Local

ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര്‍ താഴേക്ക് ചാടി
Local

ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര്‍ താഴേക്ക് ചാടി

Perinthalmanna RadioDate: 13-12-2023ന്യൂഡല്‍ഹി: ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ടു പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. മഞ്ഞനിറത്തിലൂള്ള സ്പ്രേ പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ എം.പിമാരും സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് പിടികൂടിയത്. ഇതോടെ സഭാ നടപടികള്‍ രണ്ടുവരെ നിര്‍ത്തിവെച്ചിരുന്നെങ്കിലും വീണ്ടും പുനരാരംഭിച്ചു.ഭരണപക്ഷ എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്. ഖലിസ്താൻ വാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഉത്തർപ്രദേശ് സ്വദേശികളായ അൻമോം, നീലം എന്നീപേരുകളിലുള്ള രണ്ടുപേരാണ് പിടിയിലായത്. ഇതിനിടെ പാർലമെൻറിന് പുറത്തും കളർബോംബ് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എം.പിമാരെല്ലാം സുരക്ഷിതരാണ്. എന്നാൽ, വൻ സുരക്ഷാപരിശോധന നിലനിൽക്കുന്ന പാർലമെൻറിന് അകത്തേക്ക് കളർ സ്പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനിൽക്കുന്ന...
പെരിന്തൽമണ്ണ നഗരസഭ വീണ്ടും പാഴ് വസ്തുക്കൾ ശേഖരിക്കും
Local

പെരിന്തൽമണ്ണ നഗരസഭ വീണ്ടും പാഴ് വസ്തുക്കൾ ശേഖരിക്കും

Perinthalmanna RadioDate: 13-12-2023പെരിന്തല്‍മണ്ണ: വീടുകളിലും കടകളിലും പരിസര പ്രദേശങ്ങളിലുമുള്ള ഉപയോഗ ശൂന്യമായ വസ്തുക്കള്‍ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച്‌ നീക്കം ചെയ്യുന്ന രണ്ടാംഘട്ട പാഴ് വസ്തു ശേഖരണത്തിന് നഗരസഭ ഒരുങ്ങുന്നു.ഉപയോഗിക്കാനാവാത്ത ചെരിപ്പ്, തുകല്‍, ബാഗ്, ഇലക്‌ട്രോണിക് വസ്തുക്കള്‍, തുണികള്‍, കുപ്പികള്‍ മറ്റ് വസ്തുക്കള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഇതിന് വീട്ടുകാര്‍ നഗരസഭക്ക് തൂക്കം കണക്കാക്കി പണം നല്‍കണം.കിലോക്ക് 10 രൂപയാണ് നഗരസഭ കണക്കാക്കിയ ഫീസ്. ഒന്നുമുതല്‍ 17 വരെ വാര്‍ഡുകളില്‍ നിന്ന് 16നും 17 മുതല്‍ 34 വരെയുള്ള വാര്‍ഡുകളിലേത് 17നും കടകളില്‍ നിന്നുള്ളവ 23നും ശേഖരിക്കും. കിലോക്ക് 10 രൂപ നിരക്കില്‍ ശേഖരണ കേന്ദ്രത്തില്‍ ഫീസ് നല്‍കണം.വീടുകളിലും കടകളിലുമായുള്ള പാഴ് വസ്തുക്കള്‍ നീക്കുന്നതിലൂടെ വൃത്തിയായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ശേഖരണം നടത്തുന്നത്....
ആധാർ കാർഡ് പുതുക്കൽ മാർച്ച് 14 വരെ സൗജന്യം
Local

ആധാർ കാർഡ് പുതുക്കൽ മാർച്ച് 14 വരെ സൗജന്യം

Perinthalmanna RadioDate: 13-12-2023ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം.ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ തിരക്കു കൂട്ടേണ്ടതില്ല.സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക  myAadhaar പോർട്ടൽ വഴി മാത്രമാണ്. ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകണം.https://chat.whatsapp.com/Dh50VB5MWGy5FkMpa4yo0910 വര്‍ഷത്തില്‍ ഒരിക്കലെ...
പെരിന്തൽമണ്ണയിലെ വനിത വിശ്രമകേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കും
Local

പെരിന്തൽമണ്ണയിലെ വനിത വിശ്രമകേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കും

