Local

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Local

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 16-07-2025സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. രാജസ്ഥാൻ,ജാർഖണ്ഡ് മുകളിലുള്ള ഇരട്ട ന്യൂനമർദത്തിന്‍റെ ഫലമായിട്ടാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ജൂലൈ 17ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 19ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5...
അങ്ങാടിപ്പുറത്ത് കടകളിലെ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

Local

അങ്ങാടിപ്പുറത്ത് കടകളിലെ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

Perinthalmanna RadioDate: 16-07-2025പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ടൗൺ കേന്ദ്രീകരിച്ച് രാത്രി കടകളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.തൃശൂർ പൂങ്കുന്നം സ്വദേശി പള്ളിയാണി വീട്ടിൽ വിനോദിനെ(ബെന്നി–64) ആണ് പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരൻ, എസ്ഐ ഷിജോ.സി.തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂണിലാണ് അങ്ങാടിപ്പുറത്ത് പച്ചക്കറിക്കടയിലും മെഡിക്കൽ ഷോപ്പിലും കടകളുടെ പൂട്ട് തകർത്ത് പണം കവർന്നതായി പെരിന്തൽമണ്ണ പൊലീസിൽ പരാതി ലഭിച്ചത്.തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സിഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അങ്ങാടിപ്പുറം ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വിനോദ് എന്ന ബെന്നിയെ തിരിച്ചറിഞ്ഞ് തൃശൂർ ,എറണാകുളം ഭാഗങ്ങളിൽ അന്വേഷണം ഊർജിതമാക്കി. പാലക്കാട് ,തൃശൂർ, മലപ്...
ഓട്ടിസം ബാധിച്ച കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച രണ്ടാനമ്മ അറസ്റ്റിൽ

Local

ഓട്ടിസം ബാധിച്ച കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച രണ്ടാനമ്മ അറസ്റ്റിൽ

Perinthalmanna RadioDate: 15-07-2025പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ ദേഹോപദ്രവമേൽപ്പിച്ചെന്ന പരാതിയിൽ രണ്ടാനമ്മയും സ്കൂൾ അധ്യാപികയുമായ നിലമ്പൂർ വടപുറം സ്വദേശിനി എരവിമംഗലം കുന്നത്തുംപീടിക ഉമൈറയെ(34) പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മഞ്ചേരി ചൈൽഡ്‌ ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയിൽ നിന്ന് പൊലീസ് മൊഴിയെ‌ടുത്തിരുന്നു. കുട്ടിയെ ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടതായും പപ്പടക്കോൽ ചൂടാക്കി ശരീരം പൊള്ളിച്ചതായും പരാതിയിലുണ്ട്. നിലവിൽ കുട്ടി വല്യുപ്പയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന യുവതി ആയുധങ്ങൾ ഉപയോഗിച്ചും കൈ കൊണ്ടും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതായാണ് എഫ്‌ഐആറിൽ പറയുന്നത്. പെരിന്തൽമണ്ണ എരവിമംഗലം എഎംയുപി സ്‌കൂളിലെ അധ്യാപികയായിരുന്ന ഇവരെ സംഭവത്തെ തുടർന്ന് സ്‌കൂൾ മാനേജർ താൽക്കാലികമായി സസ്‌പെൻഡ് ചെയ്‌തിരുന്നു. -------------...
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി
Local

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി

Perinthalmanna RadioDate: 15-07-2025യമനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണായക നീക്കങ്ങള്‍ തുടരുകയായിരുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് വധശിക്ഷ നീട്ടാൻ നിർണായകമായത്. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇന്ത്യൻ ശ്രമങ്ങൾ ഫലം കണ്ടെന്ന് കേന്ദ്രം അറിയിച്ചു.നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞിരുന്നു. യമനിലെ പണ്ഡിതരുമായും ജഡ്ജിമാരുമായും സംസാരിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ ശിക്ഷ നീട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതന്‍ ഹബീബ് ഉമർ ഹഫീളിന്റ...
വെള്ളിയാഴ്ച വരെ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

Local

വെള്ളിയാഴ്ച വരെ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

Perinthalmanna RadioDate: 15-07-2025സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പലയിടത്തും വ്യാപക മഴക്ക് സാധ്യതയുണ്ട്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്...
പട്ടിക്കാട് റെയിൽവേ മേൽപാലത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി

Local

പട്ടിക്കാട് റെയിൽവേ മേൽപാലത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി

Perinthalmanna RadioDate: 15-07-2025 പെരിന്തൽമണ്ണ: ജില്ലയിലെ പട്ടിക്കാട്, ചിറമംഗലം റെയിൽവേ മേൽപാലങ്ങളുടെ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി. നിലമ്പൂർ-ഷൊർണൂർ റൂട്ടിലുള്ള പട്ടിക്കാട് മേൽപാലത്തിന് ആകെ 1.0500 ഹെക്ടർ ഭൂമിയാണ് ആവശ്യം. ഇതിൽ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 0.1803 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ബാക്കി 0.8697 ഹെക്ടർ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. ഇതും വൈകാതെ ഏറ്റെടുക്കും. 3,84,28,567 രൂപ ഉടമകൾക്ക് നൽകി.താനൂർ- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വരുന്ന ചിറമംഗലം മേൽപാലത്തിന് മൊത്തം ആവശ്യം 0,6614 ഹെക്ടർ ഭൂമിയാണ്. ഇതിൽ വ്യക്തികളുടെ ഉമടസ്ഥതയിലുള്ള 0.4462 ഹെക്ടർ ഭൂമി ഏറ്റെടുത്തു.സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ഉടൻ ഏറ്റെടുക്കും. 4,19,61,674 രൂപയാണ് മൊത്തം വിതരണം ചെയ്തത്.കെ റെയിൽ നിർമിക്കുന്ന നിലമ്പൂർ യാഡ് റെയിൽവേ അടിപ്പാതയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്.സംസ്ഥാനത്തുടനീളം 66 റ...
ജിലേബിയും സമൂസയും ആരോഗ്യത്തിന് ഹാനികരമെന്ന്  കേന്ദ്ര സര്‍ക്കാര്‍

Local

ജിലേബിയും സമൂസയും ആരോഗ്യത്തിന് ഹാനികരമെന്ന്  കേന്ദ്ര സര്‍ക്കാര്‍

Perinthalmanna RadioDate: 14-07-2025ന്യൂഡല്‍ഹി: സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന നിര്‍ദേശം നല്‍കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമിത ഓയിലും പഞ്ചസാരയും അടങ്ങിയ ഭക്ഷണം പുകയിലയ്ക്ക് സമാനമായ അപകടം വരുത്തിവെക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ക്കിടയിലാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. ഇവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഫാറ്റിന്റെയും പഞ്ചസാരയുടെയും അളവ് കടുംനിറമുള്ള പോസ്റ്ററില്‍ നല്‍കണം. ജിലേബി, സമൂസ എന്നീ ലഘുഭക്ഷണങ്ങള്‍ക്ക് പുറ...
സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്

Local

സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്

Perinthalmanna RadioDate: 14-07-2025പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചന.മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാർത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കുന്നതും വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്ന പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വർദ്ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തില്‍ സമഗ്ര പരിഷ്‌കരണത്തിനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ഏതെങ്കിലും മതസ്ഥർക്ക് താല്‍പര്യം ഉള്ളതോ ഇല്ലാത്തതോ ആയ ചടങ്ങുകള്‍ സ്‌കൂളുകളില്‍ ഉള്‍പെടുത്തുന്നത് ശരിയല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എല്ലാ മതവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും പറ്റുന്ന തരത്തിലുള്ള മാറ്റം ആണ് പരിഗണിക...
നിപ മരണം: ഡോക്ടർ ഉൾപ്പെടെ നാലുപേർ സമ്പർക്ക വിലക്കിൽ

Local

നിപ മരണം: ഡോക്ടർ ഉൾപ്പെടെ നാലുപേർ സമ്പർക്ക വിലക്കിൽ

Perinthalmanna RadioDate: 14-07-2025പെരിന്തൽമണ്ണ: ചികിത്സയിലിരിക്കേ മരിച്ച രോഗിക്ക് പ്രാഥമിക പരിശോധയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ എമർജൻസി വിഭാഗം ഡോക്ടർ, നഴ്സസ്, അറ്റൻഡർ, ജനറൽ സൂപ്പർവൈസർ എന്നിവർ സമ്പർക്ക വിലക്കിൽ പ്രവേശിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.സിസിടിവി ഉൾപ്പെടെ പരിശോധിച്ചാണ് സമ്പർക്ക വിലക്കിൽ പോവേണ്ടവരുടെ എണ്ണത്തിൽ തീരുമാനത്തിൽ എത്തിയത്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത് എത്തിയ രോഗിയുടെ വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞതിനാൽ ആവശ്യമായ മുൻ കരുതലോടെയാണ് പ്രവേശിപ്പിച്ചത്. രോഗിയെ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്‌താണ്‌ ചികിത്സ നൽകിയത്. സർക്കാർ നിയോഗിച്ച അട്ടപ്പാടിയിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ ഞായറാഴ്‌ച രാവിലെ 10.45 ഓടെ രോഗിയുടെ മൃതദേഹം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി. വൈകീട്ടോടെ മൃ...
കേരളം തദ്ദേശ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്; ഒക്ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Local

കേരളം തദ്ദേശ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്; ഒക്ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Perinthalmanna RadioDate: 14-07-2025പെരിന്തൽമണ്ണ: തദ്ദേശ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കേരളം അടുക്കുന്നു. ഒക്ടോബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണ് അറിയുന്നത്. ഡിസംബറിലാണ് പുതിയ ഭരണസമിതി നിലവിൽവരിക. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുതിയ ഭരണസമിതികൾ നിലവിൽ വരുന്നതായിരുന്നു കീഴ്വഴക്കം. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീണ്ടു. അതിനാൽ ഡിസംബർ 20ന് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്ന മുറക്ക് 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ടുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടത്തിവരുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് എന്നീ തലങ്ങളിലെ വാർഡ് വിഭജനം പൂർത്തിയായി. 14 ജില്ല പഞ്ചായത്തുകളിലെ വാർഡ് വിഭജനമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിന്റെ കരട് റിപ്പോർട്ട് 21ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥ...