Local

പെരിന്തൽമണ്ണയിൽ ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടും
Local

പെരിന്തൽമണ്ണയിൽ ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടും

Perinthalmanna RadioDate: 14-11-2023പെരിന്തൽമണ്ണ: വിതരണ പൈപ്പുകളിലെ ചോർച്ച അടയ്ക്കുന്നതിനാൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും ജലവിതരണം തടസ്സപ്പെടും.പെരിന്തൽമണ്ണ സെക്‌ഷന് കീഴിലെ പെരിന്തൽമണ്ണ നഗരസഭ, അങ്ങാടിപ്പുറം, ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിലാണ് ജലവിതരണം മുടങ്ങുകയെന്ന് അധികൃതർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EebnOh7UX6U4OzkN4Y860b---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
Local

സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

Perinthalmanna RadioDate: 14-11-2023നവംബർ 21 മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയ്ക്ക് ശേഷം സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പണിമുടക്കിൽനിന്ന് പിന്മാറുകയായിരുന്നു.140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. ബസ് ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് തീരുമാനം മാറ്റില്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. സർക്കാർ ഉത്തരവ് പുനഃപരിശോധിക്കും.വിദ്യാർഥികളുടെ കൺസെഷൻ വിഷയത്തിൽ രവി രാമൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളുടെ കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.നിരക്ക് വർധന സർക്കാർ പരിഗണിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക...
ആലുവ കേസിൽ പ്രതി അസഫാക് ആലത്തിന് വധശിക്ഷ
Local

ആലുവ കേസിൽ പ്രതി അസഫാക് ആലത്തിന് വധശിക്ഷ

Perinthalmanna RadioDate: 14-11-2023കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. കൊലപാതക കുറ്റത്തിനാണ് വധ ശിക്ഷ വിധിച്ചത്. പ്രതി ദയ അർഹിക്കുന്നില്ലെന്നും പ്രായം പരിഗണിക്കാനാകില്ലെന്നും കോടതി വിവിധ വകുപ്പുകളിലായി അഞ്ച് ജീവ പരന്ത്യം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. പോക്‌സോയുടെ രണ്ടു വകുപ്പിലും ഐ.പി.സി 376ലും ജീവിതാവസാനം വരെ തടവ്. ഇതു കൂടാതെ വിവിധ വകുപ്പുകളിലായി ഏഴ് ലക്ഷത്തിലധികം പിഴ ഒടുക്കണം. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അത...
മുതുവറക്കുളം ശുചീകരിച്ചു
Local

മുതുവറക്കുളം ശുചീകരിച്ചു

Perinthalmanna RadioDate: 14-11-2023അങ്ങാടിപ്പുറം: മുതുവറ മഹാവിഷ്ണുക്ഷേത്രത്തിലെ കുളം ശുചീകരിച്ചു. ഗ്രാമിക റെസിഡെൻസ് അസോസിയേഷനാണ് പായലുകൾ നീക്കി കുളം ശുചീകരിച്ചത്. ശുചീകരണത്തിൽ അസോസിയേഷൻ അംഗങ്ങളായ വിജയകുമാർ, അനീഷ്, സി.ടി. രാമചന്ദ്രൻ, പി.ആർ. അനൂപ്, മനീഷ്, നാരായണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EebnOh7UX6U4OzkN4Y860b---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മങ്കട ഉപജില്ലാ കലോത്സവം പരിയാപുരത്ത് തുടങ്ങി
Local

