Local

അബിഗേലിനെ കണ്ടെത്തി; ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍
Local

അബിഗേലിനെ കണ്ടെത്തി; ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍

Perinthalmanna RadioDate: 28-11-2023കൊല്ലം: ഓയൂര്‍ മരുതമണ്‍പള്ളിയില്‍ നിന്ന് ഇന്നലെ കാറില്‍ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്തി.കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം കമീഷണര്‍ ഓഫിസിലേക്ക് മാറ്റി.ഓയൂര്‍ അമ്ബലംകുന്ന് സിദ്ധാര്‍ഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരുതമണ്‍പള്ളി കോഴിക്കോട് റെജി ഭവനില്‍ റെജി ജോണ്‍ - സിജി ദമ്ബതികളുടെ മകള്‍ അബിഗേല്‍ സാറാ മറിയ (മിയ - ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.45ന് കാറിലെത്തിയ സ്ത്രീ ഉള്‍പ്പെട്ട നാല്‍വര്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്ബതു വയസ്സുകാരനായ സഹോദരൻ രക്ഷപ്പെട്ടു.അബിഗേല്‍ സഹോദരൻ യോനാഥനൊപ്പം സ്കൂള്‍വിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. ഓയൂര്‍ പൂയപ്പള്ളി മരുതമണ്‍ പള്ളിയിലെ റോഡിലിറങ്ങിയതോടെ ക...
സൗജന്യ കുടിവെള്ള കണക്ഷൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
Local

സൗജന്യ കുടിവെള്ള കണക്ഷൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

Perinthalmanna RadioDate: 28-11-2023പെരിന്തൽമണ്ണ: നഗരസഭയിൽ അമൃത് 2.0 പദ്ധതിയുടെ ഭാഗമായി 3000 ഗാർഹിക കുടിവെള്ള കണക്ഷൻ സൗജന്യമായി നൽകുന്നതിന്റെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.നഗരസഭ ഓഫിസിൽ വിവിധ വാർഡുകൾക്കായി പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ 1 മുതൽ 17 വരെയുള്ള വാർഡുകളിലെ അപേക്ഷ 27 നും 18 മുതൽ 34 വരെയുള്ള വാർഡുകളിലെ അപേക്ഷ 28നും ആണ്  സ്വീകരിക്കുന്നത്.ബിപിഎൽ,എസ് സി, വിധവ കുടുംബങ്ങൾക്കാണ് സൗജന്യമായി ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക. ഗുണഭോക്താക്കൾ അപേക്ഷക്കൊപ്പം ആധാർ കാർഡ് കോപ്പി റേഷൻ കാർഡ് കോപ്പി ഓണർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുമായി നേരിട്ട് എത്തിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര...
നവകേരളസദസ്സിന് പെരിന്തൽമണ്ണ ഒരുങ്ങി; 7000 പേർക്ക്‌ ഇരിക്കാവുന്ന പന്തലും 23 കൗണ്ടറുകളും
Local

നവകേരളസദസ്സിന് പെരിന്തൽമണ്ണ ഒരുങ്ങി; 7000 പേർക്ക്‌ ഇരിക്കാവുന്ന പന്തലും 23 കൗണ്ടറുകളും

Perinthalmanna RadioDate: 28-11-2023പെരിന്തൽമണ്ണ : നവകേരള സദസ്സിന് പെരിന്തൽമണ്ണ ഒരുങ്ങി. 30-ന് രാവിലെ ഒൻപതിന് പൊന്ന്യാകുർശി ശിഫ കൺവെൻഷൻ സെന്ററിൽ പ്രഭാത സദസ്സ് നടക്കും. പെരിന്തൽമണ്ണ, മങ്കട, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക|മണ്ഡലങ്ങളിൽ നിന്നുള്ള ഇരുനൂറ്റൻപതോളം ക്ഷണിക്കപ്പെട്ടവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. ഇവരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാതഭക്ഷണം കഴിക്കും.തുടർന്നുള്ള സദസ്സിൽ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കും. വൈകീട്ട് ആറിനാണ് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നവകേരളസദസ്സ്. ഏഴായിരം പേർക്കിരിക്കാവുന്ന പന്തൽ സജ്ജമായിട്ടുണ്ട്. ജനത്തിന് പരാതികൾ സമർപ്പിക്കുന്നതിനായി 23 കൗണ്ടറുകളുമുണ്ടാകും. ഇവയിൽ വൈകീട്ട് മൂന്നുമുതൽ പരാതികൾ നൽകാം. അംഗപരിമിതർ, പ്രായമായവർ, വനിതകൾ എന്നിവർക്കായി ഓരോ പ്രത്യേക കൗണ്ടറുകളുമുണ്ട്. പരാതികൾക്ക് രസീത് നൽകും.സ്റ്റേഡിയത്തിന്റെ പട...
കുട്ടിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തു വിട്ടു
Local

കുട്ടിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തു വിട്ടു

Perinthalmanna RadioDate: 28-11-2023കൊല്ലം: ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനായി അന്വേഷണം ഊർജിതം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ രേഖാ ചിത്രവും ഉടൻ പുറത്തു വിടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.കുട്ടിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു. സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഈ കാർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.അതിനിടെ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് ഇന്നലെ വീണ്ടും ഫോൺകോളെത്തി. പത്ത് ലക്ഷം രൂപ നൽകിയാൽ കുട്ടി പത്ത് മണിക്ക് സുരക്ഷിതയായി വീട്ടിലെത്തുമെന്നാണ് ഫോൺ വിളിച്ച സ്ത്രീ പറഞ്ഞത്. പൊലീസിനെ അറിയിക്കാൻ ശ്രമിച്ചാൽ കുഞ്ഞിന്റെ ജീവന് ആപത്തുണ്ടാകുമെന്നാണ് ഭീഷണി.ആദ്യത്തെ തവണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് വിളിച്ചത് പാര...
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺകോൾ
Local

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺകോൾ

Perinthalmanna RadioDate: 27-11-2023കൊല്ലം: കൊല്ലം ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ അഭികേൽ സാറ റെജിയെ (6) കുറിച്ച് വിവരം ലഭിച്ചതായി സൂചന. മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് കോൾ എത്തി. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് വിവരം.കുട്ടി സുരക്ഷിതമായി തങ്ങളുടെ കയ്യിലുണ്ടെന്നും വിട്ടുകിട്ടണമെങ്കിൽ പണം വേണമെന്നും ആവശ്യപ്പെട്ടാണ് കോൾ എത്തിയത്. കോൾ ട്രേസ് ചെയ്ത് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തിൽ ഒരു സ്ത്രീയുണ്ടെന്നാണ് സഹോദരൻ ജൊനാഥന്റെ മൊഴി. ഇത് സത്യമാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നതും.പണത്തിന് വേണ്ടി തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് നിഗമനം. തിരുവനന്തപുരത്തേക്കും പത്തനംതിട്ടയിലേക്കും പുനലൂർ വഴി തമിഴ്‌നാട്ടിലേക്കും കടക്കാമെന്നതിനാൽ അതിർത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 14 ജില്ലകളിലും പൊ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഇങ്ങനെയൊക്കെ പോയാൽ മതിയോ
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഇങ്ങനെയൊക്കെ പോയാൽ മതിയോ

