Local

തൂത-വെട്ടത്തൂര്‍ റോഡില്‍ നാളെ മുതൽ ഗതാഗത നിരോധനം

Local

തൂത-വെട്ടത്തൂര്‍ റോഡില്‍ നാളെ മുതൽ ഗതാഗത നിരോധനം

Perinthalmanna RadioDate: 20-12-2025 പെരിന്തൽമണ്ണ: തൂത- വെട്ടത്തൂര്‍ റോഡില്‍  ടാറിങ് പ്രവൃത്തി  ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ  (ഡിസംബര്‍ 21) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചു. കരിങ്കല്ലത്താണി - വെട്ടത്തൂര്‍ ജംഗ്ഷന്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നാട്ടുകല്‍- പുത്തൂര്‍- അലനല്ലൂര്‍ റോഡിലൂടെയും തൂത- പെരിന്തല്‍മണ്ണ റോഡിലൂടെയും പോകണം. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി

Local

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി

Perinthalmanna RadioDate: 20-12-2025 സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റാവുന്നതാണ്. ഇതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വൈകിട്ട് അഞ്ച് വരെ നീട്ടിയിട്ടുള്ളത്.അക്ഷയ പോർട്ടൽ വഴിയും അപേക്ഷകൾ സമർപ്പിക്കാമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ വ്യക്തമാക്കി. പൊതു ജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടൽ വഴിയോ അപേക്ഷിക്കാം.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തണുത്തുറഞ്ഞ് മൂന്നാര്‍; താപനില പൂജ്യത്തിലെത്തി

Local

തണുത്തുറഞ്ഞ് മൂന്നാര്‍; താപനില പൂജ്യത്തിലെത്തി

Perinthalmanna RadioDate: 20-12-2025 മൂന്നാറില്‍ താപനില പൂജ്യത്തിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിയാർ എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ താപനില പൂജ്യം രേഖപ്പെടുത്തിയത്.കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാറില്‍ തണുപ്പ് കൂടി വരുന്ന സാഹചര്യമാണുള്ളത്. ഉള്‍ പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി രേഖപ്പെടുത്തി എന്നാണ് നാട്ടുകാർ പറയുന്നത്.അരുവിക്കാട് എസ്റ്റേറ്റില്‍ ഇന്ന് ഒരു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ മൂന്നാർ ടൗണില്‍ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു.മൂന്നാർ ടോപ് സ്റ്റേഷൻ റോഡില്‍ ചെണ്ടുവര എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം കുറഞ്ഞ താപനില രണ്ട്‌ ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. മാട്ടുപ്പെട്ടി ആർ ആൻഡ് ടി ഡിവിഷനില്‍ നാല്‌, ലക്ഷ്മി എസ്റ്റേറ്റില്‍ മൂന്ന്‌, മൂന്നാറിലും സമീപ പ്രദേശങ്ങളിലും യഥാക്രമം നാല്‌, അഞ്ച്‌ ഡിഗ്രി സെല്‍ഷ്യസാണ്...
നടൻ ശ്രീനിവാസൻ അന്തരിച്ചു
Local

നടൻ ശ്രീനിവാസൻ അന്തരിച്ചു

Perinthalmanna RadioDate: 20-12-2025കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു.1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നുവന്നു. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. സത്യൻ അന്തിക്കാട്, കമൽ എന്നിവരുമായി ചേർന്ന് ഒരുപാട് ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കി. പിന്നീട് സിനിമയുടെ വിവിധ മേഖലകളിൽ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. കൈവെച്ച മേഖലകളിലെല്ലാം സമാനതകളില്ലാത്ത കലാസൃഷ്ടികൾ മലയാളിക്ക് സമ്മാനിച്ചു.സന്മസുളള...
നിലമ്പൂർ താഴ്‌വരയിൽ ഇപ്പോഴും സ്വർണ്ണ ശേഖരത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

Local

നിലമ്പൂർ താഴ്‌വരയിൽ ഇപ്പോഴും സ്വർണ്ണ ശേഖരത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

