Local

വെള്ളിലയിൽ പുലിയെ കണ്ട സംഭവം; വനംവകുപ്പ് പരിശോധന നടത്തി
Local

വെള്ളിലയിൽ പുലിയെ കണ്ട സംഭവം; വനംവകുപ്പ് പരിശോധന നടത്തി

Perinthalmanna RadioDate: 07-11-2023മങ്കട : വെള്ളിലയിൽ പുലിയെ കണ്ടെന്ന സംശയത്തെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ക്രഷറിലേക്ക് മെറ്റൽ എടുക്കാൻ പോവുകയായിരുന്ന ലോറി ഡ്രൈവറാണ് പുലി റോഡ് മുറിച്ച് കിടക്കുന്നത് കണ്ടത്. വെള്ളില കടുക്ക സിറ്റിക്കും വ്യൂ പോയിന്റിനും ഇടയിലുള്ള റബർ തോട്ടത്തിൽ നിന്നു തെങ്ങിൻ തോപ്പിലേക്ക് റോഡ് മുറിച്ച് കിടക്കുന്നതായി കണ്ടതായാണ് കടന്നമണ്ണ സ്വദേശിയായ ഷബീർ പറഞ്ഞത്.വാർഡംഗം പി. ജംഷീറിന്റെ നേതൃത്വത്തിൽ നാട്ടുകാർ നൽകിയ പരാതിയിൽ തിങ്കളാഴ്ച പുലിയുടെ കാൽപ്പാടുകൾ പരിശോധിച്ചു. ഇവ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചാൽ ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം. പരിശോധനയ്ക്ക് ബീറ്റ് ഫോറസ്റ്റ്‌ ഓഫീസർമാരായ രഞ്ജിത്ത്, ധന്യരാജ്, ഫോറസ്റ്റ് വാച്ചർ ഉണ്ണികൃഷ്ണൻ, ഡ്രൈവർ അനീഷ് ബാബു, വാർഡ് അംഗം പി. ജംഷീർ എന്നിവർ നേതൃത്വം നൽകി................................................കൂടുതൽ വാർത്ത...
വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് ഭാഗികമായി റദ്ദാക്കി
Local

വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് ഭാഗികമായി റദ്ദാക്കി

Perinthalmanna RadioDate: 07-11-2023സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. സുപ്രിംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ രാത്രി 10 മുതൽ രാവിലെ 6 വരെ വെടിക്കെട്ടിനുള്ള നിയന്ത്രണം തുടരും. എന്നാൽ സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെടിക്കോപ്പുകൾ റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.അസമയത്തെ വെടിക്കെട്ട് നിരോധിച്ച ജസ്റ്റിസ് അമിത് റാവലിൻ്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കിയത്. സർക്കാർ നൽകിയ അപ്പീലിൽ വിശദമായി വാദം കേട്ട ഡിവിഷൻ ബെഞ്ച് വെട്ടിക്കെട്ടുമായി ബന്ധപ്പെട്ട സമയക്രമത്തിലും വ്യക്തത വരുത്തി. സുപ്രിംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ രാത്രി 10 മുതൽ രാവിലെ 6 വരെ വെടിക്കെ...
മേലാറ്റൂര്‍- പുലാമന്തോള്‍ റോഡിൻ്റെ ശോച്യാവസ്ഥ; വ്യാപാരികള്‍ പ്രതിഷേധ പദയാത്ര നടത്തി
Local

മേലാറ്റൂര്‍- പുലാമന്തോള്‍ റോഡിൻ്റെ ശോച്യാവസ്ഥ; വ്യാപാരികള്‍ പ്രതിഷേധ പദയാത്ര നടത്തി

Perinthalmanna RadioDate: 07-11-2023പെരിന്തല്‍മണ്ണ: നാലു വര്‍ഷത്തോളമായി പൂര്‍ത്തീകരിക്കാത്ത മേലാറ്റൂര്‍ - പുലാമന്തോള്‍ (സ്റ്റേറ്റ് ഹൈവേ - 39) റോഡ് പ്രവൃത്തികളുടെ അനാസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേലാറ്റൂരില്‍ നിന്നു പെരിന്തല്‍മണ്ണ വരെയും പുലാമന്തോളില്‍ നിന്ന് പെരിന്തല്‍മണ്ണ വരെയും പ്രതിഷേധ പദയാത്ര നടത്തി.ഇന്നലെ രാവിലെ ഒമ്പതിനു ആരംഭിച്ച പദയാത്ര ഉച്ചക്കു 12ന് സമാപിച്ചു. മേലാറ്റൂര്‍ ടൗണില്‍ നിന്നാരംഭിച്ച പദയാത്ര മേലാറ്റൂര്‍ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയര്‍മാൻ പി.കെ. അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയതു. വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂര്‍ യൂണിറ്റ് പ്രസിഡന്‍റ് എൻ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.മേലാറ്റൂര്‍ യൂണിറ്റ് പ്രഥമ സെക്രട്ടറി വാസുണ്ണി തിരുമുല്‍പ്പാട് ജാഥ ക്യാപ്റ്റനായ മണ്ഡലം ജനറല്‍ സെക...
പെരിന്തല്‍മണ്ണയിലെ കല്ലുവരമ്പ് തോടിന്‍റെ പാര്‍ശ്വഭിത്തി ഇടിഞ്ഞു
Local

