Local

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ; തകർന്ന റോഡിൽ നാളെ കുഴിയടയ്ക്കൽ സമരം
Local

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ; തകർന്ന റോഡിൽ നാളെ കുഴിയടയ്ക്കൽ സമരം

Perinthalmanna RadioDate: 27-10-2023അങ്ങാടിപ്പുറം:  അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യ പ്പെട്ട് നാളെ റോഡിൽ ജനകീയ കുഴിയടയ്ക്കൽ സമരം നടത്തുമെന്ന് മഞ്ഞളാംകുഴി അലി എം എൽഎ അറിയിച്ചു . രാവിലെ 10ന് റോഡ് പാടേ തകർന്ന എടയൂർ റോഡ് ജംക്ഷന് അടുത്താണ് ഉദ്ഘാടനം. തുടർന്നും പരിഹാരം ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് എംഎൽഎ മുന്നറിയിപ്പു നൽകി.നിയമസഭയിൽ പല തവണ സബ്മിഷൻ ഉന്നയിക്കുകയും ചോദ്യമായി നൽകുകയും ചെയ്തു. വകുപ്പു മന്ത്രിക്കും പിഡബ്ല്യു ഡി ഉദ്യോഗസ്ഥർക്കും പതിനഞ്ചിലേറെ തവണ കത്തുകൾ നൽകി. മറ്റൊരു റോഡിനും വേണ്ടി ഇക്കാലത്തിനിടെ ഇത്രയേറെ ഇടപെടൽ നടത്തേണ്ടി വന്നിട്ടില്ല.റോഡ് പൂർണമായി നവീകരിക്കുന്നതിന് 18 കോടി രൂപയാണ് എസ്റ്റിമേറ്റ്. 2023-24 ബജറ്റിൽ 100 രൂപ ടോക്കൺ തുക മാത്രമാണ് സർക്കാർ വകയിരുത്തിയത്. അങ്ങാടിപ്പുറത്തും കൊളത്തൂരുമ...
ചെറുകര റെയിൽവേ ഗേറ്റ് ഇന്ന് അടയ്ക്കും; ആശ്രയം തകർന്ന കൊളത്തൂർ റോഡ്
Local

ചെറുകര റെയിൽവേ ഗേറ്റ് ഇന്ന് അടയ്ക്കും; ആശ്രയം തകർന്ന കൊളത്തൂർ റോഡ്

Perinthalmanna RadioDate: 27-09-2023പെരിന്തൽമണ്ണ: പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയിലെ ചെറുകര റെയിൽവേ ഗേറ്റ് വാർഷിക അറ്റകുറ്റ പണികൾക്കായി ഇന്ന് രാവിലെ അടയ്ക്കും. പുലാമന്തോൾ ഭാഗത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് എത്തേണ്ടവർക്ക് ആശ്രയം പാടെ തകർന്നു കിടക്കുന്ന അങ്ങാടിപ്പുറം - കൊളത്തൂർ റോഡാണ്. ഈ റോഡിന്റെ പല ഭാഗങ്ങളിലും വലിയ ഗർത്തങ്ങളായി കിടക്കുകയാണ്. അതല്ലെങ്കിൽ പുളിങ്കാവ് - ചിരട്ടാമല പരിയാപുരം റോഡ് വഴി തിരിഞ്ഞു പോകണം. അങ്ങാടിപ്പുറം കൊളത്തൂർ റോഡിൽ യാത്ര ദുസ്സഹമായ നിലയിലാണ്. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. ചെറുകര റെയിൽവേ ഗേറ്റ് 29 ന് വൈകിട്ട് 6 വരെയാണ് അടയ്ക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പ...
റോഡുപണിക്കായി പൈപ്പ്‌ലൈൻ വേർപെടുത്തി; അങ്ങാടിപ്പുറത്ത് കുടിവെള്ളം മുടങ്ങി
Local