Perinthalmanna RadioDate: 19-12-2025 മലപ്പുറം: ബ്രിട്ടീഷ് ഭരണകാലത്ത് സജീവ സ്വർണ്ണഖനന മേഖലയായിരുന്ന നിലമ്പൂർ താഴ്‌വരയിൽ ഇപ്പോഴും സ്വർണ്ണ ശേഖരത്തിന് സാധ്യതയുണ്ടെന്ന് മൈനർ മിനറൽസ് ജില്ലാ സർവേ റിപ്പോർട്ട്. കേരള മിനറൽ എക്സ്പ്ലോറേഷൻ ആൻഡ് ഡെവലപ്മെന്റ് പ്രോജക്ടിന്റെയും (കെ.എം.ഇ.ഡി.പി) ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും സമീപകാല പഠനങ്ങളെ ഉദ്ധരിച്ചുള്ളതാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ മുൻകൈയിൽ സബ് ഡിവിഷണൽ കമ്മിറ്റി തയ്യാറാക്കി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ പരാമർശങ്ങൾ. പ്രധാനമായും രണ്ടു രൂപങ്ങളിലാണ് നിലമ്പൂർ താഴ്‌വരയിൽ സ്വർണ്ണ നിക്ഷേപമുള്ളത്: നേരിട്ട് ഖനനം ചെയ്തെടുക്കാൻ സാധ്യതയുള്ള പ്രാഥമിക സ്വർണ്ണ ശേഖരവും നദീതടങ്ങളിലെ മണലിലും ചരലുകളിലും അലിഞ്ഞു ചേർന്ന (അലൂവിയൽ) സ്വർണ്ണവും. നിലമ്പൂർ താഴ്‌വരയിലെ മരുത പ്രദേശമാണ് പ്രാഥമിക സ്വർണ്ണ ശേഖരത്തിന്റെ കേന്ദ്രം. കെ.എം.ഇ.ഡി.പി ഇവിടെ ഏകദേശം 0.55 ദശല...
അങ്ങാടിപ്പുറത്ത് സി.പി.എം ലക്ഷ്യമിട്ടത് 14 സീറ്റിന് മുകളിൽ; ലഭിച്ചത് ആറെണ്ണം മാത്രം

Local

അങ്ങാടിപ്പുറത്ത് സി.പി.എം ലക്ഷ്യമിട്ടത് 14 സീറ്റിന് മുകളിൽ; ലഭിച്ചത് ആറെണ്ണം മാത്രം

Perinthalmanna RadioDate: 19-12-2025 അങ്ങാടിപ്പുറം : അങ്ങാടിപ്പുറം പഞ്ചായത്തിൽ 14 സീറ്റു വരെ നേടി ഭരണം പിടിക്കാനുള്ള നീക്കങ്ങൾ എവിടെയാണ് പിഴച്ചതെന്നറിയാതെ സി.പി.എം. 24ൽ ആറു വാർഡുകളിൽ മാത്രമാണ് പാർട്ടി സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായത്. സംസ്ഥാനത്താകെയുള്ള യു.ഡി.എഫ് അനുകൂല സ്ഥിതിയിലും സി.പി.എമ്മിന്റെ സിറ്റിങ് വാർഡുകൾ നിലനിൽക്കേണ്ടതായിരുന്നു. യു.ഡി.എഫ് ഉയർത്തിയ മുഖ്യ ആരോപണമായ 'ആരംഭത്തിലേ ആയുധം നഷ്ടപ്പെട്ടവർ' എന്നത് സ്ഥിരീകരിക്കപ്പെടുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ആഴ്ചകളുടെ വ്യത്യാസത്തിൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് സി.പി.എമ്മിന്റെ രണ്ട് പഞ്ചായത്ത് മെംബർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ച കാര്യം ഉയർത്തിയായിരുന്നു യു.ഡി.എഫ് പരാമർശം. അതിൽ പരിയാപുരത്തെ മെംബർ നിരത്തിയ കാരണങ്ങൾ സി.പി.എമ്മിനെ മറുപടി പറയാനാവാതെ കുഴക്കി. ബഡ്സ് സ്കൂൾ വരുന്നത് തടയാൻ കൂട്ടു നിൽക്കാത്തതിന് രാജിവെക്കുന്നു എന്നായിരുന്നു കാരണം. ത...
പണം വാങ്ങി ലേണേഴ്സ് ലൈസൻസ്; കയ്യോടെ പിടികൂടി വിജിലൻസ്