Perinthalmanna RadioDate: 13-12-2023പെരിന്തല്‍മണ്ണ: ഒരു കോടി ചെലവിട്ട് നഗരമധ്യത്തില്‍ നഗരസഭ 2020ല്‍ നിര്‍മിച്ച വനിത വിശ്രമ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കും. യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമ കേന്ദ്രമെന്ന നിലയിലാണിത് നിര്‍മിച്ചത്. നേരേത്ത തുറന്ന് പ്രവര്‍ത്തിപ്പിക്കാൻ നല്‍കിയെങ്കിലും പ്രവര്‍ത്തന നഷ്ടം മൂലമാണ് മുമ്പ് കരാറെടുത്തയാള്‍ ഉപേക്ഷിച്ചു പോയത്.സ്ത്രീകളുടെയും പുരുഷന്മാരുടെയും കംഫര്‍ട്ട് സ്റ്റേഷന്‍, കഫറ്റീരിയ, വനിത വിശ്രമകേന്ദ്രം എന്നിവ ഒരു വര്‍ഷത്തേക്ക് നടത്താന്‍ 26ാം വാര്‍ഡിലെ തേജസ് അയല്‍ക്കൂട്ടാംഗവുമായി കരാറുണ്ടാക്കി. പുതിയ വ്യവസ്ഥ പ്രകാരം യൂസര്‍ ഫീയുടെ 22 ശതമാനമെന്നത് ഒഴിവാക്കി വര്‍ഷം 3,78,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി അടക്കാമെന്ന വ്യവസ്ഥയിലാണ് കരാര്‍ വെക്കുന്നതെന്നും അറിയിച്ചു................................................കൂടുതൽ വാ...
റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി; അനിശ്ചിതകാല സമരവുമായി വാഹന കരാറുകാര
Local

റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി; അനിശ്ചിതകാല സമരവുമായി വാഹന കരാറുകാര

Perinthalmanna RadioDate: 12-12-2023സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. കുടിശിക മുടങ്ങിയതോടെ റേഷന്‍ കടകളില്‍ സാധനങ്ങൾ എത്തിക്കുന്ന  വാഹന കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി. 100 കോടി രൂപ സപ്ലൈകോ നല്‍കാനുണ്ടെന്നാണ് കരാറുകാരുടെ പരാതി.റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കുന്ന ചരക്കു വാഹനങ്ങള്‍  വരിവരിയായി നിര്‍ത്തിയിട്ടിരിക്കകുയാണ്. കുടിശിക നല്‍കി തീര്‍ക്കാതെ ഒരടി മുന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കരാറുകാര്‍. വാതില്‍പ്പടി വിതരണത്തില്‍ കിട്ടേണ്ടതായ തുകയുടെ 90 ശതമാനവും സെപ്റ്റംബര്‍ മുതല്‍ മുടങ്ങി കിടക്കുയാണ്. അത് ഉടന്‍ അനുവദിക്കുക, ഓരോ മാസത്തേയും റേഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ബില്ല് നല്‍കിയാല്‍ ബില്ലുതുക ഉടന്‍ നല്‍കുക, ചുമട്ടുതൊഴിലാളി ക്ഷേമവിഹിതം സപ്ലൈക്കോ നേരിട്ട് ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ അടയ്ക്കണം, കാലങ്ങളായി സപ്ലൈക്കോ പിടിച്ചുവച്ചിരിക്കുന്ന 10 ...
എസ്പിസി സംയുക്ത പാസിംഗ് ഔട്ട് പരേഡ് പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തി
Local

എസ്പിസി സംയുക്ത പാസിംഗ് ഔട്ട് പരേഡ് പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തി

Perinthalmanna RadioDate: 12-12-2023പെരിന്തല്‍മണ്ണ: കുന്നക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി, പെരിന്തല്‍മണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും 2021-2023 ബാച്ച്‌ എസ്പിസി കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഷാജി ഉദ്ഘാടനം ചെയ്ത് പരേഡ് വീക്ഷിച്ചു.ഏലംകുളം പഞ്ചായത്ത് പ്രസിഡന്‍റ് സി. സുകുമാരന്‍ പതാക ഉയര്‍ത്തിയതോടെ പരിപാടിക്കു തുടക്കമായി. രണ്ടു സ്കൂളിലെയും 88 കേഡറ്റുകളാണ് പരേഡില്‍ പങ്കെടുത്തത്. പെരിന്തല്‍മണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പാത്താം ക്ലാസ് വിദ്യാര്‍ഥിനി നിയ സുമിത്ത് പരേഡ് കമാന്‍ഡറായും കുന്നക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആനന്ദ് മോഹന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറുമായി പരേഡ് നയിച്ചു.പെരിന്തല്‍മണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദാലി, ഹെഡ്മിസ്ട്രസ് ശൈലജ, കുന്ന...
ബൈക്ക് യാത്രികനിൽ നിന്ന് 15 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
Local

