പുലാമന്തോൾ സ്റ്റാൻഡിൽ ബസുകൾ കയറണമെന്ന് കോടതി ഉത്തരവ്; ബസുകളുടെ മിന്നല്‍ പണിമുടക്ക്
Perinthalmanna RadioDate: 01-08-2025പെരിന്തൽമണ്ണ: പുലാമന്തോൾ ബസ് സ്റ്റാൻഡിൽ ബസുകൾ കയറണമെന്ന അധികൃതരുടെ നിർദേശം നടപ്പാക്കിയതോടെ സംഘർഷം. ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവനുസരിച്ചാണ് ഇന്നലെ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത് നിരീക്ഷണ നിർദേശം നൽകിയത്. രാവിലെ ബസുകൾ സ്‌റ്റാൻഡിൽ കയറിയെങ്കിലും പകരം ഒരു കിലോമീറ്റർ അകലെയുള്ള പുലാമന്തോൾ അകലെയുള്ള സ്‌റ്റോപ്പ് ഒഴിവാക്കി. ഇതോടെ ഉച്ചയോടെ നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളുമെല്ലാം സംഘടിച്ച് ബസുകൾ തടഞ്ഞു. പുലാമന്തോളിലും ബസുകൾ നിർത്തണമെന്നതായിരുന്നു ആവശ്യം. ഇതോടെ പെരിന്തൽമണ്ണ–പട്ടാമ്പി റൂട്ടിൽ ബസുകൾ സർവീസ് നിർത്തിവച്ചു. റോഡരികിൽതന്നെ ബസുകൾ നിർത്തിയതോടെ പുലാമന്തോൾ ടൗൺ കുരുക്കിലായി.2007 മേയ് മാസത്തിൽ ഉദ്ഘാടനം ചെയ്‌ത ബസ് സ്റ്റാൻഡിൽ ആദ്യ കാലത്ത് ബസുകൾ കയറിയിരുന്നു. എന്നാൽ പിന്നീട് സ്‌റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തെ വീതിക്കുറവും സൗകര്യ...










