ഓള്‍ ഇന്ത്യ പെര്‍മിറ്റ് കടന്നുകയറ്റം; കെ.എസ്.ആര്‍.ടി.സിയുടെ നട്ടെല്ലൊടിക്കും
Perinthalmanna RadioDate: 23-11-2023ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ മറവില്‍ സ്വകാര്യ ബസുകള്‍ ദീര്‍ഘദൂര പാതകള്‍ കൈയടക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ നട്ടെല്ലൊടിക്കും.കെ.എസ്.ആര്‍.സിയുടെ മൊത്തം വരുമാനത്തിന്‍റെ 60 ശതമാനവും 1500 ഓളം ദീര്‍ഘദൂര ബസുകളില്‍നിന്നാണ്. ഈ വരുമാനം കൊണ്ടാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഓടിക്കുന്ന ഓര്‍ഡിനറി സര്‍വിസുകളുടെ നഷ്ടം നികത്തുന്നത്.യാത്രക്കാര്‍ കുറവുള്ള സമയത്തും റൂട്ടുകളിലും ഓര്‍ഡിനറി ഓടിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിക്ക് നിയമപ്രകാരം അര്‍ഹമായ റൂട്ടുകള്‍ സ്വകാര്യ കുത്തകകള്‍ കൈയടക്കുന്നതോടെ ഓര്‍ഡിനറി റൂട്ടുകളിലടക്കം ആഘാതമുണ്ടാകുമെന്നാണ് മാനേജ്മെന്‍റ് വിലയിരുത്തല്‍.കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്ക് ഒറ്റ നികുതിയില്‍ അന്തര്‍സംസ്ഥാന യാത്രക്കുള്ള അനുമതിയാണ് ഓള്‍ ഇന്ത്യ പെര്‍മിറ്റിലൂടെ ലഭിക്കുന്നതെന്നും മറ്റ് ആനുകൂല്യങ്ങളില്ലെന്നുമാണ് കെ.എസ്.ആര്‍.ടി.സ...










