Local

3 വർഷം മുമ്പ് മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം നടത്തിയ മേലാറ്റൂര്‍ – പുലാമന്തോള്‍ റോഡ് പണി എങ്ങും എത്തിയില്ല
Local

3 വർഷം മുമ്പ് മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം നടത്തിയ മേലാറ്റൂര്‍ – പുലാമന്തോള്‍ റോഡ് പണി എങ്ങും എത്തിയില്ല

Perinthalmanna RadioDate: 26-11-2023പെരിന്തൽമണ്ണ: മൂന്നു വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവൃത്തി ഉദ്ഘാടനം നടത്തിയ മേലാറ്റൂര്‍ -പുലാമന്തോള്‍ റോഡ് പൂര്‍ത്തിയാവാതെ തന്നെ കിടക്കുന്നു.പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, ഒരു വര്‍ഷത്തോളമായി നിര്‍മാണം നിലക്കുകയും കരാറുകാര്‍ ഉപേക്ഷിച്ച്‌ പോകുകയും ചെയ്തു. മുഖ്യമന്ത്രിക്കും മരാമത്ത് മന്ത്രിക്കും സര്‍ക്കാര്‍ സംവിധാനത്തിനും എതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയര്‍ത്തി ദിവസങ്ങള്‍ മുമ്പാണ് രാഷ്ട്രീയ ഭേദമന്യേ പെരിന്തല്‍മണ്ണയില്‍ സമരങ്ങള്‍ നടന്നത്.സര്‍ക്കാര്‍ സംവിധാനത്തിന് മുമ്പാകെയും നിയമസഭയില്‍ ഒന്നിലേറെ തവണയും വിഷയമെത്തിയിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നതാണ് ജനങ്ങളുയര്‍ത്തുന്ന ആക്ഷേപം.നവ കേരള സദസ്സിന് മുമ്പേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാൻ ആലോചന നടന്നിരുന്നെങ്കിലും പൂര്‍ത്തിയായില്ല. ആദ്യം സ്വകാര്യ ബസ് ഉടമകളും ജീവനക്കാര...
പെരിന്തൽമണ്ണ കാദറലി ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫിക്‌സ്ചർ പ്രകാശനം ചെയ്തു
Local

പെരിന്തൽമണ്ണ കാദറലി ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫിക്‌സ്ചർ പ്രകാശനം ചെയ്തു

Perinthalmanna RadioDate: 26-11-2023പെരിന്തൽമണ്ണ : കാദറലി സ്‌പോർട്‌സ് ക്ലബ്ബ് നടത്തുന്ന 51-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫിക്‌സ്ചർ പ്രകാശനം പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷ് പ്രകാശനം ചെയ്തു. ഡിസംബർ 17 മുതൽ പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നടത്തുന്ന ടൂർണമെന്റിൽ 24 ടീമുകൾ പങ്കെടുക്കും. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, മാർക്കർ ബിൽഡേഴ്‌സ് എം.ഡി. ഇഖ്ബാൽ, അൽസലാമ പ്രതിനിധി സെയ്ദ് അലി, ഡോ. നിലാർ മുഹമ്മദ്, നാസർ ആലിക്കൽ, സി. മുസ്തഫ, എച്ച്. മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പ...
പെരിന്തൽമണ്ണ ഗവ. മോഡൽ സ്‌കൂളിൽ ശൗചാലയ സമുച്ചയം ഉദ്ഘാടനം ചെയ്തു
Local

