Local

വെള്ളിലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം
Local

വെള്ളിലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം

Perinthalmanna RadioDate: 06-11-2023മങ്കട: വെള്ളിലയില്‍ പുലിയെ കണ്ടതായി ടിപ്പര്‍ ലോറി ഡ്രൈവറുടെ മൊഴി. ഇന്നലെ ഉച്ചക്ക് ലോഡ് എടുക്കാൻ ചേരിയം മലയിലെ ക്രൗണ്‍ ക്രഷറിലേക്ക് എത്തുമ്പോഴാണ് ഒരു മണിയോടെ മലയിലെ ആളൊഴിഞ്ഞ ഭാഗത്ത് കൂടി പുലി റോഡ് മുറിച്ചു കടക്കുന്നതായി കണ്ടതെന്നു കടന്നമണ്ണ സ്വദേശി ടിപ്പര്‍ ഡ്രൈവര്‍ സബീര്‍ പറയുന്നു.മുമ്പ് ഇവിടെ പുലി സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. പ്രദേശത്തെ ഒട്ടേറെ ആടുകളെ കാണാതായെന്നും ആടിനെ മേയ്ക്കുന്നതിന് ഇടയില്‍ പുലി കടിച്ചു കൊണ്ടു പോയതായും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് രണ്ടു വര്‍ഷം മുമ്പ് ക്യമറ സ്ഥാപിച്ചിരുന്നു. പക്ഷേ അന്ന് പുലിയെ കണ്ടെത്താനായില്ല.കുമാരഗിരി എസ്റ്റേറ്റുകളോട് സമീപമുള്ള ചേരിയംമലയിലെ ഈ പ്രദേശം പ്രധാനമായും റബര്‍ എസ്റ്റേറ്റുകളാണ്. രാവിലെ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളും സമീപവാസികളും ഏറെ ഭീതിയിലാണ്...
മേലാറ്റൂർ – പുലാമന്തോൾ റോഡിന്‍റെ തകർച്ച; വ്യാപാരികളുടെ പദയാത്ര ഇന്ന്
Local

മേലാറ്റൂർ – പുലാമന്തോൾ റോഡിന്‍റെ തകർച്ച; വ്യാപാരികളുടെ പദയാത്ര ഇന്ന്

Perinthalmanna RadioDate: 06-11-2023പെരിന്തൽമണ്ണ: നാലു വർഷത്തോളമായി തുടങ്ങിയ മേലാറ്റൂർ - പുലാമന്തോൾ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി പൂർത്തിയാക്കാതെ കിടക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ പദയാത്ര ഇന്ന് നടത്തുന്നു. മേലാറ്റൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് വ്യാപാരികൾ ഇന്നു പദയാത്ര നടത്തുന്നതിന് പുറമെ പുലാമന്തോളിൽ നിന്നും പെരിന്തൽമണ്ണയിലേക്കും  ഇന്നു പദയാത്ര നടത്തുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps:...
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെയും കീഴടക്കി ഇന്ത്യൻ ജൈത്രയാത്ര
Local

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെയും കീഴടക്കി ഇന്ത്യൻ ജൈത്രയാത്ര

Perinthalmanna RadioDate: 05-11-2023കൊൽക്കത്ത: ലോകകപ്പിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെയും തരിപ്പണമാക്കി ഇന്ത്യൻ കുതിപ്പ്. 243 റൺസിനാണ് ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയെ 27.1 ഓവറിൽ 83 റൺസിൽ ഇന്ത്യ എറിഞ്ഞൊതുക്കി.ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജദേജ അഞ്ചു വിക്കറ്റ് നേടി. ലോകകപ്പിലെ തുടർച്ചയായ എട്ടാം ജയവുമായി ഇന്ത്യ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. പ്രോട്ടീസ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 30 പന്തിൽ 14 റൺസെടുത്ത മാർകോ ജാൻസെനാണ് ടോപ് സ്കോറർ. ക്വിന്‍റൺ ഡീകോക്ക് (10 പന്തിൽ അഞ്ച്), ടെംബ ബാവുമ (19 പന്തിൽ 11), വാൻഡർ ഡസൻ (32 പന്തിൽ 13), എയ്ഡൻ മാർക്രം (ആറു പന്തിൽ ഒമ്പത്), ഹെയ്ൻറിച് ക്ലാസൻ (11 പന്തിൽ ഒന്ന്), ഡേവിഡ് മില്ലർ (11 പന്തിൽ 11), കേ...
പെരിന്തല്‍മണ്ണ നഗരസഭയില്‍ ഹരിത കര്‍മസേനക്കൊപ്പം സ്നേഹസദസ്
Local