Local

പണം വാങ്ങി ലേണേഴ്സ് ലൈസൻസ്; കയ്യോടെ പിടികൂടി വിജിലൻസ്

Perinthalmanna RadioDate: 19-12-2025 തിരൂർ : ജോയിന്റ് ആർടിഒ നേരിട്ടു നടത്തേണ്ട ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ പണം വാങ്ങി ജയിപ്പിച്ചു ലൈസൻസ് നൽകുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിദേശ രാജ്യങ്ങളിൽ ലൈസൻസ് ഉള്ളവർക്കായി നടത്തുന്ന പരീക്ഷയിലാണു ക്രമക്കേട് പിടികൂടിയത്.ഇവർക്ക് നാട്ടിൽ ലൈസൻസെടുക്കാൻ വാഹനം ഓടിച്ചു കാണിക്കേണ്ടതില്ല.പകരം ലേണേഴ്സ് ലൈസൻസ് പരീക്ഷ വിജയിക്കണം. 5,000 രൂപ മുതൽ 20,000 രൂപ വരെ നൽകി ഈ ലൈസൻസ് നേടുന്നതായാണു കണ്ടെത്തൽ.ഇന്നലെ രാവിലെ ആർടി ഓഫിസിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ, ഇത്തരത്തിൽ പരീക്ഷയെഴുതാതെ ലൈസൻസ് കൈപ്പറ്റിയ രണ്ടുപേരെ കയ്യോടെ പിടികൂടി. പരീക്ഷയെഴുതിയിട്ടില്ലെന്നും പണം നൽകിയതായും ഇവർ മൊഴി നൽകിയിട്ടുണ്ട്.ഇവരുൾപ്പെടെ ഇത്തരത്തിൽ ലൈസൻസ് നേടിയ നാലുപേരെ ഇന്നലെ കണ്ടെത്തിയിട്ടുണ്ട്. 150 രൂപ മാത്രം ഫീസും ലളിതമായ ചോദ്യങ്ങളുമുള്ള പരീക്ഷ, കാഠിന്യമേറിയതാണെന്ന് അപേക്ഷകരെ തെറ്റിദ്ധരി...
എസ്ഐആര്‍ കരട് പട്ടിക 23ന്; 24.81 ലക്ഷം പേര്‍ പുറത്ത്

Local

എസ്ഐആര്‍ കരട് പട്ടിക 23ന്; 24.81 ലക്ഷം പേര്‍ പുറത്ത്

Perinthalmanna RadioDate: 19-12-2025 സംസ്ഥാനത്ത് സമഗ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍) നടപടിയുടെ ഭാഗമായി പൂരിപ്പിച്ച് കിട്ടിയ മുഴുവന്‍ എന്യൂമറേഷന്‍ ഫോമുകളുടെയും ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായി. 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. എന്യൂമറേഷന്‍ ഫോറം സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുമ്പോള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്താകുന്നത് 24.81 ലക്ഷം പേരാണ്. മരിച്ചവര്‍, ബി എല്‍ ഒമാര്‍ക്ക് കണ്ടെത്താനാകാത്തവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം ബൂത്തില്‍ പേരുള്ളവര്‍, ഫോറം പൂരിപ്പിച്ച് നല്‍കാത്തവര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ബൂത്ത് തിരിച്ചുള്ള പട്ടിക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിമ പട്ടികയെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സൈബര്‍ പോലീസിനെ സമീപിക്കും.അതേസമയം, ഒഴിവാകുന്നവരുടെ പട്ടികയി...
പെരിന്തൽമണ്ണ നഗരസഭയിലെ ആദ്യ കൗൺസിൽ യോഗത്തിന് നാലകത്ത് ബഷീർ അധ്യക്ഷനാകും

