Local

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി കെ. ദേവകി ചുമതലയേറ്റു

Local

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി കെ. ദേവകി ചുമതലയേറ്റു

Perinthalmanna RadioDate: 07-01-2026 പെരിന്തൽമണ്ണ: മലപ്പുറത്ത് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) കെ. ദേവകി ചുമതലയേറ്റു. വയനാട് എ.ഡി.എം ആയിരുന്നു. വയനാട് സ്പെഷ്യൽ എൽ.എ ഡപ്യൂട്ടി കളക്ടർ, മലപ്പുറം കളക്ടറേറ്റിൽ ഹുസൂർ ശിരസ്തദാർ, കൊണ്ടോട്ടി, ഏറനാട്, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ തഹസില്‍ദാര്‍ എന്നീ പദവികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കുളക്കാട് സ്വദേശിയായ കെ. ദേവകി പെരിന്തല്‍മണ്ണയിലാണ് താമസം. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ദൃശ്യകൊലക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനാകാതെ പൊലീസ്

Local

ദൃശ്യകൊലക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനാകാതെ പൊലീസ്

Perinthalmanna RadioDate: 07-01-2026 പെരിന്തൽമണ്ണ: ദൃശ്യകൊലക്കേസ് പ്രതി വിനീഷിനെ ചാടിപ്പോയി ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്. കോഴിക്കോട് കുതിരവട്ടത്തുനിന്ന് ചാടിപ്പോയ പ്രതി രക്ഷപ്പെട്ടത് ദീര്‍ഘദൂര ചരക്ക് ലോറിയിലാകാമെന്ന് നിഗമനം. നഗരത്തിലെ സിസിടിവിയില്‍ നിന്ന് വിനീഷിന്‍റെ അവ്യക്തമായ രൂപം കണ്ടെത്തി. അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് കടന്നുവെന്ന് ഉറപ്പായെങ്കിലും ഏത് സംസ്ഥാനമെന്ന് കൃത്യമായി കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശുചിമുറിയുടെ ചുമര്‍ തുരന്ന് ചുറ്റുമതില്‍ ചാടികടന്ന് രക്ഷപ്പെട്ട വിനീഷ് നഗരത്തില്‍ പല ഭാഗത്ത് എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. 183 സിസിടിവികളാണ് ഇതിനായി  പരിശോധിച്ചത്. എന്നാല്‍ വിനീഷ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തോ ബസ് സ്റ്റാന്‍ഡ് പരിസരത്തോ എത്തിച്ചേര്‍ന്നിട്ടില്ല. അതിനാല്‍ തന്നെ രക്ഷപ്പെട്ടത് ഇതരസംസ്ഥാനത്തെ ഏതെങ്കിലും ചരക്കുലോറിയിലാകാ...
കേരളത്തിലെ ദേശീയപാതകളിലെ മേൽപ്പാലങ്ങൾ ഇനി തൂണുകളിൽ

Local

കേരളത്തിലെ ദേശീയപാതകളിലെ മേൽപ്പാലങ്ങൾ ഇനി തൂണുകളിൽ

Perinthalmanna RadioDate: 07-01-2026 കേരളത്തിൽ ഇനി ദേശീയപാതാമേൽപ്പാലങ്ങൾ തൂണുകളിൽ പണിയുമെന്ന് കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി ഉറപ്പുനൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലവിലെ ആർഇ വാൾ മാതൃകയ്ക്കുപകരമായാണ് തൂണുകളിൽ മേൽപ്പാലം നിർമിക്കുന്നത്‌. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുമായി കൂടിക്കാഴ്ച.തൂണുകളിലെ മേൽപ്പാലത്തിന്‌ ചെലവ് കൂടുമെങ്കിലും മണ്ണിട്ടുയർത്തി മേൽപ്പാലം നിർമിക്കുന്ന ആർഇ വാൾ രീതി കേരളത്തിലെ ദേശീയപാതാ നിർമാണത്തിൽ ഉപേക്ഷിക്കാൻ ഗതാഗതമന്ത്രാലയവും ദേശീയപാത അതോറിറ്റിയും തീരുമാനിച്ചു. തിരുവനന്തപുരം ഔട്ടർ റിങ്റോഡ് പദ്ധതി അടുത്തമാസം പ്രഖ്യാപിക്കും. റിങ് റോഡിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയാവും ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കുകയെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. -------------------------...
ചെറുപുഴ മലിനീകരണം; നടപടിയുമായി അധികൃതർ