പെരിന്തല്‍മണ്ണ നഗരസഭയില്‍ ഹരിത കര്‍മസേനക്കൊപ്പം സ്നേഹസദസ്

Perinthalmanna RadioDate: 05-11-2023പെരിന്തല്‍മണ്ണ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയില്‍ ഹരിത കര്‍മസേനക്കൊപ്പം സ്നേഹസദസ് സംഘടിപ്പിച്ചു. നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്‍റില്‍ നടന്ന പരിപാടി ചെയര്‍മാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു.മാലിന്യ മുക്തം നവകേരളം പ്രതിജ്ഞചൊല്ലി ആരംഭിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ എ.നസീറ അധ്യക്ഷത വഹിച്ചു. പ്ലാന്‍റില്‍ സ്ഥാപിച്ച ഫയര്‍ എസ്റ്റിംഗ്യുഷറിന്‍റെ ഗുണങ്ങളും ഉപയോഗത്തെക്കുറിച്ചുമുള്ള ബോധവത്ക്കരണ ക്ലാസിനു പെരിന്തല്‍മണ്ണ സ്റ്റേഷൻ ഓഫീസര്‍ നേതൃത്വം നല്‍കി. വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതിയെക്കുറിച്ചു കെഎസ്ഡബ്ല്യുഎംപി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി വി. പ്രകാശ്, ഫിനാൻഷ്യല്‍ എക്സ്പേര്‍ട്ട് വി.ആര്‍ സതീശൻ എന്നിവര്‍ വിശദീകരിച്ചു. ഹരിത കര്‍മസേന മാലിന്യ സംസ്കരണവും പ്രഫഷണലിസവും, ആരോഗ്യസുരക്ഷ ക്ലാസ്, പ്ലാസ്റ്റിക് ഉത്പന്നങ്ങളും കോട്ടങ്ങളും...
നിലമ്പൂർ- ഷൊർണൂർ പാത വൈദ്യുതീകരിക്കുമ്പോൾ പച്ചപ്പും ഗുൽമോഹറിന്റെ ചുവപ്പും ഓർമയിലേക്ക്
Local

നിലമ്പൂർ- ഷൊർണൂർ പാത വൈദ്യുതീകരിക്കുമ്പോൾ പച്ചപ്പും ഗുൽമോഹറിന്റെ ചുവപ്പും ഓർമയിലേക്ക്

Perinthalmanna RadioDate: 04-11-2023മേലാറ്റൂർ : കൃഷ്ണ ഗുഡിയിലെ പ്രണയകാലം പറഞ്ഞും ഓർമിപ്പിച്ചും ഒട്ടേറെ ട്രെയിനുകൾ കടന്നുപോയ വഴിയാണിത്. അതിലിരുന്ന് സ്വപ്നസഞ്ചാരം നടത്തിയ മനസ്സുകളിൽ പുലർനിലാച്ചില്ലയിൽ കുളിരിടും മഞ്ഞിന്റെ പൂവിതൾതുള്ളികൾ പെയ്തിട്ടുണ്ട്. ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെന്ന് കാതിലാരോ സ്വകാര്യം പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരാൾ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം കേട്ടിട്ടുണ്ട്. അപ്പോഴെല്ലാം അണിനിലാത്തിരിയിട്ട മണിവിളക്കായി മനം അഴകോടെ മിന്നിത്തുടിച്ചിട്ടുമുണ്ട്.ഒരുകാലത്ത് കാല്പനികതയുടെ ലോകത്തേക്ക് യാത്രക്കാരനെ ചൂളംവിളിച്ചുകൊണ്ടുപോയ ആ പാത പതുക്കെ മാറുകയാണ്. ട്രെയിനുകൾ ഇനിയും ഇതുവഴി കടന്നുപോകും. പക്ഷേ, ആ കാഴ്ചകളൊരുക്കാൻ, അനുഭൂതി പകരാൻ ഗുൽമോഹറിന്റെ അരുണിമയോ പ്രകൃതിയുടെ പച്ചപ്പോ ഇനിയിവിടെ ഉണ്ടാകില്ല.ഷൊർണൂർ-നിലമ്പൂർ തീവണ്ടിപ്പാത വൈദ്യുതീകരിക്കുമ്പോൾ നഷ്ടമാകുന്നത് പച്ചപ്പിന...
ഇന്നും കനത്ത മഴ സാധ്യത; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Local

ഇന്നും കനത്ത മഴ സാധ്യത; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 04-11-2023മലപ്പുറം: കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ 11 ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്.തെക്കൻ തമിഴ്നാടിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത മൂന്ന് ദിവസം പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശക്തിപ്രാപിച്ച് മധ്യ കിഴക്കൻ അറബിക്കടലിന്‌ മുകളിൽ നവംബർ എട്ടിന് ന്യൂനമർദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ നി...
അങ്ങാടിപ്പുറത്ത് പുതിയ ബസ് ബേ;  ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കും
Local

അങ്ങാടിപ്പുറത്ത് പുതിയ ബസ് ബേ;  ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കും

Perinthalmanna RadioDate: 05-11-2023പെരിന്തൽമണ്ണ: ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗത കുരുക്കിനു പരിഹാരം കാണാൻ പുതിയ ബസ്ബേ നിർമിക്കാനുള്ള പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ താലൂക്ക് വികസന സമിതി യിൽ നിർദേശം.അൽപാളത്തിനു മുകളിൽ റോഡിനോടു ചേർന്ന ഭാഗത്ത് സ്ലാബിട്ട് ബസ് ബേ നിർമിക്കാനും ഇതോടൊപ്പം കുളത്തിന്റെ വശം കെട്ടി മോടിപിടിപ്പിക്കാനും കഴിയുമോ എന്നാണ് ആലോചന. റവന്യു അധികൃതർ, തിരുമാന്ധാംകുന്ന് ക്ഷേത്രക്കമ്മിറ്റി, പഞ്ചായത്ത്, ദേവസ്വം ബോർഡ് പ്രതിനിധികളെ പങ്കെടുപ്പിച്ച് 15നു മുൻപായി യോഗം ചേരും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ...
ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്
Local

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്

Perinthalmanna RadioDate: 04-11-2023ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. വിജയത്തോടെ 6 മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത് എത്തി. ഡെയ്സുക്കേ, ദിമിത്രി എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയപ്പോള്‍ ക്ലേയ്റ്റണ്‍ സില്‍വ ഈസ്റ്റ് ബംഗാളിന്‍റെ ആശ്വാസ ഗോള്‍ നേടി. പെനാല്‍റ്റി സേവുമായി സച്ചിന്‍ സുരേഷും വിജയത്തില്‍ നിര്‍ണായകമായി.മത്സരത്തിന്‍റെ 31ാം മിനിറ്റിലാണ് കേരളത്തിന്‍റെ ഗോള്‍ പിറന്നത്. ലൂണയുടെ അളന്നു മുറിച്ച പാസ്സ് പിടിച്ചെടുത്ത ഡെയ്സുക, സ്റ്റെപ്പ് ഓവര്‍ നടത്തി ഒരു മികച്ച ഷോട്ടിലൂടെ ഗോള്‍കീപ്പറെ മറികടന്നു. താരത്തിന്‍റെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. തൊട്ടു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിള...
പട്ടാമ്പി റോഡില്‍ സമരങ്ങൾ ശക്തമാകുമ്പോഴും മറുപടിയില്ലാതെ അധികൃതർ
Local

പട്ടാമ്പി റോഡില്‍ സമരങ്ങൾ ശക്തമാകുമ്പോഴും മറുപടിയില്ലാതെ അധികൃതർ

Perinthalmanna RadioDate: 04-11-2023പെരിന്തൽമണ്ണ: റിബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2020-ൽ നിർമാണം ആരംഭിച്ച പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള റോഡ് തകർന്നതിനെ ചൊല്ലി നാൾക്കുനാൾ പ്രതിഷേധ സമരങ്ങൾ ശക്തമാകുമ്പോൾ അധികൃതർക്ക് മറുപടി പറയാനാകുന്നില്ല. കേവലം 30.88 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പ്രവൃത്തി പൂർത്തികരിക്കാൻ രണ്ടര വർഷം കഴിഞ്ഞിട്ടും കരാറെടുത്ത കെ.എം.സി കമ്പനിക്ക് കഴിഞ്ഞിട്ടില്ല. 2020 സെപ്തംബർ 29-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച റോഡാണിത്. ഇതിന് സമാനമായി പണി തുടങ്ങിയ ചെർപ്പുളശേരി - തൂത, മുക്കം - മേലാക്കം റോഡുകളുടെ പണി പൂർത്തിയാക്കിയിട്ടും പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള പട്ടാമ്പി റോഡ് പുനരുദ്ധാരണം ഇഴഞ്ഞ് നീങ്ങുകയാണ്.2021 ജനുവരി 20-ന് ആരംഭിച്ച പ്രവൃത്തി രണ്ട് വർഷവും പത്ത് മാസവും പിന്നിട്ടിട്...
ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്; ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം
Local

ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്; ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം

Perinthalmanna RadioDate: 04-11-2023മലപ്പുറം: ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 4, 5 ശനി, ഞായര്‍) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് രണ്ടു ദിവസത്തേക്ക് പ്രവചിച്ചിരിക്കുന്നത്. 6 ന് തിങ്കളാഴ്ച മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മലയോര മേഖലകളില്‍ രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഞായറാഴ്ച അവധി ദിവസം കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ശ്രദ്ധിക്കണംജില്ലയില്‍ രണ്ടു ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍ദ്ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് മാറി 24 മണിക്കൂറിനു ശേഷമേ പ്രവര്‍ത്തനം പുനരാരംഭീക്കാന്...