പെരിന്തൽമണ്ണ ഗവ. മോഡൽ സ്‌കൂളിൽ ശൗചാലയ സമുച്ചയം ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 26-11-2023പെരിന്തൽമണ്ണ : ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ നിർമിച്ച ശൗചാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു. മൈതാനത്തോടു ചേർന്ന് ആൺകുട്ടികളുടെ ഉപയോഗത്തിനായി പത്തെണ്ണവും പെൺകുട്ടികൾക്കായി മൂന്നെണ്ണവുമടക്കം 13 ശൗചാലയങ്ങളാണ് നിർമിച്ചത്.17 ലക്ഷം രൂപ ചെലവിട്ടായിരുന്നു നിർമാണം. ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ. ഉണ്ണിക്കൃഷ്ണൻ, മൻസൂർ നെച്ചിയിൽ, വാർഡ് കൗൺസിലർ ഹുസൈന നാസർ, പ്രഥമാധ്യാപിക ശൈലജ, പി.ടി.എ. പ്രസിഡന്റ് പി. മുഹമ്മദ് മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ...
ബി. ഫാം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ലാനിയ നസ്റിന് അഭിനന്ദന പ്രവാഹം
Local

ബി. ഫാം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ലാനിയ നസ്റിന് അഭിനന്ദന പ്രവാഹം

Perinthalmanna RadioDate: 26-11-2023പെരിന്തൽമണ്ണ: കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള ബി.ഫാം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പെരിന്തൽമണ്ണ ജൂബിലി റോഡിലെ ലാനിയ നസ്റിന് അഭിനന്ദന പ്രവാഹം. വിവിധ മേഖലകളിലെ പ്രമുഖരും നാട്ടുകാരും ക്ലബ് പ്രവർത്തകരും മഹല്ല് കമ്മറ്റി ഉൾപ്പടെയുള്ളവർ ഈ മിടുക്കിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സന്തോഷം പങ്കുവെച്ചു. പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശി കൂരിയാടൻ മുസ്തഫയുടേയും ഹസീനയുടേയും മകളാണ് ലാനിയ നസ്റിന്.പെരിന്തൽമണ്ണ ഈഗിൾസ് ജൂബിലി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ലാനിയ നസ്റിനെ അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്‍റ് ഗഫൂർ പാറയില്‍,  സെക്രട്ടറി പ്രസാദ്, ട്രഷറര്‍ ഫവാസ്, ക്ലബ് അംഗങ്ങളായ ഷഹീർ, ആബിദ്, ഷമീർ, റഫീഖ്, ബിനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ലാനിയ നസ്റിന് ഉപഹാരം കൈമാറി.പ്രവാസി ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നജീബ് കാന്തപുരം എംഎൽഎയുടെ ഓഫീസിൽ വെച്ച് നടന്ന  ചടങ്ങിൽ ലാനി...
കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നത  വിദ്യാഭ്യാസ വകുപ്പ്
Local

കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നത  വിദ്യാഭ്യാസ വകുപ്പ്

Perinthalmanna RadioDate: 26-11-2023കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ടെക്‌ഫെസ്റ്റിൽ ഗാനമേള തുടങ്ങാനിരിക്കേയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഉച്ചയോടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകും. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കുസാറ്റിൽ പൊതുദർശനത്തിന് വയ്ക്കും.അതേസമയം, അപകടത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വൈസ് ചാൻസലറോടും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോർട്ട് തേടി.നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ഇന്നലെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. മരിച്ച വിദ്യാത്ഥികളിൽ രണ്ടുപേർ പെൺകുട്ടികളാണ്. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.കൂത്താട്ടുകുളം കിഴകൊമ്പ് കൊച...
അങ്ങാടിപ്പുറം – വളാഞ്ചേരി റോഡ്; രണ്ടാം ഘട്ട നവീകരണം ആരംഭിച്ചു
Local