Local

ചെറുപുഴ മലിനീകരണം; നടപടിയുമായി അധികൃതർ

Perinthalmanna RadioDate: 07-01-2026 പെരിന്തൽമണ്ണ : അങ്ങാടിപ്പുറം ചെറുപുഴയിലെ രൂക്ഷമായ മലിനീകരണ ഭീഷണി തടയാൻ കർശന നടപടിയുമായി അധികൃതർ. അങ്ങാടിപ്പുറം പഞ്ചായത്തിന്റെയും പെരിന്തൽമണ്ണ നഗരസഭയുടെയും കൂട്ടായ നേതൃത്വത്തിൽ ‘ചേലുള്ള ചെറുപുഴ’ എന്ന പേരിൽ ബോധവൽക്കരണ പരിപാടിയും തുടങ്ങും. ചെറുപുഴയിൽ മാലിന്യം തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജലം മലിനമാവുകയും പ്രദേശത്ത് രൂക്ഷമായ ശുദ്ധജല പ്രശ്‌നത്തിന് വരെ കാരണമാവുകയും ചെയ്‌തിരുന്നു. ഇതേ തു‌ടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്‌മ തബ്‌ഷീറയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുകയായിരുന്നു. കഴിഞ്ഞ ദിവസം നട‌ന്ന താലൂക്ക് സഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം.ബോധവൽക്കരണ ക്യാംപെയ്ൻ ഇന്നു മുതൽ 20 വരെ നടക്കും. ഇതിന്റെ ഭാഗമായി ചെറുപുഴയോട് ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളിലും സമീപ വീടുകളിലും നേരിട്ടെത്തി ബോധവൽക്കരണം നടത്തും. നോട്ടിസ് വിതരണം ചെയ്യും. പുഴയിൽ മ...
കൊടികുത്തി മലയിൽ ജൈവവൈവിധ്യ പഠനത്തിൽ 300ലധികം ജീവിവർഗങ്ങളെ കണ്ടെത്തി

Local

കൊടികുത്തി മലയിൽ ജൈവവൈവിധ്യ പഠനത്തിൽ 300ലധികം ജീവിവർഗങ്ങളെ കണ്ടെത്തി

Perinthalmanna RadioDate: 06-01-2026 പെരിന്തൽമണ്ണ: പരിസ്ഥിതി- വിനോദ സഞ്ചാര കേന്ദ്രമായ കൊടികുത്തി മലയിൽ സ്റ്റിയർ സംഘടിപ്പിച്ച ഏകദിന ബയോബ്ലിറ്റ്സ് പരിപാടി സമാപിച്ചു. മൂന്ന് മണിക്കൂർ നീണ്ട അതിവേഗ ഫീൽഡ് സർവേയിലൂടെ 300ലധികം ജീവ ജാലങ്ങളെ രേഖപ്പെടുത്തി. പഠന റിപ്പോർട്ട് നിലമ്പൂർ സൗത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ധനിക് ലാലിന് കൈമാറി. വിദ്യാർഥികൾ, ഗവേഷകർ, പ്രകൃതി സ്നേഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരടക്കം 38 പേർ സർവേയിൽ പങ്കെടുത്തു.സർവേയിൽ 100ലധികം ചിത്രശലഭ ഇനങ്ങളെ രേഖപ്പെടുത്തി. കൊടികുത്തി മലയിൽ സമൃദ്ധമായ ജീവ കീടജാലവും സസ്യ വൈവിധ്യവും നിലനിൽക്കുന്നുവെന്നും പഠനത്തിൽ വ്യക്തമായി. 24 ഇനങ്ങളുള്ള തുമ്പികളെയും കണ്ടെത്തി. ഇതിന് പുറമെ 62 ലധികം പക്ഷി നിരീക്ഷണങ്ങളും രേഖപ്പെടുത്തി. ഇതോടെ പുൽ മേടുകൾ, വന ഭാഗങ്ങൾ, ജല പരിസരങ്ങൾ എന്നിവ സംയോജിക്കുന്ന കൊടി കുത്തിമല ഒരു പ്രധാന പക്ഷി വാസ കേന്ദ്രമാണെന്നും വ്യക്തമായി. സസ്യങ്...
മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

Local

മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

Perinthalmanna RadioDate: 06-01-2026 കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.മധ്യകേരളത്തിൽ ലീഗിന്റെ മുഖമായിരുന്ന ഇബ്രാഹിംകുഞ്ഞ് രണ്ടു തവണ മട്ടാഞ്ചേരിയിൽ നിന്നും രണ്ടു തവണ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി. രണ്ടു തവണ മന്ത്രിയുമായി.എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിൻറെയും ചിത്തുമ്മയുടേയും മകനാണ്. ഭാര്യ നദീറ, മക്കൾ; അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതു പ്രവർത്തനത്തിലും വ്യാപൃതനായി. മുസ്‌ലിം ലീഗിൻറെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിൻറെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്‌ലിം ലീഗ് എന്നിവയുടെ ഭാ...
മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു; ഗതാഗതം പുനഃസ്ഥാപിച്ചു

Local

മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു; ഗതാഗതം പുനഃസ്ഥാപിച്ചു

Perinthalmanna RadioDate: 06-01-2026 മേലാറ്റൂർ: അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരുന്ന മേലാറ്റൂർ-  പാണ്ടിക്കാട് റോഡിലെ മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു. അങ്ങാടിപ്പുറം സതേൺ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയറുടെ നേതൃത്വത്തിൽ നടന്ന അറ്റകുറ്റപ്പണികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കിയതിനെ തുടർന്നാണ് ഗേറ്റ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ഗേറ്റ് അടച്ചിട്ടിരുന്നത്. റെയിൽവേ ഗേറ്റ് തുറന്നതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം സാധാരണ നിലയിലായി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് നാളെ രാവിലെ 8 മുതല്‍ ഉച്ചക്ക് 12 വരെ അടച്ചിടും

Local

മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് നാളെ രാവിലെ 8 മുതല്‍ ഉച്ചക്ക് 12 വരെ അടച്ചിടും

Perinthalmanna RadioDate: 05-01-2026 മേലാറ്റൂർ: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മേലാറ്റൂര്‍- പാണ്ടിക്കാട് റോഡിലെ മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് നാളെ (ജനുവരി 6) രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ റെയില്‍വേ ഗേറ്റ് അടച്ചിടുമെന്ന് അങ്ങാടിപ്പുറം സതേണ്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മേലാറ്റൂര്‍- പട്ടിക്കാട്- പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍- ഇരിങ്ങാട്ടിരി- തുവ്വൂര്‍- പാണ്ടിക്കാട് വഴിയും പോകണം.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ട്രോമാ കെയറിന്റെ ജനറൽ ബോഡി യോഗവും സന്നദ്ധ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു

Local

ട്രോമാ കെയറിന്റെ ജനറൽ ബോഡി യോഗവും സന്നദ്ധ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു

Perinthalmanna RadioDate: 05-01-2026 പെരിന്തൽമണ്ണ : മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയോഗവും, 2025 വർഷത്തെ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രവർത്തകർക്കുള്ള ആദരിക്കൽ ചടങ്ങും പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ഓഫീസ് പരിസരത്ത് വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ: നജ്മ തബ്ഷീറ നിർവഹിച്ചു. വാർഡ് കൗൺസിലർ മൻസൂർ നെച്ചിയിൽ, റിട്ടയേർഡ് എ ഡി എം മെഹറലി, പെരിന്തൽമണ്ണ തഹസീൽദാർ വേണുഗോപാൽ, പെരിന്തൽമണ്ണ എസ്എച്ച്ഒ സുമേഷ് സുധാകരൻ, സെക്ഷണൽ ഫോറെസ്റ്റ് ഓഫീസർ രഞ്ജിത്, AMVI സമീർ, ഡോ: നീലാർ മുഹമ്മദ്‌, ഡോ: ഷാജി ഗഫൂർ, മാർക്കറ്റ് സിറ്റി ഓപ്പറേഷൻ മാനേജർ ശിൽപ്പ, കേരള വനം വകുപ്പ് സർപ്പ ജില്ലാ ഫെസിലിറ്റേറ്റർ ജവാദ് കുടുക്കൻ, സർപ്പ ജില്ലാ ട്രൈനർ ജാഫർ, ജില്ല സെക്രട്ടറി അഷ്റഫ്, മുനീർ, ജബ്ബാർ ജൂബിലി, സുമേഷ് വലമ്പൂർ, യാസ...
നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യ ആഴ്ച നടക്കാന്‍ സാധ്യത

Local

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യ ആഴ്ച നടക്കാന്‍ സാധ്യത

Perinthalmanna RadioDate: 05-01-2026 നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യ ആഴ്ച നടക്കാന്‍ സാധ്യത. മാര്‍ച്ച് മാസം തുടക്കത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. വോട്ടിങ്ങ് മെഷീനുകളുടെ പരിശോധന ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത്  തുടങ്ങി കഴിഞ്ഞു.SIR  ഏറ്റവും പ്രധാന അവസാനഘട്ടത്തിലേക്ക് കടക്കുകയും സംസ്ഥാനത്ത് ഏകദേശം 35 ലക്ഷം വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയിലുണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പിന്‍റ ആരവം  ഉയരുന്നത്. മുന്നൊരുക്കങ്ങളുടെ രീതിവെച്ചു നോക്കുമ്പോള്‍ മാര്‍ച്ച് ആദ്യ ആഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം വരേണ്ടതാണ്, അങ്ങിനെയെങ്കില്‍ ഏപ്രില്‍ ആദ്യ ആഴ്ച വോട്ടെടുപ്പ് ഉണ്ടാകും. മേയ് മാസത്തില്‍ വോട്ടെണ്ണലും ഫല പ്രഖ്യാപനവും തുടര്‍ന്ന് പുതിയ  സര്‍ക്കാരും നിയമസഭയും നിലവില്‍ വരും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈവോള്‍ട്...