Perinthalmanna RadioDate: 27-11-2023നവംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സ് പെരിന്തല്‍മണ്ണയില്‍ നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താൻ  പെരിന്തൽമണ്ണയിലെ ചില വികസന പ്രശ്നങ്ങൾ ഇതാ പെരിന്തൽമണ്ണ റേഡിയോ ചൂണ്ടിക്കാണിക്കുന്നുപെരിന്തൽമണ്ണ; ജില്ലാ ആശുപത്രിയിൽ ഇങ്ങനെയൊക്കെ പോയാൽ മതി എന്ന് ആർക്കൊക്കെയോ വാശിയുള്ളതു പോലെയാണ് ആശുപത്രിയിലെ കാര്യങ്ങളുടെ കിടപ്പുവശം. പരാതിക്ക് ഇടനൽകാതെ പ്രവർത്തിച്ചിരുന്ന മാതൃശിശു ബ്ലോക്കിനും ശനിദശയാണ്. അഗ്നിരക്ഷാ സംവിധാനം ഇല്ലാത്തതിന്റെ പേരിൽ എൻഒസി ലഭിക്കാത്തതിനാൽ ഈ കെട്ടിടമിപ്പോൾ ഏറെക്കുറെ നോക്കുകുത്തിയാണ്. സ്‌ത്രീരോഗ വിഭാഗത്തിന്റെയും കുട്ടികളുടെയും ഒപി, ഫാർമസി, ലേബർ റൂം എന്നിവ മാത്രമാണിപ്പോൾ മാതൃശിശു ബ്ലോക്കിൽ. ഒന്നരക്കോടി രൂപ ചെലവിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പ...
പാലക്കത്തടം ക്ലീനാവാൻ നവകേരള സദസ്സ് വേണ്ടിവന്നു
Local

പാലക്കത്തടം ക്ലീനാവാൻ നവകേരള സദസ്സ് വേണ്ടിവന്നു

Perinthalmanna RadioDate: 27-11-2023മങ്കട: വർഷങ്ങളായുള്ള മുറവിളികൾ നടന്നിട്ടും ക്ലീനാവാത്ത പാലക്കത്തടം മാലിന്യം തള്ളൽ കേന്ദ്രം വൃത്തിയാകുന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൻ്റെ ഭാഗമായി വാഹന പാർക്കിങ് ഒരുക്കാനാണ് പാലക്കത്തടം ഇപ്പോൾ തകൃതിയിൽ വൃത്തിയാക്കുന്നത്.പൊലീസ് പിടിച്ചിട്ട തൊണ്ടി വാഹനങ്ങൾ കൊണ്ടു നിറഞ്ഞതും കാടുപിടിച്ച് മാലിന്യം കുമിഞ്ഞു കൂടിയതുമായ പ്രദേശം വർഷങ്ങളായി മാലിന്യം തള്ളുന്ന കേന്ദ്രമായി വൃത്തിഹീനമായി കിടക്കുകയാണ്.ഈ പ്രദേശത്തുകൂടെ ധാരാളം സ്‌കൂൾ വിദ്യാർഥികൾ അടക്കമുള്ള കാൽ നടയാത്രക്കാരും മറ്റും കടന്നു പോകുന്ന സ്ഥലമാണ്. അതു കൊണ്ടു തന്നെ പ്രദേശം വൃത്തിയായി സൂക്ഷിക്കണമെന്ന് പല വർഷങ്ങളിലായി ആവശ്യങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും പഴയ അവസ്ഥതന്നെ തുടരുകയായിരുന്നു.ചില സന്നദ്ധ സംഘടനകൾ ഇടക്കിടെ പ്രദേശം വൃത്തിയാക്കാറുണ്ടെങ്കിലും പിന്നീട് പഴയ അവസ്ഥയിലേക്കു തന്നെ തിരിച്ചു പോകുന...
ഫൈസല്‍ ബാബുവിന്‍റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സ്വരൂപ്പിച്ചത് 19 ലക്ഷം രൂപ
Local

ഫൈസല്‍ ബാബുവിന്‍റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സ്വരൂപ്പിച്ചത് 19 ലക്ഷം രൂപ

Perinthalmanna RadioDate: 27-11-2023പെരിന്തല്‍മണ്ണ: ജോലിക്കിടെ സ്വകാര്യ ബസില്‍ നിന്നു വീണു മരിച്ച കണ്ടക്ടറുടെ കുടുംബത്തെ സഹായിക്കാന്‍ 73 ബസുകള്‍ സഹായ ഓട്ടം നടത്തി സ്വരൂപിച്ചത് 18,88,610 രൂപ. പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡില്‍ നിന്നു വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ കഴിഞ്ഞ 23ന് ശേഷം വിവിധ ദിവസങ്ങളിലാണ് സഹായ ഓട്ടം നടത്തിയത്. സ്കൂള്‍ വിദ്യാ​ർ​ഥി​ക​ൾ അടക്കമുള്ള ഒട്ടുമിക്ക യാത്രക്കാരും ഫു​ൾ ചാ​ർ​ജും അ​വ​രു​ടെ വി​ഹി​ത​വും ചേ​ർ​ത്താ​ണ് സഹായം നല്‍കിയത്.പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന പി.എം.എസ് ബസിലെ കണ്ടക്ടറായിരുന്ന നാട്ടുകല്‍ സ്വദേശി മലപ്പുറം തലയപ്പാടിയന്‍ ഫൈസല്‍ ബാബു (38) ആണ് ജോലിക്കിടെ ബസില്‍ നിന്നു റോഡിലേക്കു തെറിച്ചുവീണു മരിച്ചത്.കഴിഞ്ഞ 14 ന് രാവിലെ പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍ പെരിന്തല്‍മണ്ണ നഗരത്തില്‍ പട്ടാമ്പ...
കീഴാറ്റൂരിൽ ആയുർവേദ ഡിസ്‌പെൻസറിക്ക് കെട്ടിടം പണിയുന്നു
Local

കീഴാറ്റൂരിൽ ആയുർവേദ ഡിസ്‌പെൻസറിക്ക് കെട്ടിടം പണിയുന്നു

Perinthalmanna RadioDate: 27-11-2023പട്ടിക്കാട് : കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തിൽ ആയുർവേദ ഡിസ്‌പെൻസറിക്ക് കെട്ടിടം പണിയുന്നു. തച്ചിങ്ങനാടം ഹയർസെക്കൻഡറി സ്‌കൂളിനു സമീപം കെ.വി. പത്മനാഭനും കുടുംബവും സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം പണിയുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം പണിയുക.പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി കുറ്റിയടിച്ചു. വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു മാത്യു വടക്കേകോട്ട, എൻ.കെ. ബഷീർ, മെഡിക്കൽ ഓഫീസർ എൻ. ഇൽമുന്നീസ, വി. ഹംസ, കെ.വി. പത്മനാഭൻ, ടി. രാധാകൃഷ്ണൻ, പി. നാരായണനുണ്ണി, പി. മുരളി, കെ. അപ്പു, എൻ. അബ്ദുൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ...
നവകേരള സദസ്സിന് ഇന്ന് മലപ്പുറം ജില്ലയിൽ തുടക്കം
Local

നവകേരള സദസ്സിന് ഇന്ന് മലപ്പുറം ജില്ലയിൽ തുടക്കം

Perinthalmanna RadioDate: 27-11-2023മലപ്പുറം: കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് ഇന്ന് (നവംബർ 27ന്) മലപ്പുറം ജില്ലയിൽ തുടക്കമാകും. മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പെടെ ആകെ 19 പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. രാവിലെ ഒമ്പതിന് തിരൂർ ബിയാൻകോ കാസിലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാത സദസ്സ് നടക്കും. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികൾ പ്രഭാതസദസ്സിൽ പങ്കെടുക്കും. ജില്ലയുടെ സമഗ്രമായ വിഷയങ്ങൾ ചർച്ച ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. ഇവിടെ പൊതുജനങ്ങൾക്ക് പരാതി നൽകാനും മറ്റുമുള്ള പ്രവേശനം അനുവദിക്കില്ല. വിവിധ മേഖ...