Local

പെരിന്തൽമണ്ണ നഗരസഭയിലെ ആദ്യ കൗൺസിൽ യോഗത്തിന് നാലകത്ത് ബഷീർ അധ്യക്ഷനാകും

Perinthalmanna RadioDate: 18-12-2025പെരിന്തൽമണ്ണ:പെരിന്തൽമണ്ണ നഗരസഭയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റെ ആദ്യ യോഗം ഡിസംബർ 21ന് നടക്കും. ഈ യോഗത്തിൽ പ്രായത്തിൽ ഏറ്റവും മുതിർന്ന അംഗമായ ആറാം വാർഡ് കുളിർമലയിൽ നിന്ന് വിജയിച്ച മുസ്ലീം ലീഗ് അംഗം നാലകത്ത് മുഹമ്മദ് ബഷീർ അധ്യക്ഷ പദവി വഹിക്കും. കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ പ്രായത്തിൽ മുതിർന്നവർക്കാണ് ആദ്യ യോഗത്തിൽ അധ്യക്ഷ സ്ഥാനമെന്ന ചട്ടപ്രകാരം, നാലകത്ത് മുഹമ്മദ് ബഷീറാണ് സത്യപ്രതിജ്ഞ ചെയ്ത് ആദ്യ യോഗം നയിക്കുക.ജില്ലയിലെ 12 നഗരസഭകളിൽ ഡിസംബർ 21ന് നടക്കുന്ന ആദ്യ കൗൺസിൽ യോഗങ്ങളിൽ ആറിടങ്ങളിൽ യു.ഡി.എഫ് പ്രതിനിധികളും നാലിടങ്ങളിൽ എൽ.ഡി.എഫ് പ്രതിനിധികളും ഓരോ ഇടങ്ങളിൽ എൻ.ഡി.എയും സ്വതന്ത്ര അംഗവും ആദ്യ യോഗത്തിൽ അധ്യക്ഷ പദവി വഹിക്കും.യു.ഡി.എഫിന് അവസരം ലഭിച്ച ആറിടങ്ങളിലെ മൂന്നിടങ്ങളിൽ കോൺഗ്രസ് അംഗങ്ങളും രണ്ടിടത്ത് മുസ്ലീം ലീഗ് അംഗങ്ങളും ഒരിടത...
കരിപ്പൂരിലെ റെസ നിര്‍മാണം; പൂര്‍ത്തിയായത് 29 ശതമാനം മാത്രം

Local

കരിപ്പൂരിലെ റെസ നിര്‍മാണം; പൂര്‍ത്തിയായത് 29 ശതമാനം മാത്രം

Perinthalmanna RadioDate: 18-12-2025 കോഴിക്കോട് വിമാനത്താവളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെസ (റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ) വിപുലീകരണം ഒരുവര്‍ഷത്തിനിടെ പൂര്‍ത്തിയായത് 29 ശതമാനം മാത്രം. റണ്‍വേയുടെ രണ്ടറ്റങ്ങളിലുമുള്ള റെസയുടെ നീളം 150 മീറ്ററില്‍ നിന്ന് 240 മീറ്ററാക്കി ഉയര്‍ത്തുന്ന പ്രവൃത്തിയാണ് ഇഴയുന്നത്.കഴിഞ്ഞവര്‍ഷം ഡിസംബര്‍ അവസാനമാണ് റെസ നിര്‍മാണത്തിന് മണ്ണിട്ടുയര്‍ത്താന്‍ തുടങ്ങിയത്. രാജസ്ഥാനിലെ ഗവാര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് കമ്പനിക്ക് 2023 ഡിസംബര്‍ 18-ന് റെസ നിര്‍മാണത്തിന് കരാര്‍ ലഭിച്ചിരുന്നു. 19 മാസമാണ് സമയം അനുവദിച്ചത്.സാങ്കേതിക കുരുക്കില്‍പ്പെട്ട് 11 മാസത്തോളം വൈകിയാണ് പണി തുടങ്ങിയത്. റണ്‍വേയുടെ നിരപ്പില്‍ മണ്ണിട്ടുയര്‍ത്തുന്നതിന് 35 ലക്ഷം ഘനമീറ്റര്‍ മണ്ണ് ആവശ്യമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍നിന്ന് അധികം അകലെയല്ലാതെ മണ്ണു ലഭ്യമാകുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയ...