Local

ഐഎസ്എല്ലിൽ നാലാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
Local

ഐഎസ്എല്ലിൽ നാലാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

Perinthalmanna RadioDate: 04-11-2023ഐഎസ്എല്ലിൽ നാലാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാൾ ആണ് എതിരാളികൾ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് ആണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒഡിഷ എഫ്‌‌സിയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് വിജയ തുടർച്ചയാണ് ലക്ഷ്യം ഇടുന്നത്. എന്നാൽ സീസണിലെ ആദ്യ ക്ലീൻഷീറ്റിനായാണ് ഈസ്റ്റ് ബംഗാൾ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്.പ്രബീർ ദാസ് ഒഴികെ എല്ലാവരും മത്സരത്തിന് സജ്ജമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. എവേ ഗ്രൗണ്ടിൽ രണ്ടാമത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റേത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത് ഈസ്റ്റ്‌ ബംഗാളിന് പ്രതീക്ഷ നൽകും.ആറു തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ 2 തവണ ജയം ബ്ലാസ്റ്റേഴ്സിനൊപ്പവും ഒരു ജയം ഈസ്റ്റ് ബംഗാളിനൊപ്പവുമായിരുന്നു. ബാക്കി മൂന്നു മത്സരങ്ങൾ...
സംസ്ഥാനത്ത് ഇടിമിന്നലോടെ അതിശക്തമായ മഴ തുടരും
Local

സംസ്ഥാനത്ത് ഇടിമിന്നലോടെ അതിശക്തമായ മഴ തുടരും

Perinthalmanna RadioDate: 04-11-2023സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറ‍ഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ് 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മലയോര മേഖലകളിലും മഴ കനത്തേക്കും. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത ക‌ർശനമായി പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റന്നാൾ പത്തനംതിട്ട,...
കോവിലകം കോളനി സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു
Local

കോവിലകം കോളനി സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 04-11-2023പട്ടിക്കാട് : പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് കാര്യാവട്ടം ഡിവിഷനിലെ മണ്ണാർമല കോവിലകം കോളനിയിൽ നടപ്പാക്കിയ കോവിലകം കോളനി സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഗിരിജ പുതുപ്പറമ്പിൽ, വാർഡ് അംഗം ഹൈദർ തോരപ്പ നാസർ അറബി, സി.പി. അബ്ദുള്ള, നിസാർ പട്ടാണി, മുസ്തഫ കാര്യംതൊടി, മാറുകര അലി, കെ.ടി. ഉമ്മർ, കെ.സി. ചന്ദ്രൻ, കറുപ്പൻ, ഉമറുൽ ഫാറൂഖ് കൈപ്പള്ളി, സി.പി. വാപ്പുട്ടി തുടങ്ങിയവർ പങ്കെടുത്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ...
നിയമ ലംഘനങ്ങൾക്കുള്ള പിഴ; ചെലാൻ മൈൻഡ് ചെയ്തില്ലെങ്കിൽ വലിയ നൂലാമാല
Local

നിയമ ലംഘനങ്ങൾക്കുള്ള പിഴ; ചെലാൻ മൈൻഡ് ചെയ്തില്ലെങ്കിൽ വലിയ നൂലാമാല

Perinthalmanna RadioDate: 03-11-2023റോഡ് നിയമ ലംഘനങ്ങൾക്ക് ഇ -ചെലാനിൽ ലഭിക്കുന്ന പിഴ കാര്യമായി എടുത്തില്ലെങ്കിൽ കാത്തിരിക്കുന്നത് വൻപിഴ. ചില നിയമ ലംഘനങ്ങൾക്ക് പിഴ തുകയല്ലാതെയാണ് ചെലാനും സന്ദേശവും ലഭിക്കുക. പലരും അത് തുകയില്ലെന്നു കരുതി അത് അവഗണിക്കുകയും ചെയ്യും. എന്നാൽ അത്തരക്കാരെ കാത്തിരിക്കുന്നത് വലിയ നൂലാ മാലകളാണ്.ഇത്തരം സന്ദേശം ലഭിക്കാത്തവരുടെയും ലഭിച്ചിട്ട് പ്രതികരിക്കാത്തവരുടെയും വാഹനങ്ങൾ പലതും കരിമ്പട്ടികയിൽപ്പെട്ടു.500 രൂപയുെട പിഴയ്ക് പകരം പതിനായിരം രൂപയൊക്കെ മുടക്കിയാണ് പലരും കോടതികയറി വാഹനം നിരത്തിലിറക്കുന്നത്. ചില റോഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴ ഓൺലൈൻ വഴിയല്ലാതെ ഉടൻ തന്നെ ഉദ്യോഗസ്ഥർക്ക് വാങ്ങാൻ സാധിക്കില്ല.ഓൺലൈനായി ഇ-കോർട്ട് അഥവാ വെർച്യുൽ കോടതിയിൽ അടയ്ക്കണം. ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്താൽ ഉദ്യോഗസ്ഥർ ഉടൻ ഇ-കോർട്ടിലേക്ക് അയക്കും. 60 ദിവസം വരെയേ ഇ-കോർട്ടിൽ പിഴയടയ്ക്കാ...
ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി
Local

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി

Perinthalmanna RadioDate: 03-11-2023ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിനു ശേഷവും വെടിക്കെട്ട് നടത്തിയാൽ കോടതിയ ലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com ...
മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷന്‍ ഏറ്റുവാങ്ങി
Local

മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷന്‍ ഏറ്റുവാങ്ങി

Perinthalmanna RadioDate: 03-11-2023പെരിന്തൽമണ്ണ: സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുത്ത പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനുള്ള അവാർഡ് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഹൗസ്സ് ഓഫീസർ പ്രേംജിത്ത് പുരസ്കാരം ഏറ്റുവാങ്ങി.വിവിധ മേഖലകളിലുള്ള മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എൻ.ഡി. പി.എസ്.(ലഹരി) കേസുകൾ രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ തന്നെ വിചാരണ നടത്തി പ്രതികൾക്ക് അതിവേഗം ശിക്ഷ വാങ്ങി കൊടുത്തതാണ് പ്രധാനമായും പുരസ്കാരത്തിന് അർഹമാക്കിയത്.സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കുറ്റമറ്റ അന്വേഷണം നടത്തിയതും അന്തർ സംസ്ഥാന മോഷണ കേസുകൾ തെളിയിക്കുക വഴി സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷനിലെ കേസുകളിലെ ചില പ്രതികളെ യും കണ്ടെത്താൻ സാധി...
ഇനി മുതല്‍  മാസത്തിലെ ആദ്യ പ്രവൃത്തിദിനം റേഷൻ കടകൾക്ക് അവധി
Local

ഇനി മുതല്‍  മാസത്തിലെ ആദ്യ പ്രവൃത്തിദിനം റേഷൻ കടകൾക്ക് അവധി

Perinthalmanna RadioDate: 03-11-2023അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധിയായിരിക്കുമെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിത്.‌ നിലവിൽ ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലുമാണ് റേഷൻ കടകൾക്ക് ഒഴിവുള്ളത്. ഒരു മാസത്തെ റേഷൻ വിതരണം അവസാനിച്ച് അടുത്ത മാസത്തെ വിതരണം ആരംഭിക്കുംമുൻപ് റേഷൻ വിഹിതം സംബന്ധിച്ച് ഇ–പോസ് സംവിധാനത്തിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാൽ, നിലവിൽ മാസത്തെ ആദ്യ പ്രവൃത്തിദിനം വൈകിട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആ ദിവസം അവധി വേണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേ...
വൈദ്യുതി നിരക്ക്  വർധിപ്പിച്ചതിന് പിന്നാലെ ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു
Local

വൈദ്യുതി നിരക്ക്  വർധിപ്പിച്ചതിന് പിന്നാലെ ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു

Perinthalmanna RadioDate: 03-11-2023വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാറിന് ശുപാർശ നൽകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. അത് കൊണ്ടാണ് ഏപ്രിലിലെ വർദ്ധന വേണ്ടെന്ന് വെച്ചത്.വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക്...
മേലാറ്റൂർ- പുലാമന്തോൾ റോഡ്; വ്യാപാരികളും പ്രക്ഷോഭത്തിലേക്ക്
Local

മേലാറ്റൂർ- പുലാമന്തോൾ റോഡ്; വ്യാപാരികളും പ്രക്ഷോഭത്തിലേക്ക്

Perinthalmanna RadioDate: 03-11-2023പെരിന്തൽമണ്ണ: മേലാറ്റൂർ- പുലാമന്തോൾ സംസ്ഥാന പാതയുടെ നവീകരണം വേഗത്തിൽ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് വ്യാപാരികളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാലു വർഷത്തോളമായി നവീകരണം എങ്ങുമെത്താതെ കിടക്കുകയാണ്. വിഷയത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി മേലാറ്റൂരിൽ നിന്നും പുലാമന്തോളിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് തിങ്കളാഴ്ച പദയാത്ര നടത്തും. നിർമാണത്തിലെ അശാസ്ത്രീയത, അലംഭാവം, അഴിമതി, റോഡിന്റെ ശോച്യാവസ്ഥ തുടങ്ങിയവയ്ക്കെല്ലാം പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് പദയാത്ര. തിങ്കളാഴ്ച രാവിലെ ഒൻപതിന് മേലാറ്റൂർ അങ്ങാടിയിൽ നിന്നാരംഭിക്കുന്ന പദയാത്ര മേലാറ്റൂർ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ പി.കെ. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്യും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുട...
തോൽവിയറിയാതെ ഇന്ത്യ ലോകകപ്പ് സെമിയിൽ
Local

തോൽവിയറിയാതെ ഇന്ത്യ ലോകകപ്പ് സെമിയിൽ

Perinthalmanna RadioDate: 02-11-2023മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പിൽ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീമായി ഇന്ത്യ. ശ്രീലങ്കയെ 302 റൺസിന് നാണംകെടുത്തിയാണ് ഇന്ത്യ സെമിയിലിടം നേടിയത്. തുടർച്ചയായി ഏഴുമത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെർത്ത് നഷ്ടമാകില്ല. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വെറും 19.4 ഓവറിൽ 55 റൺസിന് ഓൾ ഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയാണ്. ലോകകപ്പിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്.തകർത്തെറിഞ്ഞ പേസർമാരാണ് ശ്രീലങ്കയെ തകർത്തത്. മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും മാരക പേസ് ബൗളിങ്ങിന് മുന്നിൽ ശ്രീലങ്ക വിറച്ചു. 2023 ഏഷ്യാകപ്പ് ഫൈനലിന്റെ ബാക്കിപത്രമായിരുന്നു ഈ മത്സരം. മുൻനിര ബാറ്റർമാരെല്ലാം നി...