Local

സംസ്ഥാനത്ത്‌ മഴ കനക്കുന്നു; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Local

സംസ്ഥാനത്ത്‌ മഴ കനക്കുന്നു; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 25-07-2025സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ ...
പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് മഴ പെയ്താൽ ദുരിതം

Local

പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് മഴ പെയ്താൽ ദുരിതം

Perinthalmanna RadioDate: 24-07-2025-------------------------------------------പട്ടിക്കാട് ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ ട്രെയിൻ കയറാൻ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് മഴ പെയ്താൽ ദുരിതം. പ്ലാറ്റ്ഫോമിൽ മേൽക്കൂര ഇല്ലാത്തതാണ് കാരണം. പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടിയതിനാൽ ട്രെയിനുകൾ സ്‌റ്റേഷൻ വെയ്‌റ്റിങ് ഹാൾ കഴിഞ്ഞ് 50 മീറ്റർ മുന്നോട്ട് പോയാണ് നിൽക്കുക. ഈ സമയത്ത് ട്രെയിനിൽ നിന്ന് ഇറങ്ങുന്നവർക്ക് സുരക്ഷിതമായി നിൽക്കാൻ വെയ്റ്റിങ് ഷെൽറ്ററോ മേൽക്കൂരയോ ഇല്ല.പ്ലാറ്റ്ഫോമിൽ ആകെയുള്ളത് 5 മീറ്റർ നീളമുള്ള 3 ഷെൽറ്റർ മാത്രമാണ്. ട്രെയിനിന്റെ മുൻഭാഗത്തുള്ളവർക്ക് 300 മീറ്റർ ട്രെയിൻ ഇറങ്ങി വരണം. പുറത്ത് പോകാൻ വെയ്റ്റിങ് ഹാളിലെ സൗകര്യക്കുറവും പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതും ആണ് കാരണം. നിത്യവും സ്‌റ്റേഷനിലെത്തുന്ന ട്രെയിൻ യാത്രക്കാർ കുറച്ചൊന്നുമല്ല കഷ്‌ടപ്പെടുന്നത്.പ്ലാറ്റ്ഫോമിന് മേൽക്...
6 മാസം സാധനം വാങ്ങിയില്ലെങ്കിൽ റേഷൻ കാർഡ് മരവിപ്പിക്കും
Local

6 മാസം സാധനം വാങ്ങിയില്ലെങ്കിൽ റേഷൻ കാർഡ് മരവിപ്പിക്കും

Perinthalmanna RadioDate: 24-07-2025ന്യൂഡൽഹി: ആറു മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കും. കേന്ദ്ര ഉപഭോക്തൃ–ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടു വന്ന ചട്ടഭേദഗതി ചൊവ്വാഴ്ച പ്രാബല്യത്തിലായി.  സംസ്ഥാന സർക്കാരാണ് കാർഡ് മരവിപ്പിക്കേണ്ടത്. തുടർന്ന് 3 മാസത്തിനകം നേരിട്ടു പരിശോധന നടത്തി, ഉടമകളുടെ ഇലക്ട്രോണിക്–കെവൈസി (തിരിച്ചറിയൽ) നടപടിക്രമം പൂർത്തിയാക്കണം. അർഹത ബോധ്യപ്പെട്ടാൽ റേഷൻ നൽകും.പുതിയ നീക്കം കേരളത്തിൽ ഒട്ടേറെപ്പേരെ ബാധിക്കും. കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേർ റേഷൻ വാങ്ങുന്നില്ല. കഴിഞ്ഞ മാസം 95.05 ലക്ഷം കാർഡ് ഉടമകളിൽ 78.33 ലക്ഷം പേർ (82.34%) മാത്രമാണു റേഷൻ വാങ്ങിയത്. 3 മാസം റേഷൻ വാങ്ങാത്ത പിങ്ക്, മഞ്ഞ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടെങ്കിലും കാർഡ് മരവിപ്പിക്കുന്ന രീതി ഒരു വിഭാ...
കരട് വോട്ടർപട്ടികയിൽ ജില്ലയിൽ 32,71,302 വോട്ടർമാർ