അങ്ങാടിപ്പുറം – വളാഞ്ചേരി റോഡ്; രണ്ടാം ഘട്ട നവീകരണം ആരംഭിച്ചു

Perinthalmanna RadioDate: 26-11-2023അങ്ങാടിപ്പുറം : മങ്കട മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നും ഏറെ കാലമായി ശോചനീയാവസ്ഥ തുടരുന്ന അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ 5 കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുത്തനങ്ങാടി പള്ളിപ്പടി മുതൽ പാലച്ചോട് വരെയാണ് പ്രവർത്തി നടക്കുക. നേരത്തെ 3 കോടി അനുവദിച്ചു അങ്ങാടിപ്പുറം മുതൽ പള്ളിപ്പടി വരെ പ്രവർത്തി ആരംഭിച്ചിരുന്നു. രോഗികളും വിദ്യാർത്ഥികളും ആയിരകണക്കിന് പൊതുജനങ്ങളും നിത്യേന ഉപയോഗിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ നിയമസഭയിലും മറ്റും മഞ്ഞളാംകുഴി അലി എം എൽ എ പലതവണ ഉന്നയിച്ചിരുന്നു. ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി എം.എൽ.എ യുടെ നേതൃത്വത്തിൽ കുഴിയടക്കൽ സമരം സംഘടിപ്പിച്ചിരുന്നു   റോഡിന്റെ ബാക്കി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് 13 കോടിയുടെ അനുമതി ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വകുപ്പ്...
അങ്ങാടിപ്പുറത്തെ കുരുക്കഴിക്കാൻ വേണം ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്
Local

അങ്ങാടിപ്പുറത്തെ കുരുക്കഴിക്കാൻ വേണം ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്

Perinthalmanna RadioDate: 25-11-2023നവംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സ് പെരിന്തല്‍മണ്ണയില്‍ നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താൻ  പെരിന്തൽമണ്ണയിലെ ചില വികസന പ്രശ്നങ്ങൾ ഇതാ പെരിന്തൽമണ്ണ റേഡിയോ ചൂണ്ടിക്കാണിക്കുന്നുപെരിന്തൽമണ്ണ: 2010ല്‍ വിഎസ് അച്യുതാനന്ദൻ സര്‍ക്കാര്‍ 10 കോടി രൂപ നീക്കി വെച്ച്‌ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പെരിന്തല്‍മണ്ണയുടെ സ്വപ്ന പദ്ധതിയാണ് ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്. 36 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് 4.1 കിമീ നീളത്തില്‍ പുതിയ ബൈപാസ് നിര്‍മിച്ച്‌ കോഴിക്കാട് -പാലക്കാട് ദേശീയപാതയിലെ കുരുക്ക് കുറക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ അനിവാര്യത കണ്ടറിഞ്ഞാണ് 13 വര്‍ഷം മുമ്പ് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സര്‍ക്കാറും രണ്ട് ഇടത് സര്‍ക്കാറുകളും ഇതിലേക്ക് തിരിഞ്ഞു നോക്കിയി...
ഐഎസ്എല്ലിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു
Local

ഐഎസ്എല്ലിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു

Perinthalmanna RadioDate: 25-11-2023ഐഎസ്‌എല്ലില്‍ മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു.കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയില്‍ ഈസ്റ്റ്‌ ബംഗാളിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് നിര. ലീഗില്‍ ആറു മത്സരങ്ങള്‍ കളിച്ചിട്ടും ഒരു വിജയം പോലുമില്ലാതെയാണ് ഹൈദരാബാദ് എഫ് സി എത്തുന്നത്.ബ്ലാസ്റ്റേഴ്സ് നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ദിമിത്രി ഡയമന്റകോസിന് ഇന്ന് കളിക്കാനാവില്ല. എന്നാല്‍ പ്രതിരോധനിരയില്‍ മിലോസ് ഡ്രിൻസിച്ചും പ്രബീര്‍ ദാസും വിലക്ക് കഴിഞ്ഞ് തിരിച്ചെത്തും. മാര്‍ക്കോ ലെസ്കോവിച്ച്‌ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ഇന്ന് പുറത്ത് ഇരിക്കാനാണ് സാധ്യത.തോളില്‍ പരിക്കേറ്റ മധ്യനിരതാരം ജീക്സണ്‍ സ...
ചൈനയിലെ അജ്‍ഞാത വൈറസ്; കേരളത്തിൽ ജാഗ്രതാനിർദേശം
Local