മങ്കട ഉപജില്ലാ കലോത്സവം പരിയാപുരത്ത് തുടങ്ങി

Perinthalmanna RadioDate: 14-11-2023അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ കലോത്സവം പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുഖ്യാതിഥിയായിരുന്നു.സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് വാമറ്റത്തില്‍, എഇഒ മിനി ജയൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. ജുവൈരിയ, ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസ്, അസീസ് പട്ടിക്കാട്, ടി.കെ. ശശീന്ദ്രൻ, ജാഫര്‍ വെള്ളക്കാട്ട്, സുനില്‍ ബാബു വാക്കാട്ടില്‍, ഫൗസിയ തവളേങ്ങല്‍, വിൻസി അനില്‍, കെ. ദിലീപ്, പഞ്ചായത്ത് അംഗങ്ങളായ അനില്‍ പുലിപ്ര, വിജയകുമാരി, അൻവര്‍ സാദത്ത്, രത്നകുമാരി, പിടിഎ പ്രസിഡന്‍റുമാരായ സാജു ജോര്‍ജ്, സല്‍മാൻ ഫാരിസ്, എ.പി. ബിജു, അജിത് കുമാര്‍, വി. അസീസ്, എം. ഉസ്മാൻ, സ്കൂള്‍ പ്രി...
അപ്രതീക്ഷിതമായി ഡാറ്റ ഉപയോഗം കൂടുന്നോ; നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുന്നുണ്ടാകാം
Local

അപ്രതീക്ഷിതമായി ഡാറ്റ ഉപയോഗം കൂടുന്നോ; നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുന്നുണ്ടാകാം

Perinthalmanna RadioDate: 13-11-2023അപ്രതീക്ഷിതമായി ഡാറ്റ ഉപയോഗം കൂടുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ഫോൺ ഹാക്ക്​ ചെയ്യപ്പെടുന്നുണ്ടാകാം. സൈബർ വിദഗ്​ധരും പൊലീസ്​ ഉൾപ്പെടെ സുരക്ഷാവിഭാഗങ്ങളും നൽകുന്ന മുന്നറിയിപ്പാണിത്​. ഇന്ത്യയിൽ ​ഭൂരിപക്ഷം പേരുടേയും ഫോൺ ഹാക്ക്​ ചെയ്യാനുള്ള സാധ്യത കൂടുതലെന്നാണ്​ വിദ്​ഗധരുടെ അഭിപ്രായം. രാജ്യത്തും, പ്രത്യേകിച്ച്​ കേരളത്തിലും കൂടുതലായി ഉപയോഗിക്കുന്നത്​ ആൻഡ്രോയ്​ഡ്​ ഫോണുകളാണ്​. അവ എളുപ്പം ഹാക്ക്​ ചെയ്യാൻ സാധിക്കുമെന്നും പൂർണമായും സുരക്ഷിതമല്ലെന്നുമാണ്​ ഇവർ ചൂണ്ടിക്കാട്ടുന്നത്​. ഫോൺ ഹാക്ക്​ ചെയ്യുന്നതിലൂടെ അതിലെ വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ്​ ഈ മുന്നറിയിപ്പ്​.ഫോണിലെ ഡാറ്റ ഉപയോഗത്തിന്‍റെ തോത്​ അപ്രതീക്ഷിതമായി വർധിക്കുകയാണെങ്കിൽ അത്​ ഫോൺ ഹാക്ക്​ ചെയ്യുന്നുണ്ടെന്ന സൂചന നൽകുന്നതാണ്​. ഹാക്ക്​ ചെയ്യപ്പെടുന്ന ഫോണിൽ പ്രവർ...
ഖസാക്കിന്റെ ഇതിഹാസം രംഗാവിഷ്കാരം സമാപിച്ചു
Local