Local

കരട് വോട്ടർപട്ടികയിൽ ജില്ലയിൽ 32,71,302 വോട്ടർമാർ

Perinthalmanna RadioDate: 24-07-2025മലപ്പുറം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിൽ ജില്ലയിൽ 32,71,302 പേർ. 15,85,822 പുരുഷ വോട്ടർമാരും 16,85,436 വനിതാ വോട്ടർമാരും 44 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് കരട് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.sec.kerala.gov.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. വെബ് സൈറ്റിലെ ഓൺലൈൻ സർവീസ്– വോട്ടർ സർവീസ് എന്ന ലിങ്കിലൂടെ വോട്ടേഴ്സ് ലിസ്റ്റ് എന്ന പേജിൽ ജില്ലാ, പഞ്ചായത്ത്, വാർഡ്, ബൂത്ത് വിവരങ്ങൾ നൽകിയാൽ വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും മറ്റു തിരുത്തുലകൾക്കും വോട്ടർ സർവീസ് ലിങ്ക് വഴി സാധിക്കും. ഇതിനു പുറമേ കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, ...
ബന്ധുവീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ചയാൾ പിടിയിൽ

Local

ബന്ധുവീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ചയാൾ പിടിയിൽ

Perinthalmanna RadioDate: 24-07-2025പെരിന്തൽമണ്ണ:  അയൽപക്കത്തെ ബന്ധുവീട്ടിൽ നിന്ന് സ്വർണ താലിമാല മോഷ്‌ടിച്ച കേസിൽ ഇലക്‌ട്രീഷനായ അങ്ങാടിപ്പുറം ചെരയ്‌ക്കാപറമ്പ് ചാലിയത്തൊടി ശ്രീജിത്തിനെ(32) പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്തു.അയൽപക്കത്തുള്ള വിജയകുമാരിയുടെ വീട്ടിൽ നിന്നാണ് മൂന്നര പവൻ തൂക്കം വരുന്ന ലോക്കറ്റോടു കൂടിയ സ്വർണ താലിമാല മോഷ്‌ടിച്ചത്. 2023 സെപ്‌റ്റംബർ 21 ന് രാത്രിയിൽ ആയിരുന്നു മോഷണം.അടുക്കള വാതിലിലൂടെ അകത്തു കയറിയ പ്രതി മേശപ്പുറത്ത് വച്ചിരുന്ന സ്വർണമാല മോഷ്‌ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിലെ മറ്റൊരു സ്വർണാഭരണ മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതിയെ ചോദ്യം ചെയ്‌തതോടെയാണ് ചെരയ്‌ക്കാപറമ്പിലെ മോഷണ കേസിനും തുമ്പായത്. തിരുവനന്തപുരത്തെ മോഷണ കേസിൽ ജില്ലാ ജയിലിൽ റിമാൻഡിലായിരുന്ന സമയത്ത് പെരിന്തൽമണ്ണ പൊലീസ് ഫോർമൽ അറസ്‌റ്റിന്...
രാമഞ്ചാടി ശുദ്ധജല പദ്ധതി ഓഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങും

Local

രാമഞ്ചാടി ശുദ്ധജല പദ്ധതി ഓഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങും

Perinthalmanna RadioDate: 24-07-2025പെരിന്തല്‍മണ്ണ: സർക്കാരിന്‍റെ കിഫ്ബി പദ്ധതിയില്‍ പൂർത്തിയാക്കിയ രാമഞ്ചാടി ശുദ്ധജല വിതരണ പദ്ധതി ഓഗസ്റ്റില്‍ കമ്മീഷൻ ചെയ്യാൻ ആലോചന. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയുടെ തിയതി കാത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ വേനലില്‍ കമ്മീഷൻ ചെയ്യാൻ ആലോചിച്ച പദ്ധതിക്ക് വൈദ്യുതി ലഭ്യമായില്ല. ഇപ്പോള്‍ എച്ച്‌ടി ലൈൻ വലിച്ച്‌ പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ച്‌ വൈദ്യുതി കണക്ഷൻ പ്രവൃത്തികളെല്ലാം കഴിഞ്ഞു. 93 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്.ജൂണ്‍ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. മഞ്ഞളാംകുഴി അലി എംഎല്‍എ പെരിന്തല്‍മണ്ണ മണ്ഡലം പ്രതിനിധി ആയിരിക്കെയാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ നടക്കുന്നത്. നഗരസഭ മുൻ ചെയർമാൻ എം. മുഹമ്മദ് സലീമിന്‍റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ രാമഞ്ചാടി പദ്ധതിക്ക് ഏറെ ഗുണകരമായി.കുന്തിപ്പുഴയില്‍ രാമഞ്ചാടി കയത്തിന് സമീപം ക...
എം പരിവാഹന്റെ മറവില്‍ തട്ടിപ്പ്; കേരളത്തില്‍ നിന്ന്‌ തട്ടിയത് 45 ലക്ഷം രൂപ