റോഡുപണിക്കായി പൈപ്പ്‌ലൈൻ വേർപെടുത്തി; അങ്ങാടിപ്പുറത്ത് കുടിവെള്ളം മുടങ്ങി

Perinthalmanna RadioDate: 26-09-2023അങ്ങാടിപ്പുറം : അങ്ങാടിപ്പുറത്തെ വിവിധ പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം മുടങ്ങിയിട്ട് ഒരാഴ്‌ച. വളാഞ്ചേരി റോഡിൽ റോഡുപണിയുമായി ബന്ധപ്പെട്ട് റോഡിന്റെ വശങ്ങൾ കെട്ടുന്നതിനാൽ ഈ ഭാഗത്തുള്ള ശുദ്ധജല പൈപ്പ്‌ലൈൻ വേർപെടുത്തിയതാണു കാരണം.റോഡിന്റെ വശങ്ങൾ കെട്ടുന്നത് പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങളെടുക്കും. അതുവരെ ജലവിതരണം തടസ്സപ്പെടുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.റോഡുപണി പൂർത്തിയാകാതെ വിതരണം പുനഃസ്ഥാപിക്കാൻ സാധ്യമല്ലെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.പൊതുമരാമത്തു വകുപ്പിൽനിന്ന് മുൻകൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള സമയം ലഭിച്ചില്ല. മാത്രമല്ല മറ്റുവിധത്തിൽ ജലവിതരണം നടത്തുന്നത് ഈ ഭാഗത്ത് പ്രായോഗികവുമല്ല. റോഡിന്റെ പണി എത്രയുംപെട്ടെന്ന്‌ പൂർത്തിയാക്കിയാൽ മാത്രമേ വിതരണം പഴയപോലെ പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്...
ചെറുകര റെയിൽവേ ഗേറ്റ് നാളെ മുതൽ മൂന്ന് ദിവസം അടച്ചിടും
Local

ചെറുകര റെയിൽവേ ഗേറ്റ് നാളെ മുതൽ മൂന്ന് ദിവസം അടച്ചിടും

Perinthalmanna RadioDate: 26-09-2023ചെറുകര: പെരിന്തൽമണ്ണ- പട്ടാമ്പി റോഡിൽ ചെറുകര- അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലെ ചെറുകര റെയിൽവേ ഗേറ്റ് അറ്റകുറ്റ പണികൾക്കായി നാളെ (സെപ്റ്റംബർ 27ന്) രാവിലെ ഒമ്പത് മുതൽ 29ന് വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ പുളിങ്കാവ്- ചീരട്ടാമല- പരിയാപുരം വഴിയോ പുലാമന്തോൾ- ഓണപ്പുട വഴിയോ തിരിഞ്ഞു പോകണം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW---------------------------------------------®Perinthalmanna Rad...
“ഖസാക്കിന്‍റെ ഇതിഹാസം’ ദൃശ്യാവിഷ്കാരത്തില്‍ അവതരിപ്പിക്കും
Local

“ഖസാക്കിന്‍റെ ഇതിഹാസം’ ദൃശ്യാവിഷ്കാരത്തില്‍ അവതരിപ്പിക്കും

Perinthalmanna RadioDate: 25-09-2023പെരിന്തല്‍മണ്ണ: മലയാള സാഹിത്യ ലോകത്തില്‍ പുത്തൻ ഭാവഭേദങ്ങള്‍ക്ക് തിരികൊളുത്തിയ ഒ.വി. വിജയന്‍റെ ഐതിഹാസിക നോവല്‍ "ഖസാക്കിന്‍റെ ഇതിഹാസം' ദൃശ്യാവിഷ്കാരത്തില്‍ പെരിന്തല്‍മണ്ണയില്‍ ഒരുക്കുന്നു. പെരിന്തല്‍മണ്ണയിലെ പാലിയേറ്റീവ് കെയറിനും പ്രവര്‍ത്തനങ്ങള്‍ക്കും ധനശേഖരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.ദൃശ്യാവിഷ്കാരം വിജയിപ്പിക്കുന്നതിനായി കലാസാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത നഗരസഭ കോണ്‍ഫറൻസ് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം നഗരസഭാ ചെയര്‍മാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ വത്സൻ, കെ.പി. രമണൻ, ഡോ. മുബാറക് സാനി, പി.ജി. സാഗരൻ, മേലാറ്റൂര്‍ രവിവര്‍മ, എം.കെ. ശ്രീധരൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ നെച്ചിയില്‍ മൻസൂര്‍ എന്നിവര്‍ പ്രസംഗിച്ചു.മൂന്നുമണിക്...
സ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റണമെന്ന്  ശുപാർശ
Local

സ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റണമെന്ന്  ശുപാർശ

Perinthalmanna RadioDate: 25-09-2023എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചു വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപകർക്കു മാത്രമാണ് നിർബന്ധിത സ്ഥലം മാറ്റമുള്ളത്.ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും. എൽ.പി., യു.പി., ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടത്തുന്നത് പരിഗണിക്കണം.അധ്യാപക തസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവർഷംതന്നെ തസ്തികനിർണയംനടത്തി ഇംഗ്ലീഷ് അധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ നിയമനംനടത്താനാണ് ശുപാർശ. കായികവിദ്യാഭ്യാസത്തിനും നടപടിവേണം.കംപ്യൂട്ടർ, ഐ.ടി. പഠനത്തിന് സെക്കൻഡ...
വനംവകുപ്പിന്റെ ടൈഗര്‍ സഫാരി പാര്‍ക്ക്; കോഴിക്കോട്ടെയും കണ്ണൂരിലെയും സ്ഥലങ്ങള്‍ പരിഗണനയില്‍
Local

വനംവകുപ്പിന്റെ ടൈഗര്‍ സഫാരി പാര്‍ക്ക്; കോഴിക്കോട്ടെയും കണ്ണൂരിലെയും സ്ഥലങ്ങള്‍ പരിഗണനയില്‍

Perinthalmanna RadioDate: 23-09-2023മലബാറിൽ വനംവകുപ്പ് തുറക്കാനുദ്ദേശിക്കുന്ന ടൈഗർ സഫാരി പാർക്കിനായി കോഴിക്കോട് ജില്ലയിൽ പരിഗണിക്കുന്നത് പേരാമ്പ്ര മേഖലയിലെ രണ്ടുസ്ഥലങ്ങൾ. ചക്കിട്ടപാറ പഞ്ചായത്തിൽ ഉൾപ്പെട്ട പന്നിക്കോട്ടൂർ റിസർവ് വനത്തിലെ 114 ഹെക്ടർ സ്ഥലം, പേരാമ്പ്ര എസ്റ്റേറ്റിലെ ഒരു ഭാഗം എന്നിവയാണ് പരിഗണിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി പാർക്ക് തുറക്കാനാണ് വനം വകുപ്പിന്റെ ഉന്നതതലയോഗം തീരുമാനിച്ചത്. കണ്ണൂരിൽ ആറളം വന്യജീവി സങ്കേതത്തോടുചേർന്ന ഭൂമിയാണ് ആലോചനയിലുള്ളത്.സ്ഥലം കണ്ടെത്താൻ ചീഫ് വൈൽഡ് വാർഡൻ ഗംഗാസിങ്ങിന്റെ നേതൃത്വത്തിൽ എട്ടംഗസമിതിക്ക് വനംവകുപ്പ് രൂപംനൽകിയിട്ടുണ്ട്. പരിഗണനയിലുള്ള സ്ഥലങ്ങൾ സമിതി ഉടൻതന്നെ പരിശോധിക്കാനെത്തും. പ്രാഥമിക അനുമതികൾക്ക് വേണ്ട നടപടികൾ തുടങ്ങാനും പരമാവധി നിയമതടസ്സങ്ങൾ ഒഴിവാക്കി പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാ...
ചെറുകര റെയിൽവേ ഗേറ്റ് മൂന്ന് ദിവസം അടച്ചിടും
Local

ചെറുകര റെയിൽവേ ഗേറ്റ് മൂന്ന് ദിവസം അടച്ചിടും

Perinthalmanna RadioDate: 23-09-2023ചെറുകര: പെരിന്തൽമണ്ണ- പട്ടാമ്പി റോഡിൽ ചെറുകര- അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ചെറുകര റെയിൽവേ ഗേറ്റ് അറ്റകുറ്റ പണികൾക്കായി സെപ്റ്റംബർ 27ന് രാവിലെ ഒമ്പത് മുതൽ 29ന് വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ പുളിങ്കാവ്- ചീരട്ടാമല- പരിയാപുരം വഴിയോ പുലാമന്തോൾ- ഓണപ്പുട വഴിയോ തിരിഞ്ഞു പോകണം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW---------------------------------------------®Perinthalmanna Radioവാർത്തക...
മങ്കട സിഎച്ച് സെന്ററിന് മുപ്പത് ലക്ഷം രൂപ കൈമാറി
Local

മങ്കട സിഎച്ച് സെന്ററിന് മുപ്പത് ലക്ഷം രൂപ കൈമാറി

Perinthalmanna RadioDate: 23-09-2023മങ്കട: മങ്കടയിൽ നിർമ്മിക്കുന്ന സി എച്ച് സെന്ററിന് വേണ്ടി റിയാദ് മങ്കട നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റി സ്വരൂപ്പിച്ച മുപ്പത് ലക്ഷം രൂപ കൈമാറി. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ ആദരണീയനായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് ഫണ്ട് മങ്കട സി എച്ച് സെന്റർ ഭാരവാഹികൾക്ക് കൈമാറിയത്.നിർമ്മാണം പൂർത്തിയാവുന്ന സി എച്ച് സെന്റർ അത്യാധുനിക സൗകര്യങ്ങളോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഡയാലിസിസ്, ഫിസിയോ തെറാപ്പി, ഫാർമസി, ഹൈട്ടക് മെഡിക്കൽ ലബോറട്ടറി, ആംബുലൻസ് സർവ്വീസ് തുടങ്ങി പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പ് നൽകുന്ന മങ്കട സി എച്ച് സെന്റർ ആരോഗ്യ രംഗത്തും ജീവ കാരുണ്യ രംഗത്തും വലിയ മാതൃകയാവുകയാണ്. അത്യാധുനിക മെഡിക്കൽ ലബോറട്ടറിയുടെ പൂർണ്ണമായ സജ്ജീകരണം റിയാദ് കമ്മിറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്.സെന്ററിന്റെ നിർമ്മാണാരംഭം മുതൽ റിയാദ് മങ്കട മണ്ഡലം കെഎംസിസ...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Perinthalmanna RadioDate: 23-09-2023അങ്ങാടിപ്പുറം: അമൃത് ഭാരത് സ്റ്റേഷൻ യോജന പദ്ധതിയിൽ ഇടംപിടിച്ച അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.സ്റ്റേഷന്റെ മുൻഭാഗം വീതി കൂട്ടുന്ന പണിയാണ് തുടങ്ങിയത്. ഷൊർണൂർ-നിലമ്പൂർ ലൈനിൽ കൂടുതൽ യാത്രക്കാർ കയറിയിറങ്ങുന്ന സ്റ്റേഷനാണ് അങ്ങാടിപ്പുറം. കഴിഞ്ഞ വർഷം 7,11,416 യാത്രക്കാർ ഈ സ്റ്റേഷനിൽനിന്ന് ടിക്കറ്റെടുത്തു. 4,55,82,406 രൂപ വരുമാനവും ലഭിച്ചു. സ്റ്റേഷനോടു ചേർന്ന് എഫ്.സി.ഐ. ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. രാജ്യറാണി എക്‌സ്‌പ്രസ് അടക്കം 14 വണ്ടികളാണ് ഈ ലൈനിലൂടെ കടന്നുപോകുന്നത്. ഇതിനുപുറമേ അങ്ങാടിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്കുള്ള ചരക്കുവണ്ടികളും അങ്ങാടിപ്പുറം സ്റ്റേഷനിൽ എത്തും.എഫ്.സി.ഐ. ഗോഡൗണിലേക്കുള്ള ചരക്കുവാഹനമിറക്കുന്ന ലൈനിനോടനുബന്ധിച്ച് മൂന്നാമതൊരു ഗുഡ്‌സ് പ്ലാറ്റ്‌ഫോം നിർമ്മിക്കും. ഇത് ചരക്കുകൾ ഇറക്കാൻ കൂടുതൽ ...