ഖസാക്കിന്റെ ഇതിഹാസം രംഗാവിഷ്കാരം സമാപിച്ചു

Perinthalmanna RadioDate: 13-11-2023പെരിന്തൽമണ്ണ: വീണ്ടും കാണാൻ കൊതിപ്പിക്കുന്ന അവതരണഭംഗിയിൽ മൂന്നുദിവസം ജനമനസ്സുകളിലേക്ക് പടർന്ന ഇതിഹാസത്തിന് പെരിന്തൽമണ്ണയിൽ സമാപനം. നോവലിന്റെ രംഗാവിഷ്കാരം പെരിന്തൽമണ്ണയുടെ ചരിത്രത്താളിലേക്ക് മറിയുന്നു. നെഹ്രു സ്റ്റേഡിയത്തിൽ കാണികളെ ത്രസിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന് ഞായറാഴ്ചയും നിറഞ്ഞ സദസ്സായിരുന്നു. എഴുത്തുകാരൻ ബെന്യാമിൻ അടക്കം നിരവധിപേർ നാടകം കാണാനെത്തി. പെരിന്തൽമണ്ണ നഗരസഭയുടെ പാലിയേറ്റീവ് സ്റ്റോറിനും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുമുള്ള ധനശേഖരണാർഥം ‘കെ.ജി.എൻ. ഡ്രാമ തിയേറ്ററാ’ണ് നാടകം പെരിന്തൽമണ്ണയിലെത്തിച്ചത്. തൃക്കരിപ്പൂർ കെ.എം.കെ. സ്മാരക കലാസമിതി അവതരിപ്പിച്ച നാടകം ദീപൻ ശിവരാമനാണ് സംവിധാനംചെയ്തത്. അറുപതോളം കലാകാരന്മാർ അണിനിരന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞ...
കരിപ്പൂർ വിമാനത്താവളത്തിൽ വരുന്നത് 800 കോടിയുടെ വികസനം
Local

കരിപ്പൂർ വിമാനത്താവളത്തിൽ വരുന്നത് 800 കോടിയുടെ വികസനം

Perinthalmanna RadioDate: 13-11-2023കരിപ്പൂർ: റൺവേ വികസനത്തിനായി ഏറ്റെടുത്ത ഭൂമി സംസ്ഥാനസർക്കാർ വിമാനത്താവള അതോറിറ്റിക്ക് കൈമാറിയതോടെ കോഴിക്കോട് വിമാന താവളത്തിൽ വരുന്നത് 800 കോടിയുടെ വികസനം. രാജ്യത്തെ മികച്ച അന്താരാഷ്ട്ര വിമാന താവളങ്ങളിൽ ഒന്നായി കരിപ്പൂരിനെ മാറ്റുകയാണു ലക്ഷ്യം. രാജ്യത്തെ പൊതു മേഖലാ വിമാന താവളങ്ങളിൽ വരുമാനത്തിൽ രണ്ടാം സ്ഥാനത്താണ് കരിപ്പൂർ. മൊത്തത്തിൽ ഏഴാം സ്ഥാനത്തും.വിമാനത്താവള വികസനത്തിൽ പ്രധാന തടസ്സം റൺവേയുടെ നീളക്കുറവായിരുന്നു. 9,000 അടിയുള്ള റൺവേ 13,000 അടിയാക്കണമെന്നും റൺവേയുടെ ഇരുവശങ്ങളിലും 250 മീറ്റർ വീതം റെസ നിർമിക്കണമെന്നുമാണ് വിമാനത്താവള അപകടത്തെത്തുടർന്ന് പഠനം നടത്തിയ വിദഗ്‌ധസമിതി നിർദേശിച്ചത്. ഇതിനാവശ്യമായ സ്ഥലം കിട്ടാതായപ്പോൾ, നിലവിലെ റൺവേ നീളം കുറച്ച് റെസ നിർമിക്കാനും വലിയ വിമാനങ്ങളുടെ സർവീസിന് അനുമതി നിഷേധിക്കാനും തീരുമാനിച്ചു. എന്നാൽ, സ്ഥലം കിട്...
ഇപോസ് അറ്റകുറ്റപ്പണിക്ക് ആളില്ല; യന്ത്രം പണിമുടക്കിയാൽ റേഷൻ മുടങ്ങും
Local