പെരിന്തല്‍മണ്ണയിലെ കല്ലുവരമ്പ് തോടിന്‍റെ പാര്‍ശ്വഭിത്തി ഇടിഞ്ഞു

Perinthalmanna RadioDate: 07-11-2023പെരിന്തല്‍മണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ ബൈപ്പാസ് ജംഗ്ഷനില്‍ പാണ്ടി ഓട്ടോ മൊബൈല്‍സിനോട് ചേര്‍ന്നുള്ള കല്ലുവരമ്പ് തോടിന്‍റെ പാര്‍ശ്വഭിത്തി ഇടിഞ്ഞു വീണു. തോടിനോട് ചേര്‍ന്നു ഉയരത്തിലുള്ള കരിങ്കല്‍ കെട്ടാണ് നീരൊഴുക്കുള്ള തോട്ടിലേക്ക് നിലം പൊത്തിയത്. തോട്ടിനോടു ചേര്‍ന്നാണ് ഓട്ടൊമൊബൈല്‍സ് കെട്ടിടമുള്ളത്. ഭിത്തി തകര്‍ന്നതോടെ താല്‍കാലിക ഷീറ്റുമേഞ്ഞ ഷെഡും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രാത്രിയിലാണ് സംഭവം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EebnOh7UX6U4OzkN4Y86...
സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
Local

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Perinthalmanna RadioDate: 07-11-2023സംസ്ഥാനത്ത് ഇന്ന് കെ.എസ്.യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്‍റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആചരിക്കുന്നത്. സംഘര്‍ഷത്തില്‍ വനിതാ പ്രവര്‍ത്തക അടക്കം നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു.തലക്ക് സാരമായി പരിക്കേറ്റ രണ്ട് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്.പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തിയതെന്നും വനിതാ പ്രവര്‍ത്തകരെയടക്കം മര്‍ദിച്ചെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ ആരോപിച്ചിരുന്നു.കേരളവര്‍മയിലെ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ അട്ടിമറിച്ചുവെന്നും മന്ത്രി ആര്‍. ബിന്ദു ഇതിനായി ഇടപെടല്‍ നടത്തിയെന്നും ആരോപിച്ചാണ് കെ.എസ്.യു ...
നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല
Local

നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല

Perinthalmanna RadioDate: 06-11-2023ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴക്കുടിശ്ശികയില്ലാത്ത വാഹനങ്ങൾക്ക് മാത്രമേ ഡിസംബർ ഒന്നു മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് നൽകൂ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ് ലോഡ് ചെയ്യുകയും 2,103,801 ചലാനുകൾ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.p...
വൈദ്യുതി ചാർജ് വർധന; കെഎസ്ഇബി ഓഫീസിന് മുൻപിൽ ധർണ സമരം നടത്തി
Local

വൈദ്യുതി ചാർജ് വർധന; കെഎസ്ഇബി ഓഫീസിന് മുൻപിൽ ധർണ സമരം നടത്തി

Perinthalmanna RadioDate: 06-11-2023പെരിന്തൽമണ്ണ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം പെരിന്തൽമണ്ണ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പെരിന്തൽമണ്ണ കെ എസ് ഇ ബി ഓഫീസിന് മുൻപിൽ ധർണ സമരം നടത്തി. ധർണ സമരം പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ എ കെ നാസർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പച്ചീരി നാസർ അദ്യക്ഷത വഹിച്ച പരിപാടിയിൽ കെ പി ഫാറൂഖ് സ്വാഗതവും പച്ചീരി ജലാൽ നന്ദിയും പറഞ്ഞു. പി ബഷീർ, കിഴിശേരി ബാപ്പു, ചേരിയിൽ മമ്മി, കൂരിയാടൻ കുഞ്ഞാണി, ഹബീബ് മണ്ണേങ്ങൾ, ഇർഷാദ് ജൂബിലി, സലീം താമരത്ത്, ഹുസൈന നാസർ, റിയാസ് ആനത്താനം, പച്ചീരി ഫാറൂഖ്, ഉസ്മാൻ തെക്കത്ത്, ഉനൈസ് കക്കൂത്ത്, സി നാസർ, സൈതുമ്മർ, കെ ടി ഹമീദ്, നൗഷാദ് കുന്നത്ത്, ബാപ്പു കുന്നത്ത്, ഹുസൈൻ കല്ലെങ്ങാടാൻ, അസ്സൈനാർ തോട്ടോളി തുടങ്ങിയവർ സംസാ...
കെ.എസ്.യു. മാർച്ചിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്; നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്
Local