ബൈക്ക് യാത്രികനിൽ നിന്ന് 15 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

Perinthalmanna RadioDate: 12-12-2023പെരിന്തൽമണ്ണ: ബൈക്കിൽപ്പോയ യുവാവിനെ മറ്റ് രണ്ട് ബൈക്കുകളിലെത്തി ഇടിച്ചുവീഴ്ത്തി 15 ലക്ഷം രൂപ കവർന്ന കേസിൽ സൂത്രധാരനടക്കം രണ്ടുപേർ അറസ്റ്റിൽ. ഏലംകുളം കുന്നക്കാവ് കല്ലുവെട്ടുകുഴിയിൽ മുഹമ്മദ് സുഹൈൽ (24), മഞ്ചേരി ആനക്കയം അറയ്ക്കൽ അബ്ദുൾ കബീർ (30) എന്നിവരെയാണ് പെരിന്തൽമണ്ണ ഇൻസ്പെക്ടർ എ. പ്രേംജിത്ത്, എസ്.ഐ.മാരായ ഷിജോ സി. തങ്കച്ചൻ, സെബാസ്റ്റ്യൻ രാജേഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.ഈ മാസം ഒന്നിന് പുത്തനങ്ങാടിയിൽ എം.ഇ.എസ്. മെഡിക്കൽകോളേജിന് സമീപമായിരുന്നു സംഭവം. മണലായ സ്വദേശിയായ യുവാവാണ് പണം കവർന്നതായി പോലീസിൽ പരാതി നൽകിയത്. ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ നാലുപേർ ബൈക്ക് വിലങ്ങിട്ട് തട്ടിവീഴ്ത്തി മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് യുവാവിന്റെ ബാഗിലുണ്ടായിരുന്ന പണം കവർന്നെന്നായിരുന്നു പരാതി. ജില്ലാ പോലീസ് മേധാ...
105 വയസിലും  സാക്ഷരതാ പരീക്ഷ എഴുതി കുഞ്ഞിപ്പെണ്ണ്
Local

105 വയസിലും  സാക്ഷരതാ പരീക്ഷ എഴുതി കുഞ്ഞിപ്പെണ്ണ്

Perinthalmanna RadioDate: 12-12-2023പെരിന്തൽമണ്ണ: 105 വയസ്സൊന്നും ഒരു പ്രായമായി കാണുന്നില്ലെന്നും തനിക്ക് ഇനിയും പഠിക്കണമെന്നും കുഞ്ഞിപ്പെണ്ണ്. ജീവിതത്തിൽ ആദ്യമായി സ്‌കൂളിലെത്തി പരീക്ഷയെഴുതിയ കുഞ്ഞിപ്പെണ്ണിന് അഭിമാനം. പാങ്ങ് വടക്കേക്കര വടക്കേതിൽ കുഞ്ഞിപ്പെണ്ണ് ഇന്നലെ കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ മികവുത്സവ പരീക്ഷയാണ് എഴുതിയത്.  അതും സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പ​ഠിതാവായി. പാങ്ങ് ജിഎൽപി സ്‌കൂളിലായിരുന്നു പരീക്ഷ. കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം–ഉല്ലാസ് സാക്ഷരതാ പരീക്ഷയാണ് കുഞ്ഞിപ്പെണ്ണ് ആഘോഷമായി എഴുതിയത്. പൊന്നാട അണിയിച്ച് ആദരിച്ച് മഞ്ഞളാംകുഴി അലി എംഎൽഎ പരീക്ഷയുടെ ചോദ്യക്കടലാസ് കൈമാറിയപ്പോൾ കുഞ്ഞിപ്പെണ്ണ് ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു. പിന്നെ ചോദ്യങ്ങളെന്തെന്ന് സംശയനിവൃത്തി വരുത്തി, ഇതെല്ലാം എളുപ്പമെന്ന മട്ടിൽ ചിരിച്ചു...
സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങള്‍ക്ക് 25 ശതമാനം വരെ വില കൂടും
Local

സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങള്‍ക്ക് 25 ശതമാനം വരെ വില കൂടും

Perinthalmanna RadioDate: 12-12-2023സപ്ലൈകോ വഴി വില്‍ക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില 25 ശതമാനംവരെ കൂടും. വില പരിഷ്കരിക്കാൻ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയില്‍ ഇക്കാര്യം ധാരണയായി.സപ്ലൈകോയുടെ നിലനില്‍പ്പിന് സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തി സൂപ്പര്‍ ബസാറുകളുടെ ശൃംഖല സ്ഥാപിക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. ആസൂത്രണ ബോര്‍ഡംഗം ഡോ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ഈയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.നിലവില്‍ 13 ഉത്പന്നങ്ങള്‍ക്കാണ് സബ്‌സിഡിയുള്ളത്. വിലകൂട്ടാൻ കഴിഞ്ഞമാസം ഇടതുമുന്നണിയോഗം അനുമതി നല്‍കിയിരുന്നു.സബ്‌സിഡി ഉത്പന്നങ്ങളുടെ എണ്ണം 16 ആക്കാൻ സാധ്യത തേടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സമിതി അനുകൂല നിലപാടെടുത്തിട്ടില്ല.നവകേരളസദസ്സ് നടക്കുന്നതിനാല്‍ വിലകൂട്ടാൻ തിടുക്കത്തില്‍ തീരുമാനം ഉണ്ടായേക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ വര്‍ധന നീട്ടിവെക്കാനുള്ള ...
ഇന്ത്യൻ ഫുട്‌ബോൾ ടീമംഗങ്ങളെ നെഞ്ചോടുചേർത്ത് പെരിന്തൽമണ്ണ
Local

ഇന്ത്യൻ ഫുട്‌ബോൾ ടീമംഗങ്ങളെ നെഞ്ചോടുചേർത്ത് പെരിന്തൽമണ്ണ

Perinthalmanna RadioDate: 12-12-2023പെരിന്തൽമണ്ണ : ഫുട്‌ബോൾ കളിമികവിലൂടെ നാടിന് കീർത്തിയേറ്റിയ കുഞ്ഞുതാരങ്ങളെ പെരിന്തൽമണ്ണ നെഞ്ചോട് ചേർത്തു. വാദ്യഘോഷങ്ങളും ഘോഷയാത്രയും കൊഴുപ്പേകിയ പൗരസ്വീകരണം ആവേശമേറ്റി. നേപ്പാളിൽ സൗത്ത് ഏഷ്യൻ സബ് ജൂനിയർ നയൻ എ സൈഡ് ഫുട്‌ബോളിൽ കിരീടം നേടിയ ഇന്ത്യൻ ടീം നായകൻ പച്ചീരി മുഹമ്മദ് ഒസാമ, പട്ടിക്കാട് ഗവ. ഹൈസ്കൂൾ വിദ്യാർഥികളായ ബിൻഷാദ്, സഹിൻഷ എന്നിവർക്കാണ് പെരിന്തൽമണ്ണ പൗരാവലി സ്വീകരണം നൽകിയത്.പെരിന്തൽമണ്ണ ജൂബിലി ജങ്ഷനിൽനിന്ന് തുടങ്ങിയ ഘോഷയാത്ര കോഴിക്കോട് റോഡിലൂടെ ട്രാഫിക് ജങ്ഷനിലെത്തി തിരികെ ടൗൺ സ്ക്വയറിൽ സമാപിച്ചു. തുറന്ന വാഹനത്തിൽ ദേശീയപതാകയുമേന്തി ആവേശത്തോടെ കൈവീശി താരങ്ങളും യാത്രയുടെ മുന്നിലുണ്ടായി. കപ്പ് നേടിയ 16 അംഗ ടീമിൽ മലപ്പുറം ജില്ലക്കാരായ ഈ മൂന്നുപേരുമടക്കം ഏഴ് മലയാളികളാണുണ്ടായിരുന്നത്. ഐ.എൻ.ടി.യു.സി. നേതാവ് പച്ചീരി സുബൈറിന്റെയും നഗരസഭാംഗം നിഷ...