പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫൊറൻസിക് സർജൻ ചുമതലയേറ്റു
Perinthalmanna RadioDate: 11-11-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ മാസങ്ങളായുള്ള പ്രശ്‌നത്തിന് താത്കാലിക പരിഹാരമായി ഫൊറൻസിക് സർജൻ വെള്ളിയാഴ്ച ചുമതലയേറ്റു. നേരത്തേ ഇവിടെയുണ്ടായിരുന്നതും പിന്നീട് കൂട്ടിലങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയുംചെയ്ത ഫൊറൻസിക് സർജൻ മെഹ്ജ് ഫാത്തിമയാണ് ചുമതലയേറ്റത്. ജോലിക്രമീകരണ വ്യവസ്ഥപ്രകാരം ആറു മാസത്തേക്കാണു നിയമനം.പകരം ഒരു കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറെ കൂട്ടിലങ്ങാടിയിലേക്കു നൽകിയിട്ടുണ്ട്. ആറുമാസത്തോളമായി ജില്ലാ ആശുപത്രിയിൽ ഫൊറൻസിക് സർജൻ ഇല്ലാത്തത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. നേരത്തേ ഹജ്ജ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടാണ് ഈ ഡോക്ടർ പെരിന്തൽമണ്ണയിൽനിന്നു പോയത്. പകരമെത്തിയയാൾ പ്രസവാവധിയിലും പ്രവേശിച്ചതോടെ ഫൊറൻസിക് സർജൻ ഇല്ലാതായി.ഹജ്ജ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഡോക്ടറെ കൂട്ടിലങ്ങാടിയിലേക്കു നിയമിക്കുകയുംചെയ്തു. ഫൊറൻസിക് സർജൻ ഇല്ലാത്...