ഇപോസ് അറ്റകുറ്റപ്പണിക്ക് ആളില്ല; യന്ത്രം പണിമുടക്കിയാൽ റേഷൻ മുടങ്ങും

Perinthalmanna RadioDate: 13-11-2023സംസ്ഥാനത്തെ റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായി ക്ഷണിച്ച ടെൻഡർ ഏറ്റെടുക്കാൻ ആളില്ല. ഇപ്പോഴത്തെ കരാർ കാലാവധി അവസാനിക്കുന്ന 30നുശേഷം യന്ത്രം പണിമുടക്കിയാൽ റേഷൻ മുടങ്ങുന്ന ഗുരുതര അവസ്ഥയാകും ഉണ്ടാകുക. കാർഡ് ഉടമകൾക്ക് ബയോമെട്രിക് സംവിധാനമായ ഇ പോസ് വഴി വിവരങ്ങൾ ശേഖരിച്ചു വേണം, കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം (എൻഎഫ്എസ്) റേഷൻ നൽകാൻ.സംസ്ഥാനത്തെ 14,335 റേഷൻ കടകളിലുള്ള ഇ പോസ് യന്ത്രങ്ങളുടെ 3 വർഷത്തെ പരിപാലനക്കരാറിനു സംസ്ഥാന സർക്കാരിനു വേണ്ടി സപ്ലൈകോയാണ് കഴിഞ്ഞ മാസം ടെൻഡർ ക്ഷണിച്ചത്. കരടു വ്യവസ്ഥകൾ സംബന്ധിച്ച് 8 കമ്പനികളുമായി പ്രീ ബിഡ് ചർച്ചകൾ നടന്നിരുന്നു. എന്നാൽ വ്യവസ്ഥകൾ അംഗീകരിക്കാൻ കമ്പനികൾ തയാറായില്ല.ഇ പോസ് യന്ത്രങ്ങൾ സ്ഥാപിക്കാനും വാർഷിക അറ്റകുറ്റപ്പണിക്കുമായി 2018 ഫെബ്രുവരിയിലാണ് ആദ്യം കരാർ ഒപ്പിട്ടത്. ഹൈ...
ദേശീയ ഗെയിംസ് ജേതാവിനും കായിക താരങ്ങൾക്കും പരിയാപുരത്ത് ജനകീയ സ്വീകരണം നൽകി
Local

ദേശീയ ഗെയിംസ് ജേതാവിനും കായിക താരങ്ങൾക്കും പരിയാപുരത്ത് ജനകീയ സ്വീകരണം നൽകി

Perinthalmanna RadioDate: 13-11-2023പെരിന്തൽമണ്ണ: ഗോവയിൽ നടന്ന ദേശീയ ഗെയിംസ് നെറ്റ്ബോളിൽ വെള്ളി മെഡൽ നേടിയ കേരള ടീം അംഗം പി.എ.ജോസഫിനും ദേശീയ ഗെയിംസ്  ഫാസ്റ്റ് ഫൈവ് നെറ്റ്ബോളിൽ കേരള ടീം അംഗങ്ങളായ അഖിൽ ആന്റണി, കെവിൻ എ.ഷാജി എന്നിവർക്കും കണ്ണൂരിൽ സമാപിച്ച സംസ്ഥാന സ്കൂൾ നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ മലപ്പുറം ജില്ലാ ടീം അംഗങ്ങളായ പരിയാപുരം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ 14 കായിക താരങ്ങൾക്കും പരിയാപുരത്ത് ജനകീയ സ്വീകരണം ഒരുക്കി.പരിയാപുരം ഫാത്തിമ മാതാ പാരിഷ് ഹാളിൽ നടന്ന അനുമോദന സമ്മേളനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ.ജെയിംസ് വാമറ്റത്തിൽ ആധ്യക്ഷ്യം വഹിച്ചു.ബ്ലോക്ക് അംഗം വിൻസി അനിൽ, പഞ്ചായത്ത് അംഗം അനിൽ പുലി...