അങ്ങാടിപ്പുറം കിഴക്കെമുക്കിൽ ലൈഫ് ഭവന പദ്ധതിയിലെ വീടുകൾ തകർച്ചാ ഭീഷണിയിൽ
Perinthalmanna RadioDate: 27-07-2025പെരിന്തൽമണ്ണ : അങ്ങാടിപ്പുറം 17–ാം വാർഡ് കിഴക്കെമുക്ക് കരുവട്ടിയിൽ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടുകളിൽ മരണഭയത്തോടേ കുറേ കുടുംബങ്ങൾ. മഴ പെയ്‌താൽ മനസ്സിൽ തീയുമായി സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുകയാണ് ഇവർ. മലഞ്ചെരുവിലാണ് വീടുകളുള്ളത്.കുന്നപ്പള്ളി വഴി പെരിന്തൽമണ്ണയിലേക്കുള്ള എളുപ്പ വഴിയാണ് വീടുകൾക്ക് മുകൾ ഭാഗത്തുള്ള ഈ റോഡ്. മഴ പെയ്യുമ്പോൾ മലവെള്ളപ്പാച്ചിലിൽ വീടൊന്നാകെ തകർന്നടിയുമോ എന്ന പേടിയുണ്ട്. ഒരു വീടിന്റെ മുൻവശവും പിൻവശവും ഇടിയാൻ പാകത്തിൽ നിൽക്കുകയാണ്. വഴി നടക്കാനും ഏറെ പ്രയാസപ്പെടുന്നു. വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ സംഭവവും ഉണ്ടായി. പല തവണ മുകളിൽ നിന്ന് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.മലവെള്ളപ്പാച്ചിലിൽ മുറ്റം വരെ ഒലിച്ചു പോയ സംഭവങ്ങളുമുണ്ടായി. നിർമിച്ചു നൽകിയ വീടുകളിൽ പലതും ചോർന്നൊലിക്കുന്നു. എല്ലാ വർഷവും മഴക്കാലത്ത് ഈ കുടുംബങ്ങളെ താൽക്കാലിക...