Local

എം പരിവാഹന്റെ മറവില്‍ തട്ടിപ്പ്; കേരളത്തില്‍ നിന്ന്‌ തട്ടിയത് 45 ലക്ഷം രൂപ

Perinthalmanna RadioDate: 23-07-2025എംപരിവാഹൻ ആപ്ലിക്കേഷന്റെ പേരില്‍ വാരാണസി കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തില്‍ നിന്ന് മാത്രം തട്ടിയെടുത്തത് 45 ലക്ഷം രൂപ.ഇതുവരെയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍നിന്ന് 575 പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. കൊച്ചി സിറ്റിയില്‍ മാത്രം 96 പരാതികളുണ്ട്. പണം നഷ്ടപ്പെട്ടവർ ഇതിലും കൂടാമെന്നാണ് പോലീസ് കരുതുന്നത്.എംപരിവാഹൻ ആപ്ലിക്കേഷൻ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്ത 'ടു ഫാക്ടർ ഓതന്റിക്കേഷൻ' പ്രവർത്തനസജ്ജമാക്കാത്തവരുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് തട്ടിപ്പുകാർ സന്ദേശമയച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വാഹന ഉടമകളുടെ ഫോണ്‍ നമ്ബരുകള്‍ പ്രതികളുടെ കൈവശമുണ്ടായിരുന്നു.വാട്സാപ്പില്‍ എംപരിവാഹൻ ആപ്ലിക്കേഷനില്‍ നിന്നാണെന്ന വ്യാജേന ഗതാഗത നിയമലംഘനം നടത്തിയതിന്റെ പിഴ അടയ്ക്കണമെന്നു പറഞ്ഞ് സന്ദേശം നല്‍കിയായിരുന്നു തട്ടിപ്പ്. പലരും എന്താണെന്നറിയാൻ ഇവർ നല്‍ക...
മങ്കടയിലും പരിസരത്തും വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ

Local

മങ്കടയിലും പരിസരത്തും വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ

Perinthalmanna RadioDate: 23-07-2025മങ്കട: മങ്കടയിലും പരിസരത്തും വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം ഉച്ചക്ക് ചേരിയം പല്ലാട്ട് - ഇരിങ്ങാട്ടു പറമ്പ് ഭാഗത്ത് ജനവാസ മേഖലയിൽ വാഹനവുമായി പോവുകയായിരുന്ന ഇറച്ചിവെട്ട് തൊഴിലാളിയാണ് പുലിയെ കണ്ടതായി പറഞ്ഞത്, തിങ്കളാഴ്ച രാത്രി ചോഴിപ്പടി- കുട്ടപ്പാല റോഡിലും പുലി റോഡിന് കുറുകെ ചാടുന്നത് കണ്ടതായി നാട്ടുകാരൻ പറയുന്നു. കഴിഞ്ഞ ആഴ്‌ചകളിലായി പെരുമ്പറമ്പ്, കരിമല എന്നീ സ്ഥലങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു.പ്രദേശത്തെ വനമേഖല കൂടിയായ ചേരിയം മലയിലും മലയുമായി ബന്ധപ്പെട്ട കൂട്ടിൽ, ചേരിയം, പെരുമ്പറമ്പ് മേഖലകളിലെ കുന്നുകളിലും കാടുപിടിച്ച പ്രദേശങ്ങളിൽ പുലി സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. പുലിയുടെ കാലടികളും കണ്ടെത്തിയിരുന്നു.ചേരിയം മലയുടെ പടിഞ്ഞാറ് ഭാഗമായ കുരങ്ങൻ ചോല, കിഴക്കു ഭാഗമായ പൂക്കോടൻ മലയുടെ ഭാഗങ്ങൾ എന്നീ പ്രദേശ...
കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴക്ക് സാധ്യത

Local

കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 23-07-2025കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2025 ജൂലൈ 23 മുതൽ 27വരെയാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ , കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജൂലൈ 23 മുതൽ ജൂലൈ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂലൈ 24 മുതൽ 27വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട 'വിഫ' ചുഴലിക്കാറ്റ് ചക്രവാത ചുഴിയായി ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാന...
തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

Local

തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 23-07-2025മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്നും അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടികയില്‍ 1034 തദ്ദേശ സ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷൻമാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്. 2024ല്‍ സംക്ഷിപ്ത പുതുക്കല്‍ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയിട്ടുള്ളത്.2020ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കല്‍ നടത്തിയിരുന്നു. 2023 ഒക്ടോബറിലെ കരടില്‍ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയില്‍ പുതുതായി 57,640 പേരെ ചേർക്ക...