ചൈനയിലെ അജ്‍ഞാത വൈറസ്; കേരളത്തിൽ ജാഗ്രതാനിർദേശം

Perinthalmanna RadioDate: 25-11-2023ചൈനയിൽ അ‍ജ്ഞാത വൈറസ് കാരണം കുട്ടികളിൽ ന്യുമോണിയ പടരുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ജാഗ്രത പാലിക്കാൻ നിർദേശം. ഇന്നലെ നടന്ന പകർച്ചവ്യാധി അവലോകന യോഗത്തിൽ അജ്ഞാത ന്യുമോണിയയും ചർച്ചയായി. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കോവിഡ് ഇന്ത്യയിൽ ആദ്യം കണ്ടെത്തിയതു കേരളത്തിലായിരുന്നു. ആ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ഓൺലൈനായി പങ്കെടുത്ത മന്ത്രി വീണ ജോർജ് നിർദേശിച്ചു. ചൈനയിൽനിന്ന് അടുത്തിടെ വന്നവരെയും അവരുടെ കുട്ടികളെയും നിരീക്ഷിക്കും. ഇടവിട്ടുള്ള മഴ ഉള്ളതിനാൽ കേരളത്തിൽ കുട്ടികളിലെ വൈറൽ ന്യുമോണിയ ബാധിതരുടെ നിരക്ക് ഉയർന്നിട്ടുണ്ട്. ചികിത്സ തേടുന്നവർക്കു ചൈനയിൽനിന്നു വന്നവരുമായി സമ്പർക്കം ഉണ്ടോയെന്നു പ്രത്യേകം ചോദിക്കും.അ‍ജ്ഞാത ന്യുമോണിയയുടെ പശ്ചാത്തലത്തിൽ വ്യാപാര, യാത്ര വിലക്കുകൾ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടില്ല. ജാഗ്രത തുടരണമെന്നും സാഹചര്...
ജൽജീവൻ മിഷൻ കുടിവെളള പദ്ധതി; റോഡുകളുടെ പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കണം
Local

ജൽജീവൻ മിഷൻ കുടിവെളള പദ്ധതി; റോഡുകളുടെ പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കണം

Perinthalmanna RadioDate: 25-11-2023അങ്ങാടിപ്പുറം : ജൽജീവൻ മിഷൻ കുടിവെളള പദ്ധതിക്കായി വെട്ടിപ്പൊളിക്കുന്ന ഗ്രാമീണ റോഡുകൾ പുനർനിർമ്മിക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്ങാടിപ്പുറം പഞ്ചായത്ത് ഭാരവാഹികൾ കേന്ദ്രമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ജൽജീവൻ മിഷൻ കേന്ദ്രപദ്ധതിയാണ്. എന്നാൽ പൈപ്പിടുന്നതിനായി പൊളിക്കുന്ന റോഡുകൾ പുനർനിർമ്മിക്കാൻ ഈ പദ്ധതിയിൽ കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല. കുടിവെള്ള പദ്ധതിക്കായി കേരള ജല അതോറിറ്റി തയ്യാറാക്കിയ പൈപ്പുകൾ സ്ഥാപിക്കുമ്പോൾ വെട്ടിപ്പൊളിക്കുന്ന ഗ്രാമീണ റോഡുകൾ പുനർനിർമ്മിക്കുന്ന കാര്യം ഉൾപ്പെടുത്തിയിട്ടുമില്ല.ഇതനുസരിച്ച് തയ്യാറാക്കിയ നിവേദനം പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദ ഡൽഹിയിൽ കേന്ദ്ര ജൽശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തിന്റെ വസതിയിലെത്തി സമർപ്പിച്ചു. അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി അശ്വനി ജെ.പി. സിങ് നിവേദനം ഏറ്റുവാങ്...