയെത്തുന്ന സ്വകാര്യബസുകൾ മങ്കടയിലും കൂടി പെടുന്നതിനാൽ ഇത് മത്സരഓട്ടത്തിനും ഇടയാക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് വ്യാപാരികളുടെ കച്ചവടത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളൊന്നും ...
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇന്ന് മുതൽ ഉച്ചഭക്ഷണം  ഉഷാറാകും

Local

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇന്ന് മുതൽ ഉച്ചഭക്ഷണം  ഉഷാറാകും

Perinthalmanna RadioDate: 01-08-2025സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു ഇന്നു മുതല്‍. 20ഓളം ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉച്ച ഭക്ഷണ  മെനു പരിഷ്‌കരിച്ചത്. സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും ഓഫീസ്  മുറിയുടെയും പാചകപ്പുരയുടെയും ചുമരില്‍ പരിഷ്‌കരിച്ച  മെനു പ്രദര്‍ശിപ്പിക്കും.ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.ഒന്നുമുതല്‍ എട്ട് രെയുള്ള  സ്കൂളുകളാകും ഉച്ചഭക്ഷണത്തിന് അർഹരാകുക.പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവയും ചേര്‍ത്ത് തയ്യാറാക്കുന്ന...
മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി
Local

മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി

Perinthalmanna RadioDate: 01-08-2025പട്ടിക്കാട്: മണ്ണാർമല പ്രദേശത്ത് ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞു. വ്യാഴാഴ്‌ച രാത്രി 7.38-നാണ് മാട് റോഡിന് തൊട്ടടുത്ത് പാറയിലൂടെ പുലി നടന്നു പോകുന്ന ചിത്രം ക്യാമറയിൽ പതിഞ്ഞത്. ഈ പ്രദേശത്ത് കുറഞ്ഞ കാലത്തിനിടെ ആറാമത്തെ തവണയാണ് പുലി ക്യാമറയ്ക്കു മുൻപിലെത്തുന്നത്. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ കടന്നുപോകുന്ന മാനത്തുമംഗലം- കാര്യാവട്ടം ബൈപ്പാസ് റോഡിൽ മണ്ണാർമല മാട് റോഡ് ഭാഗത്താണ് സ്ഥിരമായി പുലിയിറങ്ങുന്നത്. ഇതിന് ഇരു ഭാഗത്തുമായി മണ്ണാർമല പള്ളിപ്പടിയിലും മാനത്തുമംഗലത്തുമായി നിരവധി വീടുകളുണ്ട്. ഇവിടെ പലയിടത്തായി മുൻപും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. വനം വകുപ്പിൻറെ നേതൃത്വത്തിൽ പലതവണ കെണി സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. --------------...