കെ.എസ്.യു. മാർച്ചിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്; നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

Perinthalmanna RadioDate: 06-11-2023തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷഭരിതമായത്. ഒരു വനിതാ പ്രവർത്തകയടക്കം നിരവധി കെ.എസ്.യു. പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്.തിരുവനന്തപുരം ഡി.സി.സി. ഓഫീസിൽ നിന്ന് ബേക്കറി ജങ്ഷൻ വഴിയാണ് മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിനിടെ പ്രവർത്തകർ കേരളീയം പരിപാടിയുടെ ഫ്ളക്സ് ബോർഡുകൾ തകർക്കുകയും പി.പി. ചിത്തിരഞ്ജൻ എം.എൽ.എയുടെ വാഹനം തടയുകയും ചെയ്തു. മന്ത്രിയുടെ വീടിന് നൂറ് മീറ്റർ ഇപ്പുറത്ത് പോലീസ് ബാരിക്കേഡ് തീർത്ത് മാർച്ച...
നിലമ്പൂരിൽ നിന്നുള്ള പാസഞ്ചർ വൈകി; കണക്‌‌ഷൻ കിട്ടാതെ യാത്രക്കാർ വലഞ്ഞു
Local

നിലമ്പൂരിൽ നിന്നുള്ള പാസഞ്ചർ വൈകി; കണക്‌‌ഷൻ കിട്ടാതെ യാത്രക്കാർ വലഞ്ഞു

Perinthalmanna RadioDate: 06-11-2023പെരിന്തൽമണ്ണ: നിലമ്പൂരിൽ നിന്നുള്ള പാസഞ്ചർ ട്രെയിൻ വൈകിയതിനെ തുടർന്ന് കണക്‌‍ഷൻ ട്രെയിൻ ലഭിക്കാതെ നൂറു കണക്കിന് യാത്രക്കാർ ദുരിതത്തിലായി. രാവിലെ 7 ന് നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ സാധാരണ 8.40 ന് ഷൊർണൂരിൽ എത്താറുണ്ട്.  ഒൻപതിനുള്ള കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ യാത്ര ചെയ്യാനുദ്ദേശിച്ചാണ് മിക്കവരും ഈ ട്രെയിനിൽ ഉണ്ടാവുക.സാധാരണ കണക്‌‍ഷൻ ട്രെയിൻ ലഭിക്കാറുമുണ്ട്. എന്നാൽ ഷൊർണൂർ–നിലമ്പൂർ ട്രെയിൻ എത്തിയതും കണ്ണൂർ–ആലപ്പുഴ എക്‌സ്‌പ്രസ് എക്‌സ്പ്രസ് സ്‌റ്റേഷൻ വിട്ടതും ഒരേ സമയത്തായിരുന്നു. യാത്രക്കാർക്ക് തങ്ങൾക്ക് യാത്ര ചെയ്യാനുള്ള കണക്‌‍ഷൻ ട്രെയിൻ കാണാനായെന്ന് മാത്രം.  നൂറു കണക്കിന് യാത്രക്കാരാണ് ഇതോടെ വലഞ്ഞത്. പിന്നീട് 11 വരെ കാത്തിരുന്ന ശേഷമാണ് യാത്ര തുടർന്നത്. യഥാ സമയത്ത് എത്താനാകില്ലെന്നതിനാൽ തുടർ ...
അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
Local

അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 06-11-2023തൃശ്ശൂർ: അതിരപ്പിള്ളി- മലക്കപ്പാറ റോഡിൽ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് നവംബർ ആറുമുതൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു.അത്യാവശ്യമുള്ള ഇരുചക്ര വാഹനങ്ങളൊഴികെ അതിരപ്പിള്ളി ഭാഗത്തു നിന്ന് വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്പോസ്റ്റിലും തമിഴ്നാട് മലക്കപ്പാറ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ മലക്കപ്പാറ ഫോറസ്റ്റ് ചെക്പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും. അടിയന്തര ആവശ്യത്തിനായി ഇരുവശത്തും ആംബുലൻസ് സേവനങ്ങളും ക്രമീകരിക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താ...