ആനത്താനത്തെ 60 വയസ്സ് കഴിഞ്ഞവരെ ആദരിക്കുന്ന സ്വർണരാവ് സമാപിച്ചു
Perinthalmanna RadioDate: 16-11-2023പെരിന്തൽമണ്ണ: നഗരസഭയുടെ 19-ാം വാർഡായ ആനത്താനത്തെ 60 വയസ്സ് കഴിഞ്ഞവരെ പങ്കെടുപ്പിച്ച് നടത്തിയ സ്വർണരാവ് സമാപിച്ചു. കൗൺസിലർ കെ.പി. ഹുസൈൻ റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ 60 കഴിഞ്ഞ 184 പേരെ ക്ഷണിച്ചതിൽ 130 പേർ പങ്കെടുത്തു. ഇവരെ മഞ്ഞളാംകുഴി അലി എം.എൽ.എ. പൊന്നാടയണിയിച്ച് ഉപഹാരംനൽകി ആദരിച്ചു. കളികളും വർത്തമാനങ്ങളും കലാപരിപാടികളുമായി എല്ലാവർക്കും ആസ്വാദ്യകരമായ പരിപാടി നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്തു. പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷ് മുഖ്യാതിഥിയായി.വിശിഷ്ടാതിഥികൾക്ക് രാജാരവിവർമ ദേശീയ പുരസ്‌കാരജേതാവ് അനൂപ് കെ. ടോൺ വരച്ച ചിത്രങ്ങൾ സമ്മാനിച്ചു. സംഗമത്തിനെത്തിയവർക്കായി ആയുർവൈദ്യ മനയുടെ മെഡിക്കൽക്യാമ്പും മാജിക്കൽ എന്റർടെയ്ൻമെന്റ് പരിപാടിയുമുണ്ടായിരുന്നു.കൊളക്കാടൻ അസീസ്, കെ. ജാനകി, ഡോ. ബാബു മുണ്ടേക്കാട്, എ. ആനന്ദമൂർത്തി, എം